പിണറായി വിജയനെ ലക്ഷ്യംവെച്ച് കടക്ക് പുറത്ത് കാമ്പയിനുമായി കോണ്‍ഗ്രസ്; സര്‍ക്കാരിനെതിരായ കുറ്റപത്രവും പുറത്തിറക്കി

മുഖ്യമന്ത്രി പിണറായി വിജയനെ ലക്ഷ്യംവെച്ച് കടക്ക് പുറത്ത് കാമ്പയിനുമായി കോണ്‍ഗ്രസ്. ഡിജറ്റല്‍ മാധ്യമം വഴി നടത്തുന്ന കാമ്പയിന്റെ ഭാഗമായി സര്‍ക്കാരിനെതിരായ കുറ്റപത്രവും പുറത്തിറക്കി. മുഖ്യമന്ത്രിയെ പുറത്താക്കാന്‍ ജനങ്ങള്‍ക്ക് അവസരം നല്‍കുന്നതിനായി കടക്ക് പുറത്ത് എന്ന പേരില്‍ വൈബ്‌സൈറ്റും ക്രമീകരിച്ചിട്ടുണ്ട്.(Congress campaign against Pinarayi Vijayan)

സിപിഐഎം – ആര്‍എസ്എസ് ചര്‍ച്ച റിപോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ മുഖ്യമന്ത്രി പറഞ്ഞ വാചകമാണ് കടക്ക് പുറത്ത്.
അധികാര ധാര്‍ഷ്ട്യത്തിന്റെ പ്രതീകമെന്ന നിലയില്‍ ഇതിനെ പ്രചാരണ വിഷയമാക്കുകയാണ് കോണ്‍ഗ്രസ്. 6ന് തുടങ്ങുന്ന യുഡിഎഫ് രാഷ്ട്രീയ
പ്രചരണജാഥക്ക് മുന്നോടിയായാണ് കടക്ക് പുറത്ത് ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്.

ര്‍ക്കാരിനെതിരായ കുറ്റപത്രത്തിനൊപ്പം ജനങ്ങളുടെ പരാതികള്‍
ശേഖരിക്കുന്നതിന് വെബ് സൈറ്റ്, പാട്ടുകള്‍, വീഡിയോകള്‍ എന്നിവ ഉള്‍പ്പെടുന്ന സോഷ്യല്‍ മീഡിയ ഉള്ളടക്കങ്ങളും പുറത്തിറക്കും. മുഖ്യമന്ത്രിയെ പ്രതീകാത്മകമായി പുറത്താക്കുന്നതിനുളള സൗകര്യവും കടക്ക് പുറത്ത് .കോം എന്ന പേരിലുളള വെബ് സൈറ്റിലുണ്ട്.

വിവിധ മേഖലകളിലെ സര്‍ക്കാരിന്റെ വീഴ്ച്ചകള്‍ തുറന്നു കാട്ടുന്നതാണ് കുറ്റപത്രം. യുവാക്കള്‍ക്കിടയിലെ തൊഴിലില്ലായ്മ, കാര്‍ഷിക പ്രതിസന്ധി, അമ്പലക്കൊള്ള, ലഹരി ഉപയോഗം, വന്യജീവി ആക്രമണങ്ങള്‍, മതേതരത്വം നേരിടുന്ന വെല്ലുവിളികള്‍ എന്നിങ്ങനെ വിവിധ വിഷയങ്ങളാണ് കുറ്റപത്രത്തില്‍ ഉയര്‍ത്തിക്കാട്ടുന്നത്.

Related Posts

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരുടെ അഭിമുഖത്തിനുള്ള സമിതി: കണ്ഠരര് രാജീവരെ ഒഴിവാക്കി
  • October 3, 2026

തിരുവനന്തപുരം: ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരുടെ അഭിമുഖത്തിനുള്ള സമിതിയില്‍ നിന്ന് കണ്ഠരര് രാജീവരെ ഒഴിവാക്കി. ശബരിമല സ്വര്‍ണക്കൊള്ളയില്‍ കണ്ഠരര് രാജീവര് പ്രതിയായതിന് പിന്നാലെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് എടുത്ത തീരുമാനമാണ് ഇപ്പോള്‍ നടപ്പാക്കിയത്. തന്ത്രി സ്ഥാനത്ത് നിന്ന് ഒഴിഞ്ഞതും കാരണമാണ്. അതേസമയം, മേല്‍ശാന്തിമാരുടെ…

Continue reading
സിപിഐഎം കൗണ്‍സിലര്‍ക്കെതിരായ കൈക്കൂലി ആരോപണം: 14 സെന്റ് പുറമ്പോക്ക് ഭൂമി മുന്‍പും മറിച്ചുവിറ്റെന്ന് അജിന്‍ പറയുന്ന വിഡിയോ പുറത്തുവിട്ട് പരാതിക്കാരന്‍
  • October 3, 2026

തിരുവനന്തപുരം: കോര്‍പറേഷനിലെ സിപിഐഎം കൗണ്‍സിലര്‍ അജിനെതിരായ കൈക്കൂലി ആരോപണത്തില്‍ കൂടുതല്‍ തെളിവുകള്‍ പുറത്ത് വിട്ട് പരാതിക്കാരന്‍ സഞ്ജു. 14 സെന്റ് പുറമ്പോക്ക് ഭൂമി മുന്‍പും മറിച്ചു വിറ്റുവെന്ന് സിപിഐഎം നേതാവ് അജിന്‍ പറയുന്ന വിഡിയോ ആണ് സഞ്ജു പുറത്തുവിട്ടത്. കോര്‍പറേഷന് അനുകൂലമായി…

Continue reading

You Missed

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരുടെ അഭിമുഖത്തിനുള്ള സമിതി: കണ്ഠരര് രാജീവരെ ഒഴിവാക്കി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരുടെ അഭിമുഖത്തിനുള്ള സമിതി: കണ്ഠരര് രാജീവരെ ഒഴിവാക്കി

സിപിഐഎം കൗണ്‍സിലര്‍ക്കെതിരായ കൈക്കൂലി ആരോപണം: 14 സെന്റ് പുറമ്പോക്ക് ഭൂമി മുന്‍പും മറിച്ചുവിറ്റെന്ന് അജിന്‍ പറയുന്ന വിഡിയോ പുറത്തുവിട്ട് പരാതിക്കാരന്‍

സിപിഐഎം കൗണ്‍സിലര്‍ക്കെതിരായ കൈക്കൂലി ആരോപണം: 14 സെന്റ് പുറമ്പോക്ക് ഭൂമി മുന്‍പും മറിച്ചുവിറ്റെന്ന് അജിന്‍ പറയുന്ന വിഡിയോ പുറത്തുവിട്ട് പരാതിക്കാരന്‍

ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തുവെന്ന് നിഗമനം; മെസ്സിയുടെ പേരിലെ തട്ടിപ്പില്‍ വി അബ്ദുറഹിമാനെ പ്രതി ചേര്‍ത്തേക്കും

ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തുവെന്ന് നിഗമനം; മെസ്സിയുടെ പേരിലെ തട്ടിപ്പില്‍ വി അബ്ദുറഹിമാനെ പ്രതി ചേര്‍ത്തേക്കും

ഫ്ളൈ ദുബായ് വിമാനത്തിലെ ആക്രമണം: സഹപൈലറ്റിന് തീവ്ര ചിന്താഗതി? ഫ്ളൈ ദുബായ് ഇയാളെ ജോലിക്ക് എടുത്തത് വിലക്ക് നിലനില്‍ക്കെ

ഫ്ളൈ ദുബായ് വിമാനത്തിലെ ആക്രമണം: സഹപൈലറ്റിന് തീവ്ര ചിന്താഗതി? ഫ്ളൈ ദുബായ് ഇയാളെ ജോലിക്ക് എടുത്തത് വിലക്ക് നിലനില്‍ക്കെ

സൗദി അറേബ്യയില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചു

സൗദി അറേബ്യയില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചു

അധ്യാപകക്ഷാമം, അടിസ്ഥാനസൗകര്യങ്ങളുടെ തകര്‍ച്ച; വിദ്യാര്‍ഥി പ്രക്ഷോഭച്ചൂടില്‍ പൊള്ളി ഫ്രാന്‍സ്

അധ്യാപകക്ഷാമം, അടിസ്ഥാനസൗകര്യങ്ങളുടെ തകര്‍ച്ച; വിദ്യാര്‍ഥി പ്രക്ഷോഭച്ചൂടില്‍ പൊള്ളി ഫ്രാന്‍സ്