‘കെപിസിസി അധ്യക്ഷനെ തീരുമാനിക്കുന്നത് ഹൈക്കമാന്റ്; അധ്യക്ഷ സ്ഥാനത്തിന് എല്ലാവര്‍ക്കും ആഗ്രഹം ഉണ്ടാകും’; കൊടിക്കുന്നില്‍ സുരേഷ്

കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് അവകാശവാദമുന്നയിച്ച് എഐസിസി അധ്യക്ഷനെ കണ്ടെന്ന വാര്‍ത്ത തള്ളാതെ കൊടിക്കുന്നില്‍ സുരേഷ് എംപി. അധ്യക്ഷ സ്ഥാനത്തേക്ക് എല്ലാവര്‍ക്കും ആഗ്രഹം ഉണ്ടാകും. മന്ത്രിസഭ ചര്‍ച്ചകള്‍ പൂര്‍ത്തിയായാല്‍ മാത്രമേ കെപിസിസി അധ്യക്ഷനുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ആരംഭിക്കൂവെന്നും കൊടിക്കുന്നില്‍ സുരേഷ് ട്വന്റിഫോറിനോട് പറഞ്ഞു. അന്തിമ തീരുമാനം ഹൈക്കമാന്റിന്റേതെന്നും അദ്ദേഹം പറഞ്ഞു.

ഖര്‍ഖേയുമായുള്ള കൂടിക്കാഴ്ച സ്വാഭാവികമെന്നും അദ്ദേഹം പറഞ്ഞു. കെപിസിസി നേതൃമാറ്റം ചര്‍ച്ചയായില്ല. വാര്‍ത്തകള്‍ മാധ്യമ സൃഷ്ടിയെന്നും അദ്ദേഹം വ്യക്തമാക്കി.

പുതുമയുള്ള സന്ദര്‍ശനമല്ല. ഖര്‍ഗെയെ കാണുന്നത് പതിവാണ്. കെപിസിസി അധ്യക്ഷനാരെന്ന് തീരുമാനിക്കുന്നത് ഹൈക്കമാന്റാണ്. ആഗ്രഹങ്ങള്‍ എല്ലാവര്‍ക്കുമുണ്ടാകും. കേരളത്തിലെ രാഷ്ട്രീയ കാലാവസ്ഥയും സമുദായ സമവാക്യങ്ങളും ഒക്കെ പരിശോധിച്ചായിരിക്കും ആ വിഷയം തീരുമാനിക്കുന്നത്. കേരളത്തില്‍ അങ്ങനെ അധ്യക്ഷനെ സംബന്ധിച്ചുള്ള ഒരു ചര്‍ച്ചകളും ഉണ്ടായിട്ടില്ല – അദ്ദേഹം പറഞ്ഞു.

കെപിസിസി അധ്യക്ഷനായ സണ്ണി ജോസഫ് മന്ത്രിയാകുന്നതോടെ ഒഴിവ് വരുന്ന കെപിസിസി അധ്യക്ഷസ്ഥാനത്തിനായി നീക്കങ്ങള്‍ ഊര്‍ജിതം ആക്കിയിരിക്കുകയാണ് നേതാക്കള്‍. ഡല്‍ഹിയിലെ മല്ലികാര്‍ജുന്‍ ഖര്‍ഗയുടെ വസതിയില്‍ എത്തിയാണ് കൊടിക്കുന്നില്‍ സുരേഷ് എംപി കൂടിക്കാഴ്ച നടത്തിയത്. ഒരു മണിക്കൂറോളം കൂടിക്കാഴ്ച നീണ്ടു. പലതവണ മാറ്റിനിര്‍ത്തപ്പെട്ടുവെന്നും

മുതിര്‍ന്ന നേതാവ് എന്ന നിലയില്‍ അധ്യക്ഷ സ്ഥാനത്തേക്ക് താന്‍ അര്‍ഹനാണെന്നും കൊടിക്കുന്നില്‍ സുരേഷ് എംപി ഖര്‍ഗയെ അറിയിച്ചുവെന്നാണ് വിവരം. കേരളത്തിലെ 16 സംവരണ സീറ്റുകളില്‍ 11ലും യുഡിഎഫ് വിജയം നേടിയത് വലിയ നേട്ടം ആണെന്നും ചൂണ്ടിക്കാട്ടി . അധ്യക്ഷ സ്ഥാനത്തേക്ക് ബെന്നി ബഹനാന്‍ എത്തിയേക്കുമെന്ന സൂചനകള്‍ക്കിടെ ആണ് കൊടിക്കുന്നില്‍ സുരേഷിന്റെ അവകാശവാദം. അതേസമയം ഷാഫി പറമ്പിലിനെ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കണമെന്നും ഒരു വിഭാഗം ആവശ്യപ്പെട്ടിട്ടുണ്ട്.

Related Posts

മുട്ടില്‍ മരംമുറി: കുറ്റപത്രം ഫയലില്‍ സ്വീകരിക്കാതെ ബത്തേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി; സിസിഎഫിനോട് വിശദീകരണം തേടി വനംമന്ത്രി
  • September 25, 2026

വയനാട്: മുട്ടില്‍ മരംമുറി കേസില്‍ വനംവകുപ്പിന്റെ കുറ്റപത്രം ഫയലില്‍ സ്വീകരിക്കാതെ ബത്തേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി. കുറ്റപത്രത്തില്‍ വ്യക്തതയില്ലെന്നും ആവശ്യത്തിന് രേഖകള്‍ ഇല്ലെന്നും വിമര്‍ശിച്ചുകൊണ്ടാണ് കോടതി കുറ്റപത്രം ഫയലില്‍ സ്വീകരിക്കാതിരുന്നത്. പ്രതികളെ സഹായിക്കാന്‍ വനംവകുപ്പ് തയാറാക്കിയത് ദുര്‍ബലമായ കുറ്റപത്രമെന്ന ആരോപണം…

Continue reading
ദേവസ്വം ബോര്‍ഡും സര്‍ക്കാരും ചേര്‍ന്ന് ഇത്തവണത്തെ മണ്ഡലകാല ദര്‍ശനം സുഗമമാക്കുമെന്ന് കെ.മുരളീധരന്‍, എല്ലാം ശുഭമെന്ന് കെ ജയകുമാര്‍
  • September 25, 2026

തിരുവനന്തപുരം: ശബരിമല മണ്ഡലകാല മുന്നൊരുക്കം നേരിട്ട് അറിയിക്കാന്‍ ദേവസ്വം മന്ത്രി കെ മുരളീധരനുമായി കൂടിക്കാഴ് നടത്തി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍. വിവാദങ്ങള്‍ക്കിടെ ആദ്യമായാണ് ഇരുവരും തമ്മില്‍ കൂടിക്കാഴ്ച നടത്തിയത്. ദേവസ്വം ബോര്‍ഡും സര്‍ക്കാരും സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് മന്ത്രി…

Continue reading

You Missed

മുട്ടില്‍ മരംമുറി: കുറ്റപത്രം ഫയലില്‍ സ്വീകരിക്കാതെ ബത്തേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി; സിസിഎഫിനോട് വിശദീകരണം തേടി വനംമന്ത്രി

മുട്ടില്‍ മരംമുറി: കുറ്റപത്രം ഫയലില്‍ സ്വീകരിക്കാതെ ബത്തേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി; സിസിഎഫിനോട് വിശദീകരണം തേടി വനംമന്ത്രി

ദേവസ്വം ബോര്‍ഡും സര്‍ക്കാരും ചേര്‍ന്ന് ഇത്തവണത്തെ മണ്ഡലകാല ദര്‍ശനം സുഗമമാക്കുമെന്ന് കെ.മുരളീധരന്‍, എല്ലാം ശുഭമെന്ന് കെ ജയകുമാര്‍

ദേവസ്വം ബോര്‍ഡും സര്‍ക്കാരും ചേര്‍ന്ന് ഇത്തവണത്തെ മണ്ഡലകാല ദര്‍ശനം സുഗമമാക്കുമെന്ന് കെ.മുരളീധരന്‍, എല്ലാം ശുഭമെന്ന് കെ ജയകുമാര്‍

നിവേദിത സുബ്രഹ്‌മണ്യം ദേശീയ വനിതാ കമ്മിഷന്‍ അംഗം; വനിത ശിശുക്ഷേമ വകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു

നിവേദിത സുബ്രഹ്‌മണ്യം ദേശീയ വനിതാ കമ്മിഷന്‍ അംഗം; വനിത ശിശുക്ഷേമ വകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു

‘മംദാനിയെ ജൂതവിരുദ്ധൻ’; യുഎൻ പൊതുസഭയിൽ ന്യൂയോർക്ക് മേയറെ കടന്നാക്രമിച്ച് ബെഞ്ചമിൻ നെതന്യാഹു

‘മംദാനിയെ ജൂതവിരുദ്ധൻ’; യുഎൻ പൊതുസഭയിൽ ന്യൂയോർക്ക് മേയറെ കടന്നാക്രമിച്ച് ബെഞ്ചമിൻ നെതന്യാഹു

കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഒഴുക്കിയത് 105 കോടി; ബിജെപിയും സിപിഐഎമ്മും ചെലവിട്ട തുകയുടെ കണക്കും പുറത്ത്

കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഒഴുക്കിയത് 105 കോടി; ബിജെപിയും സിപിഐഎമ്മും ചെലവിട്ട തുകയുടെ കണക്കും പുറത്ത്

മുഖ്യമന്ത്രിക്കെതിരെ വ്യാജ വിവാഹ ആരോപണം: ആന്റോ അഗസ്റ്റിനെ ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്‍കി പൊലീസ്

മുഖ്യമന്ത്രിക്കെതിരെ വ്യാജ വിവാഹ ആരോപണം: ആന്റോ അഗസ്റ്റിനെ ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്‍കി പൊലീസ്