കർണാടക മുഖ്യമന്ത്രിയായി ഡി കെ ശിവകുമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും


കർണാടക മുഖ്യമന്ത്രിയായി ഡി കെ ശിവകുമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. വൈകിട്ട് 4 .05 ന് ലോക്ഭവനിൽ നടക്കുന്ന ചടങ്ങിൽ, രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖർഗെ , കേരള മുഖ്യമന്ത്രി വി ഡി സതീശൻ, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, ഹിമാചൽപ്രദേശ് മുഖ്യമന്ത്രി സുഖ്വിന്ദർ സിംഗ് സുഖു ഉൾപ്പെടെ കോൺഗ്രസിന്റെ പ്രമുഖ നേതാക്കളും പങ്കെടുക്കും.

സ്ഥാനമൊഴിഞ്ഞ മുൻമുഖ്യമന്ത്രി സിദ്ധരാമയ്യയെ കോൺഗ്രസ് പ്രവർത്തകസമിതി അംഗമായി നിയമിച്ചു. മകൻ യതീന്ദ്ര സിദ്ധരാമയ്യയെ മന്ത്രിസഭയിലേക്കും പരിഗണിച്ചിട്ടുണ്ട്. ഡി കെ ശിവകുമാറിനൊപ്പം 10 മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് വിവരം. ഡോക്ടർ ജി പരമേശ്വര ഉപമുഖ്യമന്ത്രിയാകും. എം ബി പാട്ടീൽ, കൃഷ്ണ ബൈരേ ഗൗഡ, സതീഷ് ജാർക്കഹോളി, യു.ടി ഖാദർ, കെ എച്ച് മുനിയപ്പ, കെ ജെ ജോർജ്, പ്രിയങ്ക് ഖാർഗെ, ഡോക്ടർ യതീന്ദ്ര സിദ്ധരാമയ്യ, രാമലിംഗ റെഡ്ഡി എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്യുന്ന മന്ത്രിമാർ. ജൂൺ 18ന് നടക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പിന് ശേഷം മന്ത്രിസഭാ വികസനം ഉണ്ടാകും.

Related Posts

CJP നേതാക്കൾക്ക് ക്രൈം ബ്രാഞ്ച് നോട്ടീസ്
  • October 22, 2026

ഡൽഹി: CJP നേതാക്കൾക്ക് ക്രൈം ബ്രാഞ്ച് നോട്ടീസ്. സൗരവ് ദാസ്, അശുതോഷ് റാങ്ക, അജിങ്ക്യ ഷിൻഡെ എന്നിവർക്കാണ് ഓഫീസിലേക്ക് വിളിച്ചുകൊണ്ട് നോട്ടീസ് നൽകിയത്. ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ സഹകരിക്കണം എന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ജന്തർ മന്ദറിലേക്ക് പ്രതിഷേധിക്കാൻ എത്തുന്നതിനിടെ സര്ക്കാർ ഉത്തരവ് ലംഘിച്ചതിനാണ് ഉത്തരവ്.…

Continue reading
ബിഷ്ണോയി സംഘം രൺബീറിനെയും ലക്ഷ്യമിട്ടു?
  • October 22, 2026

മുംബൈ: ബിഷ്ണോയി സംഘം രൺബീറിനെയും ലക്ഷ്യമിട്ടു?. ടൈഗർ ഷ്രോഫിനു നേരെ വെടിയുതിർത്ത പ്രതികൾ രൺബീർ കപൂറിനെയും ലക്ഷ്യമിട്ടിരുന്നതായി വിവരം. മുംബൈ ബാന്ദ്രയിലുള്ള രൺബീർ കപൂറിന്റെ വസതിയിൽ അക്രമികൾ നിരീക്ഷണം നടത്തി. കൂടുതൽ പ്രമുഖർ അക്രമികളുടെ ലക്ഷ്യപ്പട്ടികയിലുണ്ടോ എന്ന് അന്വേഷിക്കുന്നു.ബിഷ്‌നോയ് സംഘത്തിലെ അംഗമായ…

Continue reading

You Missed

സംസ്ഥാനത്ത് തിങ്കളാഴ്ച വരെ മഴ തുടരും; ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് തിങ്കളാഴ്ച വരെ മഴ തുടരും; ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്

ശ്രീനാദേവി കുഞ്ഞമ്മ 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം; കേസിന് പിന്നാലെ മാനനഷ്ടത്തിന് വക്കീൽ നോട്ടീസ് അയച്ച് കെ പി ഉദയഭാനു

ശ്രീനാദേവി കുഞ്ഞമ്മ 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം; കേസിന് പിന്നാലെ മാനനഷ്ടത്തിന് വക്കീൽ നോട്ടീസ് അയച്ച് കെ പി ഉദയഭാനു

ഒന്നാം സമ്മാനം ആര് കൊണ്ടുപോയി? കാരുണ്യ പ്ലസ് KN-646 ലോട്ടറിയുടെ സമ്പൂര്‍ണഫലം പുറത്ത്

ഒന്നാം സമ്മാനം ആര് കൊണ്ടുപോയി? കാരുണ്യ പ്ലസ് KN-646 ലോട്ടറിയുടെ സമ്പൂര്‍ണഫലം പുറത്ത്

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം; ‘നീതി ലഭിക്കണം, സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണം’; ഗോപികയുടെ കുടുംബം

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം; ‘നീതി ലഭിക്കണം, സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണം’; ഗോപികയുടെ കുടുംബം

സിനഗോഗിന് മുന്നിൽ തീയിട്ട കേസ്: പ്രതി എബിൻ പോളിനെതിരെ കൂടുതൽ കേസുകൾ

സിനഗോഗിന് മുന്നിൽ തീയിട്ട കേസ്: പ്രതി എബിൻ പോളിനെതിരെ കൂടുതൽ കേസുകൾ

ഇതാണോ സ്വര്‍ണം വാങ്ങാന്‍ പറ്റിയ സമയം? ഇന്നും വന്‍ വിലയിടിവ്

ഇതാണോ സ്വര്‍ണം വാങ്ങാന്‍ പറ്റിയ സമയം? ഇന്നും വന്‍ വിലയിടിവ്