കാലിഫോര്‍ണിയയില്‍ അമേരിക്കന്‍ വ്യോമസേനയുടെ ബി-52 ബോംബര്‍ വിമാനം തകര്‍ന്നുവീണു; എട്ട് പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്

കാലിഫോര്‍ണിയയില്‍ അമേരിക്കന്‍ വ്യോമസേനയുടെ ബി-52 ബോംബര്‍ വിമാനം തകര്‍ന്നുവീണു. എട്ട് പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. എഡ്വേഡ്‌സ് വ്യോമതാവളത്തില്‍ നിന്നും പറന്നുയര്‍ന്ന ഉടനെയാണ് അപകടം.

ആണവായുധങ്ങളും ബോംബുകളുമൊക്കെ വഹിക്കാന്‍ ശേഷിയുള്ള എട്ട് എന്‍ജിനുകളുള്ള ജെറ്റ് വിമാനമായിരുന്നു ഇത്. പതിവ് പരീക്ഷണ പറക്കലാണ് നടന്നത്. അതിനിടയിലാണ് തകര്‍ന്നുവീണത്. അപകട സ്ഥലത്ത് അടിയന്തര രക്ഷാപ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കുകയാണ്. വിമാനം തകരാനിടയായ കാരണം ഇപ്പോള്‍ വ്യക്തമല്ല. പക്ഷേ ഇതുസംബന്ധിച്ച അന്വേഷണത്തിന് വ്യോമസേന ഉത്തരവിട്ടിട്ടുണ്ട്. വിമാനത്തിലുണ്ടായ മുഴുവന്‍ ആള്‍ക്കാരെയും കണ്ടെത്താനുള്ള നടപടികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

പ്രമുഖ വിമാന കമ്പനിയായ ബോയിങ്ങ് ഡിസൈന്‍ ചെയ്ത വിമാനമാണിത്. 50000 അടി വരെ ഉയരത്തില്‍ പറക്കാനുള്ള ശേഷിയും വിമാനത്തിനുണ്ട്. ലോകത്തെ തന്നെ ഏറ്റവും ചിലവേറിയ പോര്‍ വിമാനങ്ങളിലൊന്നാണ് ബി-52.

Related Posts

‘ട്രംപിന് വൻതിരിച്ചടി, ഗ്യാനേഷ് കുമാര്‍ ഉണ്ടായിരുന്നെങ്കിൽ ഈ ഗതി വരില്ലായിരുന്നു’; പരിഹാസവുമായി അഭിജീത് ദീപ്‍കെ
  • November 4, 2026

ഡൽഹി: യു.എസ്. ഇടക്കാല തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് കനത്ത തിരിച്ചടിനൽകി ടെക്സസിലും കാൻസസിലും ഡെമോക്രാറ്റുകളുടെ ചരിത്രവിജയം. പതിറ്റാണ്ടുകളായി റിപ്പബ്ലിക്കൻ പാർട്ടിയുടെ ശക്തികേന്ദ്രങ്ങളായിരുന്ന ഇരുസംസ്ഥാനങ്ങളിലും സെനറ്റ് സീറ്റുകൾ പിടിച്ചെടുത്താണ് ഡെമോക്രാറ്റുകൾ രാഷ്ട്രീയ ചരിത്രം തിരുത്തിയത്. വിഷയത്തിൽ ഡോണൾഡ് ട്രംപിനെ പരിഹസിച്ച് സിജെപി സ്ഥാപകൻ…

Continue reading
ഉറച്ച റിപ്പബ്ലിക്കൻ കോട്ടകൾ ഇളകി; സെനറ്റിലേക്കുള്ള തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റ് മുന്നേറ്റം
  • November 4, 2026

അമേരിക്കയിൽ ഇടക്കാല തിരഞ്ഞെടുപ്പിൽ ജനപ്രതിനിധിസഭയിൽ 36 ഇടങ്ങളിൽ ഡെമോക്രോറ്റുകൾക്ക് വിജയം.15 ഇടങ്ങളിൽ റിപ്പബ്ലിക്കൻ പാർട്ടിയും വിജയിച്ചു. നോർത്ത് കരോലിനയിലെ സെനറ്റ് തിരഞ്ഞെടുപ്പിൽ മുൻ ഡെമോക്രാറ്റിക് ഗവർണർ റോയ് കൂപ്പർ അട്ടിമറി വിജയം നേടി. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനും റിപ്പബ്ലിക്കൻ പാർട്ടിക്കും…

Continue reading

You Missed

സോഷ്യൽ മീഡിയക്ക് കടിഞ്ഞാണിടാൻ കേന്ദ്ര നീക്കം: IT നിയമത്തിൽ മാറ്റം കൊണ്ടുവരാൻ ആലോചന

സോഷ്യൽ മീഡിയക്ക് കടിഞ്ഞാണിടാൻ കേന്ദ്ര നീക്കം: IT നിയമത്തിൽ മാറ്റം കൊണ്ടുവരാൻ ആലോചന

DySP സ്പെഷ്യൽ റിക്രൂട്ട്മെൻ്റ് പരീക്ഷ: ഒന്നാം റാങ്കുകാരൻ ജിതിൻ ജോൺസൺ വധശ്രമക്കേസിലെ പ്രതി

DySP സ്പെഷ്യൽ റിക്രൂട്ട്മെൻ്റ് പരീക്ഷ: ഒന്നാം റാങ്കുകാരൻ ജിതിൻ ജോൺസൺ വധശ്രമക്കേസിലെ പ്രതി

മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ മുൻ ഭരണസമിതി അംഗങ്ങൾ മിൽമ ആസ്ഥാനത്ത്; എംഡി സ്ഥലത്തില്ല

മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ മുൻ ഭരണസമിതി അംഗങ്ങൾ മിൽമ ആസ്ഥാനത്ത്; എംഡി സ്ഥലത്തില്ല

ഇനി ഒരു കുട്ടിക്കും തനിച്ചാണെന്ന തോന്നൽ ഉണ്ടാകരുത് സർക്കാർ എപ്പോഴും അവർക്കൊപ്പമുണ്ട്, ക്യാമ്പസുകളിൽ റാഗിങ് ഉണ്ടായാൽ കർശന നടപടി: മുഖ്യമന്ത്രി

ഇനി ഒരു കുട്ടിക്കും തനിച്ചാണെന്ന തോന്നൽ ഉണ്ടാകരുത് സർക്കാർ എപ്പോഴും അവർക്കൊപ്പമുണ്ട്, ക്യാമ്പസുകളിൽ റാഗിങ് ഉണ്ടായാൽ കർശന നടപടി: മുഖ്യമന്ത്രി

‘ട്രംപിന് വൻതിരിച്ചടി, ഗ്യാനേഷ് കുമാര്‍ ഉണ്ടായിരുന്നെങ്കിൽ ഈ ഗതി വരില്ലായിരുന്നു’; പരിഹാസവുമായി അഭിജീത് ദീപ്‍കെ

‘ട്രംപിന് വൻതിരിച്ചടി, ഗ്യാനേഷ് കുമാര്‍ ഉണ്ടായിരുന്നെങ്കിൽ ഈ ഗതി വരില്ലായിരുന്നു’; പരിഹാസവുമായി അഭിജീത് ദീപ്‍കെ

തിരുവനന്തപുരം ജില്ലയിൽ ശക്തമായ മഴ; ഓറഞ്ച് അലേർട്ട്, ഞായറാഴ്ച വരെ മഴ തുടരും

തിരുവനന്തപുരം ജില്ലയിൽ ശക്തമായ മഴ; ഓറഞ്ച് അലേർട്ട്, ഞായറാഴ്ച വരെ മഴ തുടരും