100 പവൻ സ്വർണവും 70 ലക്ഷം രൂപയുടെ കാറും നൽകി; കിട്ടിയത് പോര, ഭര്‍തൃവീട്ടുകാരുടെ പീഡനം, തിരുപ്പൂരിൽ യുവതി ആത്മഹത്യചെയ്തു.

തമിഴ്നാട് തിരുപ്പൂരിൽ സ്ത്രീധനപീഡനത്തെ തുടർന്ന് യുവതി ആത്മഹത്യചെയ്തു. റിധന്യ (27) ആണ് കാറിൽ വച്ച് വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. സ്ത്രീധനപീഡനം വിവരിക്കുന്ന ഓഡിയോ സംഭാഷണം പുറത്ത്. 100 പവൻ സ്വർണവും 70 ലക്ഷം രൂപയുടെ കാറും നൽകിയാണ് കല്യാണം നടത്തിയത്.

വിവാഹം നടന്നത് ഏപ്രിലിൽ. ഭർത്താവ് കെവൻ കുമാൻ, ഭർത്താവിന്റെ പിതാവ് ഈശ്വരമൂർത്തി, ഭർതൃമാതാവ് ചിത്രാദേവി എന്നിവർ അറസ്റ്റിൽ. ഞായറാഴ്ച, മോണ്ടിപാളയത്തുള്ള ഒരു ക്ഷേത്രത്തിൽ പോകുന്നുവെന്ന് പറഞ്ഞ് റിധന്യ വീട്ടിൽ നിന്ന് ഇറങ്ങുകയായിരുന്നു.

യാത്രാമധ്യേ വഴിയിൽ കാര്‍ നിര്‍ത്തി കീടനാശിനിയായി ഉപയോഗിക്കുന്ന ഗുളികകൾ കഴിച്ചുവെന്നാണ് വിവരം. പ്രദേശത്ത് ഏറെ നേരം പാർക്ക് ചെയ്തിരുന്ന ഒരു കാർ ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ പൊലീസിൽ വിവരം അറിയിച്ചു. പൊലീസ് നടത്തിയ പരിശോധനയിൽ റിധന്യയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

മരണത്തിന് മുമ്പ് അവൾ പിതാവിന് വാട്ട്‌സ്ആപ്പിൽ ഏഴ് ഓഡിയോ സന്ദേശങ്ങൾ അയച്ചിരുന്നുവെന്നും പീഡനം സഹിക്കാൻ വയ്യാതെയാണ് ജീവനൊടുക്കുന്നതെന്നും പിതാവ് പറയുന്നു. എന്‍റെ ജീവിതകാലം മുഴുവൻ നിങ്ങൾക്ക് ഒരു ഭാരമാകാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഞാനൊരു തെറ്റും ചെയ്തിട്ടില്ല. എനിക്ക് ഈ ജീവിതം ഇഷ്ടമല്ല. അവൻ എന്നെ ശാരീരികമായി പീഡിപ്പിക്കുമ്പോൾ അവർ എന്നെ മാനസികമായി ആക്രമിക്കുകയാണ്.

എനിക്ക് ഈ ജീവിതം ഇഷ്ടമല്ല. ഈ ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ താൽപര്യമില്ല. നിങ്ങളും അമ്മയുമാണ് എന്‍റെ ലോകം. എന്‍റെ അവസാന ശ്വാസം വരെ അച്ഛനായിരുന്നു എന്‍റെ പ്രതീക്ഷ, പക്ഷേ ഞാൻ നിങ്ങളെ വല്ലാതെ വേദനിപ്പിച്ചു. ക്ഷമിക്കണം അച്ഛാ എല്ലാം കഴിഞ്ഞു. ഞാൻ പോകുന്നു” റിധന്യയുടെ സന്ദേശത്തിൽ പറയുന്നു.

Related Posts

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുഖംമൂടി ധരിച്ച് മോഷണം; അഞ്ച് ലക്ഷം രൂപയുടെ 40 മൊബൈൽ ഫോണുകൾ കവർന്നു
  • June 30, 2026

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുഖംമൂടി ധരിച്ച് മോഷണം. അഞ്ച് ലക്ഷം രൂപ വിലമതിക്കുന്ന മൊബൈൽ ഫോണുകൾ കവർന്നു. രാജസ്ഥാനിലെ ഭീൽവാഡ ജില്ലയിൽ കഴിഞ്ഞ രാത്രിയാണ് കവർച്ച നടന്നത്. കരേഡ പട്ടണത്തിലെ ഒരു മൊബൈൽ കടയുടെ ഷട്ടർ കുത്തിത്തുറന്ന് 40 മൊബൈൽ ഫോണുകളാണ്…

Continue reading
പാമ്പിനെ കണ്ട പേടിയില്‍ പ്രതിശ്രുത വരനെ അറിയാതെ തള്ളിപ്പോയതന്നെ പച്ചക്കള്ളം, ചിരിച്ചുകൊണ്ടുള്ള വഞ്ചന, കൊലയെക്കുറിച്ചുള്ള ഗൂഗിള്‍ സെര്‍ച്ച്; പൂനെ കൊലപാതകത്തിന്റെ ചുരുളഴിയുമ്പോള്‍
  • June 25, 2026

പൂനെയില്‍ പ്രതിശ്രുത വരനെ യുവതിയും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കൊലയ്ക്കായി മാസങ്ങള്‍ നീണ്ട തയ്യാറെടുപ്പ് പ്രതികള്‍ നടത്തി. ഓണ്‍ലൈനായി കൊലപാതക രീതികള്‍ പഠിച്ചു. പദ്ധതി പാളിയാല്‍ അടുത്ത ശ്രമത്തിനുള്ള തയ്യാറെടുപ്പും പ്രതികള്‍ നടത്തിയിരുന്നതായും ചോദ്യം ചെയ്യലില്‍…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

നിപ ഭീതി ഒഴിഞ്ഞു: സമ്പർക്കപ്പട്ടികയിലെ എല്ലാവരും ക്വാറന്റൈൻ പൂർത്തിയാക്കി; മന്ത്രി കെ.മുരളീധരൻ

നിപ ഭീതി ഒഴിഞ്ഞു: സമ്പർക്കപ്പട്ടികയിലെ എല്ലാവരും ക്വാറന്റൈൻ പൂർത്തിയാക്കി; മന്ത്രി കെ.മുരളീധരൻ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുഖംമൂടി ധരിച്ച് മോഷണം; അഞ്ച് ലക്ഷം രൂപയുടെ 40 മൊബൈൽ ഫോണുകൾ കവർന്നു

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുഖംമൂടി ധരിച്ച് മോഷണം; അഞ്ച് ലക്ഷം രൂപയുടെ 40 മൊബൈൽ ഫോണുകൾ കവർന്നു

സുഗതനെതിരെയുള്ള കേസുകൾ പൊലീസിന്റെ വ്യാജ സൃഷ്ടി, തിരുവനന്തപുരം നഗരസഭയിൽ ഭരണ സ്തംഭനം ഇല്ല; വി മുരളീധരൻ

സുഗതനെതിരെയുള്ള കേസുകൾ പൊലീസിന്റെ വ്യാജ സൃഷ്ടി, തിരുവനന്തപുരം നഗരസഭയിൽ ഭരണ സ്തംഭനം ഇല്ല; വി മുരളീധരൻ

സംസ്ഥാനത്ത് ശക്തമായ മഴ തുടരും: 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്

സംസ്ഥാനത്ത് ശക്തമായ മഴ തുടരും: 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്

കെ. സുധാകരന്റെ ‘തൂഫാൻ വാരിയർ’ കൊലപാതക ശ്രമത്തിന് പിടിയിൽ; ബാറില്‍ മദ്യപിച്ച് സംഘര്‍ഷമുണ്ടാക്കി യുവാവിനെതിരെ നടത്തിയത് ക്രൂര ആക്രമണം

കെ. സുധാകരന്റെ ‘തൂഫാൻ വാരിയർ’ കൊലപാതക ശ്രമത്തിന് പിടിയിൽ; ബാറില്‍ മദ്യപിച്ച് സംഘര്‍ഷമുണ്ടാക്കി യുവാവിനെതിരെ നടത്തിയത് ക്രൂര ആക്രമണം

അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന കൊള്ള: ചമ്പത് റായുടെ മൊഴിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്

അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന കൊള്ള: ചമ്പത് റായുടെ മൊഴിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്