കാരുണ്യ പ്രവര്‍ത്തിക്കും വേദിയായി മിസ് സൗത്ത് ഇന്ത്യ 2025

കാരുണ്യ പ്രവര്‍ത്തികള്‍ക്ക് വേദിയായി ജോസ് ആലുക്കാസ് – ഗാര്‍ഡന്‍ വരേലി മിസ് സൗത്ത് ഇന്ത്യ 2025 പ്രിലിംസ് മത്സരങ്ങള്‍. കൊച്ചിയില്‍ നടന്ന പ്രിലിംസ് മത്സരത്തിനിടെ സി.എസ്.ആര്‍ ഫണ്ടായി 25 ലക്ഷം രൂപ കൈമാറി. എറണാകുളം എംപി ഹൈബി ഈഡനാണ് സി.എസ്.ആര്‍ ഫണ്ട് വിതരണം നിര്‍വഹിച്ചത്. മിസ് സൗത്ത് ഇന്ത്യ പോലെ സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ടു നടത്തുന്ന എല്ലാ പദ്ധതികള്‍ക്കും പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച അദ്ദേഹം പരിപാടിയുടെ സംഘാടകരെ പ്രശംസിച്ചു.

പ്രിലിംസ് മത്സരത്തിനിടെ 25 ലക്ഷം രൂപയുടെ ചെക്ക് റോട്ടറി ക്ലബിനു കൈമാറിയാണ് സി.എസ്.ആര്‍ വിതരണം നിര്‍വഹിച്ചത്. കെന്റ് കണ്‍സ്ട്രഷന്‍ സി.എസ്.ആര്‍ ഫണ്ടില്‍ നിന്നുള്ള തുകയും മിസ് സൗത്ത് ഇന്ത്യ ടീം ക്രൗഡ് ഫണ്ടിലൂടെ സ്വരൂപിച്ച തുകയും ചേര്‍ത്താണ് 25 ലക്ഷം രൂപ ഹൈബി ഈഡന്‍ എംപി സ്‌പോണ്‍സര്‍മാരായ ജോസ് അലുക്കാസ് ഡയറക്ടര്‍ ജോണ്‍, കെന്റ് കണ്‍സ്ട്രക്ഷന്‍ ഡയറക്ടര്‍ രാജു, വിനയന്‍ എന്നിവരുടെ കൂടി സാന്നിധ്യത്തില്‍ റോട്ടറി മിലാന്‍ പ്രസിഡന്റ് റോട്ടേറിയന്‍ ലിസ്സി ബിജു, സെക്രട്ടറി റോട്ടേറിയന്‍ ധന്യ ജാതവേദന്‍, എജി റോട്ടേറിയന്‍ ലക്ഷ്മി നാരായണന്‍ എന്നിവര്‍ക്കു കൈമാറിയത്.

സൂസന്‍ ലോറന്‍സ് ആന്റ് ടീമിന്റെ ‘ഡിസൈന്‍സ് മിസ് സൗത്ത് ഇന്ത്യ’ ഫാഷന്‍ ഷോ പ്രിലിംസ് മത്സരങ്ങളുടെ മുഖ്യ ആകര്‍ഷണമായിരുന്നു. സുസന്‍ ലോറന്‍സ് ഫൗണ്ടറും ക്രീയേറ്റിവ് ഡയറക്ടറുമായ ദിവ്യ രാജുവാണ് ഫാഷന്‍ ഷോയ്ക്കു നേതൃത്വം നല്‍കിയത്. മുന്‍ വര്‍ഷങ്ങളിലെ മിസ് സൗത്ത് ഇന്ത്യ വിജയികളായ നികിത തോമസ്, ലക്ഷ്മി മേനോന്‍, അലീന അമോന്‍, അര്‍ച്ചന രവി, ഹര്‍ഷ ശ്രീകാന്ത്, സിന്‍ഡ പദമന്ദന്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുക്കുകയും അവരുടെ അനുഭവങ്ങള്‍ ഇത്തവണത്തെ മത്സരാര്‍ഥികളുമായി പങ്കുവെയ്ക്കുകയും ചെയ്തു. ഒക്ടോബര്‍ നാലിനു ബെംഗളൂരുവില്‍ നടക്കുന്ന ഗ്രാന്‍ഡ് ഫിനാലെയ്ക്കു ഇവര്‍ ആശംസകളര്‍പ്പിച്ചു.

റെജി ഭാസ്‌കര്‍, ലക്ഷ്മി മേനോന്‍, ഗ്ലാഡിസ്, ഡോ.ശ്രദ്ധ എന്നിവരായിരുന്നു പ്രിലിംസ് മത്സരങ്ങളുടെ വിധികര്‍ത്താക്കള്‍. സ്ത്രീശാക്തീകരണം ലക്ഷ്യമിട്ടാണ് എല്ലാവരെയും ഉള്‍ക്കൊള്ളുക എന്ന ആശയം മുന്നോട്ടുവെച്ച് ഇത്തവണത്തെ മിസ് സൗത്ത് ഇന്ത്യ മത്സരം നടത്തുന്നതെന്നും വരും വര്‍ഷങ്ങളിലും ഇത് തുടരുമെന്നും മിസ് സൗത്ത് ഇന്ത്യ 2025 പേജന്റ് ഡയറക്ടറായ അര്‍ച്ചന രവി പറഞ്ഞു.

Related Posts

കോൺഗ്രസ് മന്ത്രിപ്പട്ടിക ഇന്ന് തന്നെ; ലീഗിന് 5 മന്ത്രിസ്ഥാനം നൽകും, രാത്രി ഹൈക്കമാൻഡിന് പട്ടിക കൈമാറും
  • May 16, 2026

കോൺഗ്രസ് മന്ത്രിപ്പട്ടിക ഇന്ന് തന്നെ. ഹൈക്കമന്റ് അംഗീകാരത്തോടെ ഇന്ന് ഗവർണ്ണർക്ക് കൈമാറും. നാളെ കൈമാറാനായിരുന്നു നേരത്തെയുള്ള തീരുമാനം. ലീഗിന് 5 മന്ത്രിസ്ഥാനം നൽകും. കോൺഗ്രസ് മന്ത്രിമാരുടെ കാര്യത്തിലും ഇന്നുതന്നെ ധാരണ ഉണ്ടാകും. ലീഗിന് മന്ത്രിസഭയ്ക്ക് പുറത്ത് ക്യാബിനറ്റ് പദവി കൂടി നൽകാൻ…

Continue reading
വി.ഡി സതീശൻ തിരുവനന്തപുരത്ത്, ആശാ സമരസമിതി നേതാക്കളുമായി കൂടിക്കാഴ്ച; വേതനം വർദ്ധിപ്പിക്കുന്നത് പരിഗണിച്ചേക്കും
  • May 16, 2026

നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശൻ തിരുവനന്തപുരത്തെത്തി. വിമാനത്താവളത്തിൽ നിന്നും കന്റോൺമെന്റ് ഹൗസിലേക്ക് തിരിച്ചു. ആശാവർക്കർമാരുടെ സമരസമിതി നേതാക്കളും കന്റോൺമെന്റ് ഹൗസിൽ എത്തി. നിയുക്ത മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. ആശാവർക്കർമാരുടെ വേതനം പരിഷ്കരിക്കുന്നത് ആദ്യ മന്ത്രിസഭായോഗം പരിഗണിച്ചേക്കും. UDF- ഭരണത്തിൽ എത്തിയാൽ ആശാ…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

മാമന്റെ ജോസ് മോന് ഫുള്‍ എ പ്ലസ്; എസ്എസ്എല്‍സി പരീക്ഷയില്‍ മിന്നും വിജയം നേടി മിന്നല്‍ മുരളി താരം വസിഷ്ഠ്

മാമന്റെ ജോസ് മോന് ഫുള്‍ എ പ്ലസ്; എസ്എസ്എല്‍സി പരീക്ഷയില്‍ മിന്നും വിജയം നേടി മിന്നല്‍ മുരളി താരം വസിഷ്ഠ്

പൊലീസ് പിടിച്ചെടുത്തത് യഥാര്‍ഥ പുലിപ്പല്ലെന്ന് സ്ഥിരീകരണം; റാപ്പര്‍ വേടന് തിരിച്ചടി

പൊലീസ് പിടിച്ചെടുത്തത് യഥാര്‍ഥ പുലിപ്പല്ലെന്ന് സ്ഥിരീകരണം; റാപ്പര്‍ വേടന് തിരിച്ചടി

ആര്‍ സിക്ക് ആഭ്യന്തരം; രമേശ് ചെന്നിത്തലയ്ക്ക് ആഭ്യന്തര വകുപ്പ് ഉറപ്പ് നല്‍കി വി ഡി സതീശന്‍

ആര്‍ സിക്ക് ആഭ്യന്തരം; രമേശ് ചെന്നിത്തലയ്ക്ക് ആഭ്യന്തര വകുപ്പ് ഉറപ്പ് നല്‍കി വി ഡി സതീശന്‍

‘ആഭ്യന്തര വകുപ്പിൽ വിട്ടുവീഴ്ചയില്ല, അൻവർ സാദത്ത് മന്ത്രിസഭയിൽ ഉണ്ടാകണം’; തീരുമാനത്തിൽ മാറ്റമില്ലാതെ രമേശ് ചെന്നിത്തല

‘ആഭ്യന്തര വകുപ്പിൽ വിട്ടുവീഴ്ചയില്ല, അൻവർ സാദത്ത് മന്ത്രിസഭയിൽ ഉണ്ടാകണം’; തീരുമാനത്തിൽ മാറ്റമില്ലാതെ രമേശ് ചെന്നിത്തല

കാറിന് തീ പിടിച്ചത് വീട്ടിലെത്താന്‍ അഞ്ച് മിനിറ്റ് മാത്രം ബാക്കി നില്‍ക്കെ; അപകടം ആശുപത്രിയില്‍ പോയി മടങ്ങി വരുമ്പോള്‍; നോവായി സോന