ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ വജ്ര-സ്വർണ മോഷണം; കൂടുതൽ അന്വേഷണത്തിന് പൊലീസ്

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള വജ്രവും സ്വർണവും മോഷണം പോയെന്ന ഡിജിപിയുടെ റിപ്പോർട്ടിന് പിന്നാലെ കൂടുതൽ അന്വേഷണത്തിന് പൊലീസ്. കവടിയാർ കൊട്ടാരത്തിൽ നടന്ന മോഷണത്തിന് ഇതുമായി ബന്ധമുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നു. രണ്ടിടത്ത് നിന്നും ആറ് മാസം മുൻപാണ് സ്വർണ്ണം കാണാതായത്. വജ്രം പതിച്ച ആഭരണമായ വൈരനാമമാണ് ക്ഷേത്രത്തിൽനിന്ന്‌ കവർച്ച ചെയ്തത്. ഭക്തർ സമർപ്പിച്ച സ്വർണ ഉരുപ്പടികളിൽനിന്ന്‌ 9.75 പവൻ സ്വർണം കുറവുള്ളതായി കണ്ടെത്തി.

വിശ്വാസികൾ സംഭാവന നൽകിയ 78 ഗ്രാമോളം സ്വർണത്തിലും കുറവുണ്ട്.സ്വർണവിളക്ക് അറ്റകുറ്റപ്പണിക്കെന്ന പേരിൽ കൊണ്ടു പോയിട്ട് ആറ് മാസമായിട്ടും തിരികെ വന്നില്ലെന്നും പൊലീസ് റിപ്പോർട്ടിലുണ്ട്. ഇൻറലിജൻസ് മേധാവി നൽകിയ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിലാണ് സംസ്ഥാന പൊലീസ് മേധാവി ഞെട്ടിക്കുന്ന ഈ സാഹചര്യം സർക്കാരിൻറെ ശ്രദ്ധയിൽപ്പെടുത്തിയത്.

വസ്തുക്കൾ കാണാതാകുന്നതിന് വഴിവെക്കുന്നത് അതിഗുരുതര സുരക്ഷാ വീഴ്ചയും വസ്തുക്കൾ കൈകാര്യം ചെയ്യുന്നതിലെ അലംഭാവമെന്നും പൊലീസ്. പൊലീസിൻറെ കർശന സുരക്ഷ ഒഴിവാക്കി ചിലർ ക്ഷേത്രത്തിനുള്ളിൽ കയറുകയും ഇറങ്ങുകയും ചെയ്യുന്നു. ക്ഷേത്രവുമായി ബന്ധപ്പെട്ട ചിലരുടെ സ്വാധീനം ദുരുപയോഗപ്പെടുത്തിയാണ് ഇത്തരക്കാരുടെ വരവും പോക്കുമെന്നാണ് പൊലീസ് റിപ്പോർട്ടിൽ പറയുന്നത്. ഇത്തരത്തിൽ തുടർച്ചയായി സുരക്ഷ ലംഘിക്കുന്നവരുടെ പട്ടികയും റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Related Posts

ആശയുടെ സ്വന്തം അനഘ; ഐശ്വര്യ ലക്ഷ്‌മിയുടെ ജന്മദിനത്തിൽ ‘ആശ’യിലെ ക്യാരക്ടർ പോസ്റ്റർ പുറത്ത്
  • September 7, 2026

മലയാളത്തിന്‍റെ പ്രിയപ്പെട്ട താരങ്ങളായ ഉർവ്വശിയും ജോജു ജോർജ്ജും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന ‘ആശ’യിലെ ഐശ്വര്യ ലക്ഷ്മിയുടെ ക്യാരക്ടർ പോസ്റ്റർ പുറത്ത്. ഉർവ്വശിയുടെ മകളായി അനഘ എന്ന കഥാപാത്രമായാണ് താരം എത്തുന്നത്. ആകസ്‌മികമായുണ്ടാകുന്ന ഒരു അപകടവും തുടർന്ന് നടക്കുന്ന ആകാംക്ഷയുളവാക്കുന്ന സംഭവങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം.…

Continue reading
മുഴുവൻ സമയ കെപിസിസി അധ്യക്ഷൻ വേണം: തീരുമാനം വൈകരുത്; രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശൻ
  • September 7, 2026

മുഴുവൻ സമയ കെപിസിസി അധ്യക്ഷൻ വേണമെന്ന് രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശൻ. രാഹുൽ ഗാന്ധിയുമായി മുഖ്യമന്ത്രി നടത്തിയ കൂടിക്കാഴ്ച അവസാനിച്ചു. കെപിസിസി അധ്യക്ഷൻ വൈകരുതെന്ന നിലപാട് മുഖ്യമന്ത്രി രാഹുൽ ഗാന്ധിയെ അറിയിച്ചു. തീരുമാനം വൈകില്ലെന്ന് രാഹുൽ മറുപടി…

Continue reading

You Missed

ഇന്നും നാളെയും ചൂട് കൂടും; നാല് ഡിഗ്രി വരെ ഉയരും, വെള്ളിയാഴ്ചയോടെ സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത

ഇന്നും നാളെയും ചൂട് കൂടും; നാല് ഡിഗ്രി വരെ ഉയരും, വെള്ളിയാഴ്ചയോടെ സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത

മാസപ്പടി കേസിൽ നിർണായക വഴിത്തിരിവ്, ED നീക്കത്തിൽ വ്യക്തിപരമായി സന്തോഷമുണ്ടെന്ന് മാത്യു കുഴൽനാടൻ MLA

മാസപ്പടി കേസിൽ നിർണായക വഴിത്തിരിവ്, ED നീക്കത്തിൽ വ്യക്തിപരമായി സന്തോഷമുണ്ടെന്ന് മാത്യു കുഴൽനാടൻ MLA

പിണറായി വിജയനെതിരെ അഴിമതി കേസ് എടുക്കാനുള്ള നീക്കം; നിയമപരമായും രാഷ്‌ട്രീയവുമായി നേരിടാൻ CPIM

പിണറായി വിജയനെതിരെ അഴിമതി കേസ് എടുക്കാനുള്ള നീക്കം; നിയമപരമായും രാഷ്‌ട്രീയവുമായി നേരിടാൻ CPIM

‘രമ്യയെ പാർട്ടിയിൽ നിന്ന് മാറ്റിനിർത്തണം; ജനങ്ങളെയും പ്രവർത്തകരെയും പാർട്ടിയെയും അവഹേളിച്ചു’; കോഴിക്കോട്ട് DCC ജനറൽ സെക്രട്ടറി

‘രമ്യയെ പാർട്ടിയിൽ നിന്ന് മാറ്റിനിർത്തണം; ജനങ്ങളെയും പ്രവർത്തകരെയും പാർട്ടിയെയും അവഹേളിച്ചു’; കോഴിക്കോട്ട് DCC ജനറൽ സെക്രട്ടറി

‘പിഎം ശ്രീയിൽ സർക്കാർ പുതിയ നടപടി സ്വീകരിച്ചിട്ടില്ല; സംസ്ഥാനത്തെ പ്രതിസന്ധിയിലാക്കിയത് ഇടതുസർക്കാർ’; മന്ത്രി എൻ. ഷംസുദ്ദീൻ

‘പിഎം ശ്രീയിൽ സർക്കാർ പുതിയ നടപടി സ്വീകരിച്ചിട്ടില്ല; സംസ്ഥാനത്തെ പ്രതിസന്ധിയിലാക്കിയത് ഇടതുസർക്കാർ’; മന്ത്രി എൻ. ഷംസുദ്ദീൻ

‘മാധ്യമപ്രവർത്തകനെ ആക്രമിക്കാൻ നിർദേശം നൽകി’; ജി സുധാകരനെതിരെ ഗുരുതര ആരോപണവുമായി CPIM

‘മാധ്യമപ്രവർത്തകനെ ആക്രമിക്കാൻ നിർദേശം നൽകി’; ജി സുധാകരനെതിരെ ഗുരുതര ആരോപണവുമായി CPIM