ഹിസ്ബുല്ലയില്‍ നിന്നും ലെബനോണിനെ സംരക്ഷിക്കാന്‍ അമേരിക്ക ലെബനോണുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് ട്രംപ്; ഇസ്രയേല്‍ -ലെബനോണ്‍ വെടിനിര്‍ത്തല്‍ മൂന്നാഴ്ച കൂടി നീട്ടി

ഇസ്രയേല്‍ -ലെബനോണ്‍ വെടിനിര്‍ത്തല്‍ മൂന്നാഴ്ച കൂടി നീട്ടി. ഹിസ്ബുല്ലയില്‍ നിന്നും ലെബനോണിനെ സംരക്ഷിക്കാന്‍ അമേരിക്ക ലെബനോണുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. വാഷിങ്ടണില്‍ നടന്ന ചര്‍ച്ചയില്‍ ട്രംപ് പങ്കെടുത്തു. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെയും ലെബനോണ്‍ പ്രസിഡന്റ് ജോസഫ് ഔനെയും ചര്‍ച്ചാ മേശയില്‍ എത്തിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും ട്രംപ് വ്യക്തമാക്കി.

ഇറാനുമായി ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള ധാരണയില്‍ എത്താനാണ് നീക്കമെന്നും ട്രംപ് വ്യക്തമാക്കി. സുസ്ഥിരമായ കരാറാണ് ലക്ഷ്യമിടുന്നത. ധൃതി പിടിച്ച് കരാറില്‍ എത്തില്ല. അമേരിക്കയുടെയും സഖ്യകക്ഷികളുടെയും താല്‍പര്യം സംരക്ഷിക്കുന്ന കരാറാകും ഇറാനുമായി ഒപ്പിടുകയെന്നും ട്രംപ് പറഞ്ഞു.

ഇറാന്‍ യുദ്ധത്തില്‍ ആണവായുധം ഉപയാഗിക്കില്ലെന്നും ട്രംപ് പറഞ്ഞു. ഫോര്‍മുസിലെ മൈനുകള്‍ നീക്കം ചെയ്യലിന്റെ വേഗം മൂന്നിരട്ടിയായി വര്‍ധിപ്പിക്കും.
കടലിടുക്കില്‍ മൈനുകള്‍ സ്ഥാപിക്കുന്ന ബോട്ടുകള്‍ വെടിവയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കി – ട്രംപ് പറഞ്ഞു. വിമാനവാഹിനി കപ്പലായ യുഎസ്എസ് ജോര്‍ജ് എച്ച് ഡബ്ല്യു ബുഷും പശ്ചിമേഷ്യയിലെത്തി. പശ്ചിമേഷ്യയിലെ അമേരിക്കയുടെ മൂന്നാമത്തെ വിമാനവാഹിനി കപ്പലാണ് ഇത്.

ട്രംപിന്റെ യുദ്ധനയങ്ങള്‍ക്ക് സെനറ്റിന്റെ അംഗീകാരം ഇന്നലെ ലഭിച്ചിരുന്നു. ട്രംപിന്റെ യുദ്ധനയങ്ങള്‍ക്കെതിരായ ഡമോക്രാറ്റുകളുടെ പ്രമേയം വോട്ടിനിട്ട് തള്ളുകയായിരുന്നു. 46നെതിരെ 55 വോട്ടുകള്‍ക്കാണ് പ്രമേയം തള്ളിയത്. കെന്റക്കിയില്‍ നിന്നുള്ള റിപ്പബ്ലിക്കന്‍ സെനറ്റര്‍ റാന്‍ഡ് പോള്‍ പ്രമേയത്തെ പിന്തുണച്ചു. സൈനിക സംഘര്‍ഷം അവസാനിപ്പിക്കാനുള്ള പ്രമേയത്തിനെതിരെ ഇത് അഞ്ചാം തവണയാണ് റിപ്പബ്ലിക്കന്‍ സെനറ്റര്‍മാര്‍ വോട്ട് ചെയ്തത്.

Related Posts

വിദ്യാര്‍ഥികള്‍ക്കെതിരെ നിയമനടപടി ഉണ്ടാകില്ലെന്ന് കേന്ദ്രം എഴുതി നല്‍കി; നിരാഹാര സമരം അവസാനിപ്പിച്ചതില്‍ വിശദീകരണവുമായി സോനം വാങ്ചുക്ക്
  • July 24, 2026

ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ നടപടി ആവശ്യപ്പെട്ട് സമാധാനപരമായി പ്രതിഷേധിക്കുന്ന വിദ്യാര്‍ഥികള്‍ക്കെതിരെ യാതൊരു നിയമനടപടിയും എടുക്കില്ലെന്ന് കേന്ദ്രം എഴുതി നല്‍കിയെന്ന് സോനം വാങ്ചുക്. 26 ദിവസം നീണ്ടുനിന്ന തന്റെ നിരാഹാര സമരം അവസാനിപ്പിച്ചതിന് പിന്നാലെ പോസ്റ്റ് ചെയ്ത വിശദീകരണ വിഡിയോയിലാണ് സോനം വാങ്ചുക് ഇക്കാര്യം…

Continue reading
ശബരിമല സ്വര്‍ണക്കൊള്ള റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഗുരുതര പരാമര്‍ശങ്ങള്‍; പിഎസ് പ്രശാന്തും അജികുമാറും ഗൂഢാലോചന നടത്തിയെന്ന് എസ്‌ഐടി
  • July 24, 2026

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്തും മുന്‍ അംഗം അജികുമാറും ഗൂഢാലോചന നടത്തിയതിന് തെളിവുണ്ടെന്ന് എസ്‌ഐടി. ഔദ്യോഗിക കൃത്യനിര്‍വഹണം മറന്ന് ബോധപൂര്‍വം വീഴ്ച വരുത്തിയെന്നാണ് എസ്‌ഐടി റിപ്പോര്‍ട്ടില്‍ പറയുന്നത്. സ്വര്‍ണപ്പാളികള്‍ അറ്റകുറ്റപ്പണിക്കായി കൊണ്ടുപോകുന്നതിന്…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

വിദ്യാര്‍ഥികള്‍ക്കെതിരെ നിയമനടപടി ഉണ്ടാകില്ലെന്ന് കേന്ദ്രം എഴുതി നല്‍കി; നിരാഹാര സമരം അവസാനിപ്പിച്ചതില്‍ വിശദീകരണവുമായി സോനം വാങ്ചുക്ക്

വിദ്യാര്‍ഥികള്‍ക്കെതിരെ നിയമനടപടി ഉണ്ടാകില്ലെന്ന് കേന്ദ്രം എഴുതി നല്‍കി; നിരാഹാര സമരം അവസാനിപ്പിച്ചതില്‍ വിശദീകരണവുമായി സോനം വാങ്ചുക്ക്

അധികാരം മറക്കുന്ന ചരിത്രപാഠങ്ങള്‍: ഡോ എല്‍സി ഉമ്മന്‍ എഴുതുന്നു

അധികാരം മറക്കുന്ന ചരിത്രപാഠങ്ങള്‍: ഡോ എല്‍സി ഉമ്മന്‍ എഴുതുന്നു

ശബരിമല സ്വര്‍ണക്കൊള്ള റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഗുരുതര പരാമര്‍ശങ്ങള്‍; പിഎസ് പ്രശാന്തും അജികുമാറും ഗൂഢാലോചന നടത്തിയെന്ന് എസ്‌ഐടി

ശബരിമല സ്വര്‍ണക്കൊള്ള റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഗുരുതര പരാമര്‍ശങ്ങള്‍; പിഎസ് പ്രശാന്തും അജികുമാറും ഗൂഢാലോചന നടത്തിയെന്ന് എസ്‌ഐടി

ഡല്‍ഹിയില്‍ പ്രതിഷേധ ജ്വാല; രാഹുലിന്റെ നേതൃത്വത്തില്‍ ബിര്‍ള ഹൗസിലേക്ക് ഒറ്റക്കെട്ടായി പ്രതിപക്ഷ എംപിമാര്‍; സ്തംഭിച്ച് തലസ്ഥാനം

ഡല്‍ഹിയില്‍ പ്രതിഷേധ ജ്വാല; രാഹുലിന്റെ നേതൃത്വത്തില്‍ ബിര്‍ള ഹൗസിലേക്ക് ഒറ്റക്കെട്ടായി പ്രതിപക്ഷ എംപിമാര്‍; സ്തംഭിച്ച് തലസ്ഥാനം

26 ദിവസമായി തുടരുന്ന നിരാഹാര സമരം അവസാനിപ്പിച്ച് സോനം വാങ്ചുക്

26 ദിവസമായി തുടരുന്ന നിരാഹാര സമരം അവസാനിപ്പിച്ച് സോനം വാങ്ചുക്

SFI പ്രതിഷേധങ്ങൾക്ക് നേരെ കണ്ണീർവാതകവും ജലപീരങ്കിയും, പിരിഞ്ഞ് പോകാതെ നിലയുറപ്പിച്ച് പ്രവർത്തകർ

SFI പ്രതിഷേധങ്ങൾക്ക് നേരെ കണ്ണീർവാതകവും ജലപീരങ്കിയും, പിരിഞ്ഞ് പോകാതെ നിലയുറപ്പിച്ച് പ്രവർത്തകർ