വെറുതെ വന്നതല്ല! ചരിത്രമെഴുതി കേപ് വെര്‍ദേ ലോകകപ്പിന്റെ നോക്കൗട്ടില്‍; സ്‌പെയിനിനോട് തോറ്റ് യുറഗ്വായ് പുറത്ത്

ഫിഫ ലോകകപ്പില്‍ ചരിത്രം കുറിച്ച് കേപ് വെര്‍ദെ. നിര്‍ണായക മത്സരത്തില്‍ സൗദിക്കെതിരെ സമനില നേടിയാണ് നോക്കൌട്ട് പ്രവേശം. ഗ്രൂപ്പ് എച്ചില്‍ നിന്ന് രണ്ടാം സ്ഥാനക്കാരായാണ് കുഞ്ഞന്‍ രാജ്യത്തിന്റെ മുന്നേറ്റം.

മൂന്ന് സമനിലകളുമായാണ് കേപ് വെര്‍ദേയുടെ നോക്കൗട്ട് പ്രവേശം. മുന്‍ ലോക ചാമ്പ്യന്മാരായ സ്‌പെയിന്‍, യുറുഗ്വെ ടീമുകള്‍ക്കൊപ്പം സൗദി അറേബ്യയേയും ലോകകപ്പിലെ കന്നിക്കാര്‍ സമനിലയില്‍ കുരുക്കി. റൗണ്ട് ഓഫ് 32 വില്‍ അര്‍ജന്റീനയാണ് കേപ് വെര്‍ദെയുടെ എതിരാളികള്‍. ഗോളടിക്കാന്‍ സമ്മതിക്കാതെ പ്രതിരോധിച്ച് സൗദി അറേബ്യയേയും മെരുക്കിയാണ് കാബോ വെര്‍ദെ ചരിത്ര നേട്ടത്തിലെത്തിയത്.

ഗ്രൂപ്പ് എച്ചിലെ മറ്റൊരു മത്സരത്തില്‍ യുറഗ്വെയെ തോല്‍പ്പിച്ച് സ്‌പെയിന്‍ നോക്കൌട്ടിലെത്തി. യുറഗ്വെ പുറത്തായി. അവസാന ഗ്രൂപ്പ് മത്സരത്തില്‍ യുറുഗ്വെയേ 1-0നാണ് സ്‌പെയിന്‍ തോല്‍പ്പിച്ചത്. അലക്‌സ് ബയേനയാണ് സ്‌പെയിനിന്റെ ഏക ഗോള്‍ നേടിയത്. മൂന്ന് മത്സരങ്ങളില്‍ നിന്ന് രണ്ട് ജയവും ഒരു സമനിലയുമായി ഏഴുപോയ്ന്റാണ് സ്‌പെയിനിനുള്ളത്.

Related Posts

പി ടി ഉഷയ്ക്ക് ഇന്ന് നിർണായകം, നാമനിർദ്ദേശം ചട്ടവിരുദ്ധമെന്ന് മുൻ ഭാരവാഹി
  • November 14, 2026

ഡൽഹി: ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ ഭാരവാഹി തിരഞ്ഞെടുപ്പിലേക്ക് മത്സരിക്കാൻ പി ടി ഉഷയ്ക്ക് ഇന്ന് നിർണായകം. ഐഒഎ തിരഞ്ഞെടുപ്പിലേക്ക് സമർപ്പിച്ച നാമനിർദേശങ്ങളിലെ എതിർപ്പുകളുടെ സൂക്ഷ്മപരിശോധന ഇന്ന് നടക്കും. പി ടി ഉഷയുടെ നാമനിർദ്ദേശം ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി മുൻ ഭാരവാഹിയും സുപ്രീം കോടതി…

Continue reading
മലയാളികളുടെ സ്വന്തം.. സഞ്ജു സാംസണ് ഇന്ന് മുപ്പത്തിരണ്ടാം പിറന്നാള്‍
  • November 11, 2026

മലയാളികളുടെ സ്വന്തം സഞ്ജു സാംസണ് ഇന്ന് മുപ്പത്തിരണ്ടാം പിറന്നാള്‍. ട്വന്റി 20 ലോകപ്പിലെ താരമായതുള്‍പ്പടെ ഒരുപിടി മികച്ച നേട്ടങ്ങളാണ് സഞ്ജു ഈ വര്‍ഷം സ്വന്തമാക്കിയത്. തന്റെ നൂറാം അന്താരാഷ്ട്ര മത്സരവും സഞ്ജു ഈ വര്‍ഷം തന്നെ കളിക്കാനാണ് സാധ്യത. 2026… കേരളം…

Continue reading

You Missed

ലീഡറുടെ മകൾക്ക് കോണ്‍ഗ്രസിലേക്ക് സ്വാഗതം

ലീഡറുടെ മകൾക്ക് കോണ്‍ഗ്രസിലേക്ക് സ്വാഗതം

മാസ്, ക്ലാസ്, സ്വാഗ്

മാസ്, ക്ലാസ്, സ്വാഗ്

വൻ ബാധ്യതയാണ് കിഫ്ബിയും LDF സർക്കാരും വരുത്തിവെച്ചത്

വൻ ബാധ്യതയാണ് കിഫ്ബിയും LDF സർക്കാരും വരുത്തിവെച്ചത്

ബിജെപി വിടുന്ന കാര്യം ചേട്ടനോട് പറഞ്ഞിരുന്നു, നിന്റെ സന്തോഷവും സമാധാനവും എന്താണെന്ന് വച്ചാല്‍ അത് ചെയ്തോളൂ എന്നാണ് അദ്ദേഹം പറഞ്ഞത്

ബിജെപി വിടുന്ന കാര്യം ചേട്ടനോട് പറഞ്ഞിരുന്നു, നിന്റെ സന്തോഷവും സമാധാനവും എന്താണെന്ന് വച്ചാല്‍ അത് ചെയ്തോളൂ എന്നാണ് അദ്ദേഹം പറഞ്ഞത്

കോണ്‍ഗ്രസും ലീഗും ചേര്‍ന്ന് ഗൂഢാലോചന സിദ്ധാന്തം അവതരിപ്പിച്ചു, പൊലീസുകാരെ കൊണ്ട് പാവകളിപ്പിച്ചു

കോണ്‍ഗ്രസും ലീഗും ചേര്‍ന്ന് ഗൂഢാലോചന സിദ്ധാന്തം അവതരിപ്പിച്ചു, പൊലീസുകാരെ കൊണ്ട് പാവകളിപ്പിച്ചു

അരിയില്‍ ഷുക്കൂര്‍ വധക്കേസ്

അരിയില്‍ ഷുക്കൂര്‍ വധക്കേസ്