അത്ര സോഫ്റ്റ് ആവേണ്ട; ആളുകൾക്ക് കൂടുതൽ പ്രിയം കറുമുറു ഭക്ഷണങ്ങളോടോ?

നല്ല ക്രഞ്ചി ഭക്ഷണങ്ങൾ കഴിക്കാൻ ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാകില്ല. അത് കഴിക്കുമ്പോൾ ഉണ്ടാകുന്ന ശബ്ദമാണ് നമ്മളെ കൂടുതൽ ആകർഷിക്കുന്നത്. സ്വാദ് അൽപ്പം കുറവാണെങ്കിലും നമ്മൾ അത് ആസ്വദിച്ച് കഴിക്കും എന്നാൽ അതേ സംതൃപ്തി ഒരു ചോക്ലേറ്റ് കഴിക്കുമ്പോൾ ലഭിക്കുന്നില്ല എന്നത് മറ്റൊരു സത്യം.

ഫ്ലേവർ ജേർണൽ പ്രസിദ്ധീകരിച്ച ഈറ്റിങ് വിത്ത് അവർ ഈയേഴ്സ് (Eating With Our Ears ) എന്ന പഠനത്തിൽ ശബ്ദം എങ്ങനെ ഭക്ഷണത്തോടുള്ള നമ്മുടെ താല്പര്യത്തെ നിർണയിക്കുന്നു എന്ന് കണ്ടെത്തി. ക്രഞ്ചി സ്നാക്സുകൾ കഴിക്കുമ്പോഴുണ്ടാകുന്ന ശബ്ദത്തിന്റെ വോള്യവും ഫ്രീക്വൻസിയും നമ്മുടെ മൈന്റിൽ ഇത് കൂടുതൽ ഫ്രഷും ,രുചികരവുമാണെന്ന ചിന്ത അത് കഴിക്കാനായി കൊതി ഉണ്ടാക്കുന്നു. ഇത്തരത്തിൽ ക്രിസ്പ്പിയും ക്രഞ്ചിയുമായ ഭക്ഷണങ്ങളോടുള്ളത് കേവലം താല്പര്യം മാത്രമല്ലെന്നും ഇതിന് മനഃശാസ്ത്രപരമായ അടിസ്ഥാനമുണ്ടെന്നും പഠനത്തിൽ പറയുന്നു. സോഫ്‌റ്റും രുചിയുള്ളതും ഏറെ ഗുണങ്ങളുള്ളതുമായ ഭക്ഷ്യ വസ്തുക്കൾ നമുക്ക് അപ്രിയമാകുന്നതും ഇത് കൊണ്ടാണ്. ചിലപ്പോൾ അവയ്ക്ക് എത്ര രുചി ഉണ്ടെങ്കിലും കഴിക്കുമ്പോൾ നമുക്ക് അത് അനുഭവപ്പെടില്ല. ഇത് കറുമുറു ഭക്ഷണങ്ങൾ കഴിക്കാൻ പ്രേരിപ്പിക്കുന്നു.

പച്ചക്കറികളും ,പഴവർഗ്ഗങ്ങളും കഴിക്കുമ്പോൾ കറുമുറു ശബ്ദമുണ്ടാകുന്നത് ഫ്രഷ് ആയതിനാലാണെന്നാണ് പൂർവികർ കരുതിയിരുന്നത് . അത് തന്നെയാകാം ഇപ്പോൾ ഈ ക്രഞ്ചി ഭക്ഷണങ്ങൾ കഴിക്കുമ്പോഴും നമുക്ക് മികച്ചതും ക്വാളിറ്റി ഉള്ളതുമായി തോന്നുന്നതെന്ന് പഠനത്തിൽ കണ്ടെത്തി.

ഇതേ തന്ത്രമാണ് ഇന്നത്തെ സ്നാക്ക്സ് കമ്പനികളും മാർക്കറ്റിൽ പയറ്റുന്നത്. ചവയ്ക്കാൻ ബുദ്ധിമുട്ടില്ലാത്ത രീതിയിൽ ഇവർ നിർമ്മിച്ചെടുക്കുന്ന ഈ സ്നാക്ക്സുകൾക്ക് ആരാധകർ ഏറെയാണ്. പാക്കേജിങ്ങ് പോലും അവർ ശബ്ദത്തെ അടിസ്ഥാനമാക്കിയാണ് മനസ്സിൽ ഡിസൈൻ ചെയ്യുന്നത്. തുറക്കുമ്പോഴുള്ള ശബ്ദം ,അതിന്റെ ഫ്ലേവർ രുചി എന്നിവയെല്ലാം ശരീരം സെൻസ് ചെയ്യുകയും ഭക്ഷണത്തോടുള്ള ആസക്തി വർധിപ്പിക്കുകയും ചെയ്യും. യാത്രകൾ പോകുമ്പോഴും പഠിക്കുമ്പോഴുമെല്ലാം കൂടുതലായി എല്ലാവരും തിരഞ്ഞെടുക്കുന്നതും ഈ ക്രിസ്പി സ്നാക്സുകളെയാണ്. ഒരിക്കൽ ശീലിച്ചുകഴിഞ്ഞാൽ, ഈ ശബ്ദത്തിന് നമ്മൾ അടിമപ്പെടുകയും അത് പിന്നീട് ആശ്വാസവും ആനന്ദവുമായി മാറുകയും ചെയ്യും. ഒരു സ്ട്രെസ് റിലീഫ് ആയി പോലും പലപ്പോഴും ആളുകൾ ഈ സ്നാക്സുകളെ കാണുന്നത്.

Related Posts

‘UDF നിസഹായാവസ്ഥ കാണിച്ചു, പിഷാരടിയെ പോലും BJP തടഞ്ഞു’; LDFന് ജനങ്ങളുടെ കാര്യത്തിലാണ് താത്പര്യം; മുഖ്യമന്ത്രി
  • April 2, 2026

പാലക്കാട് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ യു ഡി എഫ് സ്ഥാനാർത്ഥി രമേശ് പിഷാരടിയെ ബി ജെ പി പ്രവർത്തകർ തടഞ്ഞ സംഭവത്തിൽ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ.BJP യെ ചെറുതായി കാണരുത്. പിഷാരടിയെ പോലും തടഞ്ഞു. മറ്റുള്ള സ്ഥലത്ത് കാണിക്കുന്നത് ഇവിടെയും കാണിച്ചു.…

Continue reading
നിയമസഭാ തിരഞ്ഞെടുപ്പ്; LDF – UDF മുന്നണികൾ ഇന്ന് പ്രകടന പത്രിക പുറത്തിറക്കും
  • April 2, 2026

സംസ്ഥാനം പോളിങ്ങ് ബൂത്തിലെത്താൻ ഇനി ഒരാഴ്ച. എൽഡിഎഫ് -യുഡിഎഫ് മുന്നണികൾ ഇന്ന് പ്രകടന പത്രിക പുറത്തിറക്കും. രാഹുൽ ഗാന്ധി പ്രഖ്യാപിച്ച ഇന്ദിരാ ഗ്യാരന്റിയിൽ ഊന്നിയുളളതാകും യുഡിഎഫ് പ്രകടന പത്രിക. എൽഡിഎഫിൻ്റെ പ്രകടന പത്രിക രാവിലെ 10 മണിക്ക് കോഴിക്കോട് മുഖ്യമന്ത്രി പിണറായി…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

‘പോ മോനെ വിജയാ എന്ന രേവന്ത് റെഡ്ഡിയുടെ പരാമർശം പിൻവലിക്കണം, പിണറായി ആരാണെന്ന് റെഡ്ഡിക്ക് അറിയില്ലായിരിക്കും’; വി ശിവൻകുട്ടി

‘പോ മോനെ വിജയാ എന്ന രേവന്ത് റെഡ്ഡിയുടെ പരാമർശം പിൻവലിക്കണം, പിണറായി ആരാണെന്ന് റെഡ്ഡിക്ക് അറിയില്ലായിരിക്കും’; വി ശിവൻകുട്ടി

‘വയനാട് ഫണ്ട്‌ പിരിവ്, പണി പൂർത്തിയായാൽ മാത്രമെ കണക്ക് പുറത്തുപറയു എന്ന് സതീശൻ പറയുന്നു, ജോയിന്റ് അക്കൗണ്ടെങ്കിൽ പത്രികയിൽ പറയണ്ടേ’; എം വി ഗോവിന്ദൻ

‘വയനാട് ഫണ്ട്‌ പിരിവ്, പണി പൂർത്തിയായാൽ മാത്രമെ കണക്ക് പുറത്തുപറയു എന്ന് സതീശൻ പറയുന്നു, ജോയിന്റ് അക്കൗണ്ടെങ്കിൽ പത്രികയിൽ പറയണ്ടേ’; എം വി ഗോവിന്ദൻ

‘ഞാൻ ഒരു മെസി ഫാൻ എന്റെ ദുഃഖം ആരോട് പറയും, ഇങ്ങനെയൊരു വഞ്ചന അര്‍ജന്റീന കാണിക്കുമെന്ന് കരുതിയില്ല’; മന്ത്രി വി അബ്ദുറഹ്മാൻ

‘ഞാൻ ഒരു മെസി ഫാൻ എന്റെ ദുഃഖം ആരോട് പറയും, ഇങ്ങനെയൊരു വഞ്ചന അര്‍ജന്റീന കാണിക്കുമെന്ന് കരുതിയില്ല’; മന്ത്രി വി അബ്ദുറഹ്മാൻ

മലയാളത്തിന്റെ മെഗാ താരങ്ങൾ ഒന്നിക്കുന്നു.. ചരിത്രം കുറിക്കാൻ ‘പേട്രിയറ്റ്’ ട്രെയിലർ ലോഞ്ച്

മലയാളത്തിന്റെ മെഗാ താരങ്ങൾ ഒന്നിക്കുന്നു.. ചരിത്രം കുറിക്കാൻ ‘പേട്രിയറ്റ്’ ട്രെയിലർ ലോഞ്ച്

ഇത് പിണറായി വിജയന്റെ അവസാന ഇലക്ഷൻ; വെല്ലുവിളിക്കാൻ വരരുത്, ജി സുധാകരൻ

ഇത് പിണറായി വിജയന്റെ അവസാന ഇലക്ഷൻ; വെല്ലുവിളിക്കാൻ വരരുത്, ജി സുധാകരൻ

‘MP എന്ന നിലയിൽ വികസനം എത്തിക്കാൻ ആഗ്രഹമുണ്ട്, പക്ഷെ സംസ്ഥാന സർക്കാർ സഹകരിക്കുന്നില്ല; ഇന്ദിര ഗ്യാരണ്ടി നാടിനെ മാറ്റും’: പ്രിയങ്ക ഗാന്ധി

‘MP എന്ന നിലയിൽ വികസനം എത്തിക്കാൻ ആഗ്രഹമുണ്ട്, പക്ഷെ സംസ്ഥാന സർക്കാർ സഹകരിക്കുന്നില്ല; ഇന്ദിര ഗ്യാരണ്ടി നാടിനെ മാറ്റും’: പ്രിയങ്ക ഗാന്ധി