മഹാരാഷ്ട്രയിൽ കനത്ത മഴ,16 ജില്ലകളിൽ സ്ഥിതിരുക്ഷം, 6 മരണം

മഹാരാഷ്ട്രയിൽ കനത്ത മഴ,16 ജില്ലകളിൽ സ്ഥിതിരുക്ഷം. സംസ്ഥാനത്താകെ 6 പേർ മരിക്കുകയും 6 പേരെ കാണാതാവുകയും ചെയ്തു. മഹാരാഷ്ട്രയില്‍ അഞ്ച് ദിവസത്തേക്ക് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഐഎംഡി മുന്നറിയിപ്പ് നല്‍കുന്നു. മുംബൈയിലും സമീപ പ്രദേശങ്ങളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളപ്പൊക്ക സാധ്യതയുള്ളതിനാല്‍ മുന്‍കരുതലുകള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

മുംബൈ ഉള്‍പ്പെടെ മഹാരാഷ്ട്രയിലെ പലയിടങ്ങളിലും കനത്തമഴ തുടരുന്നു. സംസ്ഥാനത്ത് 6 മരണം റിപ്പോര്‍ട്ട് ചെയ്തു. വിക്രോളിയില്‍ മണ്ണിടിച്ചിലില്‍ ഒരു വീട്ടിലെ രണ്ടുപേര്‍ മരിച്ചു. നാന്ദേഡില്‍ മൂന്നുപേര്‍ മരിച്ചതായി സംസ്ഥാന ദുരന്തനിവാരണ വിഭാഗം അറിയിച്ചു.

വെള്ളപ്പൊക്കത്തില്‍ സംസ്ഥാനത്ത് പലഗ്രാമങ്ങളും ഒറ്റപ്പെട്ടു. കനത്ത മഴയില്‍ മുംബൈയില്‍ റെയില്‍, ബസ് ഗതാഗതം തുടര്‍ച്ചയായി രണ്ടാം ദിവസവും തടസ്സപ്പെട്ടു. കാലാവസ്ഥാവകുപ്പ് തിങ്കളാഴ്ച റായ്ഗഢിലും ലാത്തൂരിലും റെഡ് അലര്‍ട്ടും മുംബൈ, താനെ, രത്‌നഗിരി എന്നിവിടങ്ങളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു.
ലാത്തൂരില്‍ അണക്കെട്ടുകളില്‍നിന്ന് വെള്ളം തുറന്നുവിട്ടു. തുടര്‍ന്ന് തെര്‍ണ, മഞ്ജര നദികളുടെ തീരത്ത് താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി. തെര്‍ണ അണക്കെട്ടിന്റെ 10 ഗേറ്റുകള്‍ തുറന്ന് വെള്ളം തെര്‍ണാ നദിയിലേക്ക് ഒഴുക്കിയിട്ടുണ്ട്.

മുംബൈയില്‍ ദാദര്‍, കുര്‍ള, സയണ്‍, ചുനാഭട്ടി, തിലക് നഗര്‍ തുടങ്ങിയ സ്റ്റേഷനുകളില്‍ ട്രാക്കുകളില്‍ വെള്ളം കെട്ടിക്കിടന്നതിനാല്‍ സെന്‍ട്രല്‍, വെസ്റ്റേണ്‍ റെയില്‍വേകളിലെ സര്‍വീസുകള്‍ തടസ്സപ്പെട്ടു.

അടുത്ത 24 മണിക്കൂറും ഇതേ സ്ഥിതി തുടരാന്‍ സാധ്യതയുണ്ട്. അതേസമയം, രത്നഗിരി, സിന്ധുദുര്‍ഗ് ജില്ലകളിലും കോലാപ്പൂര്‍ ജില്ലയിലെ ഘട്ട് പ്രദേശങ്ങളിലും ഓഗസ്റ്റ് 19 ന് കനത്ത മഴ ലഭിക്കാന്‍ സാധ്യതയുണ്ട്.

Related Posts

‘കൊച്ചി മെട്രോയുടെ പേര് മാറ്റൽ കേന്ദ്ര നിർദേശ പ്രകാരം അല്ല’; കൊച്ചി മെട്രോ എന്ന പേര് തുടരുമെന്ന് KMRL
  • August 22, 2026

കൊച്ചി മെട്രോയുടെ പേര് മാറ്റൽ വിവാദത്തിൽ പ്രതികരണവുമായി KMRL. പേര് മാറ്റവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിന് നൽകിയ ശുപാർശ “കേന്ദ്ര നിർദേശ” പ്രകാരം എന്ന രീതിയിൽ വരുന്ന വാർത്ത തെറ്റാണ്. പേര് മാറ്റുന്നതുമായി ബന്ധപ്പെട്ട് ഇതുവരെ ഒരു സംസ്ഥാനത്തിനും കേന്ദ്ര നിർദേശം…

Continue reading
‘2,047 സ്‌കൂളുകളിൽ ടോയ്‌ലറ്റ് സൗകര്യമില്ല,1,049 ഇടത്ത് കുടിവെള്ള സൗകര്യമില്ല, 611 സ്‌കൂളുകൾക്ക് സ്വന്തം കെട്ടിടമില്ല’; സിജെപി പരിശോധനയ്ക്ക് പിന്നാലെ രാജസ്ഥാനിലെ ദുരവസ്ഥ പുറത്ത്
  • August 22, 2026

രാജസ്ഥാൻ: രാജസ്ഥാനിലെ 611 സ്‌കൂളുകൾക്ക് സ്വന്തം കെട്ടിടം ഇല്ല. സിജെപി പരിശോധനയ്ക്ക് പിന്നാലെ രാജസ്ഥാനിലെ ദുരവസ്ഥ പുറത്ത്. 611 സ്‌കൂളുകൾ പ്രവർത്തിക്കുന്നത് താത്കാലിക സംവിധാനങ്ങളിൽ. 611ൽ പത്തെണ്ണം ഗേൾസ് സ്‌കൂളുകൾ എന്നും സർക്കാർ രേഖ. 2,047 സ്‌കൂളുകളിൽ ടോയ്‌ലറ്റ് സൗകര്യമില്ല,1,049 ഇടത്ത്…

Continue reading

You Missed

ഇന്നത്തെ കോടിപതി നിങ്ങളോ? കാരുണ്യ ലോട്ടറിയുടെ സമ്പൂര്‍ണഫലം പുറത്ത്

ഇന്നത്തെ കോടിപതി നിങ്ങളോ? കാരുണ്യ ലോട്ടറിയുടെ സമ്പൂര്‍ണഫലം പുറത്ത്

നേപ്പാൾ മിന്നൽ പ്രളയം;ആശുപത്രികളിൽ ഇടമില്ല, അവകാശികളില്ലാത്ത മൃതദേഹങ്ങൾ കൂട്ടത്തോടെ സംസ്കരിക്കാൻ തീരുമാനം

നേപ്പാൾ മിന്നൽ പ്രളയം;ആശുപത്രികളിൽ ഇടമില്ല, അവകാശികളില്ലാത്ത മൃതദേഹങ്ങൾ കൂട്ടത്തോടെ സംസ്കരിക്കാൻ തീരുമാനം

‘തൊടുപുഴ ഇടുക്കിയുടെ ഹൃദയവും ആത്മാവും, അത് പറിച്ചുകൊണ്ട് പോകാൻ അനുവദിക്കില്ല’; വിയോജിപ്പ് തുറന്നുപറഞ്ഞ് മന്ത്രി മോൻസ് ജോസഫ്

‘തൊടുപുഴ ഇടുക്കിയുടെ ഹൃദയവും ആത്മാവും, അത് പറിച്ചുകൊണ്ട് പോകാൻ അനുവദിക്കില്ല’; വിയോജിപ്പ് തുറന്നുപറഞ്ഞ് മന്ത്രി മോൻസ് ജോസഫ്

യുഡിഎഫിൽ ധാരണ; KTDC ചെയർമാൻ പദവിയിലേക്ക് പി വി അൻവർ,പ്രഖ്യാപനം ഉടൻ

യുഡിഎഫിൽ ധാരണ; KTDC ചെയർമാൻ പദവിയിലേക്ക് പി വി അൻവർ,പ്രഖ്യാപനം ഉടൻ

‘ലീഗും സിപിഐയും കോൺഗ്രസും ചേർന്ന് ഭരിച്ചപ്പോഴാണ് കേരളം നമ്പർ വൺ ആയത്’; അച്യുതമേനോൻ മന്ത്രിസഭ ഓർമ്മപ്പെടുത്തി കെ പി എ മജീദിന്റെ ലേഖനം

‘ലീഗും സിപിഐയും കോൺഗ്രസും ചേർന്ന് ഭരിച്ചപ്പോഴാണ് കേരളം നമ്പർ വൺ ആയത്’; അച്യുതമേനോൻ മന്ത്രിസഭ ഓർമ്മപ്പെടുത്തി കെ പി എ മജീദിന്റെ ലേഖനം

അമേരിക്കയുടെ സാമ്പത്തിക ഉപരോധം; വലഞ്ഞ് ഇറാന്‍; രാജ്യത്ത് വിലക്കയറ്റം രൂക്ഷമെന്ന് മസൂദ് പെസഷ്‌കിയാന്‍

അമേരിക്കയുടെ സാമ്പത്തിക ഉപരോധം; വലഞ്ഞ് ഇറാന്‍; രാജ്യത്ത് വിലക്കയറ്റം രൂക്ഷമെന്ന് മസൂദ് പെസഷ്‌കിയാന്‍