ബിഷ്ണോയി സംഘം രൺബീറിനെയും ലക്ഷ്യമിട്ടു?


മുംബൈ: ബിഷ്ണോയി സംഘം രൺബീറിനെയും ലക്ഷ്യമിട്ടു?. ടൈഗർ ഷ്രോഫിനു നേരെ വെടിയുതിർത്ത പ്രതികൾ രൺബീർ കപൂറിനെയും ലക്ഷ്യമിട്ടിരുന്നതായി വിവരം. മുംബൈ ബാന്ദ്രയിലുള്ള രൺബീർ കപൂറിന്റെ വസതിയിൽ അക്രമികൾ നിരീക്ഷണം നടത്തി. കൂടുതൽ പ്രമുഖർ അക്രമികളുടെ ലക്ഷ്യപ്പട്ടികയിലുണ്ടോ എന്ന് അന്വേഷിക്കുന്നു.ബിഷ്‌നോയ് സംഘത്തിലെ അംഗമായ അനില്‍ പണ്ഡിറ്റിന്റെ നിര്‍ദേശപ്രകാരമാണ് ഷ്രോഫിന് നേരെ ആക്രമണം നടന്നതെന്ന് മുംബൈ പോലീസ് ബുധനാഴ്ച കോടതിയെ അറിയിച്ചു.

കേസില്‍ ഇതുവരെ എട്ടുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഗൂഢാലോചന, ആയുധ വിതരണം, ഇതില്‍ പങ്കാളികളായവരുടെ പങ്ക് എന്നിവയെക്കുറിച്ച് അന്വേഷണസംഘം

പരിശോധിച്ചുവരികയാണ്.വെടിവെപ്പുമായി ബന്ധപ്പെട്ട മൂന്ന് പ്രധാന പ്രതികളെ ബുധനാഴ്ച രാജസ്ഥാനിലെ കോട്ടയിൽ നിന്ന് മുംബൈയിലെത്തിക്കുകയും, ഒക്ടോബർ 31 വരെ പോലീസ് കസ്റ്റഡിയിൽ റിമാൻഡ് ചെയ്യുകയും ചെയ്തു.

വെടിയുതിർത്തതായി ആരോപിക്കപ്പെടുന്ന മൂന്നുപേരും ആദ്യം ലക്ഷ്യമിട്ടത് സൽമാൻ ഖാനെയായിരുന്നു. മുംബൈയിലെത്തിയ ശേഷം അദ്ദേഹത്തിന്റെ വസതി നിരീക്ഷിക്കുകയും ചെയ്തിരുന്നു. എന്നാൽ, വീടിനു പുറത്ത് പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിരിക്കുന്നത് കണ്ടതോടെ ഇവർ ആ പദ്ധതി ഉപേക്ഷിച്ചതായാണ് വിവരം.ടൈഗർ ഷ്രോഫ് എല്ലാ ഞായറാഴ്ചയും ജുഹുവിലെ ഒരു ഫുട്ബോൾ ഗ്രൗണ്ടിൽ എത്താറുണ്ടെന്നും അവിടെ താരതമ്യേന സുരക്ഷ കുറവാണെന്നും അറിഞ്ഞതോടെ, അക്രമികൾ അദ്ദേഹത്തിലേക്ക് ശ്രദ്ധ തിരിച്ചു എന്നാണ് വിവരം.

പൊതുസ്ഥലങ്ങളിൽ കുറഞ്ഞ സുരക്ഷാ അകമ്പടിയോടെ സഞ്ചരിക്കുന്നതിനാൽ, ടൈഗർ ഷ്രോഫിനെ ലക്ഷ്യമിടുന്നത് എളുപ്പമായിരിക്കുമെന്ന് അവർ കരുതിയതായി പറയപ്പെടുന്നു.2024-ൽ സൽമാൻ ഖാന്റെ വസതിക്കുനേരെ വെടിവെപ്പുണ്ടായതിനെത്തുടർന്ന് അദ്ദേഹത്തിന് നൽകുന്ന സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. മുംബൈ പോലീസ് അദ്ദേഹത്തിന് ‘വൈ-പ്ലസ്’ (Y-plus) സുരക്ഷാ സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി അദ്ദേഹത്തിന്റെ വീടിനു പുറത്ത് 24 മണിക്കൂറും സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.

Related Posts

CJP നേതാക്കൾക്ക് ക്രൈം ബ്രാഞ്ച് നോട്ടീസ്
  • October 22, 2026

ഡൽഹി: CJP നേതാക്കൾക്ക് ക്രൈം ബ്രാഞ്ച് നോട്ടീസ്. സൗരവ് ദാസ്, അശുതോഷ് റാങ്ക, അജിങ്ക്യ ഷിൻഡെ എന്നിവർക്കാണ് ഓഫീസിലേക്ക് വിളിച്ചുകൊണ്ട് നോട്ടീസ് നൽകിയത്. ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ സഹകരിക്കണം എന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ജന്തർ മന്ദറിലേക്ക് പ്രതിഷേധിക്കാൻ എത്തുന്നതിനിടെ സര്ക്കാർ ഉത്തരവ് ലംഘിച്ചതിനാണ് ഉത്തരവ്.…

Continue reading
കോവളം സ്പാ പീഡനക്കേസ്; പെൺകുട്ടിയെ തമിഴ്നാട്ടിലും എത്തിച്ചതായി കണ്ടെത്തൽ, കൂടുതൽ അറസ്റ്റ് ഉണ്ടാകും
  • October 21, 2026

തിരുവനന്തപുരം: കോവളം സ്പാ പീഡനക്കേസിൽ കൂടുതൽ പേരിലേക്ക് അറസ്റ്റ് ഉണ്ടാകുമെന്ന് ഡിജിപി റവാഡാ ചന്ദ്രശേഖർ. ഉദ്യോഗസ്ഥർ ആരെങ്കിലും ഇടപെട്ടിട്ടുണ്ടെങ്കിൽ കർശന നടപടി ഉണ്ടാകും. കേരളത്തിൽ ഏകദേശം 800 ഓളം സ്പാകളാണ് പ്രവർത്തിക്കുന്നത്. അനാശ്യാസ പ്രവർത്തനങ്ങൾ നടക്കുന്നിടത്ത് നടപടി ഉണ്ടാകും. എവിടെ പരാതികൾ…

Continue reading

You Missed

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം; ‘നീതി ലഭിക്കണം, സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണം’; ഗോപികയുടെ കുടുംബം

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം; ‘നീതി ലഭിക്കണം, സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണം’; ഗോപികയുടെ കുടുംബം

സിനഗോഗിന് മുന്നിൽ തീയിട്ട കേസ്: പ്രതി എബിൻ പോളിനെതിരെ കൂടുതൽ കേസുകൾ

സിനഗോഗിന് മുന്നിൽ തീയിട്ട കേസ്: പ്രതി എബിൻ പോളിനെതിരെ കൂടുതൽ കേസുകൾ

ഇതാണോ സ്വര്‍ണം വാങ്ങാന്‍ പറ്റിയ സമയം? ഇന്നും വന്‍ വിലയിടിവ്

ഇതാണോ സ്വര്‍ണം വാങ്ങാന്‍ പറ്റിയ സമയം? ഇന്നും വന്‍ വിലയിടിവ്

സൗദിയുടെ എണ്ണകേന്ദ്രത്തിനും വിമാനത്താവളത്തിനും നേരെ ഹൂതി ആക്രമണം: മൂന്നുപേര്‍ കൊല്ലപ്പെട്ടു

സൗദിയുടെ എണ്ണകേന്ദ്രത്തിനും വിമാനത്താവളത്തിനും നേരെ ഹൂതി ആക്രമണം: മൂന്നുപേര്‍ കൊല്ലപ്പെട്ടു

SMA മരുന്ന് വിവാദം: മന്ത്രി കെ മുരളീധരനുമായി നാറ്റ്കോ പ്രതിനിധികൾ കൂടിക്കാഴ്ച നടത്തുന്ന ദൃശ്യങ്ങൾ പുറത്ത്

SMA മരുന്ന് വിവാദം: മന്ത്രി കെ മുരളീധരനുമായി നാറ്റ്കോ പ്രതിനിധികൾ കൂടിക്കാഴ്ച നടത്തുന്ന ദൃശ്യങ്ങൾ പുറത്ത്

CJP നേതാക്കൾക്ക് ക്രൈം ബ്രാഞ്ച് നോട്ടീസ്

CJP നേതാക്കൾക്ക് ക്രൈം ബ്രാഞ്ച് നോട്ടീസ്