അമേരിക്ക-ഇറാൻ സ്ഥിരം വെടിനിർത്തൽ: ചർച്ചകൾക്ക് നാളെ ഇസ്ലാമാബാദിൽ തുടക്കം

അമേരിക്ക-ഇറാൻ സ്ഥിരം വെടിനിർത്തൽ ചർച്ചകൾക്ക് നാളെ പാകിസ്താനിലെ ഇസ്ലാമാബാദിൽ തുടക്കം. യുദ്ധത്തിൽ വിജയിച്ചത് ഇറാനെന്ന് പരമോന്നത നേതാവ് ആയത്തുല്ല മുജ്തബ ഖമനയി. ഇസ്ലാമിക് റിപ്പബ്ലിക് ഒരു വൻശക്തിയായി ഉദിച്ചുയരുന്ന കാഴ്ചയാണ് ലോകം കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. യുദ്ധത്തിലുണ്ടായ നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം ഈടാക്കുമെന്നും ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണത്തിൽ മാറ്റങ്ങൾ വരുത്തുമെന്നും ഖമനയി പ്രഖ്യാപിച്ചു.

നിർണായക ചർച്ചകൾക്കായി ഇറാൻ പ്രതിനിധി സംഘം പാകിസ്താൻ തലസ്ഥാനമായ ഇസ്ലാമാബാദിലെത്തി. വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചിയും പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഘാലിബാഫും നയിക്കുന്ന സംഘമാണ് വ്യാഴാഴ്ച രാത്രി പാകിസ്താനിലെത്തിയത്. വെടിനിർത്തൽ ഇറാന്റെ ബലഹീനതയല്ലെന്ന് പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ പറഞ്ഞു.

ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം സുരക്ഷിതമാക്കാൻ യൂറോപ്യൻ സഖ്യകക്ഷികളുടെ സഹായം തേടി നാറ്റോ. ഡോണൾഡ് ട്രംപുമായി നടത്തിയ നിർണ്ണായക കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റുട്ടെ സഖ്യകക്ഷികൾക്ക് നിർദേശം നൽകിയത്‌. അതേസമയം വെടിനിർത്തൽ പ്രഖ്യാപിച്ചതിന് പിന്നാലെ കൂടുതൽ കപ്പലുകൾ ഇന്ത്യയിലേക്ക് എത്തും. മാരിവെക്സ്,എംഎസ്ജി എന്നിവയാണ് ഉടൻ ഹോർമുസ് കടക്കുക. ​ഇറാനിലെ ബന്ദർ അബ്ബാസിൽ നിന്ന് മംഗലാപുരത്തേക്കാണ് മാരിവെക്സ് എത്തുന്നത്. യുഎഇയിൽ നിന്നാണ് എംഎസ്ജി എത്തുന്നത്.

Related Posts

ഗ്യാനേഷിന്റെ രാജിയിൽ നിന്ന് പിന്നോട്ടില്ല; ഇന്ത്യ സഖ്യത്തിന്റെ ‘ചലോ ദില്ലി’ മാര്‍ച്ച് തുടങ്ങി
  • October 12, 2026

ഡല്‍ഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്‍ഡ്യ സഖ്യം സുപ്രിംകോടതിയിലേക്ക് ‘ചലോ ദില്ലി’ മാര്‍ച്ച് തുടങ്ങി. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, രാജ്യസഭാ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് അധ്യക്ഷനുമായ മല്ലികാർജുൻ ഖാർഗെ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് മർച്ച്.…

Continue reading
‘ഗ്യാനേഷ് കുമാറിനെ വെറുതെ വിടില്ല, കാലം കണക്ക് ചോദിക്കാതെ പോകില്ല; ഭരണഘടന സംരക്ഷണത്തിന് വേണ്ടി പോരാട്ടം തുടരും’; രാഹുൽ ​ഗാന്ധി
  • October 12, 2026

ഡൽഹി: ഡൽഹിയിലെ പൊലീസ് നരനായാട്ടിൽ അതിരൂക്ഷവിമർശനവുമായി ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി. എന്ത് കൊണ്ടാണ് ഡൽഹിയെ ജയിലിൽ അടച്ചതെന്ന് രാഹുൽ ​ഗാന്ധി ചോദിച്ചു. പോലീസ് ഡൽഹിയെ കോട്ടയാക്കി മാറ്റി. ആർഎസ്എസ് ഗുണ്ടകൾ സ്ത്രീകളെ ആക്രമിക്കുന്നു. വാർത്താ സമ്മേളനത്തിൽ ആക്രമണ ദൃശ്യങ്ങൾ പ്രദർശിപ്പിച്ചാണ്…

Continue reading

You Missed

രാഹുൽഗാന്ധിയുടെ ഫ്രോഡ് രാഷ്ട്രീയമാണ് രാജ്യത്ത്, ഇത്രയും ദിവസം വി ഡി സതീശൻ സർക്കാർ കേരളത്തിൽ എന്ത് ചെയ്തു?: വിമർശനവുമായി രാജീവ് ചന്ദ്രശേഖർ

രാഹുൽഗാന്ധിയുടെ ഫ്രോഡ് രാഷ്ട്രീയമാണ് രാജ്യത്ത്, ഇത്രയും ദിവസം വി ഡി സതീശൻ സർക്കാർ കേരളത്തിൽ എന്ത് ചെയ്തു?: വിമർശനവുമായി രാജീവ് ചന്ദ്രശേഖർ

ഗ്യാനേഷിന്റെ രാജിയിൽ നിന്ന് പിന്നോട്ടില്ല; ഇന്ത്യ സഖ്യത്തിന്റെ ‘ചലോ ദില്ലി’ മാര്‍ച്ച് തുടങ്ങി

ഗ്യാനേഷിന്റെ രാജിയിൽ നിന്ന് പിന്നോട്ടില്ല; ഇന്ത്യ സഖ്യത്തിന്റെ ‘ചലോ ദില്ലി’ മാര്‍ച്ച് തുടങ്ങി

നെടുമ്പാശ്ശേരി അപകടം: ‘പോയത് ഞങ്ങൾക്ക് മാത്രം, വിദേശത്തേക്ക് പോകാൻ തയ്യാറായി ഇരിക്കുകയായിരുന്നു’; ദേവികയുടെ കുടുംബം

നെടുമ്പാശ്ശേരി അപകടം: ‘പോയത് ഞങ്ങൾക്ക് മാത്രം, വിദേശത്തേക്ക് പോകാൻ തയ്യാറായി ഇരിക്കുകയായിരുന്നു’; ദേവികയുടെ കുടുംബം

സംഭവിക്കാൻ പാടില്ലാത്തതാണ് പൊലീസിന്റെ ഭാഗത്ത്‌ നിന്ന് ഉണ്ടാകുന്നത്; കോൺഗ്രസിൽ ഇല്ലാത്ത ആളാണ് അടൂരിൽ കോൺഗ്രസിനെ നിയന്ത്രിക്കുന്നത്; പിണറായി വിജയൻ

സംഭവിക്കാൻ പാടില്ലാത്തതാണ് പൊലീസിന്റെ ഭാഗത്ത്‌ നിന്ന് ഉണ്ടാകുന്നത്; കോൺഗ്രസിൽ ഇല്ലാത്ത ആളാണ് അടൂരിൽ കോൺഗ്രസിനെ നിയന്ത്രിക്കുന്നത്; പിണറായി വിജയൻ

‘ഗ്യാനേഷ് കുമാറിനെ വെറുതെ വിടില്ല, കാലം കണക്ക് ചോദിക്കാതെ പോകില്ല; ഭരണഘടന സംരക്ഷണത്തിന് വേണ്ടി പോരാട്ടം തുടരും’; രാഹുൽ ​ഗാന്ധി

‘ഗ്യാനേഷ് കുമാറിനെ വെറുതെ വിടില്ല, കാലം കണക്ക് ചോദിക്കാതെ പോകില്ല; ഭരണഘടന സംരക്ഷണത്തിന് വേണ്ടി പോരാട്ടം തുടരും’; രാഹുൽ ​ഗാന്ധി

മാസപ്പടി കേസ്: ‘FIR രജിസ്റ്റർ ചെയ്യാമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കണം’; പിണറായി വിജയൻ ഹൈക്കോടതിയിലേക്ക്

മാസപ്പടി കേസ്: ‘FIR രജിസ്റ്റർ ചെയ്യാമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കണം’; പിണറായി വിജയൻ ഹൈക്കോടതിയിലേക്ക്