അതൊരു ജിന്നാണ് ബഹന്‍; അച്ഛന്റെ സ്വപനം സാക്ഷാത്കരിച്ച ഏര്‍ലിങ് ഹാളണ്ട് എന്ന മകന്റെ കഥ

ഏര്‍ലിങ് ഹാളണ്ടിന്റെ ചുമലിലേറിയായിരുന്നു നോര്‍വേ ബ്രസീലിനെ വീഴ്ത്തി ലോകകപ്പിന്റെ ക്വാര്‍ട്ടറില്‍ എത്തിയത്. അച്ഛന്റെ സ്വപനം സാക്ഷാത്കരിച്ച മകന്റെ കഥ കൂടിയാണ് ഹാളണ്ടിന്റേത്. അച്ഛന്റെ സ്വപനം മകനിലൂടെ സാക്ഷാത്കരിക്കുന്ന സുന്ദര സോക്കര്‍ യാത്ര.

വര്‍ഷം 1994 ജൂണ്‍ മാസം 28 ന്യൂജെഴ്‌സിയിലെ റുതര്‍ഫോര്‍ഡ് സ്റ്റേഡിയം, വേള്‍ഡ് കപ്പില്‍ ഗ്രൂപ്പ് ഇ യിലെ അയലന്‍ഡിനെതിരെ നോര്‍വെയുടെ അവസാന മത്സരം. അവസാന വിസില്‍ മുഴുങ്ങി. ഗോള്‍ രഹിത സമനില. പോയിന്റില്‍ മറ്റ് ടീമുകള്‍ക്കൊപ്പമായിരുന്നെങ്കിലും ഗോള്‍ വ്യത്യാസങ്ങളിലെ കണക്കുകളില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്തായി നോര്‍വേ. അന്ന് മധ്യനിരയില്‍ നോര്‍വെക്കായി പന്ത് തട്ടിയ താരത്തിന്റെ പേര് ആല്‍ഫ് ഇംഗെ ഹാലണ്ട് എന്നായിരുന്നു.

28 വര്‍ഷങ്ങള്‍ക്ക് ശേഷം വിശ്വാപ്പോരട്ടത്തില്‍ നോര്‍വെ കളിക്കുമ്പോള്‍ കാണികളുടെ കൂട്ടത്തില്‍ ആല്‍ഫ് ഇംഗെയുമുണ്ട്. സ്വന്തം നാടിന്റെ നേട്ടങ്ങള്‍ കാണാന്‍. അതിലുപരി സ്വന്തം മകന്റെ ഒറ്റയാന്‍ പോരാട്ടത്തിന് സാക്ഷിയാകാന്‍.

താന്‍ ജനിച്ച ശേഷം ആദ്യമായി ലോകകപ്പ് കളിക്കുന്ന സ്വന്തം രാജ്യത്തിന്റെ ഓരോ നേട്ടങ്ങള്‍ക്കും അപ്പുറം ആ സ്വപ്നത്തിലേക്കുള്ള ചവിട്ടുപടികള്‍ കൂടി കയറുകയാണ് ഹാലണ്ട്. മുന്നില്‍ നിന്ന് ടീമിനെ നയിച്ചു. ഇറാഖിനെതിരെ രണ്ട്, സെനഗലിനെതിരെ രണ്ട്, ഐവറി കോസ്റ്റിനെതിരെ വിജയഗോള്‍. ഒടുവില്‍ ചരിത്രമായി മാറിയ പ്രീക്വാര്‍ട്ടര്‍ പോരില്‍ കാനാറികളെ കെട്ട്‌കെട്ടിച്ചത് ഹാലണ്ടിന്റെ ഇരട്ട ഗോള്‍ മികവിലാണ്.

അച്ഛന്‍ പന്ത് തട്ടിയ അതേ സ്റ്റേഡിയത്തില്‍ മകന്റെ തോളിലേറി നോര്‍വെ കുതിക്കണമെന്നത് കാലത്തിന്റ കാവ്യനീതിയാകാം. ആല്‍ഫ്‌ന് നേടാനാവാതെ പോയ ആ കിരീടം രാജ്യത്തിന് സമ്മാനിക്കാന്‍ ഏര്‍ലിങിനാവുമോ എന്നാണ് ഇനി കാത്തിരുന്ന് കാണേണ്ടത്.

Related Posts

ഇതിലപ്പുറം ‘ചാടി’ക്കടന്നവളാണ് ഈ ആന്‍സി സോജന്‍! മെഡല് മുഖ്യം ഈ കട്ട ‘വിജയ് ഫാന്‍’ ഗേളിന്
  • October 7, 2026

നാട്ടിക എന്ന കൊച്ചുഗ്രാമത്തില്‍ നിന്ന് ‘ദൂരങ്ങള്‍ ചാടി’ ആന്‍സി സോജന്‍ നേടിയ മെഡലുകള്‍ കഷ്ടപ്പാടുകളും ത്യാഗങ്ങളും പ്രതിസന്ധികളും അതിജീവിച്ചുള്ള പോരാട്ടത്തിന്റെ ഫലം കൂടിയാണ്. ഗ്രൗണ്ടിലെ എതിരാളികള്‍ക്കൊപ്പം കളത്തിനു പുറത്തുള്ള മുഖമില്ലാത്തവരുടെ സൈബര്‍ ആക്രമങ്ങളും നേരിട്ട ആന്‍സി ഇന്ന് രാജ്യത്തിന്റെ തന്നെ അഭിമാനമാണ്.…

Continue reading
റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ മധ്യസ്ഥത വഹിക്കാൻ ഇന്ത്യ; നയതന്ത്ര ചർച്ചകൾ നടത്തുന്നതായി വിദേശകാര്യ മന്ത്രാലയം
  • October 5, 2026

റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ മധ്യസ്ഥത വഹിക്കാൻ ഇന്ത്യ. ജ​ർമനിയിൽ നടക്കുന്ന 62-ാമത് മ്യൂണിച്ച് സെക്യൂരിറ്റി കോൺഫറൻസിലാണ് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഇക്കാര്യം അറിയിച്ചത്. ഇരു രാജ്യങ്ങളുമായും ഇന്ത്യ ബന്ധം ശക്തമാക്കിയിട്ടുണ്ടെന്നും യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യ ആ​ഗ്രഹിക്കുന്നതായും എസ് ജയശങ്കർ പ്രതികരിച്ചു. റഷ്യയുമായും…

Continue reading

You Missed

നെടുമ്പാശ്ശേരി അപകടം: ‘പോയത് ഞങ്ങൾക്ക് മാത്രം, വിദേശത്തേക്ക് പോകാൻ തയ്യാറായി ഇരിക്കുകയായിരുന്നു’; ദേവികയുടെ കുടുംബം

നെടുമ്പാശ്ശേരി അപകടം: ‘പോയത് ഞങ്ങൾക്ക് മാത്രം, വിദേശത്തേക്ക് പോകാൻ തയ്യാറായി ഇരിക്കുകയായിരുന്നു’; ദേവികയുടെ കുടുംബം

സംഭവിക്കാൻ പാടില്ലാത്തതാണ് പൊലീസിന്റെ ഭാഗത്ത്‌ നിന്ന് ഉണ്ടാകുന്നത്; കോൺഗ്രസിൽ ഇല്ലാത്ത ആളാണ് അടൂരിൽ കോൺഗ്രസിനെ നിയന്ത്രിക്കുന്നത്; പിണറായി വിജയൻ

സംഭവിക്കാൻ പാടില്ലാത്തതാണ് പൊലീസിന്റെ ഭാഗത്ത്‌ നിന്ന് ഉണ്ടാകുന്നത്; കോൺഗ്രസിൽ ഇല്ലാത്ത ആളാണ് അടൂരിൽ കോൺഗ്രസിനെ നിയന്ത്രിക്കുന്നത്; പിണറായി വിജയൻ

‘ഗ്യാനേഷ് കുമാറിനെ വെറുതെ വിടില്ല, കാലം കണക്ക് ചോദിക്കാതെ പോകില്ല; ഭരണഘടന സംരക്ഷണത്തിന് വേണ്ടി പോരാട്ടം തുടരും’; രാഹുൽ ​ഗാന്ധി

‘ഗ്യാനേഷ് കുമാറിനെ വെറുതെ വിടില്ല, കാലം കണക്ക് ചോദിക്കാതെ പോകില്ല; ഭരണഘടന സംരക്ഷണത്തിന് വേണ്ടി പോരാട്ടം തുടരും’; രാഹുൽ ​ഗാന്ധി

മാസപ്പടി കേസ്: ‘FIR രജിസ്റ്റർ ചെയ്യാമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കണം’; പിണറായി വിജയൻ ഹൈക്കോടതിയിലേക്ക്

മാസപ്പടി കേസ്: ‘FIR രജിസ്റ്റർ ചെയ്യാമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കണം’; പിണറായി വിജയൻ ഹൈക്കോടതിയിലേക്ക്

‘മെഡൽ നേടിയിട്ട് കായിക മന്ത്രിയോ മുഖ്യമന്ത്രിയോ ബന്ധപ്പെട്ടില്ല; കേരളത്തിലെ പാരിതോഷികം വളരെ കുറവ്’: ആൻസി സോജൻ

‘മെഡൽ നേടിയിട്ട് കായിക മന്ത്രിയോ മുഖ്യമന്ത്രിയോ ബന്ധപ്പെട്ടില്ല; കേരളത്തിലെ പാരിതോഷികം വളരെ കുറവ്’: ആൻസി സോജൻ

നെടുമ്പാശ്ശേരി വാഹനാപകടം: പ്രതി സുഹൈൽ മദ്യപിച്ച ബാറുകൾക്കെതിരെ കേസടുത്ത് എക്‌സൈസ്

നെടുമ്പാശ്ശേരി വാഹനാപകടം: പ്രതി സുഹൈൽ മദ്യപിച്ച ബാറുകൾക്കെതിരെ കേസടുത്ത് എക്‌സൈസ്