അമേരിക്കൻ സമ്മർദ്ദത്തിന് വഴങ്ങാൻ ക്യൂബ; സമ്പദ് വ്യവസ്ഥ തുറക്കാനുള്ള നടപടികൾ ആരംഭിച്ചു

അമേരിക്കൻ സമ്മർദ്ദത്തിന് ക്യൂബ വഴങ്ങുകയാണെന്ന് റിപ്പോർട്ടുകൾ. സമ്പദ് വ്യവസ്ഥ തുറക്കാനുള്ള നടപടികൾ ക്യൂബ ആരംഭിച്ചു. തുറന്ന സ്വതന്ത്ര വിപണിക്ക് ആഹ്വാനം ചെയ്യുന്ന ബില്ലിന് ക്യൂബൻ കമ്യൂണിസ്റ്റ് പാർട്ടി അംഗീകാരം നൽകി. സാമ്പത്തിക പരിഷ്‌കരണങ്ങൾ നടത്തിയാൽ ക്യൂബയ്ക്ക് മേലുള്ള ഉപരോധങ്ങൾ കുറയ്ക്കാമെന്ന് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ആവർത്തിച്ചു പ്രസ്താവിച്ചിരുന്നു. ഇതാദ്യമായാണ് വിപണി തുറക്കാനുള്ള തീരുമാനത്തിന് ക്യൂബൻ കമ്യൂണിസ്റ്റ് പാർട്ടി അംഗീകാരം നൽകുന്നത്.

ദേശീയ അസംബ്ലിയിൽ ബിൽ പാസ്സാകുമെന്ന് ഉറപ്പാണെന്നാണ് റിപ്പോർട്ടുകൾ. സ്വകാര്യ സംരംഭകർക്ക് അവസരങ്ങളൊരുക്കാനും കൂടുതൽ വിദേശനിക്ഷേപം ആകർഷിക്കുകയും ചെയ്യാൻ ബിൽ വ്യവസ്ഥ ചെയ്യുന്നു. ക്യൂബയോട് സർക്കാർ നിയന്ത്രണത്തിലുള്ള സമ്പദ്‌വ്യവസ്ഥ തുറക്കണമെന്നും മുൻ നേതാവ് ഫിഡൽ കാസ്ട്രോയുടെ സർക്കാർ പിടിച്ചെടുത്ത സ്വത്തുക്കൾക്ക് നഷ്ടപരിഹാരം നൽകണമെന്നും സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് നടത്തണമെന്നും യുഎസ് വളരെക്കാലമായി ആവശ്യപ്പെടുന്നു. എന്നാൽ‌ സോഷ്യലിസ്റ്റ് ഗവൺമെന്റ് ചർച്ചകൾക്ക് ഇല്ലെന്ന് ക്യൂബ വ്യക്തമാക്കിയിരുന്നത്.

Related Posts

ഇറാന്‍ സംഘര്‍ഷം: മധ്യസ്ഥ ചര്‍ച്ചകള്‍ക്കായി പാകിസ്താന്‍ ആഭ്യന്തര മന്ത്രി മൊഹ്‌സിന്‍ നഖ്‌വി ഇറാനില്‍
  • August 12, 2026

ഇറാന്‍-അമേരിക്ക സംഘര്‍ഷ പശ്ചാത്തലത്തില്‍ ഹോര്‍മുസ് കടലിടുക്കില്‍ കപ്പല്‍ ആക്രമണങ്ങള്‍ ഉള്‍പ്പെടെ തുടരുന്നതിനിടെ മധ്യസ്ഥ ചര്‍ച്ചകള്‍ക്കായി പാകിസ്താന്‍ ആഭ്യന്തര മന്ത്രി മൊഹ്‌സിന്‍ നഖ്‌വി ഇറാനിലെത്തി. ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാനുമായി നഖ്‌വി ചര്‍ച്ച നടത്തി. ഹോര്‍മുസ് തുറക്കുന്ന കാര്യത്തില്‍ ഇറാനും അമേരിക്കയും പുതിയ…

Continue reading
ഡൊണൾഡ് ട്രംപിന്റെ മരുമകന്‍ ആലപ്പുഴയില്‍; ഹൗസ് ബോട്ട് യാത്ര തുടങ്ങി
  • August 8, 2026

അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ മരുമകന്‍ മൈക്കൽ ബൂലോസ് ആലപ്പുഴയില്‍ എത്തി. ഹൗസ് ബോട്ട് യാത്ര തുടങ്ങി. ഇന്ന് വൈകുന്നേരം വരെ അദ്ദേഹം ആലപ്പുഴയിൽ ഉണ്ടാകും. സന്ദർശനത്തിന്റെ കൂടുതൽ വിവരങ്ങൾ സുരക്ഷാ കാരണങ്ങളാൽ വ്യക്തമാക്കിയിട്ടില്ല. ഇന്ന് രാവിലെ ചാർട്ടേർഡ് വിമാനത്തിൽ ബംഗളൂരുവിൽ…

Continue reading

You Missed

പരീക്ഷാ മൂല്യനിര്‍ണയത്തിലെ പിഴവുകള്‍; പരിഹാര നടപടികളുമായി കേരള സര്‍വകലാശാല; നടപടി ട്വന്റിഫോര്‍ വാര്‍ത്തയ്ക്ക് പിന്നാലെ

പരീക്ഷാ മൂല്യനിര്‍ണയത്തിലെ പിഴവുകള്‍; പരിഹാര നടപടികളുമായി കേരള സര്‍വകലാശാല; നടപടി ട്വന്റിഫോര്‍ വാര്‍ത്തയ്ക്ക് പിന്നാലെ

‘സ്ത്രീ ധരിക്കുന്ന വസ്ത്രം ലൈംഗികാതിക്രമത്തിന് ന്യായീകരണമല്ല; ആൺകുട്ടികളെ നന്നായി പെരുമാറാൻ പഠിപ്പിക്കൂ’; ഡൽഹി ഹൈക്കോടതി

‘സ്ത്രീ ധരിക്കുന്ന വസ്ത്രം ലൈംഗികാതിക്രമത്തിന് ന്യായീകരണമല്ല; ആൺകുട്ടികളെ നന്നായി പെരുമാറാൻ പഠിപ്പിക്കൂ’; ഡൽഹി ഹൈക്കോടതി

ഇറാന്‍ സംഘര്‍ഷം: മധ്യസ്ഥ ചര്‍ച്ചകള്‍ക്കായി പാകിസ്താന്‍ ആഭ്യന്തര മന്ത്രി മൊഹ്‌സിന്‍ നഖ്‌വി ഇറാനില്‍

ഇറാന്‍ സംഘര്‍ഷം: മധ്യസ്ഥ ചര്‍ച്ചകള്‍ക്കായി പാകിസ്താന്‍ ആഭ്യന്തര മന്ത്രി മൊഹ്‌സിന്‍ നഖ്‌വി ഇറാനില്‍

സംഗീതം പെയ്തിറങ്ങുന്ന ഒരു രാത്രി; പ്രതിഭകള്‍ക്ക് ആദരം; ഫ്‌ളവേഴ്‌സ് മ്യൂസിക് അവാര്‍ഡ് 2026 ഇന്ന് വൈകീട്ട്; പ്രവേശനം സൗജന്യം

സംഗീതം പെയ്തിറങ്ങുന്ന ഒരു രാത്രി; പ്രതിഭകള്‍ക്ക് ആദരം; ഫ്‌ളവേഴ്‌സ് മ്യൂസിക് അവാര്‍ഡ് 2026 ഇന്ന് വൈകീട്ട്; പ്രവേശനം സൗജന്യം

‘സ്പോൺസർ വിശ്വാസ വഞ്ചന നടത്തി; ആദ്യ കരാർ റദ്ദ് ചെയ്തത് കരാർ നിബന്ധനങ്ങൾ പാലിക്കാത്തതിനാൽ’; AFA

‘സ്പോൺസർ വിശ്വാസ വഞ്ചന നടത്തി; ആദ്യ കരാർ റദ്ദ് ചെയ്തത് കരാർ നിബന്ധനങ്ങൾ പാലിക്കാത്തതിനാൽ’; AFA

മെസിയുടെ പേരിൽ കബളിപ്പിക്കൽ: സർവത്ര ചട്ട ലംഘനം! നടന്നത് മുൻ സർക്കാരും-സ്പോൺസറും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട്

മെസിയുടെ പേരിൽ കബളിപ്പിക്കൽ: സർവത്ര ചട്ട ലംഘനം! നടന്നത് മുൻ സർക്കാരും-സ്പോൺസറും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട്