‘അകക്കാമ്പുകൾ’ കവിതാസമാഹാരം പ്രകാശനം നടത്തി

സൗദി അറേബ്യയിലെ ദമ്മാമിൽ മാത്തുക്കുട്ടി പള്ളിപ്പാടിന്റെ ‘അകക്കാമ്പുകൾ’ എന്ന ആദ്യ കവിതാസമാഹാരം പ്രകാശനം നടത്തി. ബദർ അൽ റാബി ഓഡിറ്റോറിയത്തിൽ ഒ.ഐ.സി.സി സൗദി നാഷണൽ പ്രസിഡന്റ് ബിജു കല്ലുമലയുടെ അധ്യക്ഷതയിൽ നടന്ന പുസ്തകപ്രകാശന ചടങ്ങ് സൗദി മലയാളം മിഷൻ പ്രസിഡന്റും നവോദയ രക്ഷാധികാരി കമ്മറ്റിയംഗവുമായ പ്രദീപ് കൊട്ടിയം ഉദ്ഘാടനം ചെയ്തു.

എഴുത്തുകാരനും മുതിർന്ന മാധ്യമപ്രവർത്തകനുമായ സാജിദ് ആറാട്ടുപുഴ പുസ്തകപരിചയം നടത്തി. ശ്രീ നാരായണ ഓപ്പൺ യൂണിവേഴ്സിറ്റി പ്രൊഫസർ ഡോ. നൗഫൽ കവിതാസമാഹാരം പ്രകാശനം ചെയ്തു, കവയത്രി സോഫിയ ഷാജഹാൻ ഏറ്റുവാങ്ങി. ചടങ്ങിൽ ദമ്മാമിലെ എഴുത്തുകാരും സാംസ്കാരിക പ്രവർത്തകരും വിവിധ സംഘടന ഭാരവാഹികളും പങ്കെടുത്തു.

പ്രകാശനചടങ്ങിൽ ഡോ. നൗഫലിനെ ആദരിച്ചു. ദമ്മാം നവോദയ കേന്ദ്ര സെക്രട്ടറി രഞ്ജിത് വടകര, നവയുഗം സാംസ്കാരിക വേദി കേന്ദ്ര എക്സിക്യൂട്ടീവ് കമ്മറ്റി അംഗം ബിജു വർക്കി, കനിവ് സാംസ്കാരിക വേദി രക്ഷാധികാരി ഷാജി പത്തിച്ചിറ, സൗദി മലയാളി സമാജം വൈസ് പ്രസിഡന്റ് ലീന ഉണ്ണികൃഷ്ണൻ, സവ ജനറൽ സെക്രട്ടറി ബൈജു കുട്ടനാട്, സിയാ ഡ്രീം ക്യാച്ചേഴ്സ്, എഴുത്തുകാരികളായ ലതിക അങ്ങേപ്പാട്ട്, സീനത്ത് സാജിദ്, സാംസ്കാരിക പ്രവർത്തകൻ ഇക്ബാൽ വെളിയംകോട് എന്നിവർ ആശംസാപ്രസംഗം നടത്തി. സൗദി മലയാളി സമാജം ശ്രീ മാത്തുക്കുട്ടി പള്ളിപ്പാടിനെ എഴുത്തിന്റെ വഴിയിൽ ആദരവ് നൽകി. എഴുത്തുകാരിയും നാടകപ്രവർത്തകയുമായ അഡ്വ. ആർ. ഷഹ്‌ന സ്വാഗതം പറഞ്ഞ യോഗത്തിന് എഴുത്തുകാരനും സൗദി മലയാളി സമാജം ഓർഗനൈസിങ് സെക്രട്ടറിയുമായ ഷനീബ് അബൂബക്കർ നന്ദി പറഞ്ഞു. പ്രകാശനചടങ്ങിൽ സൗദി മലയാളി സമാജം സെക്രട്ടറി ഡോ. സിന്ധു ബിനു അവതാരകയായിരുന്നു.

Related Posts

മണ്ണിടിച്ചില്‍ ഭീഷണി; കുതിരാന്‍ പടിഞ്ഞാറേ തുരങ്കമുഖത്ത് പാലക്കാട് ഭാഗത്തേക്കുള്ള പാതയില്‍ ഗതാഗത നിയന്ത്രണം
  • August 13, 2026

തൃശൂര്‍: മണ്ണിടിച്ചില്‍ ഭീഷണി തുടര്‍ന്ന് കുതിരാന്‍ തുരങ്കത്തിന് മുന്നില്‍ ഗതാഗത നിയന്ത്രണം. പടിഞ്ഞാറേ തുരങ്കുമുഖത്ത് പാലക്കാട് ഭാഗത്തേക്കുള്ള പാതയിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. കഴിഞ്ഞ ആഴ്ചയിലാണ് കുതിരാന്‍ തുരങ്കത്തില്‍ ഏതാണ്ട് 60 മീറ്റര്‍ മുകളിലായി മണ്ണിടിഞ്ഞു വീണത്. ജില്ലാ കളക്ടറും എംഎല്‍എയും മന്ത്രിയും…

Continue reading
വിഡ്ഢിത്തം ഒരു പാര്‍ട്ടിയുടെ പ്രൈവറ്റ് പ്രോപര്‍ട്ടിയല്ല, ലുങ്കി പരാമര്‍ശം നടത്തിയ ബിജെപി എംപിയും വിഡ്ഢി, മുന്‍പ് ഇത് പറഞ്ഞ ജയറാം രമേശും വിഡ്ഢി: രാജീവ് ചന്ദ്രശേഖര്‍
  • August 13, 2026

തിരുവനന്തപുരം: രാജ്യസഭയില്‍ സിപിഐഎം അംഗം ഡോ. ജോണ്‍ ബ്രിട്ടാസിനെതിരെ ലുങ്കി വാല പരാമര്‍ശം നടത്തിയ ബിജെപി എംപി സുഷ്മിതാ ദേവ് വിഡ്ഢിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. തനിക്കെതിരെ മുമ്പ് ജയറാം രമേശ് ലുങ്കി വാല പരാമര്‍ശം നടത്തിയിരുന്നു. ആ…

Continue reading

You Missed

മണ്ണിടിച്ചില്‍ ഭീഷണി; കുതിരാന്‍ പടിഞ്ഞാറേ തുരങ്കമുഖത്ത് പാലക്കാട് ഭാഗത്തേക്കുള്ള പാതയില്‍ ഗതാഗത നിയന്ത്രണം

മണ്ണിടിച്ചില്‍ ഭീഷണി; കുതിരാന്‍ പടിഞ്ഞാറേ തുരങ്കമുഖത്ത് പാലക്കാട് ഭാഗത്തേക്കുള്ള പാതയില്‍ ഗതാഗത നിയന്ത്രണം

വിഡ്ഢിത്തം ഒരു പാര്‍ട്ടിയുടെ പ്രൈവറ്റ് പ്രോപര്‍ട്ടിയല്ല, ലുങ്കി പരാമര്‍ശം നടത്തിയ ബിജെപി എംപിയും വിഡ്ഢി, മുന്‍പ് ഇത് പറഞ്ഞ ജയറാം രമേശും വിഡ്ഢി: രാജീവ് ചന്ദ്രശേഖര്‍

വിഡ്ഢിത്തം ഒരു പാര്‍ട്ടിയുടെ പ്രൈവറ്റ് പ്രോപര്‍ട്ടിയല്ല, ലുങ്കി പരാമര്‍ശം നടത്തിയ ബിജെപി എംപിയും വിഡ്ഢി, മുന്‍പ് ഇത് പറഞ്ഞ ജയറാം രമേശും വിഡ്ഢി: രാജീവ് ചന്ദ്രശേഖര്‍

ഫ്രീഡം ക്വിസിലെ സവര്‍ക്കര്‍ വിവാദം; സസ്പെന്‍ഷന്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അധ്യാപകന്‍ ഹൈക്കോടതിയില്‍

ഫ്രീഡം ക്വിസിലെ സവര്‍ക്കര്‍ വിവാദം; സസ്പെന്‍ഷന്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അധ്യാപകന്‍ ഹൈക്കോടതിയില്‍

എംഡിഎംഎ കേസില്‍ അറസ്റ്റിലായ രണ്ടുപേരെ അറിയാം, ഒരാള്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍, അയാള്‍ സോഷ്യല്‍ മീഡിയ കോര്‍ഡിനേറ്ററല്ല: മുഖ്യമന്ത്രി

എംഡിഎംഎ കേസില്‍ അറസ്റ്റിലായ രണ്ടുപേരെ അറിയാം, ഒരാള്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍, അയാള്‍ സോഷ്യല്‍ മീഡിയ കോര്‍ഡിനേറ്ററല്ല: മുഖ്യമന്ത്രി

നീറ്റ് യുജി ചോദ്യപേപ്പര്‍ ചോര്‍ച്ച; ചോദ്യപേപ്പര്‍ തയാറാക്കുന്നവരെ തിരഞ്ഞെടുക്കാന്‍ വ്യക്തമായ മാനദണ്ഡങ്ങളില്ല; സിബിഐ കുറ്റപത്രം

നീറ്റ് യുജി ചോദ്യപേപ്പര്‍ ചോര്‍ച്ച; ചോദ്യപേപ്പര്‍ തയാറാക്കുന്നവരെ തിരഞ്ഞെടുക്കാന്‍ വ്യക്തമായ മാനദണ്ഡങ്ങളില്ല; സിബിഐ കുറ്റപത്രം

ഓണക്കാലത്തും പട്ടിണിയിലായി ഡയറ്റ് ജീവനക്കാര്‍; ശമ്പളമില്ലാതായിട്ട് നാല് മാസം; മുന്നൂറോളം ജീവനക്കാര്‍ വന്‍ പ്രതിസന്ധിയില്‍

ഓണക്കാലത്തും പട്ടിണിയിലായി ഡയറ്റ് ജീവനക്കാര്‍; ശമ്പളമില്ലാതായിട്ട് നാല് മാസം; മുന്നൂറോളം ജീവനക്കാര്‍ വന്‍ പ്രതിസന്ധിയില്‍