കെ ജെ ഷൈനിന്റെ പരാതി; കേസെടുത്ത് ആലുവ സൈബര്‍ പൊലീസ്

സിപിഐഎം നേതാവ് കെ ജെ ഷൈനിന്റെ അധിക്ഷേപ പരാതിയില്‍ കേസെടുത്ത് പൊലീസ്. ആലുവ സൈബര്‍ സ്റ്റേഷനിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. സമൂഹമാധ്യമങ്ങളിലൂടെ സ്ത്രീത്വത്തെ അപമാനിച്ചതിനാണ് കേസ്. അപകീര്‍ത്തിപരമായി വാര്‍ത്ത നല്‍കിയ യൂട്യൂബ് ചാനലിനെതിരെയും പത്രത്തിനെതിരെയും അഞ്ച് കോണ്‍ഗ്രസ് അനുകൂല വെബ് പോര്‍ട്ടലുകള്‍ക്കും എതിരെയാണ് കേസെടുത്തത്. കെ ജെ ഷൈനിന്റെ വീട്ടിലെത്തി, അന്വേഷണ സംഘം മൊഴി രേഖപ്പെടുത്തുകയാണ്.

ഒരു മണിക്കൂറോളമാണ് പൊലീസ് ഷൈനിന്റെ മൊഴിയെടുത്തത്. തെളിവുകളും താന്‍ അനുഭവിച്ച വിഷമതകളും പൊലീസിനോട് പറഞ്ഞുവെന്ന് ഷൈന്‍ വ്യക്തമാക്കി. സൈബര്‍ ആക്രമണം നടത്തിയതില്‍ വ്യക്തിപരമായി അറിയാവുന്ന ആളുകളുമുണ്ടെന്നും അധികവും കോണ്‍ഗ്രസ് ഹാന്‍ഡിലുകളില്‍ നിന്നെന്നും ഷൈന്‍ പറഞ്ഞു.

അതേസമയം, സമൂഹമാധ്യമങ്ങളില്‍ തുടരുന്ന സൈബര്‍ ആക്രമണത്തില്‍ വി ഡി സതീശനെ ഉന്നം വയ്ക്കുകയാണ് കെ ജെ ഷൈന്‍. ഒരു ബോംബ് പൊട്ടുമെന്ന് പ്രാദേശിക കോണ്‍ഗ്രസ് നേതാവ് മുന്നറിയിപ്പ് നല്‍കിയെന്ന് കെ ജെ ഷൈന്‍ പറഞ്ഞു. ആദ്യം പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ നടന്നത് ഹീനമായ സൈബര്‍ ആക്രമണം. വ്യാജ ആരോപണങ്ങള്‍ക്ക് പിന്നില്‍ പറവൂരിലെ ചില കേന്ദ്രങ്ങള്‍ എന്ന് കെ ജെ ഷൈനിന്റെ ഭര്‍ത്താവ് ഡൈന്യൂസ് തോമസും ആരോപിച്ചു. എന്നാല്‍ ആരോപണം വി ഡി സതീശന്‍ തള്ളി.

വ്യാജപ്രചാരണത്തിന് പിന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ഗോപാലകൃഷ്ണനെന്നും അധിക്ഷേപിച്ചവരെ നിയമപരമായി നേരിടുമെന്നും വൈപ്പിന്‍ എംഎല്‍ കെ എന്‍ ഉണ്ണികൃഷ്ണനും പറഞ്ഞു. കെ ജെ ഷൈനിന്റെ പേര് പറയാതെ പോസ്റ്റ് പങ്കുവെച്ചുവെന്ന് കോണ്‍ഗ്രസ് പ്രാദേശിക ഗോപാലകൃഷ്ണന്‍ സമ്മതിച്ചു. എന്നാല്‍ വിവാദത്തിന്റെ ഉറവിടം സിപിഐഎം ആണെന്നും ഇയാള്‍ പറഞ്ഞു.

Related Posts

‘സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്തു, സ്വകാര്യ വ്യക്തിക്ക് ലാഭമുണ്ടാക്കാനായിരുന്നു നീക്കം’; മന്ത്രി ഒജെ ജനീഷ്
  • August 12, 2026

മെസ്സിയുമായി ബന്ധപ്പെട്ട വിവാദത്തിൽ മുൻമന്ത്രിയുടെ വാദങ്ങൾ തള്ളി കായിക മന്ത്രി ഒജെ ജനീഷ്. സർക്കാരിന് പണം നഷ്ടപ്പെട്ടില്ലെന്ന വാദത്തിൽ കഴമ്പില്ല. സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്താണ് ഇടപാടുകൾ നടത്തിയത്. 20 ദിവസം മുൻപ് മാത്രം റജിസ്റ്റർ ചെയ്ത കമ്പനിയുടെ പശ്ചാത്തലം പരിശോധന…

Continue reading
മുട്ടിൽ മരംമുറി കേസ്: പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ വാറണ്ട് പുറപ്പെടുവിച്ച് കോടതി
  • August 11, 2026

മുട്ടിൽ മരംമുറിക്കേസിൽ എറണാകുളം അമ്പലമേട് പൊലീസ് എടുത്ത കേസിൽ പ്രതികൾക്ക് വാറണ്ട്. ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതിയാണ് പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്ക് വാറണ്ട് പുറപ്പെടുവിച്ചത്. പ്രതികൾ കോടതിയിൽ ഹാജരാകാത്ത സാഹചര്യത്തിലാണ് കോടതി വാറണ്ട് പുറപ്പെടുവിച്ചത്. മുട്ടിൽ നിന്ന് മരംമുറിച്ച് അമ്പലമേടുള്ള തടി ഫാക്ടറിയിലെത്തിച്ചതാണ്…

Continue reading

You Missed

‘സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്തു, സ്വകാര്യ വ്യക്തിക്ക് ലാഭമുണ്ടാക്കാനായിരുന്നു നീക്കം’; മന്ത്രി ഒജെ ജനീഷ്

‘സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്തു, സ്വകാര്യ വ്യക്തിക്ക് ലാഭമുണ്ടാക്കാനായിരുന്നു നീക്കം’; മന്ത്രി ഒജെ ജനീഷ്

ഫേസ്ബുക്കിലൂടെ വെല്ലുവിളിച്ചതും പോസ്റ്റിട്ടതും താന്‍ തന്നെയെന്ന് അര്‍ജുന്‍ ആയങ്കി; അര്‍ജുന്റെ ഐ ഫോണ്‍ കണ്ടെത്തി പൊലീസ്

ഫേസ്ബുക്കിലൂടെ വെല്ലുവിളിച്ചതും പോസ്റ്റിട്ടതും താന്‍ തന്നെയെന്ന് അര്‍ജുന്‍ ആയങ്കി; അര്‍ജുന്റെ ഐ ഫോണ്‍ കണ്ടെത്തി പൊലീസ്

നീറ്റ് ചോദ്യപേപ്പർ ചോർച്ച കേസ്: കോച്ചിംഗ് സെന്റർ ഉടമയുടെ മകന് 132 ചോദ്യങ്ങളും ഉത്തരങ്ങളും ചോർത്തി; കുറ്റപത്രം

നീറ്റ് ചോദ്യപേപ്പർ ചോർച്ച കേസ്: കോച്ചിംഗ് സെന്റർ ഉടമയുടെ മകന് 132 ചോദ്യങ്ങളും ഉത്തരങ്ങളും ചോർത്തി; കുറ്റപത്രം

പരീക്ഷാ മൂല്യനിര്‍ണയത്തിലെ പിഴവുകള്‍; പരിഹാര നടപടികളുമായി കേരള സര്‍വകലാശാല; നടപടി ട്വന്റിഫോര്‍ വാര്‍ത്തയ്ക്ക് പിന്നാലെ

പരീക്ഷാ മൂല്യനിര്‍ണയത്തിലെ പിഴവുകള്‍; പരിഹാര നടപടികളുമായി കേരള സര്‍വകലാശാല; നടപടി ട്വന്റിഫോര്‍ വാര്‍ത്തയ്ക്ക് പിന്നാലെ

‘സ്ത്രീ ധരിക്കുന്ന വസ്ത്രം ലൈംഗികാതിക്രമത്തിന് ന്യായീകരണമല്ല; ആൺകുട്ടികളെ നന്നായി പെരുമാറാൻ പഠിപ്പിക്കൂ’; ഡൽഹി ഹൈക്കോടതി

‘സ്ത്രീ ധരിക്കുന്ന വസ്ത്രം ലൈംഗികാതിക്രമത്തിന് ന്യായീകരണമല്ല; ആൺകുട്ടികളെ നന്നായി പെരുമാറാൻ പഠിപ്പിക്കൂ’; ഡൽഹി ഹൈക്കോടതി

ഇറാന്‍ സംഘര്‍ഷം: മധ്യസ്ഥ ചര്‍ച്ചകള്‍ക്കായി പാകിസ്താന്‍ ആഭ്യന്തര മന്ത്രി മൊഹ്‌സിന്‍ നഖ്‌വി ഇറാനില്‍

ഇറാന്‍ സംഘര്‍ഷം: മധ്യസ്ഥ ചര്‍ച്ചകള്‍ക്കായി പാകിസ്താന്‍ ആഭ്യന്തര മന്ത്രി മൊഹ്‌സിന്‍ നഖ്‌വി ഇറാനില്‍