‘വേടനെതിരെ ഗൂഢാലോചന നടക്കുന്നു’; മുഖ്യമന്ത്രിക്ക് കുടുംബം നൽകിയ പരാതിയിൽ അന്വേഷണം

വേടനെതിരെ ഗൂഢാലോചന നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി കുടുംബം മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ അന്വേഷണം. മുഖ്യമന്ത്രിക്ക് ലഭിച്ച പരാതി കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്ക് കൈമാറി. പരാതിയിൽ അന്വേഷണം നടത്താൻ തൃക്കാക്കര എസിപിക്ക് കമ്മീഷണർ നിർദേശം നൽകി.തൃക്കാക്കര പൊലീസ് വേടനെതിരെയുള്ള ബലാത്സംഗക്കേസ് രജിസ്റ്റർ ചെയ്തിരുന്നു.”തുടർച്ചയായ പരാതികൾ വേടനെ നിശ്ശബ്ദനാക്കാനാണ്” എന്നായിരുന്നു കുടുംബത്തിന്റെ ആരോപണം.

ഒരുരുകൂട്ടം ആളുകൾ വേടന്‍റെ രാഷ്ട്രീയത്തിൽ അസ്വസ്ഥരാണെന്ന് സഹോദരൻ ഹരിദാസ് പറഞ്ഞിരുന്നു. കുടുംബം ട്രോമയിലൂടെ കടന്നുപോകുകയാണ്. കുടുംബം അനുഭവിക്കുന്ന മാനസിക പ്രയാസത്തെ കുറിച്ചാണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയതെന്നും ആരുടെയും പേരെടുത്തു പറഞ്ഞ് നൽകിയ പരാതി അല്ലെന്നും ഹരിദാസ് പറഞ്ഞിരുന്നു.

“കേസിനു പിന്നാലെ കേസ് വരുമ്പോൾ കുടുംബത്തിന് വലിയ ബുദ്ധിമുട്ടാണ്. അനിയത്തിയും അച്ഛനുമൊക്കെ ഉൾപ്പെടുന്ന ചെറിയ കുടുംബമാണ്. ആദ്യമായാണ് ഇത്തരം അനുഭവങ്ങളെല്ലാം. ട്രോമയിലൂടെയാണ് കടന്നുപോകുന്നത്. കുടുംബം ഇല്ലാതാക്കാനാണ് ശ്രമം. ആരാണ് വേട്ടയാടുന്നതെന്ന് അറിയില്ല. വേടന്‍റെ രാഷ്ട്രീയം ആർക്കാണ് ബുദ്ധിമുട്ടുണ്ടാക്കുന്നതെന്ന് അറിയില്ല. കേസുകൾ ബാധിക്കുന്നത് ഞങ്ങളെ മാത്രമല്ല. കൂടെയുള്ള ഒരുപാട് പേരെക്കൂടിയാണ്. പുതിയ തലമുറ അയ്യങ്കാളിയേയും അംബേദ്കറെയും അറിയരുതെന്ന് ആഗ്രഹിക്കുന്നവരാണ് തുടർച്ചയായി കേസ് കൊടുക്കുന്നത്. ഒരുകൂട്ടം ആളുകൾ വേടന്‍റെ രാഷ്ട്രീയത്തിൽ അസ്വസ്ഥരാണ്. മാധ്യമങ്ങളും പൊലീസും ഭരണകൂടവും നീതിപീഠവും കൂടെ നിൽക്കുന്നുണ്ട്. അത് എപ്പോഴും അങ്ങനെ ആകുമെന്നാണ് പ്രതീക്ഷ” -ഹരിദാസ് പറഞ്ഞിരുന്നു.

Related Posts

‘LDF അധികാരത്തിൽ മൂന്നാമതും വരരുത് എന്ന് പറയുന്നതിൽ ശരികേടുണ്ട്’; മന്ത്രി വി ശിവൻകുട്ടി
  • February 10, 2026

തുടർഭരണത്തിന് എതിരെ നിലപാടെടുത്ത സാഹിത്യ അക്കാദമി ചെയർപേഴ്സൺ കെ സച്ചിദാനന്ദന് എതിരെ മന്ത്രി വി ശിവൻകുട്ടി. കണ്ണുമടച്ച് ഇടതുപക്ഷ ജനാധിപത്യ മുന്നണി അധികാരത്തിൽ മൂന്നാമതും വരരുത് എന്ന് പറയുന്നതിൽ ശരികേടുണ്ട്. രാഷ്ട്രീയ പ്രശ്നങ്ങളിൽ ഇടപെടാതെയാണ് സച്ചിദാനന്ദൻ പരാമർശം നടത്തിയതെന്നും വി ശിവൻകുട്ടി…

Continue reading
മുട്ടിൽ മരംമുറി: 36 കേസുകളിൽ കുറ്റപത്രം സമർപ്പിച്ച് പൊലീസ്
  • February 10, 2026

മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട 36 കേസുകളിൽ കുറ്റപത്രം സമർപ്പിച്ച് പൊലീസ്. ഇതോടെ അഗസ്റ്റിൽ സഹോദരങ്ങൾ പ്രതിയായ മുഴുവൻ കേസിലും കുറ്റപത്രമായി. റോജി അഗസ്റ്റിൻ, ആന്റോ അഗസ്‌റ്റിൻ, ജോസുകുട്ടി അഗസ്റ്റിൽ എന്നിവരാണ് മുഖ്യപ്രതികൾ. ബത്തേരി ജുഡീഷ്യൽ ഫസ്‌റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ബേപ്പൂർ തുറമുഖം പോർട്ട് സിറ്റിയാക്കും, 100 കോടിയുടെ വികസനം; മന്ത്രിസഭാ യോഗത്തിൽ തീരുമാനം

ബേപ്പൂർ തുറമുഖം പോർട്ട് സിറ്റിയാക്കും, 100 കോടിയുടെ വികസനം; മന്ത്രിസഭാ യോഗത്തിൽ തീരുമാനം

തീ തുപ്പിയുള്ള കാറിൻ്റെ അഭ്യാസ പ്രകടനം: ഉടമയുടെ ലൈൻസ് സസ്പെൻഡ് ചെയ്യും; മോഡിഫിക്കേഷൻ നടത്തിയത് വരുമാനം നേടാനായി

തീ തുപ്പിയുള്ള കാറിൻ്റെ അഭ്യാസ പ്രകടനം: ഉടമയുടെ ലൈൻസ് സസ്പെൻഡ് ചെയ്യും; മോഡിഫിക്കേഷൻ നടത്തിയത് വരുമാനം നേടാനായി

ശബരിമല സ്വർണക്കൊള്ള: എസ് ജയശ്രീക്ക് മുൻകൂർ ജാമ്യമില്ല

ശബരിമല സ്വർണക്കൊള്ള: എസ് ജയശ്രീക്ക് മുൻകൂർ ജാമ്യമില്ല

ആഗോള അയ്യപ്പസംഗമം; തിരുവിതാംകൂർ ദേവസ്വം ബോർഡിന് 3.4 കോടി രൂപയുടെ നഷ്ടം?

ആഗോള അയ്യപ്പസംഗമം; തിരുവിതാംകൂർ ദേവസ്വം ബോർഡിന് 3.4 കോടി രൂപയുടെ നഷ്ടം?

ഔദ്യോഗിക ചടങ്ങുകളിൽ ഇനി വന്ദേമാതരം ആലപിക്കുന്നത് നിർബന്ധം: ഉത്തരവിറക്കി ആഭ്യന്തരമന്ത്രാലയം

ഔദ്യോഗിക ചടങ്ങുകളിൽ ഇനി വന്ദേമാതരം ആലപിക്കുന്നത് നിർബന്ധം: ഉത്തരവിറക്കി ആഭ്യന്തരമന്ത്രാലയം

ശബരിമല സ്വർണകൊള്ള; എൻ വാസുവിന്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്; കൂടുതൽ പേർക്ക് നോട്ടീസ് അയക്കാൻ ED

ശബരിമല സ്വർണകൊള്ള; എൻ വാസുവിന്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്; കൂടുതൽ പേർക്ക് നോട്ടീസ് അയക്കാൻ ED