‘കൈ’വിടാൻ കെ സുധാകരൻ; പുതിയ പാർട്ടി രൂപീകരിക്കാൻ നീക്കം; കോൺ​ഗ്രസിനെതിരെ സ്ഥാനാർഥികളെ നിർത്തും

കോൺഗ്രസിനോട് ഗുഡ് ബൈ പറഞ്ഞ് പുതിയ പാർട്ടി രൂപീകരിക്കാൻ വൻ നീക്കവുമായി കെ സുധാകരൻ. കെ സി വേണുഗോപാലിനെ ഫോണിൽ വിളിച്ച് സുധാകരൻ ഇക്കാര്യം അറിയിച്ചു. 25 സീറ്റുകളിൽ കോൺഗ്രസിനെതിരെ സ്വന്തം സ്ഥാനാർഥികളെ നിർത്താനാണ് കെ സുധാകരന്റെ നീക്കം. അൽപ്പസമയത്തിനകം മാധ്യമങ്ങളെ കണ്ട് കെ സുധാകരൻ നിലപാട് തുറന്നു പറയും.

ഹൈക്കമാന്‍ഡ് തീരുമാനം തന്നെ ഒഴിവാക്കാനുള്ള ആസൂത്രിത നീക്കമാണെന്ന് കെ സുധാകരന്‍ സംശയിക്കുന്നുണ്ട്. കോണ്‍ഗ്രസ് നേതൃത്വത്തെ നേരിട്ട് വിളിച്ചാണ് പാര്‍ട്ടി വിടുന്നുവെന്ന് കെ സുധാകരന്‍ അറിയിച്ചിരിക്കുന്നത്. പാര്‍ട്ടിയുമായുള്ള ബന്ധം അവസാനിപ്പിച്ചെന്ന് നേതൃത്വത്തെ അറിയിച്ചതായാണ് വിവരം. എംപിമാർ‌ മത്സരിക്കേണ്ടെന്ന അന്തിമ തീരുമാനത്തിൽ ഹൈക്കമാൻ‌ഡ് എത്തിയിരുന്നു. കെ സുധാകരനും അടൂർ‌ പ്രകാശിനും സീറ്റ് നൽകിയേക്കുമെന്ന് അഭ്യൂഹം ഉണ്ടായിരുന്നെങ്കിലും എംപിമാർ‌ക്ക് സീറ്റ് നൽ‌കേണ്ടെന്ന തീരുമാനം ഹൈക്കമാൻഡ് കൈക്കൊള്ളുകയായിരുന്നു.

എംപിമാർ മത്സരിക്കേണ്ടെന്ന നിലപാടിൽ കോൺഗ്രസ് ഹൈക്കമാൻഡ് വിട്ടുവീഴ്ചയ്ക്ക് തയാറായിട്ടില്ല. കണ്ണൂരിൽ ടി ഒ മോഹനനും കോന്നിയിൽ സതീഷ് കൊച്ചുപറമ്പിലും സ്ഥാനാർഥികളാകും. സ്ഥാനാർഥിത്വം സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് കിട്ടിയിട്ടില്ലെന്നും, കെ. സുധാകരൻ കണ്ണൂരിലെ പ്രചാരണം നയിക്കുമെന്നും ടി.ഒ. മോഹനൻ പറഞ്ഞു.

Related Posts

വിമാനത്താവളത്തിലെ ബാർ ലൈസൻസ്; സാംബശിവ റാവു നൽകിയ ഉത്തരവ് റദ്ദാക്കി സർക്കാർ
  • November 9, 2026

തിരുവനന്തപുരം: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്തവത്തിലെ ടെർമിനൽ മൂന്നിലെ എയർ ലോഞ്ച് ബാറിന് നൽകിയ ലൈസൻസ് സർക്കാർ റദ്ദാക്കി. സാംബശിവ റാവു അനുവദിച്ച ഉത്തരവ് സർക്കാർ റദ്ദാക്കി. സർക്കാർ അനുമതിയില്ലാതെ മുൻ കമ്മീഷണർ സ്വീകരിച്ച നടപടിയാണ് അഡീഷണൽ എക്സൈസ് കമ്മീഷണർ ആർ. ജയശങ്കർ…

Continue reading
ഓപ്പറേഷൻ തൂഫാൻ രണ്ടാം ഘട്ടത്തിലേക്ക്; കേരളത്തിൽ 35 % കുറ്റകൃത്യങ്ങൾ കുറഞ്ഞു, രമേശ് ചെന്നിത്തല
  • November 9, 2026

തിരുവനന്തപുരം: തൂഫാൻ ദി നാർക്കോ ഹണ്ട് പദ്ധതിക്ക് പിന്നാലെ ക്രൈം റെക്കോർഡ്സിന്റെ കണക്കുപ്രകാരം 35 ശതമാനം കുറ്റകൃത്യങ്ങൾ കുറഞ്ഞെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. തൂഫാന് കേന്ദ്ര സർക്കാരിന്റെ പൂർണ പിന്തുണയുണ്ട്. എല്ലാ വിഭാഗങ്ങളെയും കോർത്തിണക്കിയാണ് ദൗത്യം നടപ്പാക്കുന്നതെന്നും മന്ത്രി പ്രതികരിച്ചു. ഓപ്പറേഷൻ…

Continue reading

You Missed

വേണ്ട സുരക്ഷ നൽകിയില്ല, രാജീവ് ഗാന്ധി വധത്തിൽ വി പി സിങ് സർക്കാരിന് വിമർശനം

വേണ്ട സുരക്ഷ നൽകിയില്ല, രാജീവ് ഗാന്ധി വധത്തിൽ വി പി സിങ് സർക്കാരിന് വിമർശനം

പുനര്‍നിയമിക്കപ്പെട്ട വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങള്‍ ബാധകം

പുനര്‍നിയമിക്കപ്പെട്ട വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങള്‍ ബാധകം

ആരുനേടി ഇന്നത്തെ കോടി? അറിയാം സ്ത്രീ ശക്തി SS 545 ലോട്ടറിയുടെ സമ്പൂര്‍ണഫലം

ആരുനേടി ഇന്നത്തെ കോടി? അറിയാം സ്ത്രീ ശക്തി SS 545 ലോട്ടറിയുടെ സമ്പൂര്‍ണഫലം

ലോകത്തിനൊപ്പം കേരളവും മാറണം, ഉന്നത വിദ്യാഭ്യാസരംഗത്ത് പുതിയ കോഴ്‌സുകൾ കൂടുതൽ തൊഴിൽ കൊണ്ടുവരും

ലോകത്തിനൊപ്പം കേരളവും മാറണം, ഉന്നത വിദ്യാഭ്യാസരംഗത്ത് പുതിയ കോഴ്‌സുകൾ കൂടുതൽ തൊഴിൽ കൊണ്ടുവരും

പരീക്ഷാ ക്രമക്കേട്: എം ആര്‍ ബൈജു ഇന്ന് എസ്‌ഐടിക്ക് മുന്നില്‍ ഹാജരാകില്ല

പരീക്ഷാ ക്രമക്കേട്: എം ആര്‍ ബൈജു ഇന്ന് എസ്‌ഐടിക്ക് മുന്നില്‍ ഹാജരാകില്ല

തിരുവനന്തപുരത്ത് ഓടുന്ന ട്രെയിനിൽ ലൈംഗികാതിക്രമം, പ്രതി പിടിയിൽ

തിരുവനന്തപുരത്ത് ഓടുന്ന ട്രെയിനിൽ ലൈംഗികാതിക്രമം, പ്രതി പിടിയിൽ