ഇതാണോ സ്വര്‍ണം വാങ്ങാന്‍ പറ്റിയ സമയം? ഇന്നും വന്‍ വിലയിടിവ്


സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ വീണ്ടും വന്‍ ഇടിവ്. ഒരു ഗ്രാം സ്വര്‍ണത്തിന് 155 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഒരു പവന് 1240 രൂപയും കുറഞ്ഞു. ഇന്നലെ സ്റ്റെഡിയായി നിന്ന ശേഷമാണ് സ്വര്‍ണവിലയില്‍ ഇന്ന് ഈ വിധത്തിലൊരു വമ്പന്‍ ഇടിവുണ്ടായിരിക്കുന്നത്. (gold rate falls kerala 22 october )

സംസ്ഥാനത്ത് ഒരു ഗ്രാം സ്വര്‍ണത്തിന് 13,235 രൂപയും പവന് 1,05,880 രൂപയുമാണ് ഇന്ന് നല്‍കേണ്ടി വരിക. കഴിഞ്ഞ 10 ദിവസത്തിനിടെ സംസ്ഥാനത്തെ സ്വര്‍ണവിലയിലുണ്ടായത് 4800ലേറെ രൂപയുടെ ഇടിവാണ്. ഇത് സ്വര്‍ണം വാങ്ങാന്‍ പറ്റിയ സമയമെന്നാണ് വിലയിരുത്തല്‍.

യുഎസ് ഡോളര്‍ ശക്തിപ്രാപിക്കുന്നതും യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് ഉയര്‍ത്തി നിര്‍ത്തുമെന്ന പ്രതീക്ഷകളും സ്വര്‍ണ്ണ വില കുറയാന്‍ കാരണമായിട്ടുണ്ട്.ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അന്താരാഷ്ട്ര വിപണിയിലുണ്ടാകുന്ന ചലനങ്ങള്‍ കേരളത്തിലും പ്രതിഫലിക്കും. എന്നിരിക്കിലും ആഗോള വിപണിയില്‍ വില കൂടിയാല്‍ കേരളത്തിലും കൂടണമെന്നില്ല.

Related Posts

സ്വര്‍ണം സ്റ്റെഡി; ഇന്നത്തെ വിലയറിയാം
  • October 21, 2026

സംസ്ഥാനത്തെ സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു. ഒരു ഗ്രാം സ്വര്‍ണത്തിന് 13,490 രൂപ എന്ന നിരക്കിലും പവന് 1,07,920 രൂപ എന്ന നിരക്കിലുമാണ് ഇന്നത്തെ വ്യാപാരം പുരോഗമിക്കുന്നത്. ഇന്നലത്തെ വിലയിടിവിന് ശേഷമാണ് സ്വര്‍ണവില ഇന്ന് സ്‌റ്റെഡിയായിരിക്കുന്നത്. (gold rate unchanged today kerala)…

Continue reading
ഇന്ന് ഇടിവില്ല; സ്വര്‍ണം സ്റ്റെഡി; നിരക്കുകള്‍ ഇങ്ങനെ
  • October 16, 2026

തുടര്‍ച്ചയായ വിലയിടിവിന് സഡന്‍ ബ്രേക്കിട്ട് ഇന്ന് സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു. ഒരു ഗ്രാം സ്വര്‍ണത്തിന് 13,515 രൂപയാണ് നല്‍കേണ്ടതായി വരിക. പവന് 1,08,120 രൂപ എന്ന നിരക്കില്‍ തന്നെയാണ് ഇന്നും വില്‍പ്പന പുരോഗമിക്കുന്നത്. (gold rate unchanged today october 16)…

Continue reading

You Missed

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം; ‘നീതി ലഭിക്കണം, സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണം’; ഗോപികയുടെ കുടുംബം

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം; ‘നീതി ലഭിക്കണം, സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണം’; ഗോപികയുടെ കുടുംബം

സിനഗോഗിന് മുന്നിൽ തീയിട്ട കേസ്: പ്രതി എബിൻ പോളിനെതിരെ കൂടുതൽ കേസുകൾ

സിനഗോഗിന് മുന്നിൽ തീയിട്ട കേസ്: പ്രതി എബിൻ പോളിനെതിരെ കൂടുതൽ കേസുകൾ

ഇതാണോ സ്വര്‍ണം വാങ്ങാന്‍ പറ്റിയ സമയം? ഇന്നും വന്‍ വിലയിടിവ്

ഇതാണോ സ്വര്‍ണം വാങ്ങാന്‍ പറ്റിയ സമയം? ഇന്നും വന്‍ വിലയിടിവ്

സൗദിയുടെ എണ്ണകേന്ദ്രത്തിനും വിമാനത്താവളത്തിനും നേരെ ഹൂതി ആക്രമണം: മൂന്നുപേര്‍ കൊല്ലപ്പെട്ടു

സൗദിയുടെ എണ്ണകേന്ദ്രത്തിനും വിമാനത്താവളത്തിനും നേരെ ഹൂതി ആക്രമണം: മൂന്നുപേര്‍ കൊല്ലപ്പെട്ടു

SMA മരുന്ന് വിവാദം: മന്ത്രി കെ മുരളീധരനുമായി നാറ്റ്കോ പ്രതിനിധികൾ കൂടിക്കാഴ്ച നടത്തുന്ന ദൃശ്യങ്ങൾ പുറത്ത്

SMA മരുന്ന് വിവാദം: മന്ത്രി കെ മുരളീധരനുമായി നാറ്റ്കോ പ്രതിനിധികൾ കൂടിക്കാഴ്ച നടത്തുന്ന ദൃശ്യങ്ങൾ പുറത്ത്

CJP നേതാക്കൾക്ക് ക്രൈം ബ്രാഞ്ച് നോട്ടീസ്

CJP നേതാക്കൾക്ക് ക്രൈം ബ്രാഞ്ച് നോട്ടീസ്