താനൂരിൽ നിന്ന് തിരൂരിലേക്ക്; വി അബ്ദുറഹിമാന്റെ സമ്മർദ്ദത്തിന് വഴങ്ങി CPIM

മണ്ഡലം മാറണമെന്ന മന്ത്രി വി അബ്ദുറഹിമാന്റെ സമ്മർദ്ദത്തിന് വഴങ്ങി സിപിഐഎം. താനൂരിൽ നിന്ന് തിരൂരിലേക്ക് മാറണമെന്ന വി അബ്ദുറഹിമാന്റെ ആവശ്യം സിപിഐഎം അംഗീകരിച്ചു. മാറ്റത്തിന് വിധേയമാണല്ലോ എല്ലാം എന്നായിരുന്നു അബ്ദുറഹിമാനുമായി ബന്ധപ്പെട്ട ചോദ്യത്തിന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ മറുപടി.

ഇന്ന് വി അബ്ദുറഹിമാനുമായി മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്ച്ച നടത്തും. താനൂരിൽ സ്ഥാനാർത്ഥിയാകാൻ താൽപര്യമില്ലെന്ന് സിപിഐഎം നേതൃത്വത്തെ അബ്ദുറഹ്മാൻ അറിയിച്ചിരുന്നു. തുടർന്നാണ് തിരൂരിൽ സ്ഥാനാർത്ഥിയാകാത്തത് കൊണ്ട് അബ്ദുറഹ്മാനെ അവിടെ മത്സരിപ്പിക്കാൻ സിപിഐഎം തീരുമാനിച്ചത്. ജില്ലയിൽ ചർച്ച ചെയ്ത് തീരുമാനിക്കാൻ നിർദ്ദേശം നൽകിയതായി എം.വി.ഗോവിന്ദൻ അറിയിച്ചു.

മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രി വി അബ്ദുറഹിമാനുമായി കൂടിക്കാഴ്ച്ച നടത്തും. സിപിഎം ജില്ല കമ്മറ്റി ഓഫീസിന്റെ ഉദ്ഘാടനത്തിന് മുഖ്യമന്ത്രി ഇന്ന് മലപ്പുറത്ത് എത്തുമ്പോഴാണ് കൂടിക്കാഴ്ച. പ്രഖ്യാപനം നടത്തിയിട്ടും അബ്ദുറഹിമാൻ പ്രചാരണത്തിനു ഇറങ്ങാത്തത് വിവാദമായിരുന്നു. അതിനെ തുടർന്നാണ് മുഖ്യമന്ത്രി അബ്ദുറഹിമാനുമായി നേരിട്ട് ചർച്ചക്ക് ഒരുങ്ങുന്നത്.

Related Posts

‘കൈ’വിടാൻ കെ സുധാകരൻ; പുതിയ പാർട്ടി രൂപീകരിക്കാൻ നീക്കം; കോൺ​ഗ്രസിനെതിരെ സ്ഥാനാർഥികളെ നിർത്തും
  • March 19, 2026

കോൺഗ്രസിനോട് ഗുഡ് ബൈ പറഞ്ഞ് പുതിയ പാർട്ടി രൂപീകരിക്കാൻ വൻ നീക്കവുമായി കെ സുധാകരൻ. കെ സി വേണുഗോപാലിനെ ഫോണിൽ വിളിച്ച് സുധാകരൻ ഇക്കാര്യം അറിയിച്ചു. 25 സീറ്റുകളിൽ കോൺഗ്രസിനെതിരെ സ്വന്തം സ്ഥാനാർഥികളെ നിർത്താനാണ് കെ സുധാകരന്റെ നീക്കം. അൽപ്പസമയത്തിനകം മാധ്യമങ്ങളെ…

Continue reading
‘എല്ലാ പ്രശ്നങ്ങളും പരിഹരിച്ചു, എല്ലാ സ്ഥാനാർഥികളെയും ഇന്ന് പ്രഖ്യാപിക്കും; CPIM തകര്‍ച്ചയിലേക്ക് കൂപ്പുകുത്താന്‍ പോകുന്നു’; വിഡി സതീശൻ
  • March 19, 2026

എല്ലാ പ്രശ്നങ്ങളും പരിഹരിച്ചെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. എല്ലാ സ്ഥാനാർഥികളെയും ഇന്ന് പ്രഖ്യാപിക്കും. സ്ക്രീനിങ് കമ്മിറ്റി അംഗങ്ങൾ എത്താത്തതിനെ തുടർന്നാണ് ലിസ്റ്റ് വൈകിയത്. വിവാദങ്ങൾ മാധ്യമ സൃഷ്ടിയെന്നും സീറ്റ് വിഭജനത്തിൽ തർക്കങ്ങൾ ഉണ്ടായില്ലെന്നും വി ഡി സതീശൻ പറഞ്ഞു.…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

താനൂരിൽ നിന്ന് തിരൂരിലേക്ക്; വി അബ്ദുറഹിമാന്റെ സമ്മർദ്ദത്തിന് വഴങ്ങി CPIM

താനൂരിൽ നിന്ന് തിരൂരിലേക്ക്; വി അബ്ദുറഹിമാന്റെ സമ്മർദ്ദത്തിന് വഴങ്ങി CPIM

‘കൈ’വിടാൻ കെ സുധാകരൻ; പുതിയ പാർട്ടി രൂപീകരിക്കാൻ നീക്കം; കോൺ​ഗ്രസിനെതിരെ സ്ഥാനാർഥികളെ നിർത്തും

‘കൈ’വിടാൻ കെ സുധാകരൻ; പുതിയ പാർട്ടി രൂപീകരിക്കാൻ നീക്കം; കോൺ​ഗ്രസിനെതിരെ സ്ഥാനാർഥികളെ നിർത്തും

‘എല്ലാ പ്രശ്നങ്ങളും പരിഹരിച്ചു, എല്ലാ സ്ഥാനാർഥികളെയും ഇന്ന് പ്രഖ്യാപിക്കും; CPIM തകര്‍ച്ചയിലേക്ക് കൂപ്പുകുത്താന്‍ പോകുന്നു’; വിഡി സതീശൻ

‘എല്ലാ പ്രശ്നങ്ങളും പരിഹരിച്ചു, എല്ലാ സ്ഥാനാർഥികളെയും ഇന്ന് പ്രഖ്യാപിക്കും; CPIM തകര്‍ച്ചയിലേക്ക് കൂപ്പുകുത്താന്‍ പോകുന്നു’; വിഡി സതീശൻ

കോഴിക്കോട് മൂന്നര വയസുകാരി ഷിഗല്ല ബാധിച്ച് മരിച്ചു; മൂന്ന് കുട്ടികൾക്ക് രോഗ ലക്ഷണം

കോഴിക്കോട് മൂന്നര വയസുകാരി ഷിഗല്ല ബാധിച്ച് മരിച്ചു; മൂന്ന് കുട്ടികൾക്ക് രോഗ ലക്ഷണം

‘കോൺഗ്രസ് പിന്തുണ രജതരേഖ’; UDF പിന്തുണ അംഗീകരിച്ച് ജി സുധാകരൻ

‘കോൺഗ്രസ് പിന്തുണ രജതരേഖ’; UDF പിന്തുണ അംഗീകരിച്ച് ജി സുധാകരൻ

‘സീറ്റ് ലഭിക്കാത്തത് എന്റെ നിർഭാഗ്യം, പദവി ആഗ്രഹിക്കുന്നില്ല; ഒരിക്കലും LDF സ്ഥാനാർഥി ആകാനില്ല’; ഷാഫി ചാലിയം

‘സീറ്റ് ലഭിക്കാത്തത് എന്റെ നിർഭാഗ്യം, പദവി ആഗ്രഹിക്കുന്നില്ല; ഒരിക്കലും LDF സ്ഥാനാർഥി ആകാനില്ല’; ഷാഫി ചാലിയം