ധനകാര്യവകുപ്പ് ശമ്പളത്തിനുള്ള അലോട്ട്‌മെന്റ് നടത്തുന്നില്ല; കോളജ് ഗസ്റ്റ് അധ്യാപകര്‍ക്ക് ശമ്പളമില്ലാതെ ജോലി ചെയ്യേണ്ട ഗതികേട്

സംസ്ഥാനത്ത് കോളേജ് ഗസ്റ്റ് അധ്യാപകര്‍ നേരിടുന്നത് കടുത്ത മനുഷ്യാവകാശ ലംഘനം. ഈ വര്‍ഷം നിയമിച്ച ഗസ്റ്റ് അധ്യാപകര്‍ക്ക് ശമ്പളം ലഭിക്കില്ലെന്ന് പരാതി. അധ്യാപകര്‍ക്ക് ശമ്പളത്തിനുള്ള അലോട്ട്‌മെന്റ് ധനകാര്യവകുപ്പ് നടത്താത്തതാണ് പ്രതിസന്ധിക്ക് കാരണം. (college Guest teachers complain about not receiving salaries)

സംസ്ഥാനത്തെ 200ലധികം കോളേജുകളില്‍ 6,000 ത്തിനും 10000 ഇടയില്‍ ഗസ്റ്റ് അധ്യാപകര്‍ ജോലി ചെയ്യുന്നുണ്ട്. 18,000 മുതല്‍ 25,000 വരെയാണ് ഓരോരുത്തരുടെയും ശമ്പളം. അതായത് അസോസിയേറ്റ് പ്രൊഫസര്‍മാരുടെ ശമ്പളത്തിന്റെ പത്തിലൊന്നും, അസിസ്റ്റന്റ് പ്രൊഫസര്‍മാരുടെ ശമ്പളത്തിന്റെ അഞ്ചില്‍ ഒന്നുമാണ് ഗസ്റ്റ് അധ്യാപകരുടെ ശമ്പളമെന്നര്‍ത്ഥം. പക്ഷേ സംസ്ഥാനത്തെ കോളേജുകളില്‍ ഈ വര്‍ഷം നിയമിതരായ ഗസ്റ്റ് അധ്യാപകര്‍ക്ക് ശമ്പളം ലഭിക്കില്ലെന്നാണ് പരാതി.

ഗസ്റ്റ് അധ്യാപകര്‍ക്കുള്ള ശമ്പളത്തിനായി ധനകാര്യ വകുപ്പ് അലോട്ട്‌മെന്റ് നടത്താത്തതാണ് പ്രതിസന്ധിക്ക് കാരണം. തുക അനുവദിക്കുന്നതിലെ നിയമ തടസ്സം മനസ്സിലാക്കി ഭൂരിഭാഗം ട്രഷറി ഓഫീസര്‍മാരും ശമ്പള ബില്ലുകള്‍ മടക്കി. ബില്ലുകള്‍ മടക്കാത്ത ട്രഷറി ഓഫീസര്‍മാര്‍ ഭാവിയില്‍ ഓഡിറ്റ് ഒബ്ജക്ഷന്‍ വന്നേക്കുമെന്ന ആശങ്കയിലുമാണ്. സ്‌കൂളുകളിലെ ഗസ്റ്റ് അധ്യാപകര്‍ക്ക് അലോട്ട്‌മെന്റ് ഇല്ലാതെ തന്നെ ശമ്പളം അനുവദിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക ഉത്തരവിറക്കിയപ്പോഴാണ് കോളേജ് ഗസ്റ്റ് അധ്യാപകര്‍ ശമ്പളമില്ലാതെ ജോലി ചെയ്യേണ്ടി വരുന്നത്. അധ്യാപകര്‍ക്ക് ശമ്പളം ലഭിക്കാത്തത് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ പിടിപ്പുകേടാണെന്നും ആക്ഷേപമുണ്ട്.

Related Posts

‘കൊച്ചി മെട്രോയുടെ പേര് മാറ്റൽ കേന്ദ്ര നിർദേശ പ്രകാരം അല്ല’; കൊച്ചി മെട്രോ എന്ന പേര് തുടരുമെന്ന് KMRL
  • August 22, 2026

കൊച്ചി മെട്രോയുടെ പേര് മാറ്റൽ വിവാദത്തിൽ പ്രതികരണവുമായി KMRL. പേര് മാറ്റവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിന് നൽകിയ ശുപാർശ “കേന്ദ്ര നിർദേശ” പ്രകാരം എന്ന രീതിയിൽ വരുന്ന വാർത്ത തെറ്റാണ്. പേര് മാറ്റുന്നതുമായി ബന്ധപ്പെട്ട് ഇതുവരെ ഒരു സംസ്ഥാനത്തിനും കേന്ദ്ര നിർദേശം…

Continue reading
‘2,047 സ്‌കൂളുകളിൽ ടോയ്‌ലറ്റ് സൗകര്യമില്ല,1,049 ഇടത്ത് കുടിവെള്ള സൗകര്യമില്ല, 611 സ്‌കൂളുകൾക്ക് സ്വന്തം കെട്ടിടമില്ല’; സിജെപി പരിശോധനയ്ക്ക് പിന്നാലെ രാജസ്ഥാനിലെ ദുരവസ്ഥ പുറത്ത്
  • August 22, 2026

രാജസ്ഥാൻ: രാജസ്ഥാനിലെ 611 സ്‌കൂളുകൾക്ക് സ്വന്തം കെട്ടിടം ഇല്ല. സിജെപി പരിശോധനയ്ക്ക് പിന്നാലെ രാജസ്ഥാനിലെ ദുരവസ്ഥ പുറത്ത്. 611 സ്‌കൂളുകൾ പ്രവർത്തിക്കുന്നത് താത്കാലിക സംവിധാനങ്ങളിൽ. 611ൽ പത്തെണ്ണം ഗേൾസ് സ്‌കൂളുകൾ എന്നും സർക്കാർ രേഖ. 2,047 സ്‌കൂളുകളിൽ ടോയ്‌ലറ്റ് സൗകര്യമില്ല,1,049 ഇടത്ത്…

Continue reading

You Missed

വീണ്ടും മഴയെത്തുന്നു; നാളെ നാല് ജില്ലകള്‍ക്ക് യെല്ലോ അലേര്‍ട്ട്

വീണ്ടും മഴയെത്തുന്നു; നാളെ നാല് ജില്ലകള്‍ക്ക് യെല്ലോ അലേര്‍ട്ട്

‘കൊച്ചി മെട്രോയുടെ പേര് മാറ്റൽ കേന്ദ്ര നിർദേശ പ്രകാരം അല്ല’; കൊച്ചി മെട്രോ എന്ന പേര് തുടരുമെന്ന് KMRL

‘കൊച്ചി മെട്രോയുടെ പേര് മാറ്റൽ കേന്ദ്ര നിർദേശ പ്രകാരം അല്ല’; കൊച്ചി മെട്രോ എന്ന പേര് തുടരുമെന്ന് KMRL

നഗ്നയാക്കി അപമാനിക്കുന്ന ഭരണകൂടവും വസ്ത്രം അളക്കുന്ന സദാചാരവും: ‘മിസ’ നാടക വിവാദം സ്‌നേഹലത റെഡ്ഡിയുടെ പോരാട്ടത്തെ ഓര്‍മിപ്പിക്കുമ്പോള്‍…

നഗ്നയാക്കി അപമാനിക്കുന്ന ഭരണകൂടവും വസ്ത്രം അളക്കുന്ന സദാചാരവും: ‘മിസ’ നാടക വിവാദം സ്‌നേഹലത റെഡ്ഡിയുടെ പോരാട്ടത്തെ ഓര്‍മിപ്പിക്കുമ്പോള്‍…

‘2,047 സ്‌കൂളുകളിൽ ടോയ്‌ലറ്റ് സൗകര്യമില്ല,1,049 ഇടത്ത് കുടിവെള്ള സൗകര്യമില്ല, 611 സ്‌കൂളുകൾക്ക് സ്വന്തം കെട്ടിടമില്ല’; സിജെപി പരിശോധനയ്ക്ക് പിന്നാലെ രാജസ്ഥാനിലെ ദുരവസ്ഥ പുറത്ത്

‘2,047 സ്‌കൂളുകളിൽ ടോയ്‌ലറ്റ് സൗകര്യമില്ല,1,049 ഇടത്ത് കുടിവെള്ള സൗകര്യമില്ല, 611 സ്‌കൂളുകൾക്ക് സ്വന്തം കെട്ടിടമില്ല’; സിജെപി പരിശോധനയ്ക്ക് പിന്നാലെ രാജസ്ഥാനിലെ ദുരവസ്ഥ പുറത്ത്

ഓണത്തിന് മുമ്പ് പുതിയ കെപിസിസി അധ്യക്ഷന്‍ ഉണ്ടായേക്കില്ല; ഇനിയും നടക്കാനുണ്ട് ഡല്‍ഹിയില്‍ നിര്‍ണായക ചര്‍ച്ചകള്‍

ഓണത്തിന് മുമ്പ് പുതിയ കെപിസിസി അധ്യക്ഷന്‍ ഉണ്ടായേക്കില്ല; ഇനിയും നടക്കാനുണ്ട് ഡല്‍ഹിയില്‍ നിര്‍ണായക ചര്‍ച്ചകള്‍

അഭിമന്യു വധക്കേസ്: സാക്ഷി വിസ്‌താരം ഒക്ടോബറിൽ തുടങ്ങും

അഭിമന്യു വധക്കേസ്: സാക്ഷി വിസ്‌താരം ഒക്ടോബറിൽ തുടങ്ങും