എവിടെപ്പോയാലും പാമ്പുകൾ പിന്നാലെ, ഒന്നര മാസത്തിനിടെ കടിയേറ്റത് ആറുതവണ, എന്നിട്ടും വികാസ് ജീവിതത്തിലേക്ക്

രാധാനഗറിലെ അമ്മായിയുടെ വീട്ടിലേക്ക് താമസം മാറിയെങ്കിലും അഞ്ചാം തവണയും അവിടെ നിന്ന് കടിയേറ്റു. തുടർന്ന് ദുബെയെ മാതാപിതാക്കൾ വീട്ടിലെത്തിച്ചു.

ഒന്നരമാസത്തിനിടെ ആറുതവണ പാമ്പുകടിയേറ്റിട്ടും അതിജീവിച്ച് യുവാവ്. ഉത്തർപ്രദേശിലെ ഫത്തേപൂർ ജില്ലയിലെ സൗര ഗ്രാമത്തിൽ നിന്നുള്ള 24 കാരനാണ് ഒന്നര മാസത്തിനുള്ളിൽ ആറ് തവണ പാമ്പുകടിയേറ്റത്. പാമ്പ് കടിയേറ്റപ്പോഴെല്ലാം കൃത്യമായി ആശുപത്രിയിലെത്തിച്ചതിനാൽ ജീവൻ രക്ഷപ്പെട്ടു. ജൂൺ രണ്ടിന് വീട്ടിൽ കിടക്കയിൽ നിന്നാണ് വികാസ് ദുബെക്ക് ആദ്യമായി കടിയേറ്റത്. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി. ജൂൺ രണ്ടിനും ജൂലൈ ആറിനും ഇടയിൽ ദുബെയെ ആറ് തവണ പാമ്പുകൾ കടിച്ചു. നാലാമത്തെ പാമ്പുകടിയേറ്റതിന് ശേഷം, ദുബെ വീടുമാറി താമസിച്ചു. ഇന്ത്യാ ടുഡേയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. 

രാധാനഗറിലെ അമ്മായിയുടെ വീട്ടിലേക്ക് താമസം മാറിയെങ്കിലും അഞ്ചാം തവണയും അവിടെ നിന്ന് കടിയേറ്റു. തുടർന്ന് ദുബെയെ മാതാപിതാക്കൾ വീട്ടിലെത്തിച്ചു. ജൂലൈ ആറിന് വീണ്ടും കടിയേറ്റതോടെ ആരോ​ഗ്യനില വഷളായി. ഇപ്പോൾ ചികിത്സക്ക് ശേഷം സുഖം പ്രാപിച്ച് വരുന്നു. പാമ്പുകടിയേറ്റത് എല്ലായ്‌പ്പോഴും ഒരു ശനിയാഴ്ചയോ ഞായറാഴ്ചയോ ആണെന്നും ഓരോ തവണയും കടിക്കുന്നതിന് മുമ്പ് തനിക്ക് ഒരു മുൻകരുതൽ ഉണ്ടായിരുന്നുവെന്നും വികാസ് ദുബെ പറയുന്നു.

  • Related Posts

    പൊലീസിനെതിരെ പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നുവെന്ന് കെ പി ഉദയഭാനു; ന്യായീകരിച്ച് രാജു എബ്രഹാം
    • August 14, 2026

    പൊലീസുകാർക്കെതിരായ ഭീഷണിപ്രസംഗത്തെ ന്യായീകരിച്ച് സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം കെ പി ഉദയഭാനു. കേസ് കാണിച്ച് വിരട്ടരുതെന്നും പൊലീസിനെതിരെ പറഞ്ഞതിൽ ഉറച്ചുനിൽക്കുകയാണെന്നുമാണ് കെ പി ഉദയഭാനുവിന്റെ പ്രതികരണം. ഉദയഭാനുവിനെ ന്യായീകരിച്ച് സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാമും രംഗത്തെത്തി. ക്രിമിനൽ…

    Continue reading
    ‘സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്തു, സ്വകാര്യ വ്യക്തിക്ക് ലാഭമുണ്ടാക്കാനായിരുന്നു നീക്കം’; മന്ത്രി ഒജെ ജനീഷ്
    • August 12, 2026

    മെസ്സിയുമായി ബന്ധപ്പെട്ട വിവാദത്തിൽ മുൻമന്ത്രിയുടെ വാദങ്ങൾ തള്ളി കായിക മന്ത്രി ഒജെ ജനീഷ്. സർക്കാരിന് പണം നഷ്ടപ്പെട്ടില്ലെന്ന വാദത്തിൽ കഴമ്പില്ല. സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്താണ് ഇടപാടുകൾ നടത്തിയത്. 20 ദിവസം മുൻപ് മാത്രം റജിസ്റ്റർ ചെയ്ത കമ്പനിയുടെ പശ്ചാത്തലം പരിശോധന…

    Continue reading

    You Missed

    വന്ദേമാതര വിവാദം; പ്രതിപക്ഷത്തെ വേട്ടയാടുന്നതിന്റെ ഭാഗമായാണ് കേസുകൾ

    വന്ദേമാതര വിവാദം; പ്രതിപക്ഷത്തെ വേട്ടയാടുന്നതിന്റെ ഭാഗമായാണ് കേസുകൾ

    ബോഡി ബിൽഡർമാരുടെ പൊലീസ് നിയമനം.

    ബോഡി ബിൽഡർമാരുടെ പൊലീസ് നിയമനം.

    ‘റബറിൻ്റെ വില 300 രൂപ ആക്കും, കർഷകരെ ചേർത്ത് നിർത്തുന്ന കർഷക ബന്ധുവാണ് UDF സർക്കാർ’: മുഖ്യമന്ത്രി

    ‘റബറിൻ്റെ വില 300 രൂപ ആക്കും, കർഷകരെ ചേർത്ത് നിർത്തുന്ന കർഷക ബന്ധുവാണ് UDF സർക്കാർ’: മുഖ്യമന്ത്രി

    യുജിസി നെറ്റ് പുനഃപരീക്ഷ: NTAയ്ക്കെതിരെ വ്യാപക പ്രതിഷേധം

    യുജിസി നെറ്റ് പുനഃപരീക്ഷ: NTAയ്ക്കെതിരെ വ്യാപക പ്രതിഷേധം

    നിലമ്പൂർ ഗവ. ഐടിഐയിലെ വിദ്യാർത്ഥികൾക്ക് ഭക്ഷണം മുടങ്ങി

    നിലമ്പൂർ ഗവ. ഐടിഐയിലെ വിദ്യാർത്ഥികൾക്ക് ഭക്ഷണം മുടങ്ങി

    രാജ്യത്ത് വിദ്യാഭ്യാസ സംവിധാനം ചൂഷണ യന്ത്രമായി, തെറ്റ് സമ്മതിക്കാൻ മോദി സർക്കാർ തയ്യാറാകുന്നില്ല; കേന്ദ്രസർക്കാരിനെതിരെ രാഹുൽ ഗാന്ധി

    രാജ്യത്ത് വിദ്യാഭ്യാസ സംവിധാനം ചൂഷണ യന്ത്രമായി, തെറ്റ് സമ്മതിക്കാൻ മോദി സർക്കാർ തയ്യാറാകുന്നില്ല; കേന്ദ്രസർക്കാരിനെതിരെ രാഹുൽ ഗാന്ധി