തനിക്കെതിരെ അസംബന്ധമായ വാർത്തകൾ പ്രചരിപ്പിക്കുന്നെന്ന് വിതുമ്പലോടെ മുൻമന്ത്രിയും സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗവുമായ പി കെ ശ്രീമതിയുടെ പ്രതികരണം. ഏതോ എംഎൽഎയുടെ ഭാര്യയായി നടിച്ച് നിയമസഭയിൽ നിന്ന് പെൻഷൻ വാങ്ങുന്നു എന്നാണ് പ്രചാരണം നടക്കുന്നത്. പ്രചാരണം നടത്തുന്ന യൂട്യൂബ് ചാനലുകൾ ഉൾപ്പെടെയുള്ളവയ്ക്ക് എതിരെ നിയമനടപടി തുടങ്ങി. കുടുംബത്തിനെതിരെ പോലും വ്യാജ പ്രചാരണം നടത്തുന്നെന്നും പി കെ ശ്രീമതി പറഞ്ഞു.
വ്യാജ വാർത്തകൾ നിരന്തരം പ്രചരിപ്പിക്കുന്നുവെന്ന് പികെ ശ്രീമതി പറഞ്ഞു. ഏറെ കാലമായി ഇത് തുടരുന്നു. തീവ്രത എന്ന വാക്ക് ഞാനുപയോഗിച്ചിട്ടില്ലെന്ന് പികെ ശ്രീമതി പറഞ്ഞു. വൃത്തികെട്ട രീതിയിലാണ് പ്രചരണം നടക്കുന്നത്. യൂട്യൂബ് ചാനലുകളെ ഉപയോഗിച്ച് വൃത്തികെട്ട പ്രചരണം നടത്തുന്നുവെന്നും ഇത് കടന്ന കൈയാണെന്നും പികെ ശ്രീമതി പറഞ്ഞു.
സ്ത്രീയോട് എന്നല്ല ആരോടും ഇങ്ങനെ ചെയ്യാൻ പാടില്ലെന്ന് പികെ ശ്രീമതി ആവശ്യപ്പെട്ടു. മുഖ്യധാരാ മാധ്യമങ്ങൾ ആരും ഇതേപ്പറ്റി ചോദിക്കുന്നില്ലെന്ന് ശ്രീമതി കുറ്റപ്പെടുത്തി. സമൂഹത്തിനിടെ അവമതിപ്പുണ്ടാക്കുകയെന്ന ഉദേശ്യത്തോടെയാണ് വ്യാജ പ്രചാരണം നടക്കുന്നതെന്ന് പികെ ശ്രീമതി പറഞ്ഞു.






