‘വംശീയ ഭീഷണി രാജ്യത്ത് വെച്ചുപൊറുപ്പിക്കില്ല; ദേശീയ പതാക അക്രമത്തിന് മറയാക്കാൻ വിട്ടുകൊടുക്കില്ല’; ബ്രിട്ടീഷ് പ്രധാനമന്ത്രി

വംശീയ ഭീഷണി രാജ്യത്ത് വെച്ചുപൊറുപ്പിക്കില്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കിയർ സ്റ്റാമർ. തീവ്രവലതുപക്ഷവാദിയായ ടോമി റോബിൻസണിന്റെ നേതൃത്വത്തിൽ നടന്ന കുടിയേറ്റവിരുദ്ധ റാലിക്ക് പിന്നാലെയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ പ്രതികരണം. യുണൈറ്റ് ദ കിങ്ഡം എന്ന പേരിൽ നടന്ന റാലിക്കിടെ പരക്കെ അക്രമം അരങ്ങേറിയിരുന്നു.

തീവ്രവലതുപക്ഷവാദിയായ ടോമി റോബിൻസൺ നേതൃത്വം നൽകിയ കുടിയേറ്റ വിരുദ്ധറാലിയിൽ പതിനായിരക്കണക്കിന് പേർ പങ്കെടുത്തിരുന്നു. റാലിയിൽ വ്യാപകമായ അക്രമം അരങ്ങേറി. പ്രധാനമന്ത്രിയുടെ കുടിയേറ്റനയങ്ങൾക്കും ലോബർപാർട്ടിക്കും എതിരെയാണ് റാലി സംഘടിപ്പിച്ചത്. എന്നാൽ രാജ്യത്തിന്‍റെ ദേശീയ പതാക അക്രമത്തിന് മറയാക്കാൻ വിട്ടുകൊടുക്കില്ലെന്ന് കിയർ സ്റ്റാമർ വ്യക്തമാക്കി. രാജ്യത്തിന്‍റെ സംസ്കാരത്തിനും വൈവിധ്യത്തിനും കോട്ടം വരുത്തുന്ന ഒരു നടപടിയും അനുവദിക്കില്ല. വംശീയ അധിക്ഷേപത്തിനെതിരെ കടുത്ത നടപടിയുണ്ടാകുമെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി പറഞ്ഞു.

ഇന്നലെയുണ്ടായ അക്രമങ്ങളിൽ നിരവധിപേർക്ക് പരുക്കേറ്റു. പ്രതിഷേധക്കാരെ തടയാനെത്തിയ പൊലീസ് ക്രൂരമർദനത്തിന് ഇരയായി. സംഭവത്തിൽ സ്ത്രീകൾ ഉൾപ്പെടെ ഇരുപത്തിഅഞ്ചോളം പേരെ അറസ്റ്റ് ചെയ്തു. ലോകരാഷ്ട്രങ്ങളെ അമ്പരപ്പിച്ച്, ഇന്ത്യാക്കാരുടെയടക്കം ആശങ്ക വർധിപ്പിക്കുന്നതായിരുന്നു പതിനായിരങ്ങൾ പങ്കെടുത്ത കുടിയേറ്റ വിരുദ്ധ റാലി. തീവ്ര ദേശീയവാദിയും ഇസ്ലാം വിരുദ്ധനുമായ സ്റ്റീഫൻ യാക്സ്ലി-ലെനൻ എന്ന ടോമി റോബിൻസൺ ബ്രിട്ടനിൽ ഏറ്റവും സ്വാധീനമുള്ള തീവ്ര വലത് പാർട്ടി ഇംഗ്ലീഷ് ഡിഫൻസ് ലീഗിന്‍റെ സ്ഥാപക നേതാവാണ്.

Related Posts

പൊലീസിനെതിരെ പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നുവെന്ന് കെ പി ഉദയഭാനു; ന്യായീകരിച്ച് രാജു എബ്രഹാം
  • August 14, 2026

പൊലീസുകാർക്കെതിരായ ഭീഷണിപ്രസംഗത്തെ ന്യായീകരിച്ച് സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം കെ പി ഉദയഭാനു. കേസ് കാണിച്ച് വിരട്ടരുതെന്നും പൊലീസിനെതിരെ പറഞ്ഞതിൽ ഉറച്ചുനിൽക്കുകയാണെന്നുമാണ് കെ പി ഉദയഭാനുവിന്റെ പ്രതികരണം. ഉദയഭാനുവിനെ ന്യായീകരിച്ച് സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാമും രംഗത്തെത്തി. ക്രിമിനൽ…

Continue reading
‘സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്തു, സ്വകാര്യ വ്യക്തിക്ക് ലാഭമുണ്ടാക്കാനായിരുന്നു നീക്കം’; മന്ത്രി ഒജെ ജനീഷ്
  • August 12, 2026

മെസ്സിയുമായി ബന്ധപ്പെട്ട വിവാദത്തിൽ മുൻമന്ത്രിയുടെ വാദങ്ങൾ തള്ളി കായിക മന്ത്രി ഒജെ ജനീഷ്. സർക്കാരിന് പണം നഷ്ടപ്പെട്ടില്ലെന്ന വാദത്തിൽ കഴമ്പില്ല. സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്താണ് ഇടപാടുകൾ നടത്തിയത്. 20 ദിവസം മുൻപ് മാത്രം റജിസ്റ്റർ ചെയ്ത കമ്പനിയുടെ പശ്ചാത്തലം പരിശോധന…

Continue reading

You Missed

തിരങ്ക യാത്രയില്‍ പങ്കെടുക്കുന്നതില്‍ നിന്ന് തടഞ്ഞു

തിരങ്ക യാത്രയില്‍ പങ്കെടുക്കുന്നതില്‍ നിന്ന് തടഞ്ഞു

കർണാടകയിലെ ചാമരാജ് നഗറിൽ 3 പേരെ വനംവകുപ്പ് ഉദ്യോഗസ്ഥർ വെടിവെച്ചുകൊന്നു

കർണാടകയിലെ ചാമരാജ് നഗറിൽ 3 പേരെ വനംവകുപ്പ് ഉദ്യോഗസ്ഥർ വെടിവെച്ചുകൊന്നു

വന്ദേമാതരം ആലപിച്ച സംഭവം; കോൺഗ്രസ് പ്രത്യയശാസ്ത്ര ശൂന്യതയിൽ, എ എ റഹീം എം പി

വന്ദേമാതരം ആലപിച്ച സംഭവം; കോൺഗ്രസ് പ്രത്യയശാസ്ത്ര ശൂന്യതയിൽ, എ എ റഹീം എം പി

വന്ദേമാതരം ആലപിച്ച സംഭവം; കോൺഗ്രസ് പ്രത്യയശാസ്ത്ര ശൂന്യതയിൽ, എ എ റഹീം എം പി

വന്ദേമാതരം ആലപിച്ച സംഭവം; കോൺഗ്രസ് പ്രത്യയശാസ്ത്ര ശൂന്യതയിൽ, എ എ റഹീം എം പി

എഴുകുംവയൽ ഇരട്ട കൊലപാതകം: തെളിവെടുപ്പിനിടെ അമ്മയെ അന്വേഷിച്ച് പ്രതി

എഴുകുംവയൽ ഇരട്ട കൊലപാതകം: തെളിവെടുപ്പിനിടെ അമ്മയെ അന്വേഷിച്ച് പ്രതി

സംസ്ഥാനത്ത് കാലവർഷ മഴയിൽ കുറവ്

സംസ്ഥാനത്ത് കാലവർഷ മഴയിൽ കുറവ്