ഫ്‌ളക്‌സ് യുദ്ധം നിര്‍ത്തണം, വിജയത്തിനായി അധ്വാനിച്ചയാള്‍ മുഖ്യമന്ത്രിയാകണം; കെ മുരളീധരന്‍

കോണ്‍ഗ്രസിലെ മുഖ്യമന്ത്രി തര്‍ക്കം തുടരുന്നതിനിടെ മുഖ്യമന്ത്രിക്കായുള്ള പ്രചരണം നിര്‍ത്തണമെന്ന് വട്ടിയൂര്‍ക്കാവിലെ നിയുക്ത എംഎല്‍എ കെ മുരളീധരന്‍. നേതാക്കന്മാര്‍ക്കായി ഫ്‌ലെക്‌സ്, പരസ്യം എന്നിവ വ്യാപകമായി സ്ഥാപിക്കുന്നത് മോശമാണെന്ന് അദ്ദേഹം പറഞ്ഞു. എംഎല്‍എമാരുടെയും ഘടകകക്ഷികളുടെയും അഭിപ്രായം കൂടി പരിഗണിച്ച് മുഖ്യമന്ത്രിയെ ഹൈക്കമാന്‍ഡ് തീരുമാനിക്കും. വിജയിക്കാന്‍ അധ്വാനിച്ച ആള്‍ മുഖ്യമന്ത്രി ആകണമെന്നതാണ് നിലപാടെന്നും അദ്ദേഹം പറഞ്ഞു. 

ഓരോ നേതാക്കള്‍ക്കും വേണ്ടി എത്ര ഫ്‌ളക്‌സ് വച്ചു, എത്ര പരസ്യം കൊടുത്തു എന്നതിന്റെ അടിസ്ഥാനത്തിലല്ല മുഖ്യമന്ത്രി ആരുവേണമെന്ന് ഹൈക്കമാന്‍ഡ് തീരുമാനിക്കുന്നതെന്ന് കെ മുരളീധരന്‍ പറഞ്ഞു. അധ്വാനിക്കുന്നവര്‍ക്ക് ഫലം കിട്ടണമെന്നാണ് ആഗ്രഹം. ഇപ്പോള്‍ ഉയര്‍ന്നു കേള്‍ക്കുന്നവരില്‍ നിന്ന് ഒരു പേര് പരസ്യമായി പറയാന്‍ താന്‍ ആഗ്രഹിക്കുന്നില്ല. ഹൈക്കമാന്‍ഡ് പ്രതിനിധികള്‍ക്ക് മുന്നില്‍ തന്റെ എല്ലാ അഭിപ്രായങ്ങളും തുറന്നുപറയുമെന്നും കെ മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

എം പിമാര്‍ക്ക് മത്സരിക്കാന്‍ അവസരം നല്‍കിയാല്‍ തിരഞ്ഞെടുപ്പ് ചിത്രം മാറിയേനെയെന്നും കെ മുരളീധരന്‍ പറഞ്ഞു. കെ സുധാകരനും ഷാഫി പറമ്പിലും പിണറായിക്ക് എതിരെ മത്സരിച്ചു എങ്കില്‍ സ്ഥിതി മാറിയേനെ. പ്രതിപക്ഷ നേതാവായി പിണറായി വിജയന്‍ വരുന്നത് ഗുണമാകും. പത്മജ വേണുഗോപാല്‍ കോണ്‍ഗ്രസില്‍ ആയിരുന്നെങ്കില്‍ ഇപ്പോള്‍ എംഎല്‍എ ആയേനെ എന്നും കെ മുരളീധരന്‍ പറഞ്ഞു.

Related Posts

ഗ്യാനേഷ് കുമാർ തുടരുന്നിടത്തോളം നീതിയുക്തമായ തിരഞ്ഞെടുപ്പ് പ്രക്രിയ നടക്കില്ല, പോരാട്ടം തുടരും
  • November 7, 2026

കൊച്ചി: ഗ്യാനേഷ് കുമാറിനെതിരെ ജന്തർ മന്തർ അറ്റ് കൊച്ചി എന്ന പേരിൽ സിജെപിയുടെ പ്രതിഷേധം. മറൈൻ ഡ്രൈവ് മുതൽ രാജേന്ദ്ര മൈതാനി വരെയാണ് ജാഥ. നടൻ പ്രകാശ് രാജ് ജാഥയിൽ പങ്കെടുക്കുന്നുണ്ട്. സിജെപി സ്ഥാപകൻ അഭിജിത് ദീപ്‌കെ കൊച്ചിയിലെത്തി. പരിപാടിയിൽ അതിഥിയായാണ്…

Continue reading
സീറാം സാംബശിവ റാവു പുണ്യാളനെന്ന് തെളിയിക്കാന്‍ നോക്കുകയാണ് സിപിഐഎം
  • November 7, 2026

മുന്‍ എക്‌സൈസ് കമ്മീഷണര്‍ സീറാം സാംബശിവ റാവുവിനെതിരെ അബിന്‍ വര്‍ക്കി എംഎല്‍എ. സീറാം സാംബശിവ റാവു പുണ്യാളന്‍ ആണെന്ന് തെളിയിക്കാന്‍ സിപിഐഎം ശ്രമിക്കുകയാണെന്ന് അബിന്‍ വര്‍ക്കി ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമര്‍ശിച്ചു. മദ്യനയത്തിന് മുന്‍പ് ബാറുകള്‍ക്ക് ലൈസന്‍സ് അനുവദിക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനം മറികടന്നയാളാണ്…

Continue reading

You Missed

ഗ്യാനേഷ് കുമാർ തുടരുന്നിടത്തോളം നീതിയുക്തമായ തിരഞ്ഞെടുപ്പ് പ്രക്രിയ നടക്കില്ല, പോരാട്ടം തുടരും

ഗ്യാനേഷ് കുമാർ തുടരുന്നിടത്തോളം നീതിയുക്തമായ തിരഞ്ഞെടുപ്പ് പ്രക്രിയ നടക്കില്ല, പോരാട്ടം തുടരും

സീറാം സാംബശിവ റാവു പുണ്യാളനെന്ന് തെളിയിക്കാന്‍ നോക്കുകയാണ് സിപിഐഎം

സീറാം സാംബശിവ റാവു പുണ്യാളനെന്ന് തെളിയിക്കാന്‍ നോക്കുകയാണ് സിപിഐഎം

പെട്രോളില്‍ 31% എഥനോള്‍ കണ്ടെത്തിയെന്ന കര്‍ണാടകയുടെ വാദം തള്ളി എണ്ണക്കമ്പനികള്‍

പെട്രോളില്‍ 31% എഥനോള്‍ കണ്ടെത്തിയെന്ന കര്‍ണാടകയുടെ വാദം തള്ളി എണ്ണക്കമ്പനികള്‍

സൗദിയിലെ ജിമ്മുകളിലും സ്‌പോര്‍ട്‌സ് സെന്ററുകളിലും സ്വദേശിവത്ക്കരണം കര്‍ശനമാക്കുന്നു

സൗദിയിലെ ജിമ്മുകളിലും സ്‌പോര്‍ട്‌സ് സെന്ററുകളിലും സ്വദേശിവത്ക്കരണം കര്‍ശനമാക്കുന്നു

ഡോക്ടര്‍ ജോണ്‍സണ്‍ വര്‍ഗീസിനെതിരെ കേസ്; ഇയാളുടെ ഫോണില്‍ 12 സ്ത്രീകളുടെ സ്വകാര്യ ദൃശ്യങ്ങള്‍

ഡോക്ടര്‍ ജോണ്‍സണ്‍ വര്‍ഗീസിനെതിരെ കേസ്; ഇയാളുടെ ഫോണില്‍ 12 സ്ത്രീകളുടെ സ്വകാര്യ ദൃശ്യങ്ങള്‍

എക്‌സൈസ് കമ്മീഷണര്‍ സ്ഥാനത്തുനിന്ന് മാറ്റിയതില്‍ സീറാം സാംബശിവറാവുവിന് കടുത്ത അതൃപ്തി

എക്‌സൈസ് കമ്മീഷണര്‍ സ്ഥാനത്തുനിന്ന് മാറ്റിയതില്‍ സീറാം സാംബശിവറാവുവിന് കടുത്ത അതൃപ്തി