അന്‍സിബ നല്‍കിയ പരാതി: ലക്ഷ്മിപ്രിയ മൊഴി നല്‍കി

അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ വൈസ് പ്രസിഡന്റ് ലക്ഷ്മി പ്രിയ, ഹില്‍പാലസ് എസ്‌ഐ രേഷ്മ എന്നിവര്‍ക്ക് എതിരെ അന്‍സിബ നല്‍കിയ പരാതിയില്‍ ലക്ഷ്മി പ്രിയ മൊഴി നല്‍കി. നടി ലക്ഷ്മിപ്രിയ, എസ്‌ഐ രേഷ്മ എന്നിവര്‍ തന്നെ മാനസികമായി പീഡിപ്പിച്ചു എന്നാണ് അന്‍സിബയുടെ പരാതി. സ്റ്റേഷനില്‍ മൂന്നു മണിക്കൂര്‍ പിടിച്ചിരുത്തി എന്ന അന്‍സിബയുടെ പ്രസ്താവന ശരിയല്ല എന്നും തന്റെ കൈയില്‍ തെളിവ് ഉണ്ടെന്നും ലക്ഷ്മി പ്രിയ പറഞ്ഞു.

പൊലീസ് സ്റ്റേഷനില്‍ വിളിച്ചു വരുത്തി തന്നെ മാനസികമായി ലക്ഷ്മി പ്രിയയും തൃപ്പൂണിത്തുറ എസ് ഐ രേഷ്മയും മാനസികമായി പീഡിപ്പിച്ചു എന്നും, ഒരു അടിസ്ഥാനവും ഇല്ലാത്ത പരാതിയില്‍ 3 മണിക്കൂര്‍ തന്നെ സ്റ്റേഷനില്‍ പിടിച്ചു ഇരുത്തി എന്നുമാണ് അന്‍സിബയുടെ പരാതി. മുഖ്യമന്ത്രിയ്ക്കും, ഡിജിപി യ്ക്കും അന്‍സിബ പരാതി നല്‍കിയിരുന്നു. ഈ പരാതിയിലാണ് ലക്ഷ്മി പ്രിയ മൊഴി നല്‍കാന്‍ തൃക്കാക്കര എസിപി ഓഫീസില്‍ എത്തിയത്. 3 മണിക്കൂര്‍ ഇരുത്തി എന്നത് തെറ്റാണെന്നും സ്റ്റേഷനില്‍ അന്‍സിബ ഉണ്ടായിരുന്നത് ഒരു മണിക്കൂര്‍ 17 മിനിറ്റും 20 സെക്കന്‍ഡും മാത്രമാണെന്നും തന്റെ കൈയില്‍ എല്ലാത്തിനും തെളിവ് ഉണ്ടെന്നും ലക്ഷ്മി പ്രിയ പറഞ്ഞു.

വ്യക്തികള്‍ തമ്മിലുള്ള പ്രശ്‌നത്തില്‍ സംഘടന ഇടപെടേണ്ട ആവിശ്യം ഇല്ലെന്നും ലക്ഷ്മി പ്രിയ പറഞ്ഞു. പരാതിയില്‍ ഇന്നലെ അന്‍സിബ തൃക്കാക്കര എസിപി ഓഫീസില്‍ എത്തി മൊഴി നല്‍കിയിരുന്നു. അതേസമയം ടിനിക്കെതിരെ അന്‍സിബ അമ്മയില്‍ നല്‍കിയ പരാതി ഇതുവരെ പരിശോധിച്ചിട്ടില്ല.

Related Posts

‘അസംബന്ധമായ വാർത്തകൾ പ്രചരിപ്പിക്കുന്നു; തീവ്രത എന്ന വാക്ക് ഞാനുപയോഗിച്ചിട്ടില്ല’; വിതുമ്പി പി കെ ശ്രീമതി
  • July 23, 2026

തനിക്കെതിരെ അസംബന്ധമായ വാർത്തകൾ പ്രചരിപ്പിക്കുന്നെന്ന് വിതുമ്പലോടെ മുൻമന്ത്രിയും സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗവുമായ പി കെ ശ്രീമതിയുടെ പ്രതികരണം. ഏതോ എംഎൽഎയുടെ ഭാര്യയായി നടിച്ച് നിയമസഭയിൽ നിന്ന് പെൻഷൻ വാങ്ങുന്നു എന്നാണ് പ്രചാരണം നടക്കുന്നത്. പ്രചാരണം നടത്തുന്ന യൂട്യൂബ് ചാനലുകൾ ഉൾപ്പെടെയുള്ളവയ്ക്ക്…

Continue reading
ശബരിമല സ്വർണക്കൊള്ള: പിഎസ് പ്രശാന്ത് കസ്റ്റഡിയിൽ
  • July 23, 2026

ശബരിമല സ്വർണക്കൊള്ളയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പിഎസ് പ്രശാന്ത് കസ്റ്റഡിയിൽ. പ്രത്യേക അന്വേഷണസംഘമാണ് പി എസ് പ്രശാന്തിനെ കസ്റ്റഡിയിലെടുത്തത്. 2025ൽ ദ്വാരാപാലക ശില്പങ്ങൾ‌ ചെന്നൈയിലേക്ക് കൊണ്ടുപോയത് സംബന്ധിച്ച കേസിലാണ് പിഎസ് പ്രശാന്തിനെ പ്രതി ചേർത്തിരുന്നത്. മുരാരി ബാബുവാണ് ഒന്നാം…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

CJP പ്രതിഷേധം 34-ാം ദിവസത്തിലേക്ക്; ആവശ്യങ്ങൾ അംഗീകരിക്കാതെ കേന്ദ്രം

CJP പ്രതിഷേധം 34-ാം ദിവസത്തിലേക്ക്; ആവശ്യങ്ങൾ അംഗീകരിക്കാതെ കേന്ദ്രം

‘അസംബന്ധമായ വാർത്തകൾ പ്രചരിപ്പിക്കുന്നു; തീവ്രത എന്ന വാക്ക് ഞാനുപയോഗിച്ചിട്ടില്ല’; വിതുമ്പി പി കെ ശ്രീമതി

‘അസംബന്ധമായ വാർത്തകൾ പ്രചരിപ്പിക്കുന്നു; തീവ്രത എന്ന വാക്ക് ഞാനുപയോഗിച്ചിട്ടില്ല’; വിതുമ്പി പി കെ ശ്രീമതി

‘സമരം തകർക്കാൻ BJP ഗുണ്ടകളെ അയയ്ക്കുന്നു: ചർച്ചകൾക്ക് കേന്ദ്ര മന്ത്രിമാരുടെ വസതിയിലേക്ക് പോകില്ല’; അഭിജിത്ത് ദീപ്കെ

‘സമരം തകർക്കാൻ BJP ഗുണ്ടകളെ അയയ്ക്കുന്നു: ചർച്ചകൾക്ക് കേന്ദ്ര മന്ത്രിമാരുടെ വസതിയിലേക്ക് പോകില്ല’; അഭിജിത്ത് ദീപ്കെ

‘യുവാക്കളുടെ ഭാവി അപകടപ്പെടുത്താൻ ശ്രമിക്കുന്നവരെ വെറുതെ വിടില്ല’; മൗനം വെടിഞ്ഞ് പ്രധാനമന്ത്രി

‘യുവാക്കളുടെ ഭാവി അപകടപ്പെടുത്താൻ ശ്രമിക്കുന്നവരെ വെറുതെ വിടില്ല’; മൗനം വെടിഞ്ഞ് പ്രധാനമന്ത്രി

ശബരിമല സ്വർണക്കൊള്ള: പിഎസ് പ്രശാന്ത് കസ്റ്റഡിയിൽ

ശബരിമല സ്വർണക്കൊള്ള: പിഎസ് പ്രശാന്ത് കസ്റ്റഡിയിൽ

MBBS വിദ്യാർഥിനികളുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവം: സൈബർ പൊലീസ് പ്രതിയെ കണ്ടുപിടിക്കാൻ ഇടപെട്ടില്ലെന്ന് പരാതിക്കാരി

MBBS വിദ്യാർഥിനികളുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവം: സൈബർ പൊലീസ് പ്രതിയെ കണ്ടുപിടിക്കാൻ ഇടപെട്ടില്ലെന്ന് പരാതിക്കാരി