നൃത്ത അധ്യാപകന്റെ മരണത്തിൽ ​ദുരൂഹത; ‘ശ്രീരാമകൃഷ്ണ മിഷൻ ആശുപത്രിയിലെ ജീവനക്കാർ മർദിച്ചു’; ആരോപണവുമായി കുടുംബം

നൃത്ത അധ്യാപകൻ തിരുവനന്തപുരം വെള്ളായണി സ്വദേശി മഹേഷിന്റെ മരണത്തിൽ വഴിത്തിരിവ്. മഹേഷിന്റെ മരണം മർദ്ദനമേറ്റെന്നാണ് സംശയം. ശരീരമാകെ മുറിവുകളും ചതവുകളും ഉണ്ടെന്ന് പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തിയിരുന്നു.

എന്നാൽ, പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ച് ഒരാഴ്ച കഴിഞ്ഞിട്ടും പൊലീസ് നടപടിയെടുത്തില്ലെന്നാണ് ആക്ഷേപം. ശ്രീരാമകൃഷ്ണ മിഷൻ ആശുപത്രിയിലെ ജീവനക്കാർ മഹേഷിനെ ക്രൂരമായി മർദ്ദിച്ചെന്ന് മഹേഷിന്റെ ബന്ധുക്കൾ ട്വന്റിഫോറിനോട് പറഞ്ഞു. കഴിഞ്ഞമാസം 7നാണ് മാനസിക വെല്ലുവിളികള്‍ നേരിടുന്നതിനെ തുടര്‍ന്നാണ് ശ്രീരാമകൃഷ്ണ മിഷൻ ആശുപത്രിയിലേക്ക് എത്തിക്കുന്നത്. എട്ടാം തീയതി മഹേഷ് വയലന്റ് ആയതിനെ തുടര്‍ന്ന് ആശുപത്രി ജീവനക്കാര്‍ മര്‍ദിച്ചു. അടുത്ത ദിവസവും ഏഴോളം പേര്‍ വീണ്ടും മര്‍ദിച്ചുവെന്നാണ് കുടുംബം പറയുന്നത്.

12ന് ആരോഗ്യം വഷളായതിനെ തുടര്‍ന്ന് മരണപ്പെടുകയായിരുന്നു. ഹൃദയാഘാടതത്തെ തുടര്‍ന്നാണ് മഹേഷിന്റെ മരണമെന്നായിരുന്നു ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നത്. എന്നാൽ പോസ്റ്റുമോർട്ടം റിപ്പോർ‌ട്ടിൽ‌ മഹേഷിന്റെ ശരീരത്തിൽ 22 ​ഗുരുതരമായ മുറിവുകൾ ഉണ്ടെന്നാണ് പറയുന്നത്. ശ്വാസകോശത്തില്‍ രക്തം കയറിയാണ് മരണം സംഭവിച്ചതെന്നാണ് മരണകാരണമായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. നെഞ്ചില്‍ വലിയ ക്ഷതമുണ്ടായിരുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

മഹേഷിനെ ആശുപത്രി ജീവനക്കാര്‍ മര്‍ദിക്കുന്നത് കണ്ടുവെന്നാണ് മാതാപിതാക്കള്‍ പറയുന്നത്. തങ്ങളെ അകത്ത് നിര്‍ത്താതെ പുറത്താക്കിയാണ് മഹേഷിനെ മര്‍ദിക്കുകയായിരുന്നു. തന്നെ ക്രൂരമായി മര്‍ദിച്ചെന്ന് മകന്‍ പറഞ്ഞിരുന്നെന്ന് അമ്മ പറയുന്നു. അതേസമയം ശ്രീരാമകൃഷ്ണ മിഷൻ ആശുപത്രി അധികൃതർ ആരോപണം നിഷേധിച്ചു.

Related Posts

‘കനത്ത ചൂടിന് ആശ്വാസം, കേരളത്തിൽ വേനൽ മഴ ശക്തമാകുന്നു’; വരുന്ന നാല് ദിവസം വ്യാപക മഴ ലഭിക്കും
  • March 30, 2026

കേരളത്തിൽ വേനൽ മഴ ശക്തമാകുന്നു. മഴ മുന്നറിയിപ്പ് പുതുക്കി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് മലപ്പുറം കോഴിക്കോട് ജില്ലകളിലും, നാളെ കോഴിക്കോട് കണ്ണൂർ കാസർഗോഡ് ജില്ലകളിലുമാണ് മുന്നറിയിപ്പ്. ഈ ജില്ലകളിൽ യെല്ലോ അലർട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ടെ ശക്തമായ മഴ ലഭിക്കുമെന്നാണ്…

Continue reading
‘വയനാട് ദുരന്തനിധി, ഒരു ആപ്പ് വെച്ച് പണം സ്വരൂപിച്ചു; ആ അക്കൗണ്ടിൽ നിന്ന് ഒരു രൂപ മാറിയിട്ടില്ല, പൂർണ ഉത്തരവാദിത്വം എനിക്കും KPCC പ്രസിഡന്റിനും’; വി ഡി സതീശൻ
  • March 30, 2026

വികസന വിഷയങ്ങളിൽ സംവാദമാകാം എന്ന മുഖ്യമന്ത്രിയുടെ മറുപടിയെ സ്വാഗതം ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അദ്ദേഹം പറയുന്ന സ്ഥലത്തും സമയത്തും സംവാദം ആകാം. 24 മണിക്കൂറ് മുൻപ് പറഞ്ഞാൽ മതി. നിയമസഭയിൽ ഗവൺമെൻറ് എതിരായി അതിശക്തമായി സംസാരിച്ചിട്ടുണ്ട്. ഏറ്റവും…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

‘ധനരാജ് രക്തസാക്ഷി ഫണ്ട് മുൻ ഏരിയ സെക്രട്ടറിയുടെ അക്കൗണ്ടിലേക്ക് മാറ്റി’; തെളിവ് പുറത്തുവിട്ട് വി കുഞ്ഞികൃഷ്ണൻ

‘ധനരാജ് രക്തസാക്ഷി ഫണ്ട് മുൻ ഏരിയ സെക്രട്ടറിയുടെ അക്കൗണ്ടിലേക്ക് മാറ്റി’; തെളിവ് പുറത്തുവിട്ട് വി കുഞ്ഞികൃഷ്ണൻ

‘ഔദ്യോഗിക പദവിയിൽ നിന്ന് ഉടൻ നീക്കണം, പെരുമാറ്റച്ചട്ടം ലംഘിച്ചു’; പി സരിനെതിരെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി

‘ഔദ്യോഗിക പദവിയിൽ നിന്ന് ഉടൻ നീക്കണം, പെരുമാറ്റച്ചട്ടം ലംഘിച്ചു’; പി സരിനെതിരെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി

‘ഭരണം കിട്ടിയില്ലെങ്കിലും അമ്പലപ്പുഴ ജയിക്കണമെന്നത് പ്രവർത്തകരുടെ വികാരം’; എച്ച് സലാം

‘ഭരണം കിട്ടിയില്ലെങ്കിലും അമ്പലപ്പുഴ ജയിക്കണമെന്നത് പ്രവർത്തകരുടെ വികാരം’; എച്ച് സലാം

‘UDF ക്ഷേമപെൻഷൻ 3000 രൂപയായി ഉയർത്തും, കേരളത്തിൽ ഒരു വനിത മുഖ്യമന്ത്രി ഉണ്ടാകണം എന്ന് ആഗ്രഹിക്കുന്നു’; രാഹുൽ ഗാന്ധി