‘നിമിഷ പ്രിയയുടെ വധശിക്ഷ എത്രയും വേഗം നടപ്പാക്കണം’; കത്തയച്ച് തലാലിന്റ സഹോദരൻ

നിമിഷ പ്രിയയുടെ വധശിക്ഷ എത്രയും വേഗം നടപ്പാക്കണമെന്ന് തലാലിന്റ സഹോദരൻ. ഇക്കാര്യം ഉന്നയിച്ച് അബ്ദുൽ ഫത്തെ മഹ്ദി അറ്റോർണി ജനറൽ അബ്ദുൽ സലാം അൽ-ഹൂത്തിക്ക് കത്ത് അയച്ചു.
വധശിക്ഷ അനിശ്ചിതമായി നീട്ടി വച്ചതിൽ നിയമപരമായ അവകാശം നിഷേധിക്കപ്പെട്ടു. നീതിയും സത്യവും സംരക്ഷിക്കുന്നതിന് ശിക്ഷ നടപ്പാക്കുന്നതിന് പുതിയ തീയതി അടിയന്തിരമായി നിശ്ചയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ജൂലൈ 16ന് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ പിന്നീട് നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയതായി കാന്തപുരം എ.പി.അബൂബക്കർ മുസല്യാരുടെ ഓഫിസ് അറിയിച്ചിരുന്നു.

പാലക്കാട് ജില്ലയിലെ കൊല്ലങ്കോട് സ്വദേശിയായ നിമിഷ പ്രിയ, 2017 ജൂലൈയിലാണ് യെമൻ പൗരനായ തലാലിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായത്. പിന്നീട് 2020ൽ നിമിഷപ്രിയക്ക് യെമൻ കോടതി വധശിക്ഷ വിധിക്കുകയായിരുന്നു. ഇറാൻ പിന്തുണയുള്ള ഹൂതികളുടെ നിയന്ത്രണത്തിലുള്ള സനയിലെ ജയിലിലാണ് നിമിഷ പ്രിയ നിലവിലുള്ളത്. 2023 നവംബറിൽ സുപ്രീം ജുഡീഷ്യൽ കൗൺസിൽ അവരുടെ അപ്പീൽ തള്ളുകയും ചെയ്തു.

Related Posts

കാസർകോഡ് MDMA കേസ്: മുഖ്യമന്ത്രിക്കെതിരെ ആരോപണം ശക്തമാക്കി പ്രതിപക്ഷം
  • August 12, 2026

കാസർകോഡ് എംഡിഎംഎയുമായി പിടിയിലായവർക്ക് മുഖ്യമന്ത്രി വി ഡി സതീശനുമായി അടുത്ത ബന്ധമെന്ന ആരോപണം ശക്തമാക്കി പ്രതിപക്ഷം. പ്രതികളുമായുള്ള ബന്ധം വ്യക്തമാക്കാൻ തയാറകണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ആവശ്യപ്പെട്ടു. ലഹരിക്കേസിൽ പിടിയിലായ മുഹമ്മദ് ഹുസൈൻ യൂത്ത് കോൺഗ്രസ് ഔദ്യോഗിക ഭാരവാഹിയല്ലെന്ന് ആവർത്തിക്കുകയാണ്…

Continue reading
‘എല്ലാ സ്ഥാനമാനങ്ങളും പോയപ്പോഴല്ലേ ഈ വിമര്‍ശനങ്ങള്‍, സ്വന്തം പിതാവിനെക്കുറിച്ച് പലതും പറഞ്ഞിട്ടില്ലേ’; ഗണേഷ് കുമാറിന് മറുപടിയുമായി സുകുമാരന്‍ നായര്‍
  • August 12, 2026

തനിക്കെതിരെ മുന്‍മന്ത്രി കെ ബി ഗണേഷ് കുമാര്‍ ഉന്നയിച്ച രൂക്ഷ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. താന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് ബോധ്യമുണ്ടെന്നും ജനാധിപത്യം ഇല്ലെന്ന് ആക്ഷേപം ഉന്നയിക്കുന്നവര്‍ക്ക് കേസ് കൊടുക്കാമല്ലോ എന്നും സുകുമാരന്‍ നായര്‍…

Continue reading

You Missed

കാസർകോഡ് MDMA കേസ്: മുഖ്യമന്ത്രിക്കെതിരെ ആരോപണം ശക്തമാക്കി പ്രതിപക്ഷം

കാസർകോഡ് MDMA കേസ്: മുഖ്യമന്ത്രിക്കെതിരെ ആരോപണം ശക്തമാക്കി പ്രതിപക്ഷം

‘എല്ലാ സ്ഥാനമാനങ്ങളും പോയപ്പോഴല്ലേ ഈ വിമര്‍ശനങ്ങള്‍, സ്വന്തം പിതാവിനെക്കുറിച്ച് പലതും പറഞ്ഞിട്ടില്ലേ’; ഗണേഷ് കുമാറിന് മറുപടിയുമായി സുകുമാരന്‍ നായര്‍

‘എല്ലാ സ്ഥാനമാനങ്ങളും പോയപ്പോഴല്ലേ ഈ വിമര്‍ശനങ്ങള്‍, സ്വന്തം പിതാവിനെക്കുറിച്ച് പലതും പറഞ്ഞിട്ടില്ലേ’; ഗണേഷ് കുമാറിന് മറുപടിയുമായി സുകുമാരന്‍ നായര്‍

മെസിയെ മറയാക്കി നടന്നത് കള്ളപ്പണ ഇടപാട്, കേരളത്തിലെ ഫുട്‌ബോള്‍ ആരാധകരായ മനുഷ്യരോടുള്ള ചതി: മുഹമ്മദ് ഷിയാസ് എംഎല്‍എ

മെസിയെ മറയാക്കി നടന്നത് കള്ളപ്പണ ഇടപാട്, കേരളത്തിലെ ഫുട്‌ബോള്‍ ആരാധകരായ മനുഷ്യരോടുള്ള ചതി: മുഹമ്മദ് ഷിയാസ് എംഎല്‍എ

വിലക്കയറ്റം പ്രതിസന്ധിയിൽ ആക്കുന്നു; ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ

വിലക്കയറ്റം പ്രതിസന്ധിയിൽ ആക്കുന്നു; ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ

FCRA ബിൽ 31 അംഗ ജെപിസിക്ക്; ഇരുസഭകളിലും പ്രതിപക്ഷ പ്രതിഷേധം

FCRA ബിൽ 31 അംഗ ജെപിസിക്ക്; ഇരുസഭകളിലും പ്രതിപക്ഷ പ്രതിഷേധം

ജോണ്‍ ബ്രിട്ടാസ് എംപിക്കെതിരായ ലുങ്കിവാല പരാമര്‍ശത്തില്‍ കുലുങ്ങി രാജ്യസഭ; മലയാളി എന്നതില്‍ അഭിമാനിക്കുന്നുവെന്ന് ബ്രിട്ടാസ്

ജോണ്‍ ബ്രിട്ടാസ് എംപിക്കെതിരായ ലുങ്കിവാല പരാമര്‍ശത്തില്‍ കുലുങ്ങി രാജ്യസഭ; മലയാളി എന്നതില്‍ അഭിമാനിക്കുന്നുവെന്ന് ബ്രിട്ടാസ്