ബലാത്സംഗ കേസ്; റാപ്പർ വേടനെതിരെ കുറ്റപ്പത്രം സമർപ്പിച്ചു

റാപ്പർ വേടനെതിരെ ബലാത്സംഗ കേസിലും കുറ്റപ്പത്രം സമർപ്പിച്ച് പ്രത്യേക അന്വേഷണ സംഘം. ബലാത്സംഗത്തിന് തെളിവുകൾ ഉണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. ജൂലൈ 31നാണ് യുവ ഡോക്ടറുടെ പരാതിയിൽ തൃക്കാക്കര പോലീസ് കേസെടുത്തത്. ബലാത്സംഗത്തിന് തെളിവുകൾ ഉണ്ടെന്നാണ് പൊലീസ് കണ്ടെത്തൽ. കേസിൽ വേടന് മുൻ‌കൂർ ജാമ്യം അനുവദിച്ചിരുന്നു കോടതി.

2021 നും 23നും ഇടയിലായി അഞ്ചുതവണ വേടൻ ബലാത്സംഗം ചെയ്തു എന്നായിരുന്നു യുവതിയുടെ പരാതി. മുപ്പതിനായിരം രൂപയും യുവതിയിൽ നിന്ന് കൈക്കലാക്കിയതായും പരാതിയുണ്ട്. അതേസമയം വേടനെതിരെ കഞ്ചാവ് കേസിൽ ഇന്നലെ കുറ്റപത്രം സമർപ്പിച്ചിരുന്നു. തൃപ്പൂണിത്തുറ കോടതി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. അഞ്ച് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് കേസിൽ കുറ്റപത്രം സമർപ്പിക്കുന്നത്.

വേടനടക്കം 9 പ്രതികൾ കേസിൽ ഉണ്ടായിരുന്നു. ഫ്ലാറ്റിൽ നിന്ന് 6 ഗ്രാം കഞ്ചാവും 9.5 ലക്ഷം രൂപയും പൊലീസ് കണ്ടെടുത്തിരുന്നു. മൊബൈൽ ഫോണുകളും പിടിച്ചെടുത്തു.കഞ്ചാവ് പൊടിക്കാനുള്ള ക്രഷറും ചുരുട്ടാനുള്ള പേപ്പറും ത്രാസും അടക്കമാണ് വേടൻറെ ഫ്ലാറ്റിൽ നിന്ന് പിടിച്ചെടുത്തത്.

  • Related Posts

    ‘തൂഫാനായി സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കും’; പെരുമ്പാവൂരിനെ ക്ലീനാക്കാന്‍ തൂഫാന്‍ ജാഗരണ്‍
    • July 3, 2026

    തൂഫാനായി സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ലഹരി വിപണന ശൃംഖലയുടെ പൂര്‍ണ വിവരം പൊലീസിന്റെ കൈവശമുണ്ടെന്നും പെരുമ്പാവൂര്‍ സ്റ്റേഷനില്‍ കൂടുതല്‍ പൊലീസുകാരെ നിയമിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. എറണാകുളം പെരുമ്പാവൂരില്‍ നടന്ന റാലിയിലെ പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ആഭ്യന്തര…

    Continue reading
    ‘ഒരുതരം ലഹരിയും സമൂഹത്തിൽ ഉണ്ടാവാൻ പാടില്ല’; രമേശ് ചെന്നിത്തലയെ വേദിയിലിരുത്തി സർക്കാരിനെതിരെ വിമർശനവുമായി മാർത്തോമ സഭാധ്യക്ഷൻ
    • July 3, 2026

    സർക്കാരിൻ്റെ മദ്യനയത്തെ വിമർശിച്ച് മാർത്തോമാ സഭ അധ്യക്ഷൻ തിയഡോഷ്യസ് മാർത്തോമ മെത്രോപ്പൊലീത്ത. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ വേദിയിലിരുത്തിയായിരുന്നു വിമർശനം. മദ്യം പൂർണമായും വർജിക്കുകയാണ് സഭയുടെ ലക്ഷ്യം. ഒരുതരം ലഹരിയും സമൂഹത്തിൽ ഉണ്ടാവാൻ പാടില്ല. വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറച്ചത് അംഗീകരിക്കാൻ…

    Continue reading

    Leave a Reply

    Your email address will not be published. Required fields are marked *

    You Missed

    ‘തൂഫാനായി സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കും’; പെരുമ്പാവൂരിനെ ക്ലീനാക്കാന്‍ തൂഫാന്‍ ജാഗരണ്‍

    ‘തൂഫാനായി സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കും’; പെരുമ്പാവൂരിനെ ക്ലീനാക്കാന്‍ തൂഫാന്‍ ജാഗരണ്‍

    ‘ഒരുതരം ലഹരിയും സമൂഹത്തിൽ ഉണ്ടാവാൻ പാടില്ല’; രമേശ് ചെന്നിത്തലയെ വേദിയിലിരുത്തി സർക്കാരിനെതിരെ വിമർശനവുമായി മാർത്തോമ സഭാധ്യക്ഷൻ

    ‘ഒരുതരം ലഹരിയും സമൂഹത്തിൽ ഉണ്ടാവാൻ പാടില്ല’; രമേശ് ചെന്നിത്തലയെ വേദിയിലിരുത്തി സർക്കാരിനെതിരെ വിമർശനവുമായി മാർത്തോമ സഭാധ്യക്ഷൻ

    ഇന്ത്യന്‍ ഡോറി; അറബിക്കടലില്‍ പുതിയ ആഴക്കടല്‍ മത്സ്യത്തെ കണ്ടെത്തി സിഎംഎഫ്ആര്‍ഐ

    ഇന്ത്യന്‍ ഡോറി; അറബിക്കടലില്‍ പുതിയ ആഴക്കടല്‍ മത്സ്യത്തെ കണ്ടെത്തി സിഎംഎഫ്ആര്‍ഐ

    റെയ്‌ഡ്‌ കഴിഞ്ഞ് മടങ്ങിയ ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവം; ED യോട് രാഷ്ട്രീയ വൈരാഗ്യമെന്ന് കോടതിയിൽ വാദം

    റെയ്‌ഡ്‌ കഴിഞ്ഞ് മടങ്ങിയ ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവം; ED യോട് രാഷ്ട്രീയ വൈരാഗ്യമെന്ന് കോടതിയിൽ വാദം

    സിപിഐഎം പാർട്ടി ഓഫീസിനുള്ളിൽ പെരുമ്പാമ്പ്; സ്നേക്ക് റെസ്ക്യൂർ എത്തി പിടികൂടി

    സിപിഐഎം പാർട്ടി ഓഫീസിനുള്ളിൽ പെരുമ്പാമ്പ്; സ്നേക്ക് റെസ്ക്യൂർ എത്തി പിടികൂടി

    താമരശേരി സ്കൂളിൽ വിദ്യാര്‍ത്ഥി സ്‌കൂളില്‍ വാറ്റ് ചാരായം കൊണ്ടുവരുന്നത് മൂന്നാം തവണ, വാറ്റുകാരനായ രണ്ടാനച്ചൻ വിദേശത്തേക്ക് കടന്നു; പൊലീസിന് ഗുരുതര വീഴ്ച

    താമരശേരി സ്കൂളിൽ വിദ്യാര്‍ത്ഥി സ്‌കൂളില്‍ വാറ്റ് ചാരായം കൊണ്ടുവരുന്നത് മൂന്നാം തവണ, വാറ്റുകാരനായ രണ്ടാനച്ചൻ വിദേശത്തേക്ക് കടന്നു; പൊലീസിന് ഗുരുതര വീഴ്ച