RSS മേധാവി നാളെ കേരളത്തിൽ എത്തും; RSS ആഘോഷങ്ങളിൽ പങ്കെടുക്കും, നഗരത്തിൽ വൻ ഗതാഗത നിയന്ത്രണം

ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത് നാളെ തലസ്ഥാനത്തെത്തും. കേരളത്തിലെ RSS ആഘോഷങ്ങളിൽ പങ്കെടുക്കും. തിരുവനന്തപുരത്തും തൃശ്ശൂരിലും RSS ശദാബ്ദി പ്രഭാഷണം നടത്തും. 13 നു തിരുവനന്തപുരത്തും 14നു തൃശൂരിലും RSS സർസംഘചാലക് എത്തും. RSS നെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി പറയും. ബിജെപി നിയമ സഭയിൽ 3 സീറ്റ് നേടിയ ശേഷമുള്ള ആദ്യ സന്ദർശനമാണിത്. കേരളത്തിലെ സംഘപരിവാർ നേതാക്കളുമായി മോഹൻ ഭഗവത് കൂടികാഴ്ച നടത്തും.

നിയമസഭാ തിരഞ്ഞെടുപ്പിൽ എൻഡിഎയ്ക്ക് മൂന്ന് സീറ്റും തിരുവനന്തപുരം കോർപ്പറേഷനിൽ ഭരണവും ലഭിച്ച ശേഷം ആദ്യമായാണ് അദ്ദേഹം തിരുവനന്തപുരത്ത് എത്തുന്നത്. പ്രമുഖ നേതാക്കളുമായും പൗരപ്രമുഖന്മാരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം. മോഹൻ ഭാഗവതിന്റെ സന്ദർശനം കണക്കിലെടുത്ത് ഇന്ന് തലസ്ഥാന നഗരിയിൽ പൊലീസ് കടുത്ത ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

ഇന്ന് ഉച്ചയ്ക്ക് 1 മണി മുതൽ വൈകിട്ട് 6 മണി വരെയാണ് നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.പ്രധാന റോഡുകളിൽ പാർക്കിംഗ് പൂർണ്ണമായും നിരോധിച്ചിട്ടുണ്ട്. നിയമം ലംഘിച്ച് പാർക്ക് ചെയ്യുന്ന വാഹനങ്ങൾ റിക്കവറി വാഹനം ഉപയോഗിച്ച് ഉടനടി നീക്കം ചെയ്യുകയും ഉടമകൾക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുകയും ചെയ്യും. ഡൊമസ്റ്റിക് എയർപോർട്ട് – ശംഖുമുഖം.

ആൾസെയിന്റ്സ് ജംഗ്ഷൻ – ചാക്ക, ലോർഡ്സ് ജംഗ്ഷൻ – കുഴിവിള – മുക്കോലയ്ക്കൽ, കഴക്കൂട്ടം ഫ്ലൈഓവർ – വെട്ടുറോഡ്, ശംഖുമുഖം, വെട്ടുകാട്, മാധവപുരം, വേളി, സൗത്ത് തുമ്പ, സ്റ്റേഷൻകടവ്, പള്ളിത്തുറ, ആറാട്ട് വഴി, സെന്റ് ആൻഡ്രൂസ് റോഡുകളിലുമാണ് ഗതാഗത നിയന്ത്രണം. വിമാനത്താവളത്തിലേക്കും റെയിൽവേ സ്റ്റേഷനിലേക്കും പോകേണ്ട യാത്രക്കാർ മുൻകൂട്ടി യാത്രകൾ ക്രമീകരിക്കണമെന്ന് പൊലീസ് അറിയിച്ചു. പൊതുജനങ്ങൾക്ക് ഗതാഗത നിയന്ത്രണവുമായി ബന്ധപ്പെട്ട സംശയങ്ങൾക്കും കൂടുതൽ വിവരങ്ങൾക്കുമായി ബന്ധപ്പെടേണ്ട ഹെൽപ്പ്‌ലൈൻ നമ്പറുകൾ: 0471 2558731, 9497930055

Related Posts

കെ. സുധാകരന്റെ ‘തൂഫാൻ വാരിയർ’ കൊലപാതക ശ്രമത്തിന് പിടിയിൽ; ബാറില്‍ മദ്യപിച്ച് സംഘര്‍ഷമുണ്ടാക്കി യുവാവിനെതിരെ നടത്തിയത് ക്രൂര ആക്രമണം
  • June 30, 2026

കോൺഗ്രസ് നേതാവ് കെ. സുധാകരന്റെ ‘തൂഫാൻ വാരിയർ’ കൊലപാതക ശ്രമത്തിന് പിടിയിൽ. പിടിയിലായത് കൊച്ചങ്ങാടി സ്വദേശി ഷിബു എന്ന മുഹമ്മദ് റിസ. മട്ടാഞ്ചേരി ബാറിൽ ഇന്നലെയാണ് യുവാവിനെ ഷിബു ക്രൂരമായി അക്രമിച്ചത്. അതിക്രമത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. കെ.സുധാകരൻ പങ്കെടുത്ത ഗുണ്ടകളുടെ…

Continue reading
പോഷണ്‍ അഭിയാന്‍ പദ്ധതി; കേന്ദ്ര ഫണ്ട് ലഭിക്കുന്നില്ല; അങ്കണവാടികള്‍ക്ക് 26 കോടി രൂപ കുടിശിക
  • June 29, 2026

കേന്ദ്രാവിഷ്‌കൃത പദ്ധതിയായ പോഷന്‍ അഭിയാനില്‍ സംസ്ഥാനത്തെ അങ്കണവാടികള്‍ക്ക് കോടികളുടെ കുടിശിക. 26 കോടി രൂപയാണ് കുടിശിക ആയിട്ടുള്ളത്. ഇന്‍സെന്റിവുകളും കമ്മ്യൂണിറ്റി അധിഷ്ഠിത പരിപാടികളുടെയും തുകയാണ് മാസങ്ങളായി കുടിശികയുള്ളത്. കേരളത്തോടുള്ള കേന്ദ്രത്തിന്റെ അവഗണന അംഗണവാടികളുടെ കാര്യത്തിലും തുടരുന്നുവെന്നാണ് വിമര്‍ശനം. പോഷന്‍ അഭിയാന്‍ പദ്ധതിയില്‍…

Continue reading

You Missed

സവര്‍ക്കറെ പുകഴ്ത്തി ചോദ്യം; അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തതില്‍ വിദ്യാഭ്യാസ മന്ത്രിക്കെതിരെ ബിജെപി പ്രതിഷേധം

സവര്‍ക്കറെ പുകഴ്ത്തി ചോദ്യം; അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തതില്‍ വിദ്യാഭ്യാസ മന്ത്രിക്കെതിരെ ബിജെപി പ്രതിഷേധം

എസ് സുരേഷിനെ മാറ്റണം; ബിജെപി കോർ കമ്മിറ്റിയിൽ കടുത്ത വിമർശനം, ബിജെപി ഫണ്ട് തട്ടിപ്പിനെതിരെ ആഞ്ഞടിച്ച് മുരളീധര പക്ഷം

എസ് സുരേഷിനെ മാറ്റണം; ബിജെപി കോർ കമ്മിറ്റിയിൽ കടുത്ത വിമർശനം, ബിജെപി ഫണ്ട് തട്ടിപ്പിനെതിരെ ആഞ്ഞടിച്ച് മുരളീധര പക്ഷം

ഐജ ആർ മഹേഷിന്റെ സഹോദരൻ ലോഡ്ജിൽ മരിച്ച നിലയിൽ

ഐജ ആർ മഹേഷിന്റെ സഹോദരൻ ലോഡ്ജിൽ മരിച്ച നിലയിൽ

യുവ അഭിഭാഷകർക്ക് ആഗോള നിയമരംഗത്തേക്ക് പുതിയ അവസരങ്ങൾ;

യുവ അഭിഭാഷകർക്ക് ആഗോള നിയമരംഗത്തേക്ക് പുതിയ അവസരങ്ങൾ;

സിനിമയിലെ പ്രതിഫലത്തിന്റെ കാര്യത്തില്‍ ജെന്‍ഡര്‍ വ്യത്യാസം ഒരു യാഥാര്‍ഥ്യമാണ്, മഞ്ജു വാര്യര്‍ പോലും ഇതില്‍ നിന്ന് മുക്തയല്ല: ശാന്തി കൃഷ്ണ

സിനിമയിലെ പ്രതിഫലത്തിന്റെ കാര്യത്തില്‍ ജെന്‍ഡര്‍ വ്യത്യാസം ഒരു യാഥാര്‍ഥ്യമാണ്, മഞ്ജു വാര്യര്‍ പോലും ഇതില്‍ നിന്ന് മുക്തയല്ല: ശാന്തി കൃഷ്ണ

ആരെയും കാണിക്കാതെ സമ്പാദ്യം കുഴിച്ചിട്ടു, പിന്നീട് ആ സ്ഥലം മറന്നുപോയി; ഒരു വര്‍ഷത്തിന് ശേഷം കര്‍ഷകന്‍ കണ്ടത് നെഞ്ചുതകര്‍ക്കുന്ന കാഴ്ച

ആരെയും കാണിക്കാതെ സമ്പാദ്യം കുഴിച്ചിട്ടു, പിന്നീട് ആ സ്ഥലം മറന്നുപോയി; ഒരു വര്‍ഷത്തിന് ശേഷം കര്‍ഷകന്‍ കണ്ടത് നെഞ്ചുതകര്‍ക്കുന്ന കാഴ്ച