വട്ടിയൂർക്കാവിൽ തികഞ്ഞ വിജയപ്രതീക്ഷയെന്ന് ബിജെപി സ്ഥാനാർഥി ആർ ശ്രീലേഖ

  • news
  • March 17, 2026

വട്ടിയൂർക്കാവിൽ തികഞ്ഞ വിജയപ്രതീക്ഷയെന്ന് ബിജെപി സ്ഥാനാർഥി ആർ ശ്രീലേഖ. പാർട്ടി ഏൽപ്പിച്ചത് വലിയ ഉത്തരവാദിത്വം. നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് പ്രതീക്ഷിച്ചതല്ലെന്നും ആർ ശ്രീലേഖ ട്വന്റിഫോറിനോട് പറഞ്ഞു. മാറ്റം അനിവാര്യമാണ് അതിനായി എൻഡിഎ സർക്കാർ അധികാരത്തിൽ വന്നാൽ മാത്രമേ വികസനം സാധ്യമാകൂ. ലോക്സഭാ – തദ്ദേശ തിരഞ്ഞെടുപ്പുകളിൽ വട്ടിയൂർക്കാവിൽ എൻഡിഎയ്ക്ക് വോട്ട് ശതമാനം ഉയർന്നിട്ടുണ്ട്. ജനങ്ങളുടെ മനസ്സിൽ ബിജെപിയെ സ്വീകരിച്ചുകഴിഞ്ഞുവെന്നും അത് വലിയൊരു മുതൽകൂട്ടാകുമെന്നും ആർ ശ്രീലേഖ തിരഞ്ഞെടുപ്പ് പര്യടനത്തിനിടെ പ്രതികരിച്ചു.

അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി 47 സീറ്റുകളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് കളം പിടിക്കുകയാണ്.ബിജെപിയുടെ സംസ്ഥാനത്തെ മുതിർന്ന നേതാക്കൾ ഉൾപ്പെടെയുള്ളവരാണ് ആദ്യപട്ടികയിൽ. കാഞ്ഞിരപ്പള്ളിയിലെ കേന്ദ്രമന്ത്രി ജോർജ് കുര്യന്റെ സ്ഥാനാർഥിത്വം അപ്രതീക്ഷിതമായിരുന്നു. മുൻ സംസ്ഥാന അധ്യക്ഷന്മാരായ കെ സുരേന്ദ്രൻ മഞ്ചേശ്വരത്തും വി മുരളീധരൻ കഴക്കൂട്ടത്തും മത്സരിക്കും. പാലക്കാട് ശോഭാസുരേന്ദ്രൻ, മലമ്പുഴയിൽ സി കൃഷ്ണകുമാർ, കാട്ടാക്കടയിൽ പി കെ കൃഷ്ണദാസ്, തൃശ്ശൂരിൽ പത്മജാ വേണുഗോപാൽ,പാലയിൽ ഷോൺ ജോർജ്,പൂഞ്ഞാറിൽ പിസി ജോർജ്,തിരുവല്ലയിൽ -അനൂപ് ആന്റണി,ഒറ്റപ്പാലത്ത് മേജർ രവി,കോഴിക്കോട് നോർത്തൽ നവ്യ ഹരിദാസും മത്സരിക്കും. കോൺഗ്രസ് വിട്ടു വന്ന സി രഘുനാഥ് കണ്ണൂരും ആർ രശ്മി കൊട്ടാരക്കരയിലും മത്സരിക്കും. സി.പി.ഐഎമ്മില്‍ നിന്ന് വന്ന എസ്.രാജേന്ദ്രന്‍ ദേവികുളത്ത് ബിജെപി സ്ഥാനാർഥി ആയി. ബാക്കി സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളെ നാളെയോടെ പ്രഖ്യാപിക്കുമെന്നാണ് വിവരം.പ്രഖ്യാപനത്തിന് പിന്നാലെ സ്ഥാനാർഥികൾ പ്രചാരണ രംഗത്തും സജീവമായി.

Related Posts

യുക്മ ദേശീയ കായികമേള; മിഡ്ലാൻഡ്സ് റീജിയണിന് ഓവറാൾ കിരീടം
  • June 25, 2026

യുകെ മലയാളികളുടെ ദേശീയ സംഘടനയായ യൂണിയൻ ഓഫ് യുകെ മലയാളി അസോസിയേഷൻ (യുക്മ) സംഘടിപ്പിച്ച ദേശീയ കായികമേള വൻ വിജയമായി. മിഡ്ലാൻഡ്സ് റീജിയണിന് ഓവറാൾ കിരീടം, യോർക്ക്‌ഷെയർ ആൻഡ് ഹംബർ റീജിയൺ റണ്ണറപ്പ്, നോർത്ത് വെസ്റ്റിന് മൂന്നാം സ്ഥാനം. അസോസിയേഷൻ വിഭാഗത്തിൽ…

Continue reading
‘ആനയാണ് ചത്തതെങ്കില്‍ ലോകത്തുള്ള ആള്‍ക്കാരെല്ലാം ഇവിടെ വന്നേനെ; മരണത്തില്‍ ഉത്തരവാദി വനംവകുപ്പ്’; ചിന്നക്കനാലിലെ കാട്ടാന ആക്രമണത്തില്‍ ജനരോഷം
  • June 8, 2026

ഇടുക്കി ചിന്നക്കനാല്‍ സൂര്യനെല്ലിയില്‍ കാട്ടാന ആക്രമണത്തില്‍ സ്ത്രീ കൊല്ലപ്പെട്ടതില്‍ പ്രതിഷേധവുമായി നാട്ടുകാര്‍. 36കാരിയായ മാരിയാണ് കൊല്ലപ്പെട്ടത്. മകനെ സ്‌കൂളില്‍ വിടാന്‍ പോകുമ്പോഴാണ് കാട്ടാന ആക്രമിച്ചത്. കുട്ടിക്കും പരുക്കേറ്റു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി കൊണ്ടുപോകുന്നത് നാട്ടുകാര്‍ തടഞ്ഞു. മരണത്തില്‍ ഫോറസ്റ്റാണ് ഉത്തരവാദികള്‍ എന്ന്…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ലോകം ഇസ്രായേലിൽ നിന്ന് അകലുമ്പോൾ ഇന്ത്യ കൂടുതൽ അടുക്കുന്നു; കേന്ദ്രത്തെ വിമർശിച്ച് സോണിയഗാന്ധി

ലോകം ഇസ്രായേലിൽ നിന്ന് അകലുമ്പോൾ ഇന്ത്യ കൂടുതൽ അടുക്കുന്നു; കേന്ദ്രത്തെ വിമർശിച്ച് സോണിയഗാന്ധി

കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; എന്‍ജിനീയറിങ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍ ഇടംനേടി

കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; എന്‍ജിനീയറിങ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍ ഇടംനേടി

പ്രണയം എതിര്‍ത്തതിന് അരുംകൊല; സ്വന്തം അച്ഛനേയും അമ്മയേയും സഹോദരിയേയും കൊന്ന് യുവതി; ഒടുവില്‍ കാമുകനും പിടിയില്‍

പ്രണയം എതിര്‍ത്തതിന് അരുംകൊല; സ്വന്തം അച്ഛനേയും അമ്മയേയും സഹോദരിയേയും കൊന്ന് യുവതി; ഒടുവില്‍ കാമുകനും പിടിയില്‍

മുണ്ടക്കൈ – ചൂരൽമല ദുരന്തബാധിതർക്കുള്ള സർക്കാർ ടൗൺഷിപ്പ് നിർമ്മാണം ഇഴയുന്നു

മുണ്ടക്കൈ – ചൂരൽമല ദുരന്തബാധിതർക്കുള്ള സർക്കാർ ടൗൺഷിപ്പ് നിർമ്മാണം ഇഴയുന്നു

പിതാവ് മരിച്ചത് ജീവനക്കാരുടെ അനാസ്ഥ മൂലം; ഡ്യൂട്ടിയിലുണ്ടായിരുന്ന ആരും തിരിഞ്ഞുനോക്കിയില്ല, ഫറോക്ക് താലൂക്ക് ആശുപത്രിക്കെതിരെ ആരോപണം

പിതാവ് മരിച്ചത് ജീവനക്കാരുടെ അനാസ്ഥ മൂലം; ഡ്യൂട്ടിയിലുണ്ടായിരുന്ന ആരും തിരിഞ്ഞുനോക്കിയില്ല, ഫറോക്ക് താലൂക്ക് ആശുപത്രിക്കെതിരെ ആരോപണം

ഭർതൃ പീഡനം; ആറ്റുകാലിൽ 27 കാരി ജീവനൊടുക്കി

ഭർതൃ പീഡനം; ആറ്റുകാലിൽ 27 കാരി ജീവനൊടുക്കി