എഐ വിസ്മയത്തിൽ 3D ചിത്രങ്ങൾ, സോഷ്യൽ മീഡിയ കീഴടക്കി ‘നാനോ ബനാന ട്രെൻഡ്’

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇന്റർനെറ്റിൽ ഏറ്റവും പുതിയ തരംഗമായി മാറിയിരിക്കുകയാണ് ‘നാനോ ബനാന’ എന്ന AI ട്രെൻഡ്. ഗൂഗിളിന്റെ AI ടൂളായ ജെമിനി 2.5 ഫ്ലാഷ് ഇമേജ് ഉപയോഗിച്ച് സൃഷ്ടിക്കുന്ന മനോഹരമായ 3D ഫിഗറൈനുകൾക്കാണ് ഓൺലൈൻ ലോകം ഈ പേര് നൽകിയിരിക്കുന്നത്. ഇൻസ്റ്റഗ്രാം, ടിക് ടോക്, എക്സ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിൽ ഈ ട്രെൻഡ് വലിയ പ്രചാരം നേടിക്കഴിഞ്ഞു.

കഴിഞ്ഞ മാസമാണ് ഗൂഗിള്‍ ജെമിനി ആപ്പില്‍ ‘നാനോ ബനാന’ എന്ന ഇമേജ് എഡിറ്റിങ് ടൂള്‍ പുറത്തിറക്കിയത്. ഈ ട്രെൻഡ് പ്രചാരത്തിലായതോടെ ഗൂഗിൾ ജെമിനി ആപ്പിന്റെ ഡൗൺലോഡുകൾ കുതിച്ചുയർന്നു. നാനോ ബനാന പുറത്തിറങ്ങി ദിവസങ്ങൾക്കുള്ളിൽ തന്നെ ജെമിനി ആപ്പ് ഒരു കോടി ഡൗൺലോഡുകൾ കടന്നതായി ഗൂഗിൾ വൈസ് പ്രസിഡന്റ് ജോഷ് വുഡ്‌വാർഡ് അറിയിച്ചിരുന്നു. ഏകദേശം രണ്ട് കോടിയിലധികം ചിത്രങ്ങളാണ് ഈ ടൂൾ ഉപയോഗിച്ച് ഇതിനോടകം സൃഷ്ടിക്കപ്പെടുകയോ എഡിറ്റ് ചെയ്യുകയോ ചെയ്തിട്ടുള്ളത്.

എന്താണ് നാനോ ബനാന?

ഒരു ഫോട്ടോയും ചെറിയൊരു ടെക്സ്റ്റ് പ്രോംപ്റ്റും ഉപയോഗിച്ച് ആർക്കും ഹൈപ്പർ-റിയലിസ്റ്റിക് 3D രൂപങ്ങൾ എളുപ്പത്തിൽ ഉണ്ടാക്കാൻ സാധിക്കുമെന്നതാണ് നാനോ ബനാനയുടെ പ്രത്യേകത. സാങ്കേതിക പരിജ്ഞാനമോ പണമോ ഇതിനായി ആവശ്യമില്ല. അതുകൊണ്ടുതന്നെ സാധാരണ ഉപയോക്താക്കൾ മുതൽ സെലിബ്രിറ്റികൾ, രാഷ്ട്രീയക്കാർ, കണ്ടന്റ് ക്രിയേറ്റർമാർ എന്നിവർ വരെ ഈ ട്രെൻഡിന്റെ ഭാഗമായിക്കഴിഞ്ഞു. കേരള മുഖ്യമന്ത്രി പിണറായി വിജയൻ, മോഹൻലാൽ, മമ്മൂട്ടി തുടങ്ങിയ പ്രമുഖരുടെ ഫിഗറൈനുകളും ഇതിനോടകം വൈറലായിട്ടുണ്ട്.

Related Posts

കാഫിർ സ്‌ക്രീൻഷോട്ട് കേസ്; റിബേഷ് രാമകൃഷ്ണൻ DYFI ഭാരവാഹിത്വം ഒഴിഞ്ഞു
  • June 8, 2026

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡൻ്റ് സ്ഥാനം ഒഴിഞ്ഞ് റിബേഷ് രാമകൃഷ്ണൻ .ഡിവൈഎഫ്ഐ വടകര ബ്ലോക്ക്‌ പ്രസിഡന്റ്‌ ആയിരുന്ന റിബേഷ് ശനിയാഴ്ച ആണ് ഭാരവാഹിത്വം ഒഴിഞ്ഞത്. കാഫിർ സ്ക്രീൻ ഷോട്ട് കേസിൽ എസ്ഐടി അന്വേഷണം തുടങ്ങിയതിനു തൊട്ടുപിന്നാലെ ആണ്…

Continue reading
‘മുണ്ടക്കൈ – ചൂരൽമല ഗുണഭോക്തൃ ഫണ്ട് വിതരണത്തിൽ കാലതാമസം വരുത്തി’; വയനാട് ജില്ലാ കളക്ടർക്കെതിരെ നടപടിക്ക് നീക്കം
  • June 8, 2026

മുണ്ടക്കൈ-ചൂരൽമല ഉരുൾപ്പൊട്ടലുമായി ബന്ധപ്പെട്ട ഗുണഭോക്തൃ ഫണ്ട് വിതരണത്തിൽ വയനാട് ജില്ലാ കളക്ടർക്കെതിരെ നടപടിക്ക് നീക്കം. ദുരന്ത ബാധിതരുടെ വായ്പകൾ ഏറ്റെടുക്കുന്നതിന് ഫണ്ട് കൈമാറുന്നതിൽ വീഴ്ചവരുത്തിയെന്നാണ് ആരോപണം. ഫണ്ട് വിതരണത്തിൽ ബോധപൂർവ്വമായ കാലതാമസം വരുത്തിയെന്നാരോപിച്ച് കളക്ടർ ഡി ആർ.മേഘശ്രീയ്ക്ക് ദുരന്തനിവാരണ വകുപ്പ് സെക്രട്ടറി…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

IAS തലപ്പത്ത് വൻ അഴിച്ചുപണി; ബി.അശോക് ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, എൻ.പ്രശാന്ത് കായികവകുപ്പ് സ്പെഷ്യൽ സെക്രട്ടറി

IAS തലപ്പത്ത് വൻ അഴിച്ചുപണി; ബി.അശോക് ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, എൻ.പ്രശാന്ത് കായികവകുപ്പ് സ്പെഷ്യൽ സെക്രട്ടറി

വീണ്ടും ഇരുട്ടടി; സബ്‌സിഡിയുള്ള പാചകവാതക സിലിണ്ടറുകളുടെ എണ്ണം വെട്ടിച്ചുരുക്കി

വീണ്ടും ഇരുട്ടടി; സബ്‌സിഡിയുള്ള പാചകവാതക സിലിണ്ടറുകളുടെ എണ്ണം വെട്ടിച്ചുരുക്കി

ആശങ്കയായി ഷിഗെല്ല; ഇന്നലെ രോഗം സ്ഥിരീകരിച്ചത് 8 പേര്‍ക്ക്; ആരോഗ്യമന്ത്രി ഇന്ന് വയനാട്ടിലെത്തും

ആശങ്കയായി ഷിഗെല്ല; ഇന്നലെ രോഗം സ്ഥിരീകരിച്ചത് 8 പേര്‍ക്ക്; ആരോഗ്യമന്ത്രി ഇന്ന് വയനാട്ടിലെത്തും

സ്ത്രീകളുടെ സൗജന്യ യാത്രയ്ക്ക് കെഎസ്ആര്‍ടിസി നല്‍കുക ഡമ്മി ടിക്കറ്റ്; 500 ബസുകള്‍ എങ്കിലും അധികമായി വേണ്ടിവരുമെന്ന് കണക്കുകൂട്ടല്‍

സ്ത്രീകളുടെ സൗജന്യ യാത്രയ്ക്ക് കെഎസ്ആര്‍ടിസി നല്‍കുക ഡമ്മി ടിക്കറ്റ്; 500 ബസുകള്‍ എങ്കിലും അധികമായി വേണ്ടിവരുമെന്ന് കണക്കുകൂട്ടല്‍

തമിഴ്‌നാട്ടില്‍ സ്ത്രീ സുരക്ഷയ്ക്കായി ഇനി വിജയ്‌യുടെ ‘സിങ്കപ്പെണ്ണുങ്ങള്‍’ ! സ്‌പെഷല്‍ ടാസ്‌ക് ഫോഴ്‌സ് ഇന്നു മുതല്‍

തമിഴ്‌നാട്ടില്‍ സ്ത്രീ സുരക്ഷയ്ക്കായി ഇനി വിജയ്‌യുടെ ‘സിങ്കപ്പെണ്ണുങ്ങള്‍’ ! സ്‌പെഷല്‍ ടാസ്‌ക് ഫോഴ്‌സ് ഇന്നു മുതല്‍

സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്: ചോദ്യമുനയിലേക്ക് വീണ; സമന്‍സ് അയച്ച് ഇ ഡി

സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്: ചോദ്യമുനയിലേക്ക് വീണ; സമന്‍സ് അയച്ച് ഇ ഡി