മുഖം ഗുരുതരമായി പൊള്ളി; ചുണ്ടിലെ ക്ഷതം ഗുരുതരം; കൈയിലും കാലിലും ശസ്ത്രക്രിയ നടത്തി; മുജ്തബ ഖമനയിയുടെ ആരോഗ്യനിലയെ പറ്റി ന്യൂയോര്‍ക്ക് ടൈസ്

ഇറാന്‍ പരമോന്നത നേതാവ് മുജ്തബ ഖമനയിയുടെ അവസ്ഥയെപ്പറ്റി ദ ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട്. മുജ്തബ ഖമനയിയുടെ മുഖം ഗുരുതരമായി പൊള്ളിയെന്നും പ്ലാസ്റ്റിക് സര്‍ജറി ആവശ്യമായി വന്നേക്കാമെന്നും ദ ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ചുണ്ടുകളിലെ ക്ഷതം ഗുരുതരമാണെന്നും സംസാരിക്കാന്‍ ബുദ്ധിമുട്ടു നേരിടുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മുജ്തബയുടെ ഒരു കാലില്‍ മൂന്നു തവണ ശസ്ത്രക്രിയ നടത്തി. ഒരു കൈയിലും ശസ്ത്രക്രിയ നടത്തി, ചലനശേഷി വീണ്ടെടുത്തുകൊണ്ടിരിക്കുന്നു.
മുജ്തബ കൃത്രിമ കാല്‍ വയ്ക്കാനുള്ള കാത്തിരിപ്പിലാണെന്നും ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് പറയുന്നു. ദുര്‍ബലനായി കാണപ്പെടാന്‍ ആഗ്രഹിക്കാത്തതിനാലാണ് ഖമനയി പൊതുസമക്ഷം പ്രത്യക്ഷപ്പെടാത്തതെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.

ഖമനയി രഹസ്യകേന്ദ്രത്തിലായതിനാല്‍ കൈ കൊണ്ടെഴുതിയ കുറിപ്പുകള്‍ സീല്‍ ചെയ്ത കവറിലിട്ട് കാറുകളുടെയും മോട്ടോര്‍ സൈക്കിളുകളുടെയും മാറിമാറി സഞ്ചരിച്ചാണ് ഖമനയിക്ക് എത്തിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മുതിര്‍ന്ന നേതാക്കള്‍ ഖമനയിയെ സന്ദര്‍ശിക്കുന്നില്ല. മുതിര്‍ന്ന നേതാക്കളുടെ സഞ്ചാരപഥം തിരിച്ചറിഞ്ഞ് ഇസ്രയേല്‍ ആക്രമണം അഴിച്ചുവിടാനിടയുള്ളതുകൊണ്ടാണ് ഇത്.

അതേസമയം, ഇറാനില്‍ ഭരണനേതൃത്വം തഴയപ്പെട്ടുവെന്ന് ദ ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടുണ്ട്. ഭരണപരമായ തീരുമാനങ്ങളെടുക്കുന്നത് സൈനിക നേതൃത്വം. അമേരിക്കയുമായുള്ള ഇറാന്റെ രണ്ടാംഘട്ട ചര്‍ച്ച സൈനിക നേതൃത്വം എതിര്‍ത്തതിനാലാണ് നടക്കാതെ പോയത്. ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡില്‍ നിന്നുള്ള കമാന്‍ഡര്‍മാരാണ് യുദ്ധത്തിന്റെയും നയതന്ത്രത്തിന്റെയും ദേശീയ സുരക്ഷയുടെയും കാര്യത്തില്‍ തീരുമാനങ്ങള്‍ എടുക്കുന്നത്.

പരമോന്നത നേതാവ് മുജ്തബ ഖമനയിക്ക് മുഴുവന്‍ കാര്യങ്ങളിലും നിയന്ത്രണം ഇല്ല. ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാനും വിദേശകാര്യമന്ത്രി അബ്ബാസ് അരഗ്ചിയും ആഭ്യന്തര വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതിലാണ് ശ്രദ്ധിക്കുന്നത് – റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

അമേരിക്കയുടെ ആയുധശേഖരത്തില്‍ വന്‍ കുറവുണ്ടായെന്നും ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടുണ്ട്. പെന്റഗണ്‍ വിലയിരുത്തിയതായി റിപ്പോര്‍ട്ടിലുണ്ട്.
ചൈനയുമായും റഷ്യയുമായും ഏറ്റുമുട്ടല്‍ ഉണ്ടാകുന്നപക്ഷം ഉപയോഗിക്കാന്‍ ശേഖരിച്ചിരുന്ന അത്യാധുനിക ആയുധങ്ങളിലാണ് കുറവ്. JASSM-ER ക്രൂസ് മിസൈലുകളില്‍ 1100 എണ്ണം ഇറാന്‍ യുദ്ധത്തിന് ഉപയോഗിച്ചു. ഇനി ശേഷിക്കുന്നത് 1500 JASSM-ER ക്രൂസ് മിസൈല്‍ മാത്രമാണ്. ചൈനയുമായി യുദ്ധമുണ്ടായാല്‍ ഉപയോഗിക്കാന്‍ തയാറാക്കിയതാണ് ജോയിന്റ് എയര്‍ ടു സര്‍ഫെയ്സ് സ്റ്റാന്‍ഡ്ഓഫ് മിസൈല്‍- എക്സ്റ്റന്‍ഡഡ് റേഞ്ച് (JASSM-ER). ആയിരത്തിലധികം ടോമഹോക്ക് മിസൈലുകളും 1200 പാട്രിയട്ട് മിസൈലുകളും ഇറാന്‍ യുദ്ധത്തിന് ഉപയോഗിച്ചു. പ്രതിവര്‍ഷം ഉണ്ടാക്കുന്ന മിസൈലുകളുടെ പത്തിരട്ടിയാണ് ഇത്. ഒരു ടോമഹോക്ക് മിസൈല്‍ നിര്‍മ്മിക്കാന്‍ 30.13 കോടി രൂപയാണ് ചെലവ്; പാട്രിയട്ട് മിസൈലിന് 33 കോടി രൂപ.

Related Posts

റോക്കറ്റ് ആക്രമണം; ഹോര്‍മുസ് കടലിടുക്കില്‍ കപ്പലിന് തീപിടിച്ചു
  • July 20, 2026

ഹോര്‍മുസ് കടലിടുക്കില്‍ കപ്പലിന് തീപിടിച്ചു. റോക്കറ്റാക്രമണത്തിലാണ് കപ്പലിന് തീപിടിച്ചത്. കപ്പല്‍ ജീവനക്കാരെ രക്ഷിച്ചതായാണ് വിവരം. ഗ്രീക്ക് ഷിപ്പിംഗ് കമ്പനിയായ ഡൈനാകോമിന്റെ കപ്പലാണ് ആക്രമിക്കപ്പെട്ടത്. ഒമാന്റെ വടക്ക് – പടിഞ്ഞാറന്‍ പ്രദേശത്തുവച്ചാണ് കപ്പല്‍ ആക്രമിക്കപ്പെട്ടതെന്ന് യുകെ മാരിടൈം ട്രേഡ് ഓപ്പറേഷന്‍സ് വ്യക്തമാക്കി. ഇന്ന്…

Continue reading
ഇറാനെതിരെ ആക്രമണം കൂടുതല്‍ കടുപ്പിക്കാന്‍ അമേരിക്ക; ഹോര്‍മുസിന് സമീപത്തെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് അഞ്ചാം ദിനവും ആക്രമണം
  • July 16, 2026

ഇറാനെതിരെയുള്ള ആക്രമണം കൂടുതല്‍ കടുപ്പിക്കാന്‍ അമേരിക്ക ഒരുങ്ങുന്നെന്ന് റിപ്പോര്‍ട്ട്. ഹോര്‍മുസിന് സമീപം ഇറാന്റെ തെക്കന്‍ തീരത്തെ സൈനിക-കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് അഞ്ചാംദിനവും അമേരിക്കയുടെ ആക്രമണം തുടരുകയാണ്. യുദ്ധത്തെ സ്വാഗതം ചെയ്യുന്നില്ലെന്നും, എന്നാല്‍ ദേശസുരക്ഷ സംരക്ഷിക്കാന്‍ സജ്ജമായിരിക്കണമെന്നും ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബഗേര്‍…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

വിദ്യാര്‍ഥികള്‍ക്കെതിരെ നിയമനടപടി ഉണ്ടാകില്ലെന്ന് കേന്ദ്രം എഴുതി നല്‍കി; നിരാഹാര സമരം അവസാനിപ്പിച്ചതില്‍ വിശദീകരണവുമായി സോനം വാങ്ചുക്ക്

വിദ്യാര്‍ഥികള്‍ക്കെതിരെ നിയമനടപടി ഉണ്ടാകില്ലെന്ന് കേന്ദ്രം എഴുതി നല്‍കി; നിരാഹാര സമരം അവസാനിപ്പിച്ചതില്‍ വിശദീകരണവുമായി സോനം വാങ്ചുക്ക്

അധികാരം മറക്കുന്ന ചരിത്രപാഠങ്ങള്‍: ഡോ എല്‍സി ഉമ്മന്‍ എഴുതുന്നു

അധികാരം മറക്കുന്ന ചരിത്രപാഠങ്ങള്‍: ഡോ എല്‍സി ഉമ്മന്‍ എഴുതുന്നു

ശബരിമല സ്വര്‍ണക്കൊള്ള റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഗുരുതര പരാമര്‍ശങ്ങള്‍; പിഎസ് പ്രശാന്തും അജികുമാറും ഗൂഢാലോചന നടത്തിയെന്ന് എസ്‌ഐടി

ശബരിമല സ്വര്‍ണക്കൊള്ള റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഗുരുതര പരാമര്‍ശങ്ങള്‍; പിഎസ് പ്രശാന്തും അജികുമാറും ഗൂഢാലോചന നടത്തിയെന്ന് എസ്‌ഐടി

ഡല്‍ഹിയില്‍ പ്രതിഷേധ ജ്വാല; രാഹുലിന്റെ നേതൃത്വത്തില്‍ ബിര്‍ള ഹൗസിലേക്ക് ഒറ്റക്കെട്ടായി പ്രതിപക്ഷ എംപിമാര്‍; സ്തംഭിച്ച് തലസ്ഥാനം

ഡല്‍ഹിയില്‍ പ്രതിഷേധ ജ്വാല; രാഹുലിന്റെ നേതൃത്വത്തില്‍ ബിര്‍ള ഹൗസിലേക്ക് ഒറ്റക്കെട്ടായി പ്രതിപക്ഷ എംപിമാര്‍; സ്തംഭിച്ച് തലസ്ഥാനം

26 ദിവസമായി തുടരുന്ന നിരാഹാര സമരം അവസാനിപ്പിച്ച് സോനം വാങ്ചുക്

26 ദിവസമായി തുടരുന്ന നിരാഹാര സമരം അവസാനിപ്പിച്ച് സോനം വാങ്ചുക്

SFI പ്രതിഷേധങ്ങൾക്ക് നേരെ കണ്ണീർവാതകവും ജലപീരങ്കിയും, പിരിഞ്ഞ് പോകാതെ നിലയുറപ്പിച്ച് പ്രവർത്തകർ

SFI പ്രതിഷേധങ്ങൾക്ക് നേരെ കണ്ണീർവാതകവും ജലപീരങ്കിയും, പിരിഞ്ഞ് പോകാതെ നിലയുറപ്പിച്ച് പ്രവർത്തകർ