മലമ്പനി പടരുന്നു, പൊന്നാനിയില്‍ ഇതര സംസ്ഥാന തൊഴിലാളികൾക്കായി പ്രത്യേക പരിശോധന

നഗരസഭയില്‍ വെള്ളം കെട്ടിനിൽക്കുന്നത് ഒഴിവാക്കുന്നതിനും രാത്രികാലങ്ങളിലും , സന്ധ്യാസമയത്തും വീടുകൾ കേന്ദ്രീകരിച്ച് ജൈവകൊതുകുനാശിനി സ്പ്രേ ചെയ്യാനും യോഗം തീരുമാനിച്ചു

മലമ്പനി റിപ്പോര്‍ട്ട് ചെയ്ത മലപ്പുറം പൊന്നാനിയില്‍ ഇതര സംസ്ഥാന തൊഴിലാളികൾക്കായി പ്രത്യേക രക്തപരിശോധനാ ക്യാമ്പുകൾ നടത്തും. ഇതര സംസ്ഥാന തൊഴിലാളികളിലേക്ക് രോഗം പടര്‍ന്നിട്ടുണ്ടോയെന്നറിയാനാണ് നീക്കം. പ്രതിരോധ പ്രവർത്തനങ്ങളുടെ അവലോകന യോഗവും പൊന്നാനിയില്‍ നടന്നു.

മലമ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിന് ചേര്‍ന്ന് അവലോക യോഗത്തില്‍ പൊന്നാനി നഗസഭാ ജനപ്രതിനിധികളും ആരോഗ്യ വകുപ്പുദ്യോഗസ്ഥരും പങ്കെടുത്തു. നഗരസഭയില്‍ വെള്ളം കെട്ടിനിൽക്കുന്നത് ഒഴിവാക്കുന്നതിനും രാത്രികാലങ്ങളിലും , സന്ധ്യാസമയത്തും വീടുകൾ കേന്ദ്രീകരിച്ച് ജൈവകൊതുകുനാശിനി സ്പ്രേ ചെയ്യാനും യോഗം തീരുമാനിച്ചു. കൊതുകുകൾ മുട്ടയിട്ട് പെരുകുന്ന ഉറവിട നശീകരണ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കും. മലമ്പനി പിടിപെട്ട വാർഡ് 5 ന് പുറമെ സമീപവാർഡുകളായ 4,6,7,31 എന്നിവയിലും വീടുകൾ സന്ദർശിച്ച് രക്തം പരിശോധിച്ച് രോഗ നിർണയം നടത്തും. 

മഴയുടെ തീവ്രത കുറയുന്ന മുറയ്ക്ക് ഫോഗിംഗ് നടത്തുവാനും ഇതിനാവശ്യമായ ഫോഗിങ് മെഷിനുകൾ വാങ്ങുവാനും യോഗത്തിൽ ധാരണയായി.മഴക്കാല പൂര്‍വ്വ ശുചീകരണത്തില്‍ നഗരസഭ വരുത്തിയ വീഴ്ച്ചയാണ് മലമ്പനിപോലുള്ള പകര്‍ച്ച  വ്യാധിക്ക് കാരണമായതെന്ന് കോൺഗ്രസ് ആരോപിച്ചു. 

ഇതിനിടെ മലമ്പനി ബാധിച്ച് നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന അഥിതി തൊഴലാളി ആശുപത്രി വിട്ടു.ഇദ്ദേഹം താമസിച്ചിരുന്ന മമ്പാട് പഞ്ചായത്തും ആരോഗ്യ വകുപ്പുദ്യോഗസ്ഥരും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തി. ഇവിടെ രോഗം മറ്റാര്‍ക്കും പകര്‍ന്നിട്ടില്ലെന്ന് ഉറപ്പു വരുത്തിയതായി ആരോഗ്യ വകുപ്പധികൃതര്‍ അറിയിച്ചു.

  • Related Posts

    അമേരിക്ക വെടിനിർത്തൽ ലംഘിച്ചു; വ്യോമാതിർത്തിയിൽ പ്രവേശിച്ച US ഡ്രോൺ വെടിവച്ചിട്ടെന്ന് ഇറാൻ
    • May 27, 2026

    വ്യോമാതിർത്തിയിൽ പ്രവേശിച്ച അമേരിക്കയുടെ ഡ്രോൺ വെടിവച്ചിട്ടതായി ഇറാൻ. അമേരിക്ക വെടിനിർത്തൽ ലംഘിച്ചതായും ചരക്ക് കപ്പലുകളെ ആക്രമിച്ചതായും ഇറാൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. തെക്കൻ ഇറാനിൽ ഇന്നലെ അമേരിക്ക നടത്തിയ ആക്രമണങ്ങൾക്ക് തിരിച്ചടി നൽകുമെന്ന് ഇസ്ലാമിക് റവല്യൂഷണറി ഗാർഡ് മുന്നറിയിപ്പ് നൽകി. ഇറാൻ…

    Continue reading
    നവജാത ശിശുവിനെ പ്രസവിച്ചയുടൻ വലിച്ചെറിഞ്ഞ സംഭവം: അമ്മക്കെതിരെ വധശ്രമക്കേസെടുത്ത് പൊലീസ്
    • May 27, 2026

    ആലപ്പുഴ ഹരിപ്പാട് നവജാത ശിശുവിനെ പ്രസവിച്ചയുടൻ വലിച്ചെറിഞ്ഞ സംഭവത്തിൽ അമ്മക്കെതിരെ വധശ്രമക്കേസെടുത്ത് പൊലീസ്. അവിവാഹിതയായ പെൺകുട്ടി മാനഹാനി ഭയന്ന് കുഞ്ഞിനെ കൊലപ്പെടുത്താൻ ശ്രമിച്ചെന്ന് എഫ്ഐആർ. കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണ്. കടുത്ത വയറു വേദനയേ തുടർന്ന് കഴിഞ്ഞദിവസം രാത്രി 9 മണിയോടെയാണ് 19കാരി…

    Continue reading

    You Missed

    അമേരിക്ക വെടിനിർത്തൽ ലംഘിച്ചു; വ്യോമാതിർത്തിയിൽ പ്രവേശിച്ച US ഡ്രോൺ വെടിവച്ചിട്ടെന്ന് ഇറാൻ

    അമേരിക്ക വെടിനിർത്തൽ ലംഘിച്ചു; വ്യോമാതിർത്തിയിൽ പ്രവേശിച്ച US ഡ്രോൺ വെടിവച്ചിട്ടെന്ന് ഇറാൻ

    ആലപ്പുഴയില ‘രക്ഷാപ്രവർ‌ത്തനം’: കേസ് ഡയറി തിരുത്തിയതിൽ മൊഴി എടുക്കാൻ SIT

    ആലപ്പുഴയില ‘രക്ഷാപ്രവർ‌ത്തനം’: കേസ് ഡയറി തിരുത്തിയതിൽ മൊഴി എടുക്കാൻ SIT

    നവജാത ശിശുവിനെ പ്രസവിച്ചയുടൻ വലിച്ചെറിഞ്ഞ സംഭവം: അമ്മക്കെതിരെ വധശ്രമക്കേസെടുത്ത് പൊലീസ്

    നവജാത ശിശുവിനെ പ്രസവിച്ചയുടൻ വലിച്ചെറിഞ്ഞ സംഭവം: അമ്മക്കെതിരെ വധശ്രമക്കേസെടുത്ത് പൊലീസ്

    CJPക്കെതിരെ വീണ്ടും നടപടി; കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട പോസ്റ്റ് നീക്കം ചെയ്തു

    CJPക്കെതിരെ വീണ്ടും നടപടി; കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട പോസ്റ്റ് നീക്കം ചെയ്തു

    കർണാടകയിൽ നേതൃമാറ്റം: സിദ്ധരാമയ്യയോട് പദവി ഒഴിയാൻ നിർ​​ദേശം; നിയമസഭാ യോഗം വിളിച്ച് രാജി പ്രഖ്യാപിക്കാൻ നീക്കം

    കർണാടകയിൽ നേതൃമാറ്റം: സിദ്ധരാമയ്യയോട് പദവി ഒഴിയാൻ നിർ​​ദേശം; നിയമസഭാ യോഗം വിളിച്ച് രാജി പ്രഖ്യാപിക്കാൻ നീക്കം

    മാസപ്പടിയിൽ പിടിമുറുക്കി ED: പിണറായി വിജയന്റെ വീട് ഉൾപ്പെടെ 12 കേന്ദ്രങ്ങളിൽ റെയ്ഡ്: ഉദ്യോ​ഗസ്ഥർ എത്തിയത് മുന്നറിയിപ്പില്ലാതെ

    മാസപ്പടിയിൽ പിടിമുറുക്കി ED: പിണറായി വിജയന്റെ വീട് ഉൾപ്പെടെ 12 കേന്ദ്രങ്ങളിൽ റെയ്ഡ്: ഉദ്യോ​ഗസ്ഥർ എത്തിയത് മുന്നറിയിപ്പില്ലാതെ