‘ഭരിക്കുന്നത് ബിജെപി ആണെന്ന് ആക്രോശിച്ചു, വൈദികരെ ക്രൂരമായി തല്ലി, ഫോണുകള്‍ പിടിച്ചുവാങ്ങി, വസ്ത്രം വലിച്ചുകീറി’; ദുരനുഭവം പറഞ്ഞ് സിസ്റ്റര്‍ എലൈസ

ഒഡിഷയിലെ ജലേശ്വറില്‍ മലയാളി വൈദികര്‍ നേരിട്ടത് ക്രൂരമായ ആക്രമണം. തങ്ങള്‍ക്കെതിരെ ആസൂത്രിതമായ ആക്രമണമാണ് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ നടത്തിയതെന്ന് ആക്രമണത്തിനിരയായ സിസ്റ്റര്‍ എലൈസ ട്വന്റിഫോറിനോട് പറഞ്ഞു. തങ്ങളുടെ കൂടെയുണ്ടായിരുന്ന വൈദികനെ ക്രൂരമായി മര്‍ദിച്ചുവെന്നും വസ്ത്രം വലിച്ചുകീറുകയും ചെയ്തുവെന്ന് സിസ്റ്റര്‍ വ്യക്തമാക്കി. (sister elisa on bajrangadal attack in odisha)

കഴിഞ്ഞ ദിവസമാണ് മതപരിവര്‍ത്തനം ആരോപിച്ച് മലയാളി വൈദികര്‍ക്കും കന്യാസ്ത്രീകള്‍ക്കുമെതിരെ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരുടെ ആക്രമണമുണ്ടായത്. തങ്ങള്‍ സഞ്ചരിച്ചിരുന്ന വാഹനം തടഞ്ഞുനിര്‍ത്തിയാണ് ആക്രമിച്ചതെന്ന് സിസ്റ്റര്‍ എലൈസ വിശദീകരിക്കുന്നു. വാഹനങ്ങള്‍ തകര്‍ക്കാന്‍ ശ്രമിച്ചു. വൈദികന്‍ സഞ്ചരിച്ച ബൈക്ക് വലിച്ചെറിഞ്ഞു. വാഹനത്തിലെ പെട്രോള്‍ ഊറ്റിക്കളയാനും താക്കോല്‍ വലിച്ചെറിയാനും ശ്രമിച്ചു. തങ്ങളുടെ ഫോണുകള്‍ ബലമായി തട്ടിപ്പറിച്ചു. ഒഡിഷയില്‍ ഇപ്പോള്‍ ബിജെഡി അല്ല ഭരിക്കുന്നത് ബിജെപിയാണെന്ന് ആക്രോശിച്ചുകൊണ്ടാണ് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ ആക്രമിച്ചതെന്നും സിസ്റ്റര്‍ എലൈസ ട്വന്റിഫോറിനോട് വ്യക്തമാക്കി.

ബുധനാഴ്ച വൈദികരും കന്യാസ്ത്രീകളും അടങ്ങിയ ഒരു സംഘം ഒരു മതവിശ്വാസിയുടെ ചരമവാര്‍ഷിക ചടങ്ങിനെത്തിയപ്പോഴാണ് ആക്രമണമുണ്ടായത്. ചടങ്ങില്‍ പങ്കെടുത്ത് ഭക്ഷണം ഉള്‍പ്പെടെ കഴിച്ച് 9 മണിയോടെ ഇവര്‍ ആ ഗ്രാമത്തില്‍ നിന്ന് മടങ്ങാനിരിക്കുകയായിരുന്നു. മടങ്ങി വരും വഴി ഒരു ആളൊഴിഞ്ഞ സ്ഥലത്ത് 70ലേറെ ബജ്റംഗ് ദള്‍ പ്രവര്‍ത്തകര്‍ ഇവരെ കാത്തുനില്‍ക്കുകയും ഇവരുടെ വാഹനങ്ങള്‍ തടഞ്ഞ് കൈയ്യേറ്റം ചെയ്യുകയുമായിരുന്നു. ജലേശ്വറിലെ പാരിഷ് പ്രീസ്റ്റ് ഫാ. ലിജോ നിരപ്പേല്‍, ബാലസോറിലെ ജോഡാ പാരിഷിലെ ഫാ. വി ജോജോ എന്നിവരാണ് മര്‍ദിക്കപ്പെട്ടത്.

Related Posts

കള്ളാടി‌ മണ്ണിടിച്ചിൽ: ‘മൂന്ന് ജില്ലകളിൽ നിന്നുള്ള ഉദ്യോഗസ്ഥർ സ്ഥലത്തെത്തി; രക്ഷാപ്രവർത്തനം വേഗത്തിൽ’; ഫയർഫോഴ്സ് മേധാവി
  • July 7, 2026

വയനാട് കള്ളാടിയിലെ മണ്ണിടിച്ചിലിൽ രക്ഷാപ്രവർത്തനം വേഗത്തിൽ നടക്കുന്നുവെന്ന് ഫയർഫോഴ്സ് മേധാവി നിതിൻ അഗർവാൾ. ഫയർഫോഴ്സ് ജീവനക്കാർ രക്ഷാപ്രവർത്തനത്തിൽ സജീവമാണ്. മൂന്ന് ജില്ലകളിൽ നിന്നുള്ള ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്. നിരവധി പേരെ രക്ഷിക്കാൻ കഴിഞ്ഞു. കൂടുതൽ ഉദ്യോഗസ്ഥർ എത്തേണ്ട ആവശ്യമില്ല. എല്ലാം നിയന്ത്രണത്തിൽ ആണെന്നും…

Continue reading
കള്ളാടിയിലെ മണ്ണിടിച്ചിൽ: കൊങ്കൺ റെയിൽ കോർപ്പറേഷനെ പ്രതിക്കൂട്ടിലാക്കി സർക്കാർ
  • July 7, 2026

വയനാട് കള്ളാടിയിലെ മണ്ണിടിച്ചിലിൽ നിർമാണ കമ്പനി കൊങ്കൺ റെയിൽ കോർപ്പറേഷനെ പ്രതിക്കൂട്ടിലാക്കി സർക്കാർ. തുരങ്കനിർമാണ മേഖലയിൽ മണ്ണ് നീക്കം ചെയ്യണമെന്ന് ദുരന്തനിവാരണ അതോറിറ്റിയും പൊതുമരാമത്ത് വകുപ്പും നിർദേശം നൽകിയെങ്കിലും കരാറുകാർ പാലിച്ചില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ കുറ്റപ്പെടുത്തി. കള്ളാടിയിൽ കൂട്ടിയിട്ട…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

കള്ളാടി‌ മണ്ണിടിച്ചിൽ: ‘മൂന്ന് ജില്ലകളിൽ നിന്നുള്ള ഉദ്യോഗസ്ഥർ സ്ഥലത്തെത്തി; രക്ഷാപ്രവർത്തനം വേഗത്തിൽ’; ഫയർഫോഴ്സ് മേധാവി

കള്ളാടി‌ മണ്ണിടിച്ചിൽ: ‘മൂന്ന് ജില്ലകളിൽ നിന്നുള്ള ഉദ്യോഗസ്ഥർ സ്ഥലത്തെത്തി; രക്ഷാപ്രവർത്തനം വേഗത്തിൽ’; ഫയർഫോഴ്സ് മേധാവി

കള്ളാടിയിലെ മണ്ണിടിച്ചിൽ: കൊങ്കൺ റെയിൽ കോർപ്പറേഷനെ പ്രതിക്കൂട്ടിലാക്കി സർക്കാർ

കള്ളാടിയിലെ മണ്ണിടിച്ചിൽ: കൊങ്കൺ റെയിൽ കോർപ്പറേഷനെ പ്രതിക്കൂട്ടിലാക്കി സർക്കാർ

വിഴിഞ്ഞത്ത് സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരായ യുവതികള്‍ ആത്മഹത്യ ചെയ്ത സംഭവം: സിന്ധുവിനെതിരെ കൂടുതല്‍ പരാതികള്‍

വിഴിഞ്ഞത്ത് സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരായ യുവതികള്‍ ആത്മഹത്യ ചെയ്ത സംഭവം: സിന്ധുവിനെതിരെ കൂടുതല്‍ പരാതികള്‍

25 ശതമാനം എഥനോള്‍ ചേര്‍ത്ത പെട്രോള്‍ അവതരിപ്പിക്കാനുള്ള നീക്കത്തിന് നിന്ന് കേന്ദ്രം പിന്മാറുന്നു? തീരുമാനം നീട്ടി വയ്ക്കുമെന്ന് റിപ്പോര്‍ട്ടുകള്‍

25 ശതമാനം എഥനോള്‍ ചേര്‍ത്ത പെട്രോള്‍ അവതരിപ്പിക്കാനുള്ള നീക്കത്തിന് നിന്ന് കേന്ദ്രം പിന്മാറുന്നു? തീരുമാനം നീട്ടി വയ്ക്കുമെന്ന് റിപ്പോര്‍ട്ടുകള്‍

‘വിവേചന’ത്തിന് പുതിയ നിര്‍വചനം നല്‍കി എന്‍സിഇആര്‍ടി; വിവേചനത്തിനുള്ള കാരണങ്ങളില്‍ സാമ്പത്തിക ചുറ്റുപാട് കൂടി ഉള്‍പ്പെടുത്തി

‘വിവേചന’ത്തിന് പുതിയ നിര്‍വചനം നല്‍കി എന്‍സിഇആര്‍ടി; വിവേചനത്തിനുള്ള കാരണങ്ങളില്‍ സാമ്പത്തിക ചുറ്റുപാട് കൂടി ഉള്‍പ്പെടുത്തി

വയനാട് കള്ളാടി മണ്ണിടിച്ചിൽ: രണ്ട് മരണം, പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി

വയനാട് കള്ളാടി മണ്ണിടിച്ചിൽ: രണ്ട് മരണം, പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി