എംഎല്‍എമാര്‍ ആരുടെ പേര് എഴുതി നല്‍കുമെന്നത് വലിയ ആകാംക്ഷ; നിര്‍ണായക കോണ്‍ഗ്രസ് യോഗം ഇന്ന്; യോഗം നിരീക്ഷകരുടെ സാന്നിധ്യത്തില്‍

മുഖ്യമന്ത്രിപദത്തിനായി കോണ്‍ഗ്രസിനുള്ളില്‍ നേതാക്കള്‍ ചേരി തിരിഞ്ഞ് പോര് തുടരുന്നതിനിടെ തെരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ് എംഎല്‍എമാരുടെ ആദ്യ നിയമസഭ കക്ഷിയോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനില്‍, ഹൈക്കമാന്‍ഡ് നിയോഗിച്ച എഐസിസി നിരീക്ഷകരുടെ സാന്നിധ്യത്തിലാണ് യോഗം. എംഎല്‍എമാരില്‍ നിന്നും നേതാക്കളില്‍ നിന്നും അഭിപ്രായം തേടിയ ശേഷം ഇന്ന് തന്നെ എഐസിസി നിരീക്ഷകര്‍ ഡല്‍ഹിയിലേക്ക് മടങ്ങും.

കൂടുതല്‍ എംഎല്‍എമാരുടെ പിന്തുണ തനിക്കുണ്ടെന്നാണ് കെ സി വേണുഗോപാലിന്റെ അവകാശവാദം. സീനിയോരിറ്റിയാണ് രമേശ് ചെന്നിത്തലയുടെ പ്ലസ്. പ്രവര്‍ത്തകരുടേയും സാധാരണ ജനങ്ങളുടേയും മനസ് തനിക്കൊപ്പമെന്ന് വി ഡി സതീശനും കരുതുന്നു. എഐസിസി നിരീക്ഷകരായ മുകള്‍ വാസ്‌നിക്കും അജയ് മാക്കനും ഓരോ എംഎല്‍എമാരെയും വെവ്വേറെ കണ്ട് അഭിപ്രായം തേടും. എംഎല്‍എമാരുമായുള്ള കൂടിക്കാഴ്ചയില്‍ ദീപാ ദാസ് മുന്‍ഷിയുടെ സാന്നിധ്യം ഉണ്ടാകരുതെന്ന് വി ഡി സതീശന്‍ പക്ഷം എഐസിസിയോട് അഭ്യര്‍ത്ഥിച്ചിരുന്നു.എംഎല്‍എമാരില്‍ നിന്ന് മുഖ്യമന്ത്രി ആരാകണമെന്ന് അഭിപ്രായം എഴുതി വാങ്ങാനാണ് തീരുമാനം.ഇതിനിടയില്‍ എഐസിസി നിരീക്ഷകര്‍ ഘടകകക്ഷി നേതാക്കളുമായും ആശയവിനിമയും നടത്തും.

എം എല്‍ എമാരില്‍ നിന്നും നേതാക്കളില്‍ നിന്നും അഭിപ്രായം തേടിയ ശേഷം ഇന്ന് തന്നെ എഐസിസി നിരീക്ഷകര്‍ ഡല്‍ഹിയിലേക്ക് മടങ്ങും. പിന്നാലെ കേരള നേതൃത്വത്തെ ഡല്‍ഹിയിലേക്ക് വിളിപ്പിക്കും.തര്‍ക്കം പരിഹരിക്കാനുള്ള സമവായ ശ്രമങ്ങളും ഹൈക്കമാന്റിന്റെ ഭാഗത്തുനിന്നുണ്ടാകും.നിരീക്ഷകര്‍ നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ രണ്ടുദിവസത്തിനുള്ളില്‍ ഹൈക്കമാന്‍ഡ് അന്തിമ തീരുമാനം എടുക്കും.

Related Posts

ശബരിമല സ്വർണ്ണക്കൊള്ള: ഭരണസമിതി അംഗമായിരുന്ന സന്തോഷിനെതിരെ അന്വേഷണം വേണമെന്ന് ദേവസ്വംമന്ത്രി
  • June 20, 2026

ശബരിമല സ്വർണ്ണക്കൊള്ളയിൽ തിരുവിതാംകൂർ ദേവസ്വംബോർഡിൽ പിഎസ് പ്രശാന്തിന്റെ ഭരണസമിതി അംഗമായിരുന്ന സന്തോഷിന് എതിരെ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് എസ്ഐടിക്ക് കത്ത് നൽകി മന്ത്രി കെ മുരളീധരൻ. സന്തോഷിനെതിരെ പരാതി ലഭിച്ചിട്ടുണ്ടെന്നും ദേവസ്വംമന്ത്രി പറഞ്ഞു. സന്തോഷിനെതിരെ നിരവധി പരാതികൾ നിലനിൽക്കുന്നുണ്ടെന്നും അന്വേഷണം വേണമെന്നുമാണ്…

Continue reading
‘തിരഞ്ഞെടുപ്പുകളിൽ TVKയ്ക്ക് ഒപ്പം തുടരും’; തമിഴ്നാട്ടിൽ DMK സഖ്യം വിട്ട് മുസ്ലിം ലീഗ്
  • June 20, 2026

തിരഞ്ഞെടുപ്പുകളിൽ TVKയ്ക്ക് ഒപ്പം തുടരും, തമിഴ്നാട്ടിൽ DMK സഖ്യം വിട്ട് മുസ്ലിം ലീഗും. ഇന്ന് ചേർന്ന ജനറൽ കൗൺസിൽ യോഗത്തിലാണ് തീരുമാനം. കോൺഗ്രസ്, വിസികെ പാർട്ടികൾ നേരത്തെ സഖ്യം വിട്ടിരുന്നു. വരും തിരഞ്ഞെടുപ്പുകളിൽ ടിവികെയ്ക്ക് ഒപ്പം തുടരുമെന്നും മുസ്ലിം ലീഗ് നേതൃത്വം…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

പത്തനംതിട്ടയിലെ അഭയകേന്ദ്രത്തിലെ ബാല പീഡനം: മൂന്നു പ്രതികൾ അറസ്റ്റിൽ

പത്തനംതിട്ടയിലെ അഭയകേന്ദ്രത്തിലെ ബാല പീഡനം: മൂന്നു പ്രതികൾ അറസ്റ്റിൽ

ശബരിമല സ്വർണ്ണക്കൊള്ള: ഭരണസമിതി അംഗമായിരുന്ന സന്തോഷിനെതിരെ അന്വേഷണം വേണമെന്ന് ദേവസ്വംമന്ത്രി

ശബരിമല സ്വർണ്ണക്കൊള്ള: ഭരണസമിതി അംഗമായിരുന്ന സന്തോഷിനെതിരെ അന്വേഷണം വേണമെന്ന് ദേവസ്വംമന്ത്രി

ബ്രസീൽ ആരാധകർക്ക് സന്തോഷിക്കാം; നെയ്മർ തിരിച്ചെത്തും, സ്‌കോട്ട്‌ലൻഡിനെതിരെ ബ്രസീൽ സ്ക്വാഡിലുണ്ടാകും

ബ്രസീൽ ആരാധകർക്ക് സന്തോഷിക്കാം; നെയ്മർ തിരിച്ചെത്തും, സ്‌കോട്ട്‌ലൻഡിനെതിരെ ബ്രസീൽ സ്ക്വാഡിലുണ്ടാകും

‘തിരഞ്ഞെടുപ്പുകളിൽ TVKയ്ക്ക് ഒപ്പം തുടരും’; തമിഴ്നാട്ടിൽ DMK സഖ്യം വിട്ട് മുസ്ലിം ലീഗ്

‘തിരഞ്ഞെടുപ്പുകളിൽ TVKയ്ക്ക് ഒപ്പം തുടരും’; തമിഴ്നാട്ടിൽ DMK സഖ്യം വിട്ട് മുസ്ലിം ലീഗ്

‘പിണറായി സര്‍ക്കാര്‍ പ്രഖ്യാപിച്ച വീര്യം കുറഞ്ഞ മദ്യോല്പാദന പദ്ധതി വിഡിഎസ് സര്‍ക്കാരും പിന്തുടരാന്‍ ശ്രമിക്കുന്നത് ജെന്‍ സിക്ക് വേണ്ടി’; KCBC മദ്യവിരുദ്ധ സമിതി

‘പിണറായി സര്‍ക്കാര്‍ പ്രഖ്യാപിച്ച വീര്യം കുറഞ്ഞ മദ്യോല്പാദന പദ്ധതി വിഡിഎസ് സര്‍ക്കാരും പിന്തുടരാന്‍ ശ്രമിക്കുന്നത് ജെന്‍ സിക്ക് വേണ്ടി’; KCBC മദ്യവിരുദ്ധ സമിതി

ഒരു ഫോട്ടോയ്ക്കായി മെലോണി ‘കെഞ്ചി’ യെന്ന് ട്രംപ്; ട്രംപിന്റെ വാക്കുകൾ പൂർണ്ണമായും കെട്ടിച്ചമച്ചതെന്ന് മെലോണി

ഒരു ഫോട്ടോയ്ക്കായി മെലോണി ‘കെഞ്ചി’ യെന്ന് ട്രംപ്; ട്രംപിന്റെ വാക്കുകൾ പൂർണ്ണമായും കെട്ടിച്ചമച്ചതെന്ന് മെലോണി