ലക്ഷത്തിലേക്ക് ഇപ്പോള്‍ മുട്ടും; സ്വര്‍ണവില പവന് 86,000 രൂപ കടന്നു

സ്വര്‍ണവിലയില്‍ വന്‍ കുതിച്ചുചാട്ടം. ഒരു പവന്‍ സ്വര്‍ണവില കേരളത്തില്‍ ചരിത്രത്തിലാദ്യമായി 86000 രൂപ കടന്നു. പവന് 1040 രൂപയാണ് ഇന്ന് ഉയര്‍ന്നിരിക്കുന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 86,760 രൂപയായി. ഗ്രാമിന് 130 രൂപയാണ് ഇന്ന് വര്‍ധിച്ചിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് ഗ്രാമിന് 10,845 രൂപ എന്ന നിരക്കിലാണ് സ്വര്‍ണ വ്യാപാരം നടക്കുന്നത്. രണ്ട് ദിവസം കൊണ്ട് മാത്രം ഒരു പവന്‍ സ്വര്‍ണത്തിന്റെ വിലയിലുണ്ടായത് 2080 രൂപയുടെ വര്‍ധനയാണ്. (record gold rate kerala september 30)

ആഗോള സാഹചര്യങ്ങളാണ് സ്വര്‍ണവില കുതിച്ചുയരാന്‍ കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. യുഎസ് ഡോളര്‍ ദുര്‍ബലമാകുന്നത് ഉള്‍പ്പെടെ സ്വര്‍ണവില ഉയരാന്‍ കാരണമാകുന്നുണ്ട്. അതിനൊപ്പം നവരാത്രിയും മഹാനവമിയും ദീപാവലിയും ഉള്‍പ്പെടെയുള്ള വിശേഷ ദിവസങ്ങള്‍ വരാനിരിക്കുന്നതും ഡിമാന്റ് ഉയര്‍ത്തിയിട്ടുണ്ട്.

ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.

അതേസമയം, രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന് വില കുറഞ്ഞാല്‍ ഇന്ത്യയില്‍ വില കുറയണമെന്ന് നിര്‍ബന്ധമില്ല. രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങള്‍ ഇന്ത്യയിലെ സ്വര്‍ണവില നിശ്ചയിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കും.

Related Posts

നിപ ഭീതി ഒഴിഞ്ഞു: സമ്പർക്കപ്പട്ടികയിലെ എല്ലാവരും ക്വാറന്റൈൻ പൂർത്തിയാക്കി; മന്ത്രി കെ.മുരളീധരൻ
  • June 30, 2026

നിപാബാധിതന്റെ സമ്പർക്കപ്പട്ടികയിലെ എല്ലാവരും സുരക്ഷിതമായി ക്വാറന്റൈൻ പൂർത്തിയാക്കിയതായി ആരോഗ്യവകുപ്പ് മന്ത്രി കെ.മുരളീധരൻ അറിയിച്ചു. കൃത്യമായ രോഗനിർണയത്തിന്റെയും ശക്തമായ പ്രതിരോധ നടപടികളുടെയും വിജയമാണിത്. കൺടൈൻമെന്റ്സോൺ ഉൾപ്പെടെയുള്ള ജനങ്ങളുടെ ഉപജീവനവും സഞ്ചാരസ്വാതന്ത്ര്യവും തടസപ്പെടുത്തുന്ന നടപടിക്കളിലേക്കു കടക്കാതെ രോഗം നിയന്ത്രിക്കാൻ കഴിഞ്ഞത് കൂടുതൽ സന്തോഷം നൽകുന്നുവെന്ന്…

Continue reading
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുഖംമൂടി ധരിച്ച് മോഷണം; അഞ്ച് ലക്ഷം രൂപയുടെ 40 മൊബൈൽ ഫോണുകൾ കവർന്നു
  • June 30, 2026

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുഖംമൂടി ധരിച്ച് മോഷണം. അഞ്ച് ലക്ഷം രൂപ വിലമതിക്കുന്ന മൊബൈൽ ഫോണുകൾ കവർന്നു. രാജസ്ഥാനിലെ ഭീൽവാഡ ജില്ലയിൽ കഴിഞ്ഞ രാത്രിയാണ് കവർച്ച നടന്നത്. കരേഡ പട്ടണത്തിലെ ഒരു മൊബൈൽ കടയുടെ ഷട്ടർ കുത്തിത്തുറന്ന് 40 മൊബൈൽ ഫോണുകളാണ്…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

നിപ ഭീതി ഒഴിഞ്ഞു: സമ്പർക്കപ്പട്ടികയിലെ എല്ലാവരും ക്വാറന്റൈൻ പൂർത്തിയാക്കി; മന്ത്രി കെ.മുരളീധരൻ

നിപ ഭീതി ഒഴിഞ്ഞു: സമ്പർക്കപ്പട്ടികയിലെ എല്ലാവരും ക്വാറന്റൈൻ പൂർത്തിയാക്കി; മന്ത്രി കെ.മുരളീധരൻ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുഖംമൂടി ധരിച്ച് മോഷണം; അഞ്ച് ലക്ഷം രൂപയുടെ 40 മൊബൈൽ ഫോണുകൾ കവർന്നു

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുഖംമൂടി ധരിച്ച് മോഷണം; അഞ്ച് ലക്ഷം രൂപയുടെ 40 മൊബൈൽ ഫോണുകൾ കവർന്നു

സുഗതനെതിരെയുള്ള കേസുകൾ പൊലീസിന്റെ വ്യാജ സൃഷ്ടി, തിരുവനന്തപുരം നഗരസഭയിൽ ഭരണ സ്തംഭനം ഇല്ല; വി മുരളീധരൻ

സുഗതനെതിരെയുള്ള കേസുകൾ പൊലീസിന്റെ വ്യാജ സൃഷ്ടി, തിരുവനന്തപുരം നഗരസഭയിൽ ഭരണ സ്തംഭനം ഇല്ല; വി മുരളീധരൻ

സംസ്ഥാനത്ത് ശക്തമായ മഴ തുടരും: 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്

സംസ്ഥാനത്ത് ശക്തമായ മഴ തുടരും: 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്

കെ. സുധാകരന്റെ ‘തൂഫാൻ വാരിയർ’ കൊലപാതക ശ്രമത്തിന് പിടിയിൽ; ബാറില്‍ മദ്യപിച്ച് സംഘര്‍ഷമുണ്ടാക്കി യുവാവിനെതിരെ നടത്തിയത് ക്രൂര ആക്രമണം

കെ. സുധാകരന്റെ ‘തൂഫാൻ വാരിയർ’ കൊലപാതക ശ്രമത്തിന് പിടിയിൽ; ബാറില്‍ മദ്യപിച്ച് സംഘര്‍ഷമുണ്ടാക്കി യുവാവിനെതിരെ നടത്തിയത് ക്രൂര ആക്രമണം

അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന കൊള്ള: ചമ്പത് റായുടെ മൊഴിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്

അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന കൊള്ള: ചമ്പത് റായുടെ മൊഴിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്