സുഗതന്റെ ഹാജറിനെ ചൊല്ലി കയ്യേറ്റം” തിരുവനന്തപുരം കോർപ്പറേഷനിൽ തമ്മിൽത്തല്ലി ബിജെപി – യുഡിഎഫ് അംഗങ്ങൾ

ബിജെപി കൗൺസിലർ സുഗതനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം കോർപ്പറേഷനിൽ പ്രതിപക്ഷ പ്രതിഷേധം. കഴിഞ്ഞ ദിവസം ഉണ്ടായ സംഘർഷത്തിൽ പരുക്കേറ്റ കൗൺസിലർമാരെ ആംബുലൻസിലാണ് നഗരസഭയിൽ എത്തിച്ചത്. കാട്ടായിക്കോണം കൗൺസിലർ സിന്ധു ശശി ഉൾപ്പെടെയുള്ള മൂന്ന് കൗൺസിലർമാരെയാണ് ആംബുലൻസിൽ നഗരസഭയിൽ എത്തിച്ചത്.

ഇതിനിടെ ഹാജറിനെ ചൊല്ലി ബിജെപിയും യുഡിഎഫും സംഘർഷത്തിൽ ഏർപ്പെട്ടു. സുഗതന്റെ ഹാജറിൽ അസ്വാഭാവികത ചൂണ്ടിക്കാട്ടി കൗൺസിലർ കെ ശബരിനാഥൻ രംഗത്തെത്തിയിരുന്നു. ഇതിനെ എതിർത്ത് ബിജെപി കൗൺസിലർ ചെമ്പഴന്തി ഉദയൻ രംഗത്തെത്തി. തുടർന്ന് ഇരു നേതാക്കൾക്കും തമ്മിൽ കയ്യാങ്കളിൽ ഏർപ്പെടുകയായിരുന്നു. ചെമ്പഴന്തി ഉദയൻ ശബരിനാഥന്റെ മുഖത്ത് അടിക്കുകയായിരുന്നു. കൗൺസിലർ ഷേർളിക്കും ചെമ്പഴന്തി ഉദയന്റെ മർദ്ദനമേറ്റു. ഹാജര്‍ രജിസ്റ്ററിനായി ബിജെപി, എല്‍ഡിഎഫ് കൗണ്ടസിലര്‍മാര്‍ പിടിവലിയുണ്ടായി. രജിസ്റ്റര്‍ കീറാനും ശ്രമം നടന്നു. കോർപ്പറേഷൻ പരിസരത്ത് വൻ പൊലീസ് സന്നാഹമാണ്.

ശബരി നാഥിനെ മർദ്ദിക്കുന്നതിനിടയിലാണ് മർദ്ദനമേറ്റത്.നഗരസഭയിൽ വീൽ ചെയറിൽ എത്തിയ LDF കൗൺസിലർമാരുടെ പ്രതിഷേധം നടക്കുകയാണ്. മന്ത്രി കെ എം ഷാജിയെ തിരുവനന്തപുരം കോര്പറേഷന് അഭിനന്ദിച്ചിരുന്നു. ഷാജിയുടെ പ്രതികരണം പ്ലേ ചെയ്ത് മേയർ.

യോഗ അജണ്ടയിലെ എല്ലാ തീരുമാനങ്ങളും പാസ്സ് ആക്കിയതായി അറിയിച്ചുകൊണ്ട് മേയർ യോഗം പിരിച്ചു വിട്ടു.ഹാജര്‍ രജിസ്റ്ററില്‍ ആര്‍ സുഗതന് ഇന്ന് ഒപ്പിട്ടില്ലെങ്കിൽ കൂടുതൽ കുരുക്കാകും. തുടർച്ചയായി രണ്ട് യോഗങ്ങളിൽ സുഗതൻ ഹാജറാകാത്ത സ്ഥിതി ആകും. അത് ഒഴിവാക്കാന് ഹാജർ ബുക്ക് പിടിച്ചു വാങ്ങി എന്നാണ് യുഡിഎഫ് വിശദീകരിക്കുന്നത്.മൂന്ന് യോഗത്തിൽ പങ്കെടുത്തില്ലെങ്കിൽ അയോഗ്യനാകും. അതേസമയം, ബിജെപി കൗൺസിലർ ചെമ്പഴന്തി ഉദയനെതിരെ യുഡിഎഫ് രംഗത്തെത്തി. ചെമ്പഴന്തി ഉദയന്‍ വനിതാ അംഗങ്ങളെ കയ്യേറ്റം ചെയ്തെന്നും മിനുട്സ് പിടിച്ചു വാങ്ങാൻ ശ്രമിച്ചെന്നമാണ് പരാതി. വിദ്യാഭ്യാസ സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർമാനാണ് ഉദയന്‍.

Related Posts

‘കെ റഫീഖിന്റെ ഇടപെടലും പ്രതികരണങ്ങളും അപക്വം’; സിപിഐഎം വയനാട് വിപുലീകൃത ജില്ലാ കമ്മിറ്റിയില്‍ വിമര്‍ശനം
  • September 29, 2026

വയനാട്/തിരുവനന്തപുരം: സിപിഐഎം വയനാട് വിപുലീകൃത ജില്ലാ കമ്മിറ്റിയില്‍ ജില്ലാ സെക്രട്ടറി കെ റഫീക്കിന് വിമര്‍ശനം. ഇടപെടലുകളും പ്രതികരണങ്ങളും അപക്വമെന്ന് അംഗങ്ങള്‍ വിമര്‍ശിച്ചു. പാര്‍ട്ടിയോട് അകന്നുനില്‍ക്കുന്നവരെ തിരികെയെത്തിക്കാന്‍ നടപടി വേണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. പൊളിറ്റ്ബ്യൂറോ അംഗം എ വിജയരാഘവന്‍ സംഘടന റിപ്പോര്‍ട്ട് അവതരിപ്പിച്ചു,…

Continue reading
മുട്ടില്‍ മരംമുറിയിലെ ഗൂഢാലോചന; അന്വേഷണം വേണ്ടെന്ന് എസ്‌ഐടിയോട് നിര്‍ദേശിച്ചത് പിണറായി വിജയന്റെ ഓഫീസിലെ ഉന്നതന്‍
  • September 29, 2026

തിരുവനന്തപുരം: മുട്ടില്‍ മരംമുറിയിലെ ഗൂഢാലോചന അന്വേഷണത്തില്‍ നടന്നത് വന്‍ അട്ടിമറി. മരംമുറി ഗൂഢാലോചന അന്വേഷിക്കേണ്ടതില്ലെന്ന് എസ്‌ഐടിക്ക് നിര്‍ദേശം നല്‍കിയത് മുന്‍മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിലെ ഉന്നതനെന്നാണ് വിവരം. എസ്‌ഐടി തലവനായിരുന്ന എഡിജിപി എസ് ശ്രീജിത്തിന് മറ്റൊരു കേസിന്റെ ചുമതല നല്‍കി. ഗൂഢാലോചന…

Continue reading

You Missed

‘കെ റഫീഖിന്റെ ഇടപെടലും പ്രതികരണങ്ങളും അപക്വം’; സിപിഐഎം വയനാട് വിപുലീകൃത ജില്ലാ കമ്മിറ്റിയില്‍ വിമര്‍ശനം

‘കെ റഫീഖിന്റെ ഇടപെടലും പ്രതികരണങ്ങളും അപക്വം’; സിപിഐഎം വയനാട് വിപുലീകൃത ജില്ലാ കമ്മിറ്റിയില്‍ വിമര്‍ശനം

മുട്ടില്‍ മരംമുറിയിലെ ഗൂഢാലോചന; അന്വേഷണം വേണ്ടെന്ന് എസ്‌ഐടിയോട് നിര്‍ദേശിച്ചത് പിണറായി വിജയന്റെ ഓഫീസിലെ ഉന്നതന്‍

മുട്ടില്‍ മരംമുറിയിലെ ഗൂഢാലോചന; അന്വേഷണം വേണ്ടെന്ന് എസ്‌ഐടിയോട് നിര്‍ദേശിച്ചത് പിണറായി വിജയന്റെ ഓഫീസിലെ ഉന്നതന്‍

സിഎംആര്‍എല്‍ – എക്‌സാലോജിക് കേസ്: പൊലീസ് മേധാവിക്ക് നല്‍കിയ കത്ത് ഇഡി ഇന്ന് ഹൈക്കോടതിയില്‍ ഹാജരാക്കും

സിഎംആര്‍എല്‍ – എക്‌സാലോജിക് കേസ്: പൊലീസ് മേധാവിക്ക് നല്‍കിയ കത്ത് ഇഡി ഇന്ന് ഹൈക്കോടതിയില്‍ ഹാജരാക്കും

പഞ്ചാബിലെ ലവ്‌ലി യൂണിവേഴ്സിറ്റിയിൽ ഉണ്ടായ സംഭവങ്ങൾ അതീവ ഗൗരവത്തോടെ കാണണം; പിണറായി വിജയൻ

പഞ്ചാബിലെ ലവ്‌ലി യൂണിവേഴ്സിറ്റിയിൽ ഉണ്ടായ സംഭവങ്ങൾ അതീവ ഗൗരവത്തോടെ കാണണം; പിണറായി വിജയൻ

മെസിയുടെ പേരിലെ തട്ടിപ്പ്; ആന്റോ അഗസ്റ്റിന്റെ മുൻകൂർ ജാമ്യാപേക്ഷ തീർപ്പാക്കി

മെസിയുടെ പേരിലെ തട്ടിപ്പ്; ആന്റോ അഗസ്റ്റിന്റെ മുൻകൂർ ജാമ്യാപേക്ഷ തീർപ്പാക്കി

മോതിരം നല്‍കി ‘തായ് മാമന്‍’; കുരുന്നുകള്‍ക്ക്‌ തങ്കമോതിരം പദ്ധതിക്ക് തുടക്കം കുറിച്ച് സി. ജോസഫ് വിജയ്

മോതിരം നല്‍കി ‘തായ് മാമന്‍’; കുരുന്നുകള്‍ക്ക്‌ തങ്കമോതിരം പദ്ധതിക്ക് തുടക്കം കുറിച്ച് സി. ജോസഫ് വിജയ്