‘എന്റെ വീട് ചെറിയനാടാണെന്ന് പറഞ്ഞപ്പോള്‍ പെട്ടെന്ന് അയാളില്‍ മാറ്റമുണ്ടായി’; സുകുമാരക്കുറിപ്പിനെ കണ്ടെന്ന് വെളിപ്പെടുത്തിയ നഴ്‌സ് പറയുന്നു

കൊല്‍ക്കത്തയില്‍ ജോലി ചെയ്യവേ താന്‍ സുകുമാരക്കുറുപ്പിനെ കണ്ടെന്നും വര്‍ഷങ്ങള്‍ക്ക് ശേഷവും ആ അനുഭവങ്ങള്‍ ഓര്‍മയിലുണ്ടെന്നും നഴ്‌സ് രത്‌നമ്മ ട്വന്റിഫോറിനോട്. താന്‍ അന്ന് ആശുപത്രിയില്‍ കണ്ടത് സുകുമാരക്കുറുപ്പിനെയാണെന്ന് ഉറപ്പിച്ച് പറഞ്ഞതോടെ കേസില്‍ ആ വെളിപ്പെടുത്തല്‍ മറ്റൊരു വഴിതുറന്നിരിക്കുകയാണ്. സംഭവത്തില്‍ രത്‌നമ്മയുടെ മൊഴിയും ക്രൈം ബ്രാഞ്ച് രേഖപ്പെടുത്തി. (nurse says she saw sukumara kurup in kolkata)

താന്‍ 1988ല്‍ കൊല്‍ക്കത്തയില്‍ ജോലി ചെയ്തിരുന്ന ആശുപത്രിയില്‍ സുകുമാരക്കുറുപ്പ് വന്നിരുന്നുവെന്നാണ് രത്‌നമ്മ പറയുന്നത്. നെഞ്ചുവേദനയായി ചികിത്സയ്ക്ക് വന്നതായിരുന്നു ആ ആള്‍. അയാളുടെ ചരിത്രവും രൂപവും കണ്ട് സംശയം തോന്നിയ സീനിയേഴ്‌സ് വന്ന് പറഞ്ഞപ്പോഴാണ് ആ രോഗിയുടെ അടുത്തേക്ക് താനെത്തിയത്. താന്‍ സുകുമാരക്കുറുപ്പിന്റെ അയല്‍വാസി കൂടിയായതിനാല്‍ കണ്ടപ്പോള്‍ തന്നെ അത് അയാളെന്ന് ഉറപ്പിച്ചു. താന്‍ കേരളത്തില്‍ വന്നിട്ടുണ്ടെന്നും മലയാളം സംസാരിക്കുമെന്നും ആ ആള്‍ തന്നോട് പറഞ്ഞു. താന്‍ കേരളത്തില്‍ നിന്നാണെന്നും വീട് ചെറിയനാടാണെന്നും ശിവരാമക്കുറിപ്പിന്റെ ( സുകുമാരക്കുറിപ്പിന്റെ അച്ഛന്റെ പേര്) അയല്‍വാസിയാണെന്നും കൂടി താന്‍ അയാളോട് പറഞ്ഞു. അത് കേട്ടതോടെ അയാളില്‍ മാറ്റമുണ്ടായി. വാര്‍ഡിലേക്ക് മാറ്റിയതും അയാളെ കാണാതായെന്നും രത്‌നമ്മ പറഞ്ഞു.

1984ലാണ് ഫിലിം റെപ്രസെന്റേറ്റീവായ ചാക്കോ വധവുമായി ബന്ധപ്പെട്ട് സുകുമാരക്കുറുപ്പ് ഒളിവിലാകുന്നത്. സുകുമാരക്കുറുപ്പിനെ പലയിടങ്ങളില്‍ കണ്ടു എന്ന് പല കാലത്തും പൊലീസിന് സന്ദേശങ്ങള്‍ ലഭിച്ചിട്ടുണ്ട്. എന്നാല്‍ അത്തരത്തില്‍ നാളിതുവരെ നടത്തിയ തിരച്ചിലുകളെല്ലാം വ്യര്‍ഥമാകുകയായിരുന്നു. ഏറെക്കാലം മറവിലാണ്ടുപോയ സുകുമാരക്കുറുപ്പ് പിന്നീട് ദുല്‍ക്കര്‍ സല്‍മാന്‍ നായകനായെത്തിയ കുറുപ്പ് എന്ന സിനിമയ്ക്ക് ശേഷം വീണ്ടും ചര്‍ച്ചകളില്‍ നിറഞ്ഞിരുന്നു. അതുകഴിഞ്ഞും വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സുകുമാരക്കുറുപ്പിനെക്കുറിച്ച് ഇങ്ങനെയൊരു അപ്ഡേറ്റ് പുറത്തെത്തിയിരിക്കുന്നത്.

Related Posts

കനേഡിയന്‍ എഴുത്തുകാരി ആന്‍ കാഴ്‌സന് സാഹിത്യ നൊബേല്‍
  • October 8, 2026

സ്‌റ്റോക്ക്‌ഹോം: 2026ലെ സാഹിത്യ നൊബേലിന് കനേഡിയന്‍ എഴുത്തുകാരിയും പരിഭാഷകയും കവയിത്രിയുമായ ആന്‍ കാഴ്‌സന്‍ അര്‍ഹയായി. സ്‌റ്റോക്ക്‌ഹോമിലെ സ്വീഡിഷ് അക്കാദമിയാണ് പുരസ്‌കാര ജേതാവിനെ പ്രഖ്യാപിച്ചത്. 1.2 കോടി സ്വീഡിഷ് ക്രോണറാണ് പുരസ്‌കാരത്തുക. കവിത, പ്രബന്ധങ്ങള്‍, പരിഭാഷകള്‍ എന്നിവ സമന്വയിപ്പിച്ചുകൊണ്ടുള്ള തനത് എഴുത്തുരീതിയിലൂടെ ശ്രദ്ധേയയായ…

Continue reading
നരേന്ദ്ര മോദി വോട്ട് ചോരിയിലൂടെ രാജ്യത്തെ ഹൈജാക്ക് ചെയ്തു; ആരെയും വെറുതെ വിടില്ല എന്ന് രാഹുൽ ഗാന്ധി
  • October 6, 2026

ഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യ എംപിമാരുടെ പ്രക്ഷോഭം ശക്തമായി തുടരുകയാണ്. നരേന്ദ്ര മോദി വോട്ട് ചോരിയിലൂടെ രാജ്യത്തെ ഹൈ ജാക്ക് ചെയ്തു, സമരം തുടരുമെന്ന് രാഹുൽ ഗാന്ധിപറഞ്ഞു. അമിത് ഷാ, ഗ്യാനേഷ് കുമാർ…

Continue reading

You Missed

കനേഡിയന്‍ എഴുത്തുകാരി ആന്‍ കാഴ്‌സന് സാഹിത്യ നൊബേല്‍

കനേഡിയന്‍ എഴുത്തുകാരി ആന്‍ കാഴ്‌സന് സാഹിത്യ നൊബേല്‍

ഗ്യാനേഷ് കുമാറിനെതിരായ LDF UDF നീക്കം പ്രതിരോധിക്കണം; വിവാദങ്ങളിൽ തൊടാതെ ബിജെപി നേതൃയോഗം

ഗ്യാനേഷ് കുമാറിനെതിരായ LDF UDF നീക്കം പ്രതിരോധിക്കണം; വിവാദങ്ങളിൽ തൊടാതെ ബിജെപി നേതൃയോഗം

പ്രതിപക്ഷ ഉപനേതൃസ്ഥാനം; ആവശ്യം ഉന്നയിച്ച് അങ്ങോട്ട് ചർച്ചയ്ക്ക് പോകില്ല, തീരുമാനം കടുപ്പിച്ച് സിപിഐ

പ്രതിപക്ഷ ഉപനേതൃസ്ഥാനം; ആവശ്യം ഉന്നയിച്ച് അങ്ങോട്ട് ചർച്ചയ്ക്ക് പോകില്ല, തീരുമാനം കടുപ്പിച്ച് സിപിഐ

മുട്ടില്‍ മരംകൊള്ള: പുനരന്വേഷണം അനിശ്ചിതത്വത്തില്‍; ഫയല്‍ കൈമാറാത്ത റവന്യൂ വകുപ്പിന്റെ നീക്കത്തില്‍ ദുരൂഹത

മുട്ടില്‍ മരംകൊള്ള: പുനരന്വേഷണം അനിശ്ചിതത്വത്തില്‍; ഫയല്‍ കൈമാറാത്ത റവന്യൂ വകുപ്പിന്റെ നീക്കത്തില്‍ ദുരൂഹത

വ്യാജ ഒപ്പ് പരാതി: മേയര്‍ വി വി രാജേഷിനെ ഒന്നാം പ്രതിയാക്കി കേസ്; ആര്‍ സുഗതന്‍ രണ്ടാം പ്രതി

വ്യാജ ഒപ്പ് പരാതി: മേയര്‍ വി വി രാജേഷിനെ ഒന്നാം പ്രതിയാക്കി കേസ്; ആര്‍ സുഗതന്‍ രണ്ടാം പ്രതി

ഇതിലപ്പുറം ‘ചാടി’ക്കടന്നവളാണ് ഈ ആന്‍സി സോജന്‍! മെഡല് മുഖ്യം ഈ കട്ട ‘വിജയ് ഫാന്‍’ ഗേളിന്

ഇതിലപ്പുറം ‘ചാടി’ക്കടന്നവളാണ് ഈ ആന്‍സി സോജന്‍! മെഡല് മുഖ്യം ഈ കട്ട ‘വിജയ് ഫാന്‍’ ഗേളിന്