എന്താണ് കിഡ്നി ഫൈബ്രോസിസ് ? പ്രതിരോധം എങ്ങനെ, അറിയാം

വൃക്ക രോഗികളുടെ എണ്ണം ദിനംപ്രതി വർധിച്ച് വരികയാണ്. രോഗനിർണയം വൈകുന്നതും ,കൃത്യമായ ചികിത്സ ലഭിക്കാത്തതുമാണ് വൃക്ക രോഗികളുടെ എണ്ണം വർധിക്കുന്നതിന് കാരണം. വൃക്കകളുടെ പ്രവർത്തനം തകരാറിലാകുമ്പോൾ തന്നെ ശരീരം ചില സൂചനകൾ നൽകാറുണ്ട്. ഇവ കണ്ട് തുടങ്ങുമ്പോൾ പലരും കരുതുന്നത് വൃക്കയിലെ കല്ലുകൾ ,അണുബാധ , എന്നിവയാണ് ഇതിന് കാരണമെന്നാണ്. എന്നാൽ അധികം ആരും തിരിച്ചറിയാതെ പോകുന്ന ഒരു അസുഖമാണ് കിഡ്നി ഫൈബ്രോസിസ്.

കിഡ്നി ഫൈബ്രോസിസ്

വൃക്കകൾക്ക് തകരാർ സംഭവിക്കുമ്പോൾ, ശരീരം അവ നന്നാക്കാൻ ശ്രമിക്കുന്നു. ഇത് സ്കാർ ടിഷ്യുവിന്റെ ഉത്പാദനത്തിന് കാരണമാകുന്നു. ഇത് ഒരു സാധാരണ പ്രോസസ്സ് ആണ്. എന്നാൽ ഇവ ആവർത്തിച്ച് സംഭവിക്കുകയോ , അല്ലെങ്കിൽ മാറാതിരിക്കുകയോ ചെയ്യുമ്പോൾ സ്കാർ ടിഷ്യു അടിഞ്ഞ് കൂടുകയും ക്രമേണ ഫൈബ്രോസിസായി മാറുകയും ചെയ്യും. ഇത് മാലിന്യങ്ങൾ ഫിൽറ്റർ ചെയ്യുന്നതിനും ശരീരത്തിലെ ദ്രാവക സന്തുലിതാവസ്ഥ നിലനിർത്തുന്നതിന് തടസ്സമാവുകയും ചെയ്യും. ക്രോണിക് കിഡ്‌നി ഡിസീസ് (CKD ), പ്രമേഹം ,ഉയർന്ന രക്തസമ്മർദ്ദം , എന്നിവ ഫൈബ്രോസിസിന് കാരണമാകും.

രോഗലക്ഷണങ്ങൾ പ്രകടമാകുന്നതിന് കാലതാമസമെടുക്കുന്നതിൽ പലപ്പോഴും ഇത് തിരിച്ചറിയാറില്ല. കിഡ്നി ഫൈബ്രോസിസ്‌ ഉണ്ടായാൽ രോഗികൾക്ക് കടുത്ത ക്ഷീണമോ, കാലുകൾക്ക് വീക്കമോ അനുഭവപ്പെടാം. ഇവ മറ്റ് അസുഖങ്ങളുടെയും ലക്ഷണങ്ങളായി കണകാക്കപെടുന്നതിനാൽ ആരും അത്ര ഗൗരവമായി കാണാറില്ല. ഇത് കാരണങ്ങൾ കൂടുതൽ വഷളാക്കും. രോഗം കണ്ടെത്തി കഴിഞ്ഞാൽ പൂർണമായും ചികിത്സിച്ച് ഭേദമാക്കുക വളരെ ബുദ്ധിമുട്ടാണ്. അതിനാൽ രോഗത്തെ പ്രതിരോധിക്കാൻ ശ്രമിക്കേണ്ടതാണ്. ഇതിനായി രക്തസമ്മർദ്ദവും ,രക്തത്തിലെ ഗ്ലുക്കോസിന്റെ അളവും നിയന്ത്രിക്കുക , കൃത്യമായ ഡയറ്റ് ഫോളോ ചെയ്യുകയും ,സോഡിയത്തിന്റെ അളവ് കുറയ്ക്കുകയും ചെയ്യുക ,വൃക്കകളുടെ പ്രവർത്തനത്തെ തകരാറിലാക്കുന്ന മരുന്നുകൾ ഒഴിവാക്കുക.

Related Posts

ആതിര ഇന്ത്യന്‍ റഗ്ബി ടീമില്‍; മലയാളി സാന്നിധ്യം ആദ്യം
  • May 13, 2026

ഇന്ത്യന്‍ വനിതാ റഗ്ബി ടീമില്‍ ആദ്യമായി മലയാളി സാന്നിധ്യം.പാലക്കാട്ടു നിന്നുള്ള ഇരുപത്തിമൂന്നുകാരി കെ.പി. ആതിരയാണ് ചരിത്രനേട്ടക്കാരി. മേയ് 16, 17 തീയതികളില്‍ ഉസ്ബക്കിസ്ഥാനിലെ താഷ്‌കന്റില്‍ നടക്കുന്ന സെന്‍ട്രല്‍ ആന്‍ഡ് സൗത്ത് ഏഷ്യന്‍ റഗ്ബി ചാംപ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമിലാണ് ആതിര സ്ഥാനം നേടിയത്.…

Continue reading
എത്രയും പ്രിയപ്പെട്ട കേരളമേ, ഞാൻ ശൂന്യമാണ്; ഖജനാവിൽ നിന്നൊരു കത്ത്
  • May 6, 2026

എത്രയും സ്നേഹം നിറഞ്ഞ കേരളത്തിലെ ജനങ്ങൾ വായിച്ചറിയാൻ,എന്നും നിറഞ്ഞ മനസോടെ നിങ്ങളുടെ ആവശ്യങ്ങളിൽ അത്താണിയാകണമെന്ന് എനിക്കേറെ ആഗ്രഹമുണ്ട്. ഉത്സവകാലങ്ങളുടെ പ്രതിധ്വനി പണത്തിന്റെയും അന്നത്തിന്റെയും രൂപത്തിൽ നിങ്ങളിലേക്കെത്തിക്കുന്നതാണെന്റെ സന്തോഷം. കൃത്യസമയത്ത് ശന്പളവും പെൻഷനുമെത്തിക്കുക, കോൺട്രാക്ടർമാർക്ക് സമയത്തിന് പണം നൽകുക,തദ്ദേശ സ്ഥാപനങ്ങൾക്ക് ഫണ്ട് യഥേഷ്ടം…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

‘ക്ളീൻ പൊളിറ്റിക്സ് ചെയ്യുമെന്ന് പറഞ്ഞാണ് TVK വന്നത്,എന്നാൽ നടത്തുന്നത് ഡെർട്ടി പൊളിറ്റിക്സ്’; വിജയ്‌ക്കെതിരെ എം കെ സ്റ്റാലിൻ

‘ക്ളീൻ പൊളിറ്റിക്സ് ചെയ്യുമെന്ന് പറഞ്ഞാണ് TVK വന്നത്,എന്നാൽ നടത്തുന്നത് ഡെർട്ടി പൊളിറ്റിക്സ്’; വിജയ്‌ക്കെതിരെ എം കെ സ്റ്റാലിൻ

ഇന്ധന പ്രതിസന്ധി; പ്രധാനമന്ത്രിയുടെ അകമ്പടി വാഹനങ്ങൾ വെട്ടിക്കുറച്ചു

ഇന്ധന പ്രതിസന്ധി; പ്രധാനമന്ത്രിയുടെ അകമ്പടി വാഹനങ്ങൾ വെട്ടിക്കുറച്ചു

വിഡി സതീശന് ഐക്യദാർഢ്യം: വീട്ടിലേക്ക് നേതാക്കളുടെയും അണികളുടെയും ഒഴുക്ക്

വിഡി സതീശന് ഐക്യദാർഢ്യം: വീട്ടിലേക്ക് നേതാക്കളുടെയും അണികളുടെയും ഒഴുക്ക്

കേരള മുഖ്യമന്ത്രി പ്രഖ്യാപനം, നിർണ്ണായക കൂടിക്കാഴ്ച; രാഹുൽ- ഖർഗെ കൂടിക്കാഴ്ച വൈകിട്ട് 5.30 ന്

കേരള മുഖ്യമന്ത്രി പ്രഖ്യാപനം, നിർണ്ണായക കൂടിക്കാഴ്ച; രാഹുൽ- ഖർഗെ കൂടിക്കാഴ്ച വൈകിട്ട് 5.30 ന്

മലപ്പുറത്ത്‌ മിന്നലേറ്റ് മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ധനസഹായം: ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു

മലപ്പുറത്ത്‌ മിന്നലേറ്റ് മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ധനസഹായം: ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു

സ്പോർട്സ് കൗൺസിൽ ആസ്ഥാനത്ത് എ സി പൊട്ടിത്തെറിച്ചു, 2 പേർക്ക് പരുക്ക്

സ്പോർട്സ് കൗൺസിൽ ആസ്ഥാനത്ത് എ സി പൊട്ടിത്തെറിച്ചു, 2 പേർക്ക് പരുക്ക്