ഉറുമി ട്രയോളജിയാണ് ; മൂന്നാം ഭാഗവും പ്രതീക്ഷിക്കാം ; ശങ്കർ രാമകൃഷ്ണൻ

സന്തോഷ് ശിവന്റെ സംവിധാനത്തിൽ പൃഥ്വിരാജ് സുകുമാരൻ നായകനായ ഉറുമി എന്ന എന്ന ചിത്രത്തിന് രണ്ടും മൂന്നും ഭാഗങ്ങൾ വരുമെന്ന് തിരക്കഥാകൃത്ത് ശങ്കർ രാമകൃഷ്ണൻ. 2011ൽ റിലീസ് ചെയ്ത ഉറുമി പറഞ്ഞത് 16ആം നൂറ്റാണ്ടിൽ കേരളത്തിൽ നടന്ന പോർച്ചുഗീസ് അഭിനിവേശവും നാട്ടു രാജ്യങ്ങളുടെ പോരാട്ടങ്ങളുടെയും കഥയായിരുന്നു.

“ഉറുമിയുടെ പിന്തുടർച്ചയായിട്ട് രണ്ട സിനിമകൾ കൂടി മനസിലുണ്ട്. ഒന്നിന്റെ രചന ഞാനിപ്പോൾ പൂർത്തിയാക്കിയതേയുള്ളൂ. ഏകദേശം 12 വർഷമെടുത്തു തിരക്കഥ പൂർത്തിയാക്കാൻ. ഉറുമിയുടെ കഥ നടന്നതിന് ഒരു 100 വർഷം കഴിഞ്ഞുള്ള കേരളത്തിലാണ് കഥ നടക്കുന്നത്. തിരക്കഥ ഇനി ഉത്തരവാദിത്തപ്പെട്ടവരുടെ കൈകളിലേക്കെത്തിക്കേണ്ടതുണ്ട്” ഷാജി നടേശൻ.

ഉറുമിയിൽ പൃഥ്വിരാജ് അവതരിപ്പിച്ച കേളു എന്ന കഥാപാത്രം ചിത്രത്തിന്റെ അവസാനം വാസ്ക്കോഡാ ഗാമയോട് പൊരുതി മരണടയുന്നുണ്ട്. ചിത്രത്തിൽ വർത്തമാന കാലഘട്ടത്തിന്റെ കഥയുടെ ഭാഗത്തിലും കേളുവിന്റെ പിന്മുറക്കാരനായ ഒരു കഥാപാത്രത്തെ പൃഥ്വിരാജ് തന്നെ അവതരിപ്പിക്കുന്നുണ്ട്. എങ്കിലും ശങ്കർ രാമകൃഷ്‌ണന്റെ വാക്കുകളനുസരിച്ച് 17 നൂറ്റാണ്ടിലെ കേരളം പശ്ചാത്തലമാക്കുന്നതിനാൽ ചിത്രത്തിൽ പൃഥ്വിരാജ് അഭിനയിക്കുന്നുണ്ടോ എന്നത് സംശയമാണ്.

20 കോടി ബജറ്റിൽ ‘വാർ അഡ്വെഞ്ചർ ഡ്രാമ’ സ്വഭാവത്തിൽ പുറത്തിറങ്ങിയ ഉറുമിയിൽ പൃഥ്വിരാജിനൊപ്പം ജെനീലിയ, പ്രഭു ദേവ, ജഗതി ശ്രീകുമാർ, വിദ്യ ബാലൻ, നിത്യ മേനെൻ തുടങ്ങിയവർ മറ്റ് പ്രധാന വേഷങ്ങളെ അവതരിപ്പിച്ചിരുന്നു. ആഗസ്റ്റ് സിനിമാസിന്റെ നിർമ്മാണത്തിൽ പുറത്തിറങ്ങിയ ഉറുമിയുടെ ഛായാഗ്രഹണവും സന്തോഷ് ശിവനായിരുന്നു.

Related Posts

പൊലീസിനെതിരെ പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നുവെന്ന് കെ പി ഉദയഭാനു; ന്യായീകരിച്ച് രാജു എബ്രഹാം
  • August 14, 2026

പൊലീസുകാർക്കെതിരായ ഭീഷണിപ്രസംഗത്തെ ന്യായീകരിച്ച് സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം കെ പി ഉദയഭാനു. കേസ് കാണിച്ച് വിരട്ടരുതെന്നും പൊലീസിനെതിരെ പറഞ്ഞതിൽ ഉറച്ചുനിൽക്കുകയാണെന്നുമാണ് കെ പി ഉദയഭാനുവിന്റെ പ്രതികരണം. ഉദയഭാനുവിനെ ന്യായീകരിച്ച് സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാമും രംഗത്തെത്തി. ക്രിമിനൽ…

Continue reading
‘സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്തു, സ്വകാര്യ വ്യക്തിക്ക് ലാഭമുണ്ടാക്കാനായിരുന്നു നീക്കം’; മന്ത്രി ഒജെ ജനീഷ്
  • August 12, 2026

മെസ്സിയുമായി ബന്ധപ്പെട്ട വിവാദത്തിൽ മുൻമന്ത്രിയുടെ വാദങ്ങൾ തള്ളി കായിക മന്ത്രി ഒജെ ജനീഷ്. സർക്കാരിന് പണം നഷ്ടപ്പെട്ടില്ലെന്ന വാദത്തിൽ കഴമ്പില്ല. സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്താണ് ഇടപാടുകൾ നടത്തിയത്. 20 ദിവസം മുൻപ് മാത്രം റജിസ്റ്റർ ചെയ്ത കമ്പനിയുടെ പശ്ചാത്തലം പരിശോധന…

Continue reading

You Missed

തിരങ്ക യാത്രയില്‍ പങ്കെടുക്കുന്നതില്‍ നിന്ന് തടഞ്ഞു

തിരങ്ക യാത്രയില്‍ പങ്കെടുക്കുന്നതില്‍ നിന്ന് തടഞ്ഞു

കർണാടകയിലെ ചാമരാജ് നഗറിൽ 3 പേരെ വനംവകുപ്പ് ഉദ്യോഗസ്ഥർ വെടിവെച്ചുകൊന്നു

കർണാടകയിലെ ചാമരാജ് നഗറിൽ 3 പേരെ വനംവകുപ്പ് ഉദ്യോഗസ്ഥർ വെടിവെച്ചുകൊന്നു

വന്ദേമാതരം ആലപിച്ച സംഭവം; കോൺഗ്രസ് പ്രത്യയശാസ്ത്ര ശൂന്യതയിൽ, എ എ റഹീം എം പി

വന്ദേമാതരം ആലപിച്ച സംഭവം; കോൺഗ്രസ് പ്രത്യയശാസ്ത്ര ശൂന്യതയിൽ, എ എ റഹീം എം പി

വന്ദേമാതരം ആലപിച്ച സംഭവം; കോൺഗ്രസ് പ്രത്യയശാസ്ത്ര ശൂന്യതയിൽ, എ എ റഹീം എം പി

വന്ദേമാതരം ആലപിച്ച സംഭവം; കോൺഗ്രസ് പ്രത്യയശാസ്ത്ര ശൂന്യതയിൽ, എ എ റഹീം എം പി

എഴുകുംവയൽ ഇരട്ട കൊലപാതകം: തെളിവെടുപ്പിനിടെ അമ്മയെ അന്വേഷിച്ച് പ്രതി

എഴുകുംവയൽ ഇരട്ട കൊലപാതകം: തെളിവെടുപ്പിനിടെ അമ്മയെ അന്വേഷിച്ച് പ്രതി

സംസ്ഥാനത്ത് കാലവർഷ മഴയിൽ കുറവ്

സംസ്ഥാനത്ത് കാലവർഷ മഴയിൽ കുറവ്