അമരത്തിന്റെ അധികമാരും അറിയാത്ത പത്തു സവിശേഷതകൾ

  1. മരത്തിൽ മുരളിയുടെ കഥാപാത്രത്തിന്റെ മകനായ രാഘവനെ അവതരിപ്പിച്ചത് അശോകനായിരുന്നുവെങ്കിലും സംവിധായകൻ അതിനായി ആദ്യം സമീപിച്ചത് വൈശാലിയിലൂടെ ശ്രദ്ധേയനായ സഞ്ജയ് മിത്രയെയായിരുന്നു. എന്നാൽ അദ്ദേഹത്തിന് ശാരീകമായി സുഖമില്ലാത്തതിനാൽ സംവിധായകൻ അശോകനിലേക്കെത്തുകയായിരുന്നു.

2 . ആ സമയം ഇൻ ഹരിഹർ നഗറിൽ അഭിനയിച്ച് കൊണ്ടിരിക്കുകയായിരുന്നു അശോകൻ. കഥാപാത്രത്തെ ഭരതൻ വിവരിച്ചുകൊണ്ട്തപ്പോൾ തനിക്ക് ആ വേഷം അഭിനയിച്ച് ഫലിപ്പിക്കാൻ പറ്റുമോയെന്ന് ഭയന്ന് അദ്ദേഹം പിന്തിരിയാൻ ആഗ്രഹിച്ചിരുന്നു. ഏതായാലും പിൽക്കാലം അശോകന്റെ ട്രേഡ്മാർക്ക് വേഷമായി രാഘവൻ മാറി.

  1. 1991 ജനുവരിയിൽ റിലീസ് പ്രഖ്യാപിച്ചുവെങ്കിലും പിനീടാത്ത ഫെബ്രുവരിയിലേയ്ക്ക് മാറ്റേണ്ടി വന്നു. റിലീസ് മാറ്റിവെക്കേണ്ടി വരുന്ന ചില ചിത്രങ്ങളുടെ പരാജയം, അതൊരു അന്ധ വിശ്വസമായി മാറാൻ ഇടയായി എന്ന് നടൻ അശോകൻ പറയുന്നു. ഏതായാലും സകല ധാരണകളെയും കടലിൽ തള്ളി അമരം ഒരേ സമയം നിരൂപക പ്രശംസയും വാണിജ്യ വിജയവും നേടി 200 ദിവസത്തിലധികം ഓടി.
  2. മാതു എന്ന നായികയുടെ അച്ഛനായ മമ്മൂട്ടി തകർത്തഭിനയിക്കുമ്പോൾ വെറും 39 വയസ്സ് മാത്രമായിരുന്നു അദ്ദേഹത്തിന്റെ പ്രായം.
  3. കടലോര പ്രദേശത്തെ മുക്കുവരുടെ കഥ പറഞ്ഞ അമരത്തിൽ അരയന്മാരുടെ പ്രത്യേക രീതിയിലുള്ള ഭാഷ ശൈലി വളരെ വിശദമായി ഭരതനും തിരക്കഥാകൃത്ത് ലോഹിതദാസും പഠിച്ചിരുന്നു. കൂടാതെ മമ്മൂട്ടി കെ.പി.എസ്.സി ലളിത, മുരളി തുടങ്ങിയ അഭിനേതാക്കളും ഭാഷ ശൈലി പഠിക്കുകയും മികച്ച രീതിയിൽ അവതരിപ്പിക്കുകയും ചെയ്തു
  4. അരയന്മാരുടെ ഭാഷാശൈലി ചിത്രത്തിൽ ഉപയോഗിക്കുന്നതിൽ അണിയറപ്രവർത്തകർക്കെതിരെ ഒരു കൂട്ടർ സമരം ചെയ്തിരുന്നു. എന്നാൽ കുറച്ച് വിവാദങ്ങൾ കെട്ടടക്കി പ്രദർശനത്തിനെത്തിയ അമരത്തിലെ ഭാഷാശൈലി വലിയ ശ്രദ്ധ നേടി.
  5. മൽസ്യ തൊഴിലാളികളുടെ ജീവിതം പറഞ്ഞ റിയലിസ്റ്റിക്ക് ചിത്രമായിരുന്നു എങ്കിലും അക്കാലത്തെ ഏറ്റവും വലിയ ബജറ്റിലായിരുന്നു അമരം ഒരുക്കിയത്.
  6. ചിത്രത്തിലെ പ്രകടനത്തിന് കെ.പി.എസ്.സി ലളിതയ്ക്ക് മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരവും, മമ്മൂട്ടിക്ക് മികച്ച നടനുള്ള ഫിലിം ഫെയർ പുരസ്കാരവും ലഭിച്ചു.
  7. ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയത് രവീന്ദ്രനായിരുന്നു എങ്കിലും പശ്ചാത്തല സംഗീതം കൈകാര്യം ചെയ്തത് ജോൺസൻ മാസ്റ്ററായിരുന്നു.
  8. ചിത്രത്തിലെ ചില രംഗങ്ങൾക്കായി ഛായാഗ്രാഹകൻ മധു അമ്പാട്ട് 250 മീറ്ററോളം കടലിലേക്ക് ഇറങ്ങി അതിസാഹസികമായി ചിത്രീകരിച്ചു. അമരത്തിനായി മധു അമ്പാട്ട് മികച്ച ഛായാഗ്രാഹകനുള്ള സംസ്ഥാന പുരസ്കാരം ഏറ്റുവാങ്ങി.
  9. .

Related Posts

കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; എന്‍ജിനീയറിങ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍ ഇടംനേടി
  • June 27, 2026

കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. എന്‍ജിനീയറിങ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍ ഇടംനേടി. എന്‍ജിനീയറിങ്ങില്‍ അങ്കമാലി സ്വദേശി റോഷന്‍ രാജു ഒന്നാം റാങ്കും, കണ്ണൂര്‍ സ്വദേശി ധ്യാന്‍ തേജ് രണ്ടാം റാങ്കും നേടി. തൃശൂര്‍ സ്വദേശിനി വിസ്മയ കെ.ആറിനാണ് മൂന്നാം റാങ്ക്. എറണാകുളം…

Continue reading
വീര്യം കുറഞ്ഞ മദ്യത്തിനായി മുന്‍ സര്‍ക്കാര്‍ ഇടപെടല്‍; എം വി ഗോവിന്ദന്‍ നിയമസഭാ സബ്ജക്ട് കമ്മിറ്റിക്ക് നല്‍കിയ കുറിപ്പ് പുറത്ത്
  • June 27, 2026

വീര്യം കുറഞ്ഞ മദ്യത്തിനായി മുന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഇടപെടല്‍ നടത്തിയതിന്റെ തെളിവുകള്‍ പുറത്ത്. 20 ശതമാനം വരെ വീര്യമുള്ള മദ്യം ലഭ്യമാക്കിയാല്‍ വീര്യം കൂടിയ മദ്യത്തിന്റെ ഉപഭോഗം കുറയ്ക്കാന്‍ സാധിക്കുമെന്ന് എക്‌സൈസ് മന്ത്രിയായിരുന്ന എംവി ഗോവിന്ദന്റെ കുറിപ്പില്‍ പറയുന്നു. ചട്ടം രൂപീകരിക്കേണ്ട…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ലോകം ഇസ്രായേലിൽ നിന്ന് അകലുമ്പോൾ ഇന്ത്യ കൂടുതൽ അടുക്കുന്നു; കേന്ദ്രത്തെ വിമർശിച്ച് സോണിയഗാന്ധി

ലോകം ഇസ്രായേലിൽ നിന്ന് അകലുമ്പോൾ ഇന്ത്യ കൂടുതൽ അടുക്കുന്നു; കേന്ദ്രത്തെ വിമർശിച്ച് സോണിയഗാന്ധി

കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; എന്‍ജിനീയറിങ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍ ഇടംനേടി

കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; എന്‍ജിനീയറിങ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍ ഇടംനേടി

പ്രണയം എതിര്‍ത്തതിന് അരുംകൊല; സ്വന്തം അച്ഛനേയും അമ്മയേയും സഹോദരിയേയും കൊന്ന് യുവതി; ഒടുവില്‍ കാമുകനും പിടിയില്‍

പ്രണയം എതിര്‍ത്തതിന് അരുംകൊല; സ്വന്തം അച്ഛനേയും അമ്മയേയും സഹോദരിയേയും കൊന്ന് യുവതി; ഒടുവില്‍ കാമുകനും പിടിയില്‍

മുണ്ടക്കൈ – ചൂരൽമല ദുരന്തബാധിതർക്കുള്ള സർക്കാർ ടൗൺഷിപ്പ് നിർമ്മാണം ഇഴയുന്നു

മുണ്ടക്കൈ – ചൂരൽമല ദുരന്തബാധിതർക്കുള്ള സർക്കാർ ടൗൺഷിപ്പ് നിർമ്മാണം ഇഴയുന്നു

പിതാവ് മരിച്ചത് ജീവനക്കാരുടെ അനാസ്ഥ മൂലം; ഡ്യൂട്ടിയിലുണ്ടായിരുന്ന ആരും തിരിഞ്ഞുനോക്കിയില്ല, ഫറോക്ക് താലൂക്ക് ആശുപത്രിക്കെതിരെ ആരോപണം

പിതാവ് മരിച്ചത് ജീവനക്കാരുടെ അനാസ്ഥ മൂലം; ഡ്യൂട്ടിയിലുണ്ടായിരുന്ന ആരും തിരിഞ്ഞുനോക്കിയില്ല, ഫറോക്ക് താലൂക്ക് ആശുപത്രിക്കെതിരെ ആരോപണം

ഭർതൃ പീഡനം; ആറ്റുകാലിൽ 27 കാരി ജീവനൊടുക്കി

ഭർതൃ പീഡനം; ആറ്റുകാലിൽ 27 കാരി ജീവനൊടുക്കി