സിബിഐ അന്വേഷണം വേണം; സ്വർണപ്പാളി വിവാദം നിയമസഭയിൽ ഉയർത്താൻ പ്രതിപക്ഷം

സ്വർണപ്പാളി വിവാദം നിയമസഭയിൽ ഉയർത്താൻ പ്രതിപക്ഷം. ആഗോള അയ്യപ്പസംഗമത്തിന്റെ ചിലവിനെകുറിച്ചും ഇന്ന് നിയമസഭയിൽ ചോദ്യം വരും. വിവാദത്തിൽ സഭയ്ക്ക് പുറത്തും പ്രതിപക്ഷസംഘടനകളുടെ പ്രതിഷേധം ഉണ്ടാകും.

സിബിഐ അന്വേഷണം വേണമെന്ന നിലപാടിലാണ് യുഡിഎഫ്. സമരപരിപാടികൾ ചർച്ച ചെയ്യാൻ കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗം ഇന്നുചേരും. സർക്കാരിനും ദേവസ്വം ബോർഡിനും എതിരെ ബിജെപിയും കടുത്ത പ്രതിഷേധത്തിന് ഒരുങ്ങുകയാണ്.

സ്വർണപ്പാളി വിവാദം സംബന്ധിച്ചും ആഗോള അയ്യപ്പസംഗമത്തിന്റെ ചെലവിനെകുറിച്ചും ഇന്ന് നിയമസഭയിൽ ചോദ്യം വരും. രേഖാമൂലം ഉത്തരം നൽകുന്ന നക്ഷത്ര ചിഹ്നമിടാത്ത ചോദ്യങ്ങളിലാണ് ഇപ്പോഴത്തെ വിവാദങ്ങൾ കടന്നുവരുന്നത്.

സ്വർണപ്പാളി വിവാദത്തിൽ പ്രതിപക്ഷ എം.എൽ.എമാരായ എം.വിൻസന്റ് ടി.ജെ.വിനോദ്, ടി.സിദ്ദിഖ്, ഉമാ തോമസ് എന്നിവരാണ് ചോദ്യം നൽകിയിരിക്കുന്നത്. ആഗോള അയ്യപ്പ സംഗമത്തിന്റെ ചെലവ് സംബന്ധിച്ച ചോദ്യം ഇടത് സ്വതന്ത്ര എം.എൽ.എ പി.ടി.എ റഹീമാണ് ഉന്നയിച്ചിരിക്കുന്നത്. ഈ രണ്ട് ചോദ്യങ്ങൾക്കും എന്ത് ഉത്തരം നൽകും എന്നതാണ് ആകാംക്ഷ.

Related Posts

സത്യം തെളിയും..ചെമ്പ് പാളിയായതുകൊണ്ട് തന്നെയാണ് അങ്ങനെ എഴുതിയത്‌”; ശബരിമല സ്വർണപ്പാളി വിവാദത്തിൽ മുരാരി ബാബു
  • June 29, 2026

ശബരിമലയിലെ സ്വർണപ്പാളി വിഷയവുമായി ബന്ധപ്പെട്ട് സസ്പെൻഷൻ നടപടി നേരിട്ട മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു തനിക്കെതിരായ നടപടിയിൽ പ്രതികരണവുമായി രംഗത്ത്. ദേവസ്വം വിജിലൻസിൻ്റെ പ്രാഥമിക റിപ്പോർട്ടിനെത്തുടർന്ന് ഗുരുതര വീഴ്ചയുടെ പേരിൽ നടപടിയുണ്ടായ സാഹചര്യത്തിൽ താൻ രേഖപ്പെടുത്തിയ റിപ്പോർട്ടിലെ ചെമ്പ് പാളി…

Continue reading
ലെഫ്റ്റനന്റ് കേണലിന് സൈന്യത്തിൻ്റെ സല്യൂട്ട്; ഫാൽക്കെ പുരസ്കാര നേട്ടത്തിന് പിന്നാലെ മോഹൻലാലിന് കരസേനയുടെ ആദരം
  • June 29, 2026

ടെറിട്ടോറിയൽ ആർമിയിൽ 16 വർഷം പൂർത്തിയാക്കിയതിന്റെയും,രാജ്യത്തിന്റെ പരമോന്നത ചലച്ചിത്ര പുരസ്കാരമായ ദാദാ സാഹേബ് ഫാൽക്കെ അവാർഡ് നേടിയതിന്റെയും പശ്ചാത്തലത്തിൽ നടൻ മോഹൻലാലിന് കരസേനയുടെ പ്രത്യേക ആദരം. കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദിയുമായി മോഹൻലാൽ കൂടിക്കാഴ്ച നടത്തുകയും, അദ്ദേഹത്തിൽ നിന്ന് അഭിനന്ദനം…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

സത്യം തെളിയും..ചെമ്പ് പാളിയായതുകൊണ്ട് തന്നെയാണ് അങ്ങനെ എഴുതിയത്‌”; ശബരിമല സ്വർണപ്പാളി വിവാദത്തിൽ മുരാരി ബാബു

സത്യം തെളിയും..ചെമ്പ് പാളിയായതുകൊണ്ട് തന്നെയാണ് അങ്ങനെ എഴുതിയത്‌”; ശബരിമല സ്വർണപ്പാളി വിവാദത്തിൽ മുരാരി ബാബു

ലെഫ്റ്റനന്റ് കേണലിന് സൈന്യത്തിൻ്റെ സല്യൂട്ട്; ഫാൽക്കെ പുരസ്കാര നേട്ടത്തിന് പിന്നാലെ മോഹൻലാലിന് കരസേനയുടെ ആദരം

ലെഫ്റ്റനന്റ് കേണലിന് സൈന്യത്തിൻ്റെ സല്യൂട്ട്; ഫാൽക്കെ പുരസ്കാര നേട്ടത്തിന് പിന്നാലെ മോഹൻലാലിന് കരസേനയുടെ ആദരം

കൊച്ചി-ധനുഷ്കോടി ദേശീയപാത നിർമ്മാണ വിലക്കിൽ വഴിത്തിരിവ്; സർക്കാർ സത്യവാങ്മൂലം തിരുത്തി ഖേദം പ്രകടിപ്പിച്ചു

കൊച്ചി-ധനുഷ്കോടി ദേശീയപാത നിർമ്മാണ വിലക്കിൽ വഴിത്തിരിവ്; സർക്കാർ സത്യവാങ്മൂലം തിരുത്തി ഖേദം പ്രകടിപ്പിച്ചു

ഇടുക്കിയിൽ ഏഴാം ക്ലാസ്സുകാരനെ അധ്യാപകൻ മർദിച്ച സംഭവം; കേസെടുത്ത് പൊലീസ്

ഇടുക്കിയിൽ ഏഴാം ക്ലാസ്സുകാരനെ അധ്യാപകൻ മർദിച്ച സംഭവം; കേസെടുത്ത് പൊലീസ്

ലോകം ഇസ്രായേലിൽ നിന്ന് അകലുമ്പോൾ ഇന്ത്യ കൂടുതൽ അടുക്കുന്നു; കേന്ദ്രത്തെ വിമർശിച്ച് സോണിയഗാന്ധി

ലോകം ഇസ്രായേലിൽ നിന്ന് അകലുമ്പോൾ ഇന്ത്യ കൂടുതൽ അടുക്കുന്നു; കേന്ദ്രത്തെ വിമർശിച്ച് സോണിയഗാന്ധി

കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; എന്‍ജിനീയറിങ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍ ഇടംനേടി

കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; എന്‍ജിനീയറിങ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍ ഇടംനേടി