വയനാട് കള്ളാടി മണ്ണിടിച്ചിൽ: രണ്ട് മരണം, പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി

വയനാട് കള്ളാടി തുരങ്കപാതയ്ക്ക് സമീപം ഉണ്ടായ മണ്ണിടിച്ചിലിൽ‌ രണ്ട് മരണം സ്ഥിരീകരിച്ചു. കണ്ടെയ്നർ ഓഫീസിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. പരുക്കേറ്റ അഞ്ചു പേരെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. തുരങ്കപാത നിർമാണം നടക്കുന്നതിനാൽ തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടിട്ടുണ്ട്. രണ്ട് പേർ മരിച്ചെന്നാണ് വിവരം. എന്നാൽ ഒരു മരണം സ്ഥിരീകരിച്ചിട്ടില്ല. മണ്ണിനടിയിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി വാർഡ് മെമ്പർ ട്വന്റിഫോറിനോട് പ്രതികരിച്ചിരുന്നു.

മീനാക്ഷിപ്പാലം പൂർണമായി മണ്ണിനടിയിലായി. തുരങ്കപാതക്കായി നിർമ്മിച്ച കോൺക്രീറ്റ് ഭിത്തി പൂർണമായും തകർന്നു. നാട്ടുകാരും പൊലീസും ഒരു യുണീറ്റ് ഫയർഫോഴ്സും സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ടെന്നും ഇവർ രക്ഷാപ്രവർത്തനം നടത്തുകയാണെന്നും ജിതിൻ‌ പറഞ്ഞു. വയനാട് മണ്ണിടിച്ചിലിന്റെ പശ്ചാത്തലത്തിൽ ജില്ലയിൽ നിന്നുള്ള മന്ത്രി ടി. സിദ്ദിഖുമായി മുഖ്യമന്ത്രി വി.ഡി സതീശൻ അടിയന്തര കൂടിക്കാഴ്ച നടത്തി. രക്ഷാ പ്രവർത്തനം ഏകോപിപ്പിക്കാൻ നിർദ്ദേശം നൽകി. റവന്യു മന്ത്രി എ.പി അനിൽകുമാറിനോടും കൃഷി മന്ത്രി ടി.സിദ്ദിഖിനോടും വയനാട്ടിലേക്ക് തിരിക്കാൻ നിർദ്ദേശിച്ചു.

വയനാട് ജില്ലയിൽ ഇന്ന് രാവിലെ അതിതീവ്രമഴയാണ് പെയ്തത്. കഴിഞ്ഞ 24 മണിക്കൂറിനിടെ പ്രദേശത്ത് ലഭിച്ചത് 265 mm മഴ. തുരങ്കപാതക്കായി നിർമ്മിച്ച കോൺക്രീറ്റ് ഭിത്തി പൂർണമായും തകർന്നു. കനത്ത മഴയുടെ പശ്ചാത്തലത്തിൽ ഇന്നലെ തന്നെ നിർമ്മാണ പ്രവർത്തികൾ നിർത്തിവച്ചിരുന്നു. സമീപത്ത് കൂടെ പോയ ആളുകളും അപകടത്തിൽ പെട്ടുവെന്ന് ദുരന്തനിവാരണ അതോറിറ്റി പറഞ്ഞു.

Related Posts

കള്ളാടി‌ മണ്ണിടിച്ചിൽ: ‘മൂന്ന് ജില്ലകളിൽ നിന്നുള്ള ഉദ്യോഗസ്ഥർ സ്ഥലത്തെത്തി; രക്ഷാപ്രവർത്തനം വേഗത്തിൽ’; ഫയർഫോഴ്സ് മേധാവി
  • July 7, 2026

വയനാട് കള്ളാടിയിലെ മണ്ണിടിച്ചിലിൽ രക്ഷാപ്രവർത്തനം വേഗത്തിൽ നടക്കുന്നുവെന്ന് ഫയർഫോഴ്സ് മേധാവി നിതിൻ അഗർവാൾ. ഫയർഫോഴ്സ് ജീവനക്കാർ രക്ഷാപ്രവർത്തനത്തിൽ സജീവമാണ്. മൂന്ന് ജില്ലകളിൽ നിന്നുള്ള ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്. നിരവധി പേരെ രക്ഷിക്കാൻ കഴിഞ്ഞു. കൂടുതൽ ഉദ്യോഗസ്ഥർ എത്തേണ്ട ആവശ്യമില്ല. എല്ലാം നിയന്ത്രണത്തിൽ ആണെന്നും…

Continue reading
കള്ളാടിയിലെ മണ്ണിടിച്ചിൽ: കൊങ്കൺ റെയിൽ കോർപ്പറേഷനെ പ്രതിക്കൂട്ടിലാക്കി സർക്കാർ
  • July 7, 2026

വയനാട് കള്ളാടിയിലെ മണ്ണിടിച്ചിലിൽ നിർമാണ കമ്പനി കൊങ്കൺ റെയിൽ കോർപ്പറേഷനെ പ്രതിക്കൂട്ടിലാക്കി സർക്കാർ. തുരങ്കനിർമാണ മേഖലയിൽ മണ്ണ് നീക്കം ചെയ്യണമെന്ന് ദുരന്തനിവാരണ അതോറിറ്റിയും പൊതുമരാമത്ത് വകുപ്പും നിർദേശം നൽകിയെങ്കിലും കരാറുകാർ പാലിച്ചില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ കുറ്റപ്പെടുത്തി. കള്ളാടിയിൽ കൂട്ടിയിട്ട…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

കള്ളാടി‌ മണ്ണിടിച്ചിൽ: ‘മൂന്ന് ജില്ലകളിൽ നിന്നുള്ള ഉദ്യോഗസ്ഥർ സ്ഥലത്തെത്തി; രക്ഷാപ്രവർത്തനം വേഗത്തിൽ’; ഫയർഫോഴ്സ് മേധാവി

കള്ളാടി‌ മണ്ണിടിച്ചിൽ: ‘മൂന്ന് ജില്ലകളിൽ നിന്നുള്ള ഉദ്യോഗസ്ഥർ സ്ഥലത്തെത്തി; രക്ഷാപ്രവർത്തനം വേഗത്തിൽ’; ഫയർഫോഴ്സ് മേധാവി

കള്ളാടിയിലെ മണ്ണിടിച്ചിൽ: കൊങ്കൺ റെയിൽ കോർപ്പറേഷനെ പ്രതിക്കൂട്ടിലാക്കി സർക്കാർ

കള്ളാടിയിലെ മണ്ണിടിച്ചിൽ: കൊങ്കൺ റെയിൽ കോർപ്പറേഷനെ പ്രതിക്കൂട്ടിലാക്കി സർക്കാർ

വിഴിഞ്ഞത്ത് സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരായ യുവതികള്‍ ആത്മഹത്യ ചെയ്ത സംഭവം: സിന്ധുവിനെതിരെ കൂടുതല്‍ പരാതികള്‍

വിഴിഞ്ഞത്ത് സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരായ യുവതികള്‍ ആത്മഹത്യ ചെയ്ത സംഭവം: സിന്ധുവിനെതിരെ കൂടുതല്‍ പരാതികള്‍

25 ശതമാനം എഥനോള്‍ ചേര്‍ത്ത പെട്രോള്‍ അവതരിപ്പിക്കാനുള്ള നീക്കത്തിന് നിന്ന് കേന്ദ്രം പിന്മാറുന്നു? തീരുമാനം നീട്ടി വയ്ക്കുമെന്ന് റിപ്പോര്‍ട്ടുകള്‍

25 ശതമാനം എഥനോള്‍ ചേര്‍ത്ത പെട്രോള്‍ അവതരിപ്പിക്കാനുള്ള നീക്കത്തിന് നിന്ന് കേന്ദ്രം പിന്മാറുന്നു? തീരുമാനം നീട്ടി വയ്ക്കുമെന്ന് റിപ്പോര്‍ട്ടുകള്‍

‘വിവേചന’ത്തിന് പുതിയ നിര്‍വചനം നല്‍കി എന്‍സിഇആര്‍ടി; വിവേചനത്തിനുള്ള കാരണങ്ങളില്‍ സാമ്പത്തിക ചുറ്റുപാട് കൂടി ഉള്‍പ്പെടുത്തി