ശബരിമല കൊടിമര പുനഃപ്രതിഷ്ഠ; കേസെടുക്കാന്‍ തെളിവുകളില്ലെന്ന് വിജിലന്‍സ്; മുന്‍ യുഡിഎഫ് ഭരണസമിതിക്ക് ആശ്വാസം

ശബരിമല കൊടിമര പുനര്‍നിര്‍മ്മാണത്തിലെ ക്രമക്കേടില്‍ കേസെടുക്കാന്‍ തെളിവുകളില്ലെന്ന് വിജിലന്‍സ്. ദേവസ്വം ബോര്‍ഡില്‍ യുഡിഎഫ് ഭരണസമിതി ഉള്ള സമയത്ത് ക്രമക്കേട് നടന്നെന്നായിരുന്നു ആരോപണം. ത്വരിതാന്വേഷണ റിപ്പോര്‍ട്ട് വിജിലന്‍സ് ഇന്ന് ഹൈക്കോടതിയ്ക്ക് കൈമാറും. സംഭാവനയായി ലഭിച്ച 412 ഗ്രാം സ്വര്‍ണവും നിര്‍മ്മാണത്തിന് ഉപയോഗിച്ചെന്നാണ് റിപ്പോര്‍ട്ട്. മുഴുവന്‍ സ്വര്‍ണവും വാചിവാഹന, അഷ്ടദിക് പാലകരുടെ നിര്‍മ്മാണത്തിന് ഉപയോഗിച്ചു.

സംഭവാന നല്‍കിയ നടന്‍മാര്‍ അടക്കം 23 പേരുടെ മൊഴി എടുത്തു. നാല് പേരുടെ വിശദാശംങ്ങള്‍ കണ്ടെത്താനായില്ലെന്നും വിജിലന്‍സ് അറിയിച്ചു. മോഹന്‍ലാല്‍, രഞ്ജിപണിക്കര്‍, പ്രിയദര്‍ശന്‍, ഷാജി കൈലാസ്, സുരേഷ് ഗോപി അടക്കം 27 പേരാണ് സംഭവാന നല്‍കിയത്. സംഭാവന സ്വര്‍ണം സ്വീകരിച്ചത് എ.എസ് പി കുറുപ്പാണ്. സംഭാവന സ്വര്‍ണത്തിന് ദേവസ്വം റസീറ്റും നല്‍കി.

അതേസമയം, ശബരിമല സ്വര്‍ണക്കൊള്ളയില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ പ്രത്യേക അന്വേഷണസംഘം കൂടുതല്‍ സമയം തേടാന്‍ സാധ്യതയെന്നാണ് വിവരം. സ്വര്‍ണപ്പാളികളുടെ സാമ്പിള്‍ വിശദപരിശോധനക്ക് അയച്ചതിന്റെ ഫലം ജംഷഡ്പൂര്‍ ലാബില്‍ നിന്നും ഇതുവരെ ലഭിച്ചിട്ടില്ല. ഇക്കാര്യം എസ്.ഐ.ടി ഇന്ന് ഹൈക്കോടതിയെ അറിയിക്കും. കൊടിമര പുനഃപ്രതിഷ്ഠയുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് വിജിലന്‍സ് ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും.

സ്വര്‍ണപ്പാളികളുടെ 36 സാമ്പിളുകള്‍ കൂടുതല്‍ ശാസ്ത്രീയ പരിശോധനകള്‍ക്കായി ജാംഷെഡ്പുരിലെ നാഷണല്‍ മെറ്റലര്‍ജിക്കല്‍ ലാബോറട്ടറിയിലേക്ക് അയച്ചിരുന്നു. ഇതിന്റെ ഫലം ഇതുവരെ ലഭിച്ചിട്ടില്ല. പരിശോധന ഫലം ലഭിച്ചാല്‍ ഒരു തവണ കൂടി പ്രതികളെ ചോദ്യം ചെയ്യേണ്ടതുണ്ട്. കൊടിമര പ്രതിഷ്ഠയുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ 27 പേരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.

പാളികളില്‍ അട്ടിമറി നടന്നില്ലെന്നായിരുന്നു കണ്ടത്തലാണ് ആദ്യ പരിശോധനയില്‍ ഉണ്ടായത്. ഇക്കാര്യത്തില്‍ വിശദമായ പരിശോധന ഹൈക്കോടതിയാണ് നിര്‍ദ്ദേശിച്ചത്. 2019 മുതല്‍ 2025 ലെ ഭരണസമിതിയുടെ കാലത്ത് വരെ നടത്തിയ എല്ലാ ഇടപാടുകളും പരിശോധിക്കാനാണ് എസ്ഐടിക്ക് ഹൈക്കോടതി ദേവസ്വം ബെഞ്ച് നല്‍കിയ നിര്‍ദ്ദേശം.

Related Posts

സ്വകാര്യ ബസുകളിൽ MVD യുടെ മിന്നൽ പരിശോധന, കൊച്ചിയിൽ 382 വാഹങ്ങൾക്കെതിരെ നടപടി; 241344 രൂപ പിഴ
  • November 11, 2026

കൊച്ചി: സ്വകാര്യ ബസുകളിൽ MVD യുടെ മിന്നൽ പരിശോധന, 382 വാഹങ്ങൾക്കെതിരെ നടപടി. 241344 രൂപ പിഴ ഈടാക്കി. പിസിസി, സ്പീഡ് ഗവർണർ എന്നിവ കേന്ദ്രികരിച്ചാണ് പരിശോധന. പിസിസി ഇല്ലാതെ ജീവനക്കാരുള്ള ബസുകൾക്കെതിരെ നടപടിക്ക് ശിപാർശ. സ്പീഡ് ഗവർണർ ഇല്ലാത്തതിന് 28…

Continue reading
തിരുവനന്തപുരം മെഡിക്കൽ കോളജിന് സമീപത്തെ മാൻഹോളിൽ നവജാത ശിശുവിന്റെ മൃതദേഹം
  • November 11, 2026

തിരുവനന്തപുരം മെഡിക്കൽ കോളജിന് സമീപത്തെ മാൻഹോളിൽ നവജാത ശിശുവിന്റെ മൃതദേഹം. മാൻഹോൾ വൃത്തിയാക്കാൻ എത്തിയവരാണ് മൃതദേഹം കണ്ടത്. ജനിച്ച് കുറച്ച് ദിവസങ്ങൾ മാത്രം പ്രായമായ നവജാത ശിശുവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മൃതദേഹത്തിന് പഴക്കമുണ്ടെന്ന് പൊലീസ് പറയുന്നു. മറ്റെവിടെ നിന്നെങ്കിലും മാന്‍ഹോളിലേക്ക് മൃതദേഹം…

Continue reading

You Missed

സ്വകാര്യ ബസുകളിൽ MVD യുടെ മിന്നൽ പരിശോധന, കൊച്ചിയിൽ 382 വാഹങ്ങൾക്കെതിരെ നടപടി; 241344 രൂപ പിഴ

സ്വകാര്യ ബസുകളിൽ MVD യുടെ മിന്നൽ പരിശോധന, കൊച്ചിയിൽ 382 വാഹങ്ങൾക്കെതിരെ നടപടി; 241344 രൂപ പിഴ

തിരുവനന്തപുരം മെഡിക്കൽ കോളജിന് സമീപത്തെ മാൻഹോളിൽ നവജാത ശിശുവിന്റെ മൃതദേഹം

തിരുവനന്തപുരം മെഡിക്കൽ കോളജിന് സമീപത്തെ മാൻഹോളിൽ നവജാത ശിശുവിന്റെ മൃതദേഹം

മുസ്‍ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളന റാലി:കോടതി അലക്ഷ്യത്തിന് കേസ് ഫയൽ ചെയ്തു

മുസ്‍ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളന റാലി:കോടതി അലക്ഷ്യത്തിന് കേസ് ഫയൽ ചെയ്തു

ജമ്മുകശ്മീരിൽ ഭീകരാക്രമണം, CRPF ജവാന്മാർക്ക് നേരെ ആക്രമണം; 3 പേർക്ക് പരുക്ക്

ജമ്മുകശ്മീരിൽ ഭീകരാക്രമണം, CRPF ജവാന്മാർക്ക് നേരെ ആക്രമണം; 3 പേർക്ക് പരുക്ക്

കോവളം സ്പാ പീഡനക്കേസ്; പൊലീസിന് ഡിജിറ്റൽ തെളിവുകൾ ലഭിച്ചു

കോവളം സ്പാ പീഡനക്കേസ്; പൊലീസിന് ഡിജിറ്റൽ തെളിവുകൾ ലഭിച്ചു

വൈദ്യുതി പർച്ചേസിന്റെ ഫയൽ അയച്ചത് സണ്ണി ജോസഫ്; അങ്ങനെ ഒരു കരാർ ഇല്ലാലോ പിന്നെ എങ്ങനെ പിന്മാറും?, മുഖ്യമന്ത്രി

വൈദ്യുതി പർച്ചേസിന്റെ ഫയൽ അയച്ചത് സണ്ണി ജോസഫ്; അങ്ങനെ ഒരു കരാർ ഇല്ലാലോ പിന്നെ എങ്ങനെ പിന്മാറും?, മുഖ്യമന്ത്രി