‘പിഞ്ചുപൂവിനെ പിച്ചിച്ചീന്തിയ കാപാലികാ, നീ ഇത്രയും ക്രൂരനോ?…’; രാഹുൽ മാങ്കൂട്ടത്തിലിനെ വിമർശിച്ച് ടി.സിദ്ദിഖിന്റെ ഭാര്യ ഷറഫുന്നിസ

രാഹുൽ മാങ്കൂട്ടത്തിലിനെ പരോക്ഷമായി വിമർശിച്ച് ടി സിദ്ദിഖിൻ്റെ ഭാര്യ ഷറഫുന്നീസ. ഗർഭഛിദ്രത്തിനെതിരെ ഫെയ്സ്ബുക്കിൽ കവിത എഴുതിയാണ് വിമർശനം. പിഞ്ചു പൂവിനെ പിച്ചിചീന്തിയ കാപാലികാ, നീ ഇത്രയും ക്രൂരനോ’ എന്നാണ് വിമർശനം. ‘നീയും ഒരമ്മയുടെ ഉദരത്തിൽ ജന്മം കൊണ്ട മാഹാ പാപിയോ?, ഗർഭപാത്രത്തിൽ കൈയിട്ട് ഞെരടി ചോര കുടിച്ച രക്തരാക്ഷസാ’ എന്നിങ്ങനെയാണ്
കവിതയിലെ വരികൾ.

കവിതയുടെ പൂർണരൂപം

ചുറ്റും
വിഷം തൂകിയ പാമ്പുകൾ
എന്നെ
വരിഞ്ഞുമുറുക്കുന്നു…
ഉറക്കം എനിക്ക്
അന്യമായി തീരുന്നു.

പൊളിഞ്ഞ ഗർഭപാത്രത്തിന്റെ
നിലവിളി—
സ്വപ്നങ്ങളെ
ചാലിച്ച പിഞ്ചു പൂവിനെ
പിച്ചിച്ചീന്തിയ കാപാലികാ,
നീ ഇത്രയും ക്രൂരനോ?

ഗർഭപാത്രത്തിൽ
കയ്യിട്ടു
ഞെരടി,

ചോര കുടിച്ച രക്തരാക്ഷസാ…
നീ ഇത്ര ക്രൂരനോ?

നീയും ഒരു അമ്മയുടെ
ഉദരത്തിൽ ജന്മം കൊണ്ട
മഹാപാപിയോ?

ഒരു പാവം പെണ്ണിന്റെ
ഹൃദയം പതിയെ തൊട്ട്,
പ്രണയം പുലമ്പി
കടിച്ചുപറിച്ചത്
ജീവനുള്ള മാംസപിണ്ഡം
ആയിരുന്നു.

കാർക്കി തുപ്പിയത്
വിശുദ്ധ വസ്ത്രത്തിലുമായിരുന്നു…

ചീന്തിയ ചിറകുമായി
ആത്മാവ് വട്ടമിട്ട് പറക്കുമ്പോൾ,
ശാന്തി കണ്ടെത്താനാകാതെ…

അവളെ തളക്കാൻ ശ്രമിച്ച
ചോരപുരണ്ട നിന്റെ
പല്ലുകൾക്ക്
ദൈവം ഒരിക്കലും
ശക്തി തരില്ല.

അവിടെ നിന്നിൽ
സേവനം ചെയ്തത്
സാത്താനായിരുന്നു.

ഇത്—
രക്തത്തിൽ എഴുതപ്പെട്ട,
ചോര പൊടിഞ്ഞ
ആത്മാവിന്റെ വിധി.

Related Posts

പൊലീസ് പിടിച്ചെടുത്തത് യഥാര്‍ഥ പുലിപ്പല്ലെന്ന് സ്ഥിരീകരണം; റാപ്പര്‍ വേടന് തിരിച്ചടി
  • May 16, 2026

പുലിപ്പല്ല് കൈവശം വെച്ച കേസില്‍ റാപ്പര്‍ വേടന് തിരിച്ചടി. പൊലീസ് പിടിച്ചെടുത്തത് യഥാര്‍ഥ പുലിപ്പല്ലാണ് എന്ന സ്ഥിരീകരിച്ചു. കൊല്‍ക്കത്തയിലെ സുവോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് സ്ഥിരീകരണം. കേസില്‍ വനംവകുപ്പ് ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കും. കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് ഫ്‌ളാറ്റില്‍ നിന്നും കഞ്ചാവ്…

Continue reading
ആര്‍ സിക്ക് ആഭ്യന്തരം; രമേശ് ചെന്നിത്തലയ്ക്ക് ആഭ്യന്തര വകുപ്പ് ഉറപ്പ് നല്‍കി വി ഡി സതീശന്‍
  • May 16, 2026

പൂര്‍ണ സമവായത്തില്‍ എത്താതെ രമേശ് ചെന്നിത്തല – വി ഡി സതീശന്‍ ചര്‍ച്ച. എന്നാല്‍, ചെന്നിത്തലയ്ക്ക് ആഭ്യന്തര വകുപ്പ് ചര്‍ച്ചയില്‍ വി ഡി സതീശന്‍ ഉറപ്പ് നല്‍കി. അന്‍വര്‍ സാദത്തിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം ചെന്നിത്തല ആവര്‍ത്തിച്ചു. ഇക്കാര്യത്തില്‍ ലീഗുമായി സംസാരിച്ച…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

മാമന്റെ ജോസ് മോന് ഫുള്‍ എ പ്ലസ്; എസ്എസ്എല്‍സി പരീക്ഷയില്‍ മിന്നും വിജയം നേടി മിന്നല്‍ മുരളി താരം വസിഷ്ഠ്

മാമന്റെ ജോസ് മോന് ഫുള്‍ എ പ്ലസ്; എസ്എസ്എല്‍സി പരീക്ഷയില്‍ മിന്നും വിജയം നേടി മിന്നല്‍ മുരളി താരം വസിഷ്ഠ്

പൊലീസ് പിടിച്ചെടുത്തത് യഥാര്‍ഥ പുലിപ്പല്ലെന്ന് സ്ഥിരീകരണം; റാപ്പര്‍ വേടന് തിരിച്ചടി

പൊലീസ് പിടിച്ചെടുത്തത് യഥാര്‍ഥ പുലിപ്പല്ലെന്ന് സ്ഥിരീകരണം; റാപ്പര്‍ വേടന് തിരിച്ചടി

ആര്‍ സിക്ക് ആഭ്യന്തരം; രമേശ് ചെന്നിത്തലയ്ക്ക് ആഭ്യന്തര വകുപ്പ് ഉറപ്പ് നല്‍കി വി ഡി സതീശന്‍

ആര്‍ സിക്ക് ആഭ്യന്തരം; രമേശ് ചെന്നിത്തലയ്ക്ക് ആഭ്യന്തര വകുപ്പ് ഉറപ്പ് നല്‍കി വി ഡി സതീശന്‍

‘ആഭ്യന്തര വകുപ്പിൽ വിട്ടുവീഴ്ചയില്ല, അൻവർ സാദത്ത് മന്ത്രിസഭയിൽ ഉണ്ടാകണം’; തീരുമാനത്തിൽ മാറ്റമില്ലാതെ രമേശ് ചെന്നിത്തല

‘ആഭ്യന്തര വകുപ്പിൽ വിട്ടുവീഴ്ചയില്ല, അൻവർ സാദത്ത് മന്ത്രിസഭയിൽ ഉണ്ടാകണം’; തീരുമാനത്തിൽ മാറ്റമില്ലാതെ രമേശ് ചെന്നിത്തല

കാറിന് തീ പിടിച്ചത് വീട്ടിലെത്താന്‍ അഞ്ച് മിനിറ്റ് മാത്രം ബാക്കി നില്‍ക്കെ; അപകടം ആശുപത്രിയില്‍ പോയി മടങ്ങി വരുമ്പോള്‍; നോവായി സോന

കാറിന് തീ പിടിച്ചത് വീട്ടിലെത്താന്‍ അഞ്ച് മിനിറ്റ് മാത്രം ബാക്കി നില്‍ക്കെ; അപകടം ആശുപത്രിയില്‍ പോയി മടങ്ങി വരുമ്പോള്‍; നോവായി സോന

കോൺഗ്രസ് മന്ത്രിപ്പട്ടിക ഇന്ന് തന്നെ; ലീഗിന് 5 മന്ത്രിസ്ഥാനം നൽകും, രാത്രി ഹൈക്കമാൻഡിന് പട്ടിക കൈമാറും

കോൺഗ്രസ് മന്ത്രിപ്പട്ടിക ഇന്ന് തന്നെ; ലീഗിന് 5 മന്ത്രിസ്ഥാനം നൽകും, രാത്രി ഹൈക്കമാൻഡിന് പട്ടിക കൈമാറും