കമ്മ്യൂണിസ്റ്റ് ആകാന്‍ എളുപ്പമാണ്, ഓരോ ആളുകള്‍ ഉണ്ടാക്കി വച്ചത് എല്ലാവര്‍ക്കും എടുത്ത് കൊടുക്കലാണ് അവരുടെ പണി: പരിഹാസവുമായി ട്രംപ്

കമ്മ്യൂണിസ്റ്റുകളെ പരിഹസിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ‘ഞാന്‍ നിങ്ങള്‍ക്കെല്ലാം തരാം’ എന്നു പറഞ്ഞാല്‍ കമ്യൂണിസ്റ്റാകാമെന്നും ‘മറ്റുള്ളവര്‍ ഉണ്ടാക്കി വച്ചത് എടുത്ത് കൊടുക്കുന്നതാണ് കമ്യൂണിസ്റ്റുകളുടെ പണി’ യെന്നുമാണ് ട്രംപിന്റെ പരിഹാസം. കമ്യൂണിസ്റ്റ് ആകാന്‍ എളുപ്പമാണെന്നും ട്രൂത്ത് സോഷ്യലിലൂടെ ട്രംപ് പരിഹസിച്ചു. വിദേശ നിക്ഷേപകര്‍ക്കായി ക്യൂബ വിപണി തുറന്നുകൊടുത്തതിനു പിന്നാലെയാണ് ട്രംപിന്റെ പ്രസ്താവന. ഒടുവില്‍ കമ്യൂണിസ്റ്റുകള്‍ വരുതിക്കു വന്നെന്നും താനിത് കാലങ്ങളായി കാത്തിരിക്കുകയായിരുന്നുവെന്നും ട്രംപ് പറഞ്ഞു.

കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം ലോകത്തൊരിടത്തും പ്രാവര്‍ത്തികമായിട്ടില്ലെന്നും ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. കളി കാണാനിരിക്കുന്നതേയുള്ളു, കണ്ട് ആസ്വദിക്കൂ’ എന്ന് ട്രംപ് പറയുന്നു. ആയിരക്കണക്കിന് വര്‍ഷങ്ങളായി ഈ പ്രത്യയശാസ്ത്രത്തിന് ഒരിക്കല്‍പ്പോലും നേരായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും ട്രംപ് പരിഹസിച്ചു.

ജനാധിപത്യ സോഷ്യലിസത്തേയും കമ്മ്യൂണിസത്തേയും പലപ്പോഴും ഒന്നായി കണ്ട് പ്രതികരിക്കുകയാണ് ട്രംപിന്റെ രീതി. ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സൊഹ്‌റാന്‍ മംദാനിയുടെ പിന്തുണയുള്ള രണ്ട് സ്ഥാനാര്‍ഥികള്‍ പ്രൈമറി ഇലക്ഷനില്‍ മുന്നേറുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് ട്രംപ് കുറച്ചുദിവസങ്ങളായി കമ്മ്യൂണിസ്റ്റുകള്‍ക്കെതിരെ രൂക്ഷ പരിഹാസം ചൊരിയുന്നത്. അമേരിക്കയെന്ന സുന്ദരരാജ്യം ഒരിക്കലും കമ്മ്യൂണിസ്റ്റ് രാജ്യമാകാന്‍ പോകുന്നില്ലെന്ന് ട്രംപ് കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. മംദാനിയെ ഒരു കമ്മ്യൂണിസ്റ്റ് വട്ടനെന്ന് ട്രംപ് പരിഹസിച്ചതും വലിയ ചര്‍ച്ചയായിരുന്നു.

Related Posts

നടപടി ട്രംപിന്റെ ഉത്തരവ് പ്രകാരമെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട്
  • November 6, 2026

വാഷിങ്ടണ്‍: ഇറാനെതിരെ യുദ്ധം പുനരാരംഭിക്കാന്‍ അമേരിക്കന്‍ സൈന്യം ഒരുങ്ങുന്നുവെന്ന് ദ ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ട്. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഉത്തരവ് പ്രകാരമാണ് നടപടിയെന്നാണ് റിപ്പോര്‍ട്ട്. യുഎസ്എസ് റൂസ്വെല്‍റ്റ് വിമാനവാഹിനിക്കപ്പലും നാല് പടക്കപ്പലുകളും പശ്ചിമേഷ്യയിലേക്ക് നീങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്. (US military preparing…

Continue reading
‘ട്രംപിന് വൻതിരിച്ചടി, ഗ്യാനേഷ് കുമാര്‍ ഉണ്ടായിരുന്നെങ്കിൽ ഈ ഗതി വരില്ലായിരുന്നു’; പരിഹാസവുമായി അഭിജീത് ദീപ്‍കെ
  • November 4, 2026

ഡൽഹി: യു.എസ്. ഇടക്കാല തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് കനത്ത തിരിച്ചടിനൽകി ടെക്സസിലും കാൻസസിലും ഡെമോക്രാറ്റുകളുടെ ചരിത്രവിജയം. പതിറ്റാണ്ടുകളായി റിപ്പബ്ലിക്കൻ പാർട്ടിയുടെ ശക്തികേന്ദ്രങ്ങളായിരുന്ന ഇരുസംസ്ഥാനങ്ങളിലും സെനറ്റ് സീറ്റുകൾ പിടിച്ചെടുത്താണ് ഡെമോക്രാറ്റുകൾ രാഷ്ട്രീയ ചരിത്രം തിരുത്തിയത്. വിഷയത്തിൽ ഡോണൾഡ് ട്രംപിനെ പരിഹസിച്ച് സിജെപി സ്ഥാപകൻ…

Continue reading

You Missed

സ്വകാര്യ ബസുകളിൽ MVD യുടെ മിന്നൽ പരിശോധന, കൊച്ചിയിൽ 382 വാഹങ്ങൾക്കെതിരെ നടപടി; 241344 രൂപ പിഴ

സ്വകാര്യ ബസുകളിൽ MVD യുടെ മിന്നൽ പരിശോധന, കൊച്ചിയിൽ 382 വാഹങ്ങൾക്കെതിരെ നടപടി; 241344 രൂപ പിഴ

തിരുവനന്തപുരം മെഡിക്കൽ കോളജിന് സമീപത്തെ മാൻഹോളിൽ നവജാത ശിശുവിന്റെ മൃതദേഹം

തിരുവനന്തപുരം മെഡിക്കൽ കോളജിന് സമീപത്തെ മാൻഹോളിൽ നവജാത ശിശുവിന്റെ മൃതദേഹം

മുസ്‍ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളന റാലി:കോടതി അലക്ഷ്യത്തിന് കേസ് ഫയൽ ചെയ്തു

മുസ്‍ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളന റാലി:കോടതി അലക്ഷ്യത്തിന് കേസ് ഫയൽ ചെയ്തു

ജമ്മുകശ്മീരിൽ ഭീകരാക്രമണം, CRPF ജവാന്മാർക്ക് നേരെ ആക്രമണം; 3 പേർക്ക് പരുക്ക്

ജമ്മുകശ്മീരിൽ ഭീകരാക്രമണം, CRPF ജവാന്മാർക്ക് നേരെ ആക്രമണം; 3 പേർക്ക് പരുക്ക്

കോവളം സ്പാ പീഡനക്കേസ്; പൊലീസിന് ഡിജിറ്റൽ തെളിവുകൾ ലഭിച്ചു

കോവളം സ്പാ പീഡനക്കേസ്; പൊലീസിന് ഡിജിറ്റൽ തെളിവുകൾ ലഭിച്ചു

വൈദ്യുതി പർച്ചേസിന്റെ ഫയൽ അയച്ചത് സണ്ണി ജോസഫ്; അങ്ങനെ ഒരു കരാർ ഇല്ലാലോ പിന്നെ എങ്ങനെ പിന്മാറും?, മുഖ്യമന്ത്രി

വൈദ്യുതി പർച്ചേസിന്റെ ഫയൽ അയച്ചത് സണ്ണി ജോസഫ്; അങ്ങനെ ഒരു കരാർ ഇല്ലാലോ പിന്നെ എങ്ങനെ പിന്മാറും?, മുഖ്യമന്ത്രി