സഞ്ജുവിന്റെ സിംബാബ്‌വെയിലേക്കുള്ള വരവ് ഇന്ത്യക്ക് തലവേദനയാകുമോ? സാധ്യതകളെ കുറിച്ച് ശുഭ്മാന്‍ ഗില്‍

സഞ്ജു ഉള്‍പ്പെടെ മൂന്ന് പേര്‍ വരുമ്പോള്‍ എവിടെ കളിപ്പിക്കുമെന്നുള്ളതാണ് പ്രധാന ആശങ്ക.

ടി20 ലോകകപ്പ് വിജയാഘോഷങ്ങള്‍ക്ക് ശേഷം മലയാളി താരം സഞ്ജു സാംസണ്‍, ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍, ഓള്‍ റൗണ്ടര്‍ ശിവം ദുബെ എന്നിവര്‍ സിംബാബ്വെന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനൊപ്പം ചേര്‍ന്നിരുന്നു. ഇന്നലെ നടന്ന രണ്ടാം ടി20 മത്സരം കാണാന്‍ ഇന്ത്യന്‍ ടീമിനൊപ്പം സഞ്ജുവും ഡഗ്ഔട്ടിലുണ്ടായിരുന്നു. മാത്രമല്ല, ഇന്ന് പരിശീലനം നടത്തുകയും ചെയ്തു. ലോകകപ്പിന് പിന്നാലെ നേരെ ഇന്ത്യയിലേക്കാണ് സഞ്ജു എത്തിയത്. ജേതാക്കള്‍ക്ക് നല്‍കിയ സ്വീകരണ പരിപാടികളില്‍ പങ്കെടുത്ത ശേഷമാണ് സഞ്ജു സിംബാബ്‌വെയിലേക്ക് തിരിച്ചത്.

സഞ്ജു ഉള്‍പ്പെടെ മൂന്ന് പേര്‍ വരുമ്പോള്‍ എവിടെ കളിപ്പിക്കുമെന്നുള്ളതാണ് പ്രധാന ആശങ്ക. സഞ്ജുവിനെ മൂന്നാം നമ്പറില്‍ കളിപ്പിക്കണമെന്നുള്ള ആവശ്യം വിവിധ ഭാഗങ്ങളില്‍ നിന്നുയരുന്നുണ്ട്. ഇതിനിടെ ടീമിനൊപ്പം ചേര്‍ന്ന താരങ്ങളെ കുറിച്ച് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ സംസാരിച്ചു. രണ്ടാം മത്സരത്തിലെ വിജയത്തിന് ശേഷം സംസാരിക്കുകയായിരുന്നു ഗില്‍. ‘ശേഷിക്കുന്ന മൂന്ന് മത്സരങ്ങള്‍ക്ക് വേണ്ടി കാത്തിരിക്കുകയാണ് ഞങ്ങള്‍. അപ്പോഴേക്കും ധാരാളം ഓപ്ഷനുകളുണ്ടാവും. കൂടുതല്‍ സാധ്യതകളുള്ളത് എല്ലായ്‌പ്പോഴും നല്ലതാണ്.” ഗില്‍ പറഞ്ഞു. 

Related Posts

വെറുതെ വന്നതല്ല! ചരിത്രമെഴുതി കേപ് വെര്‍ദേ ലോകകപ്പിന്റെ നോക്കൗട്ടില്‍; സ്‌പെയിനിനോട് തോറ്റ് യുറഗ്വായ് പുറത്ത്
  • June 27, 2026

ഫിഫ ലോകകപ്പില്‍ ചരിത്രം കുറിച്ച് കേപ് വെര്‍ദെ. നിര്‍ണായക മത്സരത്തില്‍ സൗദിക്കെതിരെ സമനില നേടിയാണ് നോക്കൌട്ട് പ്രവേശം. ഗ്രൂപ്പ് എച്ചില്‍ നിന്ന് രണ്ടാം സ്ഥാനക്കാരായാണ് കുഞ്ഞന്‍ രാജ്യത്തിന്റെ മുന്നേറ്റം. മൂന്ന് സമനിലകളുമായാണ് കേപ് വെര്‍ദേയുടെ നോക്കൗട്ട് പ്രവേശം. മുന്‍ ലോക ചാമ്പ്യന്മാരായ…

Continue reading
യുക്മ ദേശീയ കായികമേള; മിഡ്ലാൻഡ്സ് റീജിയണിന് ഓവറാൾ കിരീടം
  • June 25, 2026

യുകെ മലയാളികളുടെ ദേശീയ സംഘടനയായ യൂണിയൻ ഓഫ് യുകെ മലയാളി അസോസിയേഷൻ (യുക്മ) സംഘടിപ്പിച്ച ദേശീയ കായികമേള വൻ വിജയമായി. മിഡ്ലാൻഡ്സ് റീജിയണിന് ഓവറാൾ കിരീടം, യോർക്ക്‌ഷെയർ ആൻഡ് ഹംബർ റീജിയൺ റണ്ണറപ്പ്, നോർത്ത് വെസ്റ്റിന് മൂന്നാം സ്ഥാനം. അസോസിയേഷൻ വിഭാഗത്തിൽ…

Continue reading

You Missed

ലോകം ഇസ്രായേലിൽ നിന്ന് അകലുമ്പോൾ ഇന്ത്യ കൂടുതൽ അടുക്കുന്നു; കേന്ദ്രത്തെ വിമർശിച്ച് സോണിയഗാന്ധി

ലോകം ഇസ്രായേലിൽ നിന്ന് അകലുമ്പോൾ ഇന്ത്യ കൂടുതൽ അടുക്കുന്നു; കേന്ദ്രത്തെ വിമർശിച്ച് സോണിയഗാന്ധി

കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; എന്‍ജിനീയറിങ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍ ഇടംനേടി

കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; എന്‍ജിനീയറിങ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍ ഇടംനേടി

പ്രണയം എതിര്‍ത്തതിന് അരുംകൊല; സ്വന്തം അച്ഛനേയും അമ്മയേയും സഹോദരിയേയും കൊന്ന് യുവതി; ഒടുവില്‍ കാമുകനും പിടിയില്‍

പ്രണയം എതിര്‍ത്തതിന് അരുംകൊല; സ്വന്തം അച്ഛനേയും അമ്മയേയും സഹോദരിയേയും കൊന്ന് യുവതി; ഒടുവില്‍ കാമുകനും പിടിയില്‍

മുണ്ടക്കൈ – ചൂരൽമല ദുരന്തബാധിതർക്കുള്ള സർക്കാർ ടൗൺഷിപ്പ് നിർമ്മാണം ഇഴയുന്നു

മുണ്ടക്കൈ – ചൂരൽമല ദുരന്തബാധിതർക്കുള്ള സർക്കാർ ടൗൺഷിപ്പ് നിർമ്മാണം ഇഴയുന്നു

പിതാവ് മരിച്ചത് ജീവനക്കാരുടെ അനാസ്ഥ മൂലം; ഡ്യൂട്ടിയിലുണ്ടായിരുന്ന ആരും തിരിഞ്ഞുനോക്കിയില്ല, ഫറോക്ക് താലൂക്ക് ആശുപത്രിക്കെതിരെ ആരോപണം

പിതാവ് മരിച്ചത് ജീവനക്കാരുടെ അനാസ്ഥ മൂലം; ഡ്യൂട്ടിയിലുണ്ടായിരുന്ന ആരും തിരിഞ്ഞുനോക്കിയില്ല, ഫറോക്ക് താലൂക്ക് ആശുപത്രിക്കെതിരെ ആരോപണം

ഭർതൃ പീഡനം; ആറ്റുകാലിൽ 27 കാരി ജീവനൊടുക്കി

ഭർതൃ പീഡനം; ആറ്റുകാലിൽ 27 കാരി ജീവനൊടുക്കി