റോക്കറ്റ് ആക്രമണം; ഹോര്‍മുസ് കടലിടുക്കില്‍ കപ്പലിന് തീപിടിച്ചു

ഹോര്‍മുസ് കടലിടുക്കില്‍ കപ്പലിന് തീപിടിച്ചു. റോക്കറ്റാക്രമണത്തിലാണ് കപ്പലിന് തീപിടിച്ചത്. കപ്പല്‍ ജീവനക്കാരെ രക്ഷിച്ചതായാണ് വിവരം. ഗ്രീക്ക് ഷിപ്പിംഗ് കമ്പനിയായ ഡൈനാകോമിന്റെ കപ്പലാണ് ആക്രമിക്കപ്പെട്ടത്. ഒമാന്റെ വടക്ക് – പടിഞ്ഞാറന്‍ പ്രദേശത്തുവച്ചാണ് കപ്പല്‍ ആക്രമിക്കപ്പെട്ടതെന്ന് യുകെ മാരിടൈം ട്രേഡ് ഓപ്പറേഷന്‍സ് വ്യക്തമാക്കി. ഇന്ന് രണ്ട് കപ്പലുകള്‍ക്കു നേരെ ആക്രമണം നടത്തിയതായി ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡ് വ്യക്തമാക്കിയിരുന്നു.

കപ്പലിലെ തീ അണയ്ക്കാനായിട്ടില്ല. കപ്പല്‍ കടലില്‍ ഒഴുകി നടക്കുകയാണ്. കപ്പല്‍ ആക്രമിച്ചത് ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡ് ആണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല.

അതേസമയം, ഇറാനിലെ തബ്രിസില്‍ യുഎസ് സൈന്യം നടത്തിയ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേറ്റു. തബ്രിസിന് തെക്ക് പടിഞ്ഞാറുള്ള ഒരു സൈനിക കേന്ദ്രത്തെ ലക്ഷ്യമിട്ടാണ് പുലര്‍ച്ചെ അമേരിക്ക ആക്രമണം നടത്തിയത്.

Related Posts

ഹോർമുസിന് പുറത്ത് നിയന്ത്രിത മേഖല പ്രഖ്യാപിക്കുമെന്ന് ഇറാൻ; മേഖലയിൽ പ്രവേശിക്കുന്ന കപ്പൽ ഉപരോധ പട്ടികയിൽ ചേർക്കും
  • September 7, 2026

ഹോർമുസ് കടലിടുക്കിന് പുറത്ത് നിയന്ത്രിത മേഖല പ്രഖ്യാപിക്കുമെന്ന് ഇറാൻ. ഗൾഫിലെ പ്രദേശങ്ങൾ ഈ നിയന്ത്രിത മേഖലയിൽ ഉൾപ്പെടുമെന്ന് ഇറാന്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി മൊഹ്സെൻ റെസായി വ്യക്തമാക്കി. അമേരിക്കൻ നാവികസേന ഉപരോധം ഏർപ്പെടുത്തിയിട്ടുള്ള പ്രദേശത്തുനിന്നാണ് ഈ നിയന്ത്രിത മേഖല…

Continue reading
11-ാം ദിനം ജീവന്റെ വെളിച്ചം; ത്രിശൂലി ജലവൈദ്യുത പദ്ധതി തുരങ്കത്തിൽ നിന്ന് ചൈനീസ് പൗരനെ പുറത്തെത്തിച്ചു
  • September 5, 2026

കാഠ്മണ്ഡു: നേപ്പാൾ മിന്നൽ പ്രളയത്തിൽ തുരങ്കത്തിൽ കുടുങ്ങിയ ഒരാളെ കൂടി രക്ഷപ്പെടുത്തി. ചൈനീസ് പൗരനെയാണ് 11 ദിവസത്തിന് ശേഷം രക്ഷപ്പെടുത്തിയത്. അപ്പർ ത്രിശൂലി ജലവൈദ്യുത പദ്ധതി തുരങ്കത്തിനുള്ളിൽ നിന്നാണ് ഇയാളെ പുറത്തെത്തിച്ചത്. നടക്കാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്ന ചൈനീസ് പൗരനെ വിദഗ്ദ്ധ…

Continue reading

You Missed

കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന്റെ നിയമനം: നിർണായക നീക്കവുമായി കണ്ണൂർ സർവ്വകലാശാല

കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന്റെ നിയമനം: നിർണായക നീക്കവുമായി കണ്ണൂർ സർവ്വകലാശാല

ചാനൽചർച്ചയിലെ പരാമർശം: അബ്ദുല്ല ബാസിലിനെതിരെ കേസെടുത്തതിൽ UDF-ൽ എതിർപ്പ്

ചാനൽചർച്ചയിലെ പരാമർശം: അബ്ദുല്ല ബാസിലിനെതിരെ കേസെടുത്തതിൽ UDF-ൽ എതിർപ്പ്

കൈപ്പമംഗലം വാഹനാപകടം; വിദ്യാർഥികൾ മദ്യലഹരിയിൽ നാട്ടുകാരുമായി തർക്കമുണ്ടായി, അന്വേഷണം പ്രത്യേക സംഘത്തിന്

കൈപ്പമംഗലം വാഹനാപകടം; വിദ്യാർഥികൾ മദ്യലഹരിയിൽ നാട്ടുകാരുമായി തർക്കമുണ്ടായി, അന്വേഷണം പ്രത്യേക സംഘത്തിന്

മുഴുവൻ സമയ കെപിസിസി അധ്യക്ഷൻ വേണം: തീരുമാനം വൈകരുത്; രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശൻ

മുഴുവൻ സമയ കെപിസിസി അധ്യക്ഷൻ വേണം: തീരുമാനം വൈകരുത്; രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശൻ

‘കാന്തപുരത്തിന്റെ പ്രസ്താവനയിൽ അത്ഭുതമില്ല’;ചർച്ചകൾ അവസാനിപ്പിക്കുന്നതാണ് നല്ലത്, സമസ്ത മുഖപത്രത്തിലെ പരാമർശങ്ങളെ തള്ളി പൊന്നാനി MLA കെ പി നൗഷാദലി

‘കാന്തപുരത്തിന്റെ പ്രസ്താവനയിൽ അത്ഭുതമില്ല’;ചർച്ചകൾ അവസാനിപ്പിക്കുന്നതാണ് നല്ലത്, സമസ്ത മുഖപത്രത്തിലെ പരാമർശങ്ങളെ തള്ളി പൊന്നാനി MLA കെ പി നൗഷാദലി

ED ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: എസ്എഫ്ഐ നേതാവ് ആദർശിന്റെ അറസ്റ്റ് രേഖപ്പെടുത്തും

ED ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: എസ്എഫ്ഐ നേതാവ് ആദർശിന്റെ അറസ്റ്റ് രേഖപ്പെടുത്തും